രുദ്രാക്ഷം – ഭാഗം 25 എഴുത്ത്: വർണ്ണങ്ങൾ ആമി

വേനലും വർഷവും ശിശിരവും വസന്തവും ഒക്കെ മാറി മാറി വന്നു.

കാലം മാറും തോറും ഇന്ദ്രന്റെ പ്രണയവും കൂടി വന്നു കൊണ്ടേ ഇരുന്നു.

അവനില്ലാതെ, അവന്റെ ശ്വാസം ഏൽക്കാതെ ഒരു നിമിഷം പ്പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു സ്റ്റെല്ല.

കോളേജിൽ നിന്നും വീട് എത്തും വരെയും പെണ്ണ് വീർപ്പു മുട്ടി ഇരിയ്ക്കും.

വന്നു കഴിഞ്ഞാൽ ഇന്ദ്രേട്ടന്റെ ആഴത്തിൽ ഉള്ള ഒരു ചുംബനം…
അത് അവനും അവൾക്കും ഒരുപോലെ നിർബന്ധം ആയിരുന്നു.

തന്റെ പെണ്ണിന്റെ മാറിലെ ചൂടേറ്റ് ഉണരുന്ന ഓരോ പുലരിയും അവനു പുതുമയും തുടിപ്പും നിറഞ്ഞത് ആയിരുന്നു..

എന്നാൽ ഒരിക്കൽ പോലും അതിർ വരമ്പുകൾ ഭേദിച്ചതുമില്ല.

അവളുടെ പഠിത്തം കഴിയുവാനായി അവൻ കാത്തിരുന്നു.

ഇതിനോട് ഇടയ്ക്ക് ശിവനും ഇന്ദ്രനും ആയിട്ട് നല്ല ഒരു സുഹൃത്ത് ബന്ധവും സ്ഥാപിച്ചിരുന്നു.

മിക്കവാറും ഇരുകൂട്ടരും കാണാറുണ്ടായിരുന്നു.

കിച്ചുവിന് ഹൈദരാബാദിൽ തന്നെ ഒരു ജോലിയൊക്കെ ശരിയായി അവൾ അവിടേക്ക് പോയിരുന്നു, പിന്നീട് ഇടയ്ക്ക് എപ്പോഴെങ്കിലും, രണ്ടുമൂന്നു ദിവസത്തേക്ക് നാട്ടിൽ, വരും.

വിവാഹ ആലോചനകൾ ഒക്കെ ഒരുപാട് വരുന്നുണ്ടായിരുന്നു എങ്കിലും, തനിക്കൊരു 26 വയസ്സ് കഴിഞ്ഞിട്ടും മതി കല്യാണം എന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞുമാറി.

അവളുടെ തീരുമാനം അതാണെങ്കിൽ അങ്ങനെതന്നെ മുന്നോട്ടു പോയാൽ മതിയെന്ന് ഇന്ദ്രനും അച്ഛമ്മയും ഒക്കെ കിച്ചുവിന്റെ അമ്മയോട് വിളിച്ചുപറഞ്ഞു.

സഹോദരി റീന ചേച്ചിയും ചാച്ചനും,അവളുടെ കുഞ്ഞും,ഇന്ദ്രന്റെ ചിലവിലാണ് കഴിയുന്നത്.

മിക്കവാറും,ദിവസങ്ങളിൽ, ഇന്ദ്രൻ ചെന്നിട്ട് അവരുടെ കാര്യങ്ങൾ ഒക്കെ അന്വേഷിക്കും.

എന്നിട്ട് മടങ്ങി പോരും.

സ്റ്റെല്ല പഠിത്തത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.

ആദ്യത്തെ സെമസ്റ്റർ എക്സാമിനൊക്കെ അവൾക്ക് നല്ല മാർക്കും ഉണ്ടായിരുന്നു.

***********

ഉണ്ണിമായയുടെ വിവാഹമൊക്ക കഴിഞ്ഞത് കൊണ്ട് ആ ശല്യവും തീർന്നിരുന്നു.

ലോഹ്യം ആകുവാൻ അമ്മയും അമ്മാവനും പല കുറി ശ്രെമിച്ചു എങ്കിലും പക്ഷെ ഇന്ദ്രൻ അവരെ തന്റെ പരിസരത്ത് പോലും അടുപ്പിചില്ല.

ഒറ്റ ഒരെണ്ണം എന്റെ വീട്ടിൽ കാല് കുത്തരുത് എന്ന്, പറഞ്ഞു അവൻ ആട്ടി ഓടിച്ചു.

സ്റ്റെല്ലയും അച്ഛമ്മയും അവനെ പറഞ്ഞു മനസിലാക്കിക്കുവാൻ ശ്രെമം നടത്തി എങ്കിലും അത് എല്ലാം വിഭലമായി.

ആ കാര്യത്തിൽ ഇന്ദ്രന് അവന്റെതായ തീരുമാനം ഉണ്ടായിരുന്നു.

അങ്ങനെ തന്നെ അത് മതിഎന്നും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി അതിൽ മാറ്റം ഇല്ലെന്നും ഇന്ദ്രൻ തീരുമാനിച്ചിരുന്നു.

*********

അവസാന പരീക്ഷയും കഴിഞ്ഞു കോളേജിൽ നിന്നും കൂട്ടുകാരികളോട് ഒപ്പം സ്റ്റെല്ല ഇറങ്ങി വന്നപ്പോൾ വഴിയിൽ ഇന്ദ്രന്റെ വണ്ടി കിടപ്പ് ഉണ്ടായിരുന്നു.

ഇടയ്ക്ക് ഒക്കെ അവൻ അവളെ കൂട്ടാൻ വരുന്നത് ആയതു കൊണ്ട് സ്റ്റെല്ലയ്ക്ക് മറ്റൊന്നും തോന്നിയത് ഇല്ല..

കാറിൽ കയറിയ ശേഷം തിരിഞ്ഞു നോക്കിയപ്പോൾ കുറച്ചു ബാഗുകൾ ഒക്കെ ഇരിക്കുന്നത് സ്റ്റെല്ല കണ്ടു.

ഇതെന്താ ഏട്ടാ…ഈ ബാഗൊക്കെ

അവല്ലേ നെറ്റി ചുളിച്ചു.

നമ്മുടെ രണ്ടാളുടെയും കുറച്ചു ഡ്രസ്സ്‌ ആണ്,,

ങ്ങെ, ഡ്രസ്സൊ, എന്തിന്…?

ചുമ്മാ,, ഒരു ട്രിപ്പ് പോകാന്.അത്യാവശ്യം കുറച്ചു ഡ്രസ്സ്‌ ഒക്കെ എടുത്തു..

“ശോ… ഇത് എന്തൊക്കെയാണ് ഏട്ടാ പറയുന്നേ, എനിക്കൊന്നും മനസിലാകുന്നല്ല കേട്ടോ “

അവന്റെ കൈത്തണ്ടയിൽ ഒന്ന് അടിച്ച ശേഷം, സ്റ്റെല്ല ചുണ്ട് കൂർപ്പിച്ചു പറഞ്ഞു.

അതോ… അത് പിന്നെ പച്ച മലയാളത്തിൽ പറഞ്ഞാലേ ഞാനും എന്റെ ഭാര്യയും കൂടി ഹണി മൂണിന് പോകുവാന്നു…

തുടരും….