രുദ്രാക്ഷം – ഭാഗം 26, എഴുത്ത്: വർണ്ണങ്ങൾ ആമി

ഹണി മൂണോ… യ്യോ ഈ ഇദ്രേട്ടൻ ഇത് എന്തൊക്കെയാണ് പറയുന്നത്.
അവളുടെ നെറ്റി ചുളിഞ്ഞു

അതേ സ്റ്റെല്ലക്കുട്ടി…. സത്യം.. സത്യം മാത്രമാണ് ഞാൻ പറയുന്നത്. ഇത്രനാളും ഓരോരോ പ്രശ്നങ്ങളില്ലായിരുന്നു ഒപ്പം തന്റെ പഠിത്തവും. എല്ലാം കഴിഞ്ഞത്  കൊണ്ട് നമുക്കൊന്ന് ആർമാദിച്ചു തിരിച്ചു വരാം.

ശോ… എന്റെ ഡ്രസ്സ്‌ ഒക്കെ?

ആവശ്യത്തിന് ഉള്ളതൊക്കെ ഞാൻ എടുത്തു വച്ചിട്ടുണ്ട്. പിന്നെ പോരാത്തത് നമുക്ക് വാങ്ങിക്കാം.

ഇദ്രേട്ടന്റെ ഒരു കാര്യം.. നമുക്ക് രണ്ടുദിവസം കൂടി കഴിഞ്ഞിട്ട് പോകാം.

വേണ്ട… എന്തായാലും മുന്നിട്ടിറങ്ങിയതല്ലേ. അപ്പൊ കഴിഞ്ഞിട്ട് വരാം. അവൻ സ്റ്റേല്ല യേ നോക്കി കണ്ണിറുക്കി.

നമുക്കൊരു ചായയൊക്കെ കുടിച്ചിട്ട് ഐശ്വര്യമായിട്ട് തുടങ്ങാം. വഴിയോരത്ത് കണ്ട ഒരു ചായക്കടയുടെ അരികിലായി ഇദ്രൻ തന്റെ വണ്ടി ഒതുക്കി നിർത്തി.

സ്റ്റേല്ല… തനിക്ക് ഞാൻ ചായ വാങ്ങി കൊണ്ടുവരാം കേട്ടോ. വണ്ടിയിൽ നിന്ന് ഇറങ്ങണ്ട.

അവൻ പറഞ്ഞതും സ്റ്റല്ല തല കുലുക്കി.

അവൾക്കിഷ്ടമുള്ള ചൂട് ഉഴുന്നുവടയും ചട്നിയും, പിന്നെ ഒരു കോഫിയും ഒക്കെ ആയിട്ട് ഇദ്ര ൻ കാറിലേക്ക് വന്നു  കയറി.

രണ്ടാളും കൂടി ആസ്വദിച്ചിരുന്നു അത് കഴിച്ചത്. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. അതുകൊണ്ട് അവൻ ഇറങ്ങി ചെന്നിട്ട് വീണ്ടും ഒരു സെറ്റ് കൂടി വാങ്ങി.

ഇടയ്ക്ക് അവൾ എരിവ് വലിക്കുന്നത് കണ്ടു കൊണ്ട് ഇന്ദ്രൻ അവളെ നോക്കി.

ഹമ്… എന്ത് പറ്റി.

ഒരു മുളക് കടിച്ചതാ…എരിവ് പോകുവാനായി പെണ്ണാണെങ്കിൽ ചൂട് ചായ കുടിച്ചു അപ്പോഴേക്കും അവളുടെ ചുണ്ട് ചുവന്ന തുടുത്തു വന്നിരുന്നു.
അത് കണ്ടതും അവന്റെ ഹൃദയത്തിൽ ഒരു  ഇരമ്പൽ പോലെ.

പെട്ടന്ന് തല യൊന്നു വെട്ടിച്ചു കൊണ്ട് ഇദ്രൻ പുറത്തേക്ക് ഇറങ്ങിപോയി.

ചായക്കടയിലെ ചേട്ടന് ക്യാഷ് ഒക്കെ കൊടുത്ത ശേഷം അവൻ വീണ്ടും വന്നു വണ്ടിയിലേക്ക് കയറി.

പോകാം….ഇന്ദ്രൻ സ്റ്റെല്ലയെ നോക്കി.

ഹമ്..അവൾ തലകുലുക്കി.

അങ്ങനെ വീണ്ടും അവർ യാത്ര തുടർന്നു.

കുറച്ചു ദൂരം സ്റ്റെല്ല അവനോട് ഓരോരോ കദകളൊക്കെ പറഞ്ഞുകൊണ്ടിരുന്നു. ശേഷം കുറച്ചു കഴിഞ്ഞു അവൻ നോക്കിയപ്പോൾ ആള് നല്ല ഉറക്കത്തിലാണ്.

അവളെ ശല്യപ്പെടുത്താൻ പോയില്ല.

ഇടയ്ക്കൊക്കെ അവൻ പെണ്ണിനെ നോക്കുന്നുണ്ട്. അവളുടെ ഷോളൊക്കെ മാറിൽ നിന്നും അടർന്നു വീണു കിടന്നു. അവളുടെ ശ്വാസിക്കനുസരിച്ച് ഉയർന്നു താഴുന്ന ആ മൃദുല തയിൽ അവന്റെ മിഴികൾ കോർത്തു വലിച്ചു. പെട്ടന്ന് അവൻ സംയമനം പാലിച്ചു കൊണ്ട് വണ്ടി ഓടിച്ചു പോന്നു.

ഏറെ ദൂരം പിന്നിട്ട ശേഷം അവൻ ഒടുവിൽ തങ്ങളുടെ ഡെസ്റ്റിനേഷൻ പോയിന്റ് എത്തി.

സ്റ്റെല്ല..

ഇന്ദ്രൻ കവിളിൽ കൊട്ടി വിളിച്ചപ്പോഴാണ് സ്റ്റെല്ല കണ്ണു തുറന്നത്..

എവിടെയാ ഏട്ടാ. അവൾ ചുറ്റിനും നോക്കി.

ആകെ മൂടുപടലം തീർത്ത മഞ്ഞു മലകൾ ആയിരുന്നു അവൾ കണ്ടത്.

പെട്ടന്ന് അവൾ ഒരു കടയിലേക്ക് നോക്കി സ്ഥലത്തിന്റെ ബോർഡ് വായിക്കാൻ നോക്കി.

മൂന്നാർ…
അതു വായിച്ചതും അവളുടെ മിഴികൾ വിടർന്നു.

തുടരും….