അർജുൻ കയറി വന്നതും സ്റ്റെല്ല എഴുന്നേറ്റ് അടുക്കളയിൽ പോയി.
അമ്മേ……ഉറക്കെ വിളിച്ചു കൊണ്ട് അവൻ കയറി വന്നപ്പോൾ അച്ചൻ സെറ്റിയിൽ ഇരിക്കുന്നത് കണ്ടു.കൂടെ അച്ഛമ്മ യും.
അച്ഛൻ ഓഫീസിൽ പോയില്ലേ ഇന്ന്?
പോയിട്ട് ഇന്നിത്തിരി നേരത്തെ വന്നു.
ഹ്മ്… ഒന്ന് മൂളിയ ശേഷം അർജുൻ കസേരയിൽ ഇരുന്നു.
സ്റ്റെല്ല അവനു കോഫി യുമായി വന്നതും അർജുൻ അച്ഛമ്മയെനോക്കി.
അച്ഛമ്മ കോഫി കുടിച്ചോ.
ഹ്മ്.. ഉവ്വ്… അച്ഛമ്മ പതിവ് സമയുത്തു കൂടിച്ചു..
പെട്ടന്ന് ആയിരുന്നു അർജുന്റെ ഫോൺ റിങ് ചെയ്തത്.
ഹലോ മിഥുൻ സാർ.. പറയു..
ഫോണും കാതിൽ വെച്ഛ് കൊണ്ട് അവൻ എഴുന്നേറ്റു.
ആഹ് കേൾക്കുന്നുണ്ട് സർ..ഏതാ… നിരഞ്ജന ടീച്ചർന്റെ കാര്യമാണോ സാർ പറയുന്നത് ഞാനിപ്പോൾ വിവാഹത്തെക്കുറിച്ച് ഒന്നും ചിന്തിക്കുന്നില്ല സർ.. തന്നെയുമല്ല സഹപ്രവർത്തകയെ വിവാഹം കഴിക്കുവാൻ എനിക്ക് താല്പര്യമില്ല. ഇഷ്ടമുണ്ടായിട്ടല്ല ടീച്ചർ നല്ല പേഴ്സണാലിറ്റി ഉള്ളയാളാണ്. എന്നാലും എനിക്ക് വേണ്ട സർ അത് ശരിയാവില്ല.
സാർ പറഞ്ഞോളൂ.. ധൈര്യമായിട്ട് പറഞ്ഞോളൂ.. ഓക്കേ. അർജുൻ ഫോൺ കട്ട് ചെയ്ത ശേഷം അച്ഛന്റെയും അമ്മയുടെയും അരികിലേക്ക് വന്നു.
അവരും അവന്റെ സംഭാഷണം കേട്ടുകൊണ്ട് നിൽക്കുകയാണ്.
എന്താ മോനെ.. ആരാ വിളിച്ചത്.സ്റ്റെല്ലാ പെട്ടെന്ന് ചോദിച്ചു.
എന്റെ കൂടെ വർക്ക് ചെയ്യുന്ന മിഥുൻസാർ ആയിരുന്നു വിളിച്ചത്. ബോട്ടണി ഡിപ്പാർട്ട്മെന്റിലെ നിരഞ്ജന എന്ന് പറയുന്ന മിസ്സിന് വേണ്ടി അവർ എന്നെ വിവാഹ ആലോചിച്ചതാണ്
എന്നിട്ട് നിനക്ക് താല്പര്യമില്ലേ..
എനിക്കിപ്പോ വിവാഹമൊന്നും വേണ്ട.. അതിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നുമില്ല. പ്രായം അധികമായിട്ടില്ലല്ലോ.
അലസഭാവത്തിൽ പറഞ്ഞുകൊണ്ട് അവൻ കോഫി കുടിച്ചു. സ്റ്റെല്ല ഇന്ദ്രനെ നോക്കിയപ്പോൾ അവൻ ഇപ്പോൾ ഒന്നും മിണ്ടരുതെന്ന് കണ്ണടച്ചു കാണിച്ചു.
ഇത്തിരി നേരം അവരോടൊക്കെ സംസാരിച്ചിരുന്നിട്ട് അർജുൻ തന്റെ റൂമിലേക്ക് പോയി.
ഇവൻ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ അമ്മേ….സ്റ്റെല്ല അച്ഛമ്മയെ നോക്കി..
സംശയം ആണല്ലോ… ശ്രീദേവിയോട് ഇനി എന്തു പറയും.
ആവോ… ഇക്കാര്യത്തെക്കുറിച്ച് അർജുനോട് ഒരു അക്ഷരം പറയാൻ നമുക്ക് ആർക്കും പറ്റില്ല. അവന്റെ സ്വഭാവം നമുക്കറിയാവുന്നതല്ലേ…
ഇനിയെന്താ വഴി…..ഇന്ദ്രൻ ആലോചിച്ചു.
കാര്യം പറഞ്ഞാൽ നല്ല കുട്ടിയായിരുന്നു.. എങ്ങനെയെങ്കിലും ആ കുട്ടിയെ ഒന്ന് നേരിട്ട് കാണുവാൻ ഒരു സാഹചര്യം ഉണ്ടാക്കിയാലോ ഏട്ടാ..
കണ്ടിട്ടും കാര്യമുണ്ടെന്ന് തോന്നുന്നില്ല സ്റ്റെല്ല.. ഇവൻ നേരിട്ട് എന്തെങ്കിലും പറഞ്ഞു പോയാൽ പിന്നെ നമ്മൾ ചുറ്റി പ്പോകും.
അപ്പൊ പിന്നെ എന്ത് ചെയ്യും..? താല്പര്യമില്ലെന്ന് ശ്രീദേവി ചേച്ചിയോട് വിളിച്ചുപറയം.. വേറെ ഏതെങ്കിലും നല്ല ആലോചന വന്നാൽ അവർക്ക് നോക്കാലോ.
സ്റ്റെല്ല പറഞ്ഞതും ഇന്ദ്രൻ അതു ശരി വച്ചു.
മക്കളെ നിങ്ങൾ പറയുന്നതിനു മുന്നേ ഞാന് എന്റെ കൊച്ചുമോനോട് ഒന്ന് സംസാരിക്കട്ടെ… എന്റെ അവസാനത്തെ ആഗ്രഹമാണെന്നൊക്കെ പറഞ്ഞു നോക്കാം.. നടക്കുമോ എന്നറിയില്ല..
അമ്മേ സാധ്യത തീരെ കുറവാണ്.. ഒന്നാമത് ആ കുട്ടി പഠിച്ചു കൊണ്ടിരിക്കുന്നതല്ലേ ഉള്ളൂ… അവന് അവന്റെതായ സങ്കൽപ്പങ്ങൾ ഒക്കെ ഇല്ലേ..
ഇന്ദ്രാ… സംഗതി ശരിയാണ്… എന്നാലും ചോദിക്കുന്ന മുടക്കല്ലേ ഉള്ളൂ… നിങ്ങൾ എന്റെ കൂടെ നിന്നാൽ മതി. നമുക്ക് ചെറിയൊരു നാടകം കളിക്കാം.
അച്ഛമ്മയുടെ മനസ്സിൽ എന്താണെന്ന് അറിയാതെ ഇന്ദ്രനും സ്റ്റെല്ലയും പരസ്പരം നോക്കി
തുടരും….
