കാശിനാഥൻ – ഭാഗം 48, എഴുത്ത്-മയിൽപീലി

അന്ന് നല്ല മഴയുണ്ടായിരുന്നു. പകലൊക്കെ മഴ തന്നെ. സന്ധ്യായപ്പോൾ ഒരു വിധം തോർന്നു.

ഹക്കിം ഭാര്യയോട് പറഞ്ഞിട്ട് ഇറങ്ങി. ഡോക്ടർ ഒന്ന് കാണണമെന്ന് പറഞ്ഞിരുന്നു

ഡോക്ടർക്ക് പണമൊന്നും വേണ്ട..പിന്നെ എന്തിനാവും കാണാൻ പറഞ്ഞത്? ചിലപ്പോൾ സർജറിയുടെ സീരിയസ്നെസിനെ കുറിച്ച് പറയാനാവും. വിഴിഞ്ഞത്ത് ജംഗ്ഷനിൽ ചെന്നിട്ട് അയാൾ വഴി ചോദിച്ചു. അവിടെ കൃത്യമായി വഴി പറഞ്ഞു തരാനെന്ന പോലെ ഒരാൾ നിൽക്കുന്നുണ്ടായിരുന്നു

“കാർ ഇവിടെ വരെയേ പോകുകയുള്ളു. ടാക്സി അല്ലേ സാറെ?”

“അതെ “

“ഡോക്ടർ സാറിന്റെ വീട് കുറച്ചു അപ്പുറത്താണ്. കാർ വിട്ടേക്ക്. തിരിച്ചു യൂബർ വിളിക്കാം “

“ഓക്കേ.”

അയാൾ കാറുകാരന് ക്യാഷ് കൊടുത്തു പറഞ്ഞു വിട്ടു. അയാൾ കൂടെ വന്നു വീട് കാണിച്ചു കൊടുത്തിട്ട് പോയി. ഒരു വലിയ പറമ്പിനു നടുവിൽ  ഒരു കെട്ടിടം. അയാൾ കാളിംഗ് ബെൽ അടിച്ചു കാത്തു നിന്നു

“കയറി പോരെ “

അകത്ത്‌ നിന്ന് ശബ്ദം കേട്ടു. അയാൾ ചാരിയിട്ടിരുന്ന വാതിൽ തുറന്നു അകത്തു ചെന്നു. ഡോക്ടർ കാശിനാഥൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു. കൂടെ മറ്റു രണ്ടു പേര്

“എന്റെ സുഹൃത്തുക്കളാണ് ഇത് ഡോക്ടർ ഫെലിക്സ്. ഇത് പോലീസ് ഓഫീസർ ആണ് വിവേക്.” അയാൾ അവരെ അഭിവാദ്യം ചെയ്തു

“മോളുടെ സർജറി നാളെയാണ്..” അവൻ മെല്ലെ പറഞ്ഞു

“അതെ ഡോക്ടർ. എനിക്ക് ഡോക്റ്ററിൽ വിശ്വാസം ഉണ്ട്. എന്റെ മോളെ ഡോക്ടർ രക്ഷിക്കുമെന്ന് എനിക്ക് അറിയാം. അതാണ് ഇപ്പോഴത്തെ എന്റെ സമാധാനം “

“നിന്റെ മോളെ ഞാൻ രക്ഷിക്കും പക്ഷെ നിന്റെ ജീവൻ ഞാൻ എടുക്കും ” കാശിയുടെ ശബ്ദം മാറിയത് കേട്ട് അയാൾ ഞെട്ടി നോക്കി

“എന്താ ഡോക്ടർ ഇങ്ങനെ ഒക്കെ?” കാശി മുന്നിൽ ചെന്നു നിന്നു

“എന്നേയൊന്നു സൂക്ഷിച്ചു നോക്കിക്കെ..എവിടെ എങ്കിലും. എന്തെങ്കിലും ഒരോർമ്മ കിട്ടുന്നുണ്ടോ?”

ഹക്കിം അവനെ സൂക്ഷിച്ചു നോക്കിയിട്ട് ഇല്ല എന്ന് മുഖം വിലങ്ങനെ ചലിപ്പിച്ചു

“ഓർമ്മ കിട്ടുന്നുണ്ടോ?”

“ഇല്ല “

“Wilfred?” അയാൾ നടുങ്ങുന്നത് കാണാമായിരുന്നു

“മുഹമ്മദ്‌ ” അയാൾ വിയർക്കുന്നു

“നാരായണി “

അയാൾ പെട്ടെന്ന് തിരിഞ്ഞു വാതിലിന് നേർക്ക് ഓടാൻ ഭാവിച്ചു..വാതിൽ അടച്ച് വിവേക് അതിന് മുന്നിൽ നിന്നു. കയ്യിൽ ഗൺ
അയാൾ ഉറക്കെ അലറി

“എത്ര ഉറക്കെ അലറിയലും ഇവിടെ ആരും വരില്ല.. നിന്റെ ശിക്ഷവിധി ഞാൻ നടപ്പിലാക്കുന്ന ദിവസം ആണ് ഇന്ന്..വർഷങ്ങൾക്ക് ശേഷം ദൈവം എന്റെ മുന്നിൽ കൊണ്ട് തന്നതാണ് ഈ ദിവസം..”

“നിങ്ങൾ ആരാണ്?”

“നിന്റെ കാലൻ “

കാശിനാഥന്റെ കൈകൾ മിന്നൽ വേഗത്തിൽ ചലിച്ചു. അയാളുടെ മുഖം തകർത്തു കൊണ്ട് ഒരിടി വീണു. ഫെലിക്സ് അത് നോക്കി നിന്നു വര്ഷങ്ങളുടെ പകയാണ്. ഹക്കിം തിരിച്ചു അടിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ കാശിയുടെ ആക്രമണത്തിൽ അവന്റെ ഉടൽ രക്തത്തിൽ മുങ്ങി. അയാൾ കിതച്ചു കൊണ്ട് മുട്ടിൽ നിന്ന് കൈ കൂപ്പി

“ചെറുപ്പത്തിന്റെ ചോര തിളപ്പിൽ ചെയ്തു പോയ ഒരു തെറ്റ്.. അറിയാതെ..” അയാളുടെ വയറിൽ ഒരു നീളൻ ക, ത്തി പിടി വരെ ഇറങ്ങി നിന്നു

“ഞങ്ങളും ചെറുപ്പക്കാരാണ് . നിന്റെ അന്നത്തെ പ്രായമാ. മകളാകാൻ പ്രായം ഉള്ളതിനെ കണ്ടാൽ കാka മം വരില്ലടാ ഞങ്ങൾക്കൊന്നും “

ക, ത്തി ഊരി അരക്കെട്ടിൽ തൊട്ടു

“കുഞ്ഞല്ലായിരുന്നോ… കൊച്ച് കുഞ്ഞല്ലായിരുന്നോ..?”

അരക്കെട്ടിന്റെ താഴെ ക, ത്തി പാളി കടന്നു പോയി

രക്തത്തിൽ കുതിർന്ന ഒരു മാംസക്ക, ഷണം തെറിച്ചു വീണു. അയാൾ അലറി വിളിച്ചു

“നിന്റെ മോളെ മരണത്തിൽ നിന്ന് ഞാൻ രക്ഷിക്കും. പക്ഷെ അവളെ നിന്നെ പോലുള്ളവന്മാരുടെ കയ്യിൽ നിന്ന് ആര് രക്ഷിക്കും.?”

കാശി അയാളുടെ ഇരുവശവും കാലിട്ട് ഇരുന്നു

“കാലം ഇങ്ങനെ കൊണ്ട് തരില്ലന്നോർത്തോ നിയ്… കോടതിയിൽ നിന്ന് ഊരിപ്പോന്നപ്പോ രക്ഷപ്പെട്ടു എന്ന് കരുതിയോ… കണ്ടോ നീ…എന്റെ മുന്നില് സ്വന്തം മോളുടെ ജീവന് വേണ്ടി കെഞ്ചി കാലുപിടിക്കേണ്ട ഗതികേട് വന്നത് കണ്ടോടാ നാna യെ “

“എന്നേ കൊല്ലരുത് എനിക്ക് എന്റെ കുഞ്ഞിന്റെ കൂടെ ജീവിച്ചു മതിയായിട്ടില്ല “

ഹക്കിമിന്റെ കണ്ണുകളിലേക്ക് ക, ത്തി കുത്തിയിറക്കുമ്പോൾ കാശിനാഥന്റെ കൈ വിറച്ചില്ല

“എന്റെ അച്ഛനും എന്റെ ചേച്ചിയുടെ കൂടെ ജീവിച്ചു മതിയായിരുന്നില്ലടാ.. സ്വന്തം മോള് മരിച്ചതിന്റെ അഞ്ചാം ദിവസം ആ അച്ഛന്റെ ശവം മുറ്റത്തെ മാവിൽ നിന്ന് തൂങ്ങിയാ ടുന്നത് കണ്ട ഒരു മകൻ ആണെടാ ഞാൻ..നിന്നെയൊക്കെ ഞാൻ വെച്ചേക്കുമോ.?”

അയാളുടെ ഇടനെഞ്ചിലേക്ക് കka ത്തി കുku ത്തിയിറക്കുമ്പോൾ അവന്റെ കണ്ണിൽ നാരായണിയുടെ കുഞ്ഞ് മുഖം ആയിരുന്നു. കണ്ണീരോടെ അവൻ വീണ്ടും ആ കത്തി കുku, ത്തിയിറക്കി

ഒരിക്കൽ അല്ല പലതവണ

“മതി ” ഫെലിക്സ് അവനെ ചേർത്ത് പിടിച്ചു പിന്നോട്ട് മാറ്റി

“മതിയെട “

കാശിനാഥൻ ഉറക്കെ പൊട്ടിക്കരഞ്ഞു. ഉറക്കെ, ഉറക്കെ..വര്ഷങ്ങളുടെ കണ്ണീര്..വര്ഷങ്ങളുടെ കദനം. ഫെലിക്സ് അവനെ നെഞ്ചിൽ ചേർത്ത് അമർത്തി പിടിച്ചു

“പോട്ടെടാ മോനെ.. പോട്ടെ.. കരയാതെ “

വിവേക് ആ ബോഡിക്ക് അരികിൽ ചെന്നു നിന്നു

“ഡിസ്പോസൽ “

ഫെലിക്സ് തലയാട്ടി

തുടരും…..