ഇന്ദ്രേട്ടാ നമ്മൾ മൂന്നാർ എത്തിയോ… ഈശ്വരാ ഇത് സത്യമാണോ. അവൾ പിന്നെയും ആ പേര് വായിക്കുകയാണ്.
അതേല്ലോ… സത്യമാണല്ലോ ഞാൻ പറയുന്നത് എന്തേ എന്റെ കുട്ടിക്ക് വിശ്വാസമായില്ലേ
ഇല്ല ഇന്ദ്രേട്ടാ സത്യമായിട്ടും ഇങ്ങോട്ടാണെന്ന് ഞാൻ ഓർത്തില്ല. ശോ ഉറങ്ങിയും പോയി എന്നെ ഒന്ന് നേരത്തെ വിളിക്കാൻ മേലായിരുന്നോ. ഞാൻ ഒരുപാട് കൊതിച്ചതാണ് ഈ വഴികളൊക്കെ ഒന്ന് കാണാൻ.
മ്മ്.. അതെ സുഖമായിട്ട് ഉറങ്ങിക്കോട്ടെ എന്ന് ഞാൻ അങ്ങ് കരുതി. ഇപ്പോൾ ഉറങ്ങിയാലല്ലേ രാത്രിയിൽ ഉറക്കളയ്ക്കാൻ പറ്റൂ.
ഉറക്കളയ്ക്കാനോ ഏട്ടൻ എന്തൊക്കെയാ പറയുന്നത്.. പെട്ടെന്ന് സ്റ്റേല്ലക്ക് കാര്യം പിടികിട്ടിയില്ല.
എന്നാൽ ഇന്ദ്രന്റെ മുഖത്തെ ഭാവം കണ്ടപ്പോൾ പെണ്ണിന്റെ മിഴികളിൽ ചെറിയ നാണം വിരിഞ്ഞു
നമ്മുക്ക് താമസിക്കാനുള്ള ഹോട്ടൽ കുറച്ചുടേ മറിയാണ് കേട്ടോ. പറഞ്ഞു കൊണ്ട് അവൻ വണ്ടി മുന്നോട്ട് എടുത്തു.
സ്റ്റെല്ല കൗതുകത്തോടെ പുറത്തേക്ക് കണ്ണുനീട്ടിരുന്നു. നിറയെ പ്രകാശമാണ് അവിടെയെല്ലാം. ടൂറിസ്റ്റുകളെ അട്രാക്ട് ചെയ്യാനാണ് തോന്നുന്നു ഓരോ ഹോട്ടലുകളിലും കടകളിലും റിസോർട്ടുകളിലും ഒക്കെ നിറയെ മാല ബൾബുകൾ തൂക്കിയിട്ടിരിക്കുന്നു. അതും പല പല വർണ്ണങ്ങളിൽ ഉള്ളത്. ഒരുപാട് വലിയ വലിയ ബോർഡുകളും പരസ്യങ്ങളും ഒക്കെ നിറഞ്ഞു നിൽക്കുകയാണ്.
അവൾ അതൊക്കെ അങ്ങനെ നോക്കിക്കൊണ്ട് ഇരുന്നപ്പോൾ ഇന്ദ്രനും വല്ലാത്ത സന്തോഷം തോന്നി. ടൗണിൽ നിന്നും കുറച്ചു മാറിയായിരുന്നു അവർക്ക് താമസിക്കുന്ന ഹോട്ടൽ ഇന്ദ്രന്റെ കാർ എൻട്രൻസിലേക്ക് വന്നതും രണ്ടു സെക്യൂരിറ്റീസ് ഓടി വന്നു.
എവിടെയാണ് കാർ പാർക്ക് ചെയ്യേണ്ടത് എന്നൊക്കെയുള്ള വിവരങ്ങൾ അവർ പറഞ്ഞു കൊടുത്തു.
അങ്ങനെ ഇന്ദ്രൻ പാർക്കിംഗ് ഏരിയയിലേക്ക് കാറോടിച്ചു പോയി. അവിടെയുണ്ട് നാലഞ്ച് സെക്യൂരിറ്റിസ് . കുറെയേറെ വാഹനങ്ങൾ പാർക്ക് ചെയ്തിട്ടിരിക്കുന്നുണ്ട്.
ഇവിടെ നല്ല തിരക്കാണ് എന്ന് തോന്നുന്നു അല്ലേ ഇന്ദ്രേട്ടാ. സ്റ്റെല്ലാ മുഖം നാലുപാടും ചെരിച്ചുകൊണ്ട് അവനോട് പറഞ്ഞു
മ്മ്… അതേടാ.. അത്യാവശ്യം തിരക്കുള്ള ഒരിടമാണ്.
ഇരുവരും കാറിൽ നിന്ന് ഇറങ്ങി. അവിടെ ലഗേജ് ഒക്കെ കൊണ്ടുപോകുവാനായി രണ്ട് സൈക്യൂരിറ്റി എത്തി. അവരോടൊപ്പം ലിഫ്റ്റിന്റെ അടുത്തേക്ക് ഇന്ദ്രനും സ്റ്റെല്ല യും കൂടിപ്പോയി.
നാലാമത്തെ നിലയിൽ ആയിരുന്നു അവരുടെ റൂം. ആദ്യം അവർ റിസപ്ഷനിലേക്ക് ചെ ന്നു. ഡീറ്റെയിൽസ് ഒക്കെ പറഞ്ഞു കൊടുത്തപ്പോൾ റൂം നെ ക്കുറിച്ച് ഒരു സ്‌ക്രീനിൽ കാണിച്ചു കൊടുത്തു.
മറ്റന്നാൾ കാലത്തെ 9 മണി വരെയാണ് റൂം ന്റർ ടൈം കൊടുത്തിരിക്കുന്നത്.. അവൻ അതെല്ലാം ഓക്കേ പറഞ്ഞു കൊണ്ട് എന്തൊക്കെയോ സൈൻ ചെയ്തു. ശേഷം ആയിരുന്നു റൂമിലേക്ക് പോയത്. നോർത്ത് ഇന്ത്യൻസ് നെ കണ്ടു സ്റ്റെല്ല കിളി പോയി നിൽക്കുകയാണ്.
അല്പം വസ്ത്രം ധരിച്ചു കൊണ്ട് ആണുങ്ങളുടെ കൂടെ കെട്ടിപിടിച്ചു നടന്നു വരുന്ന പെൺകുട്ടികൾ.
എല്ലാവരെയും കാണുവാൻ അതിസുന്ദരികൾ ആയിരുന്നു.
സ്റ്റെല്ല യ്ക്ക് ആണെങ്കിൽ അവരെയൊക്കെ കണ്ടപ്പോൾ ഇന്ദ്രന്‍റെ മുഖത്തേക്ക് നോക്കുവാൻ പോലും വല്ലാത്ത നാണക്കേട്.
അവനു കാര്യങ് പിടി കിട്ടി.
ഹമ്.. എന്ത് പറ്റി പെണ്ണെ. അവൻ മെല്ലെ ചോദിച്ചു.
അവരോടൊപ്പം ലിഫ്റ്റിൽ കയറുവാനായി രണ്ടും മൂന്ന് നോർത്തിന്ത്യൻ കപ്പിൾസ് ഉണ്ട്. സ്റ്റെല്ലയുടെ പരവശം കണ്ടുകൊണ്ട് ഇന്ദ്രൻ അവളെ നോക്കി.
ഒന്നുമില്ലെന്ന് അവൾ കണ്ണു ചിമ്മി.
നിനക്കും ഇടണോ ഇങ്ങനെ യുള്ള ഡ്രസ്സ്. ഇന്ദ്രൻ വീണ്ടും പതിയെ ചോദിച്ചു.
സ്റ്റല്ലയുടെ മുഖം ചുവന്നു തുടുത്തു പോയി.
ഇന്ദ്രേട്ടാ…അവൾ അവനെ ദേഷിച്ചു നോക്കി.
ഇത്രയും പോലും വേണ്ട എന്നാണ് എന്റെ അഭിപ്രായം. ഈ ഇന്ദ്രനു കാണാൻ വേണ്ടി മാത്രം.
റൂമിൽ എത്തിയതും സ്റ്റെല്ല യുടെ മിഴികൾ വിടർന്നു. അതിമനോഹരമായി അലങ്കരിച്ച ഒരു വിശാലമായ മുറി. അതിലെ കർട്ടനുകളും, മേശ യും കസേരയും, കിടക്കയും ഒക്കെ കണ്ടു കൊണ്ട് സ്റ്റെല്ല അതിലൂടെ നടന്നു.
റൂം കാണിച്ചുകൊടുക്കുവാനും മറ്റുമായി ഇന്ദ്രന്റെ കൂടെ വന്നവർ അവനോട് ഓൾ ദി ബെസ്റ്റ് ഒക്കെ പറഞ്ഞ് പെട്ടെന്ന് പുറത്തേക്ക് പോയി.
ഇന്ദ്രൻ പതിയെ വാതിൽ അടച്ചു കൂട്ടിയിട്ടു. പിന്തിരിഞ്ഞു നിന്ന് കാഴ്ചകളൊക്കെ ജനാലയിൽ കൂടി കാണുകയാണ് സ്റ്റെല്ല.
പെട്ടന്ന് ആയിരുന്നു അവളുടെ അടിവയറ്റിൽ അവന്റെ ബലിഷ്ഠമായ കൈ ചുറ്റി വരിഞ്ഞത്..
തുടരും
