ഇന്ദ്രേട്ടാ.. എനിക്ക് ഒരു ആഗ്രഹമുണ്ട് കേട്ടോ..
എന്താ സ്റ്റെല്ല… പറയു…
അതേയ് എനിക്ക് ഇന്ന് ഒരുട്ടം കഴിക്കാൻ oru മോഹം..
എന്താണ് പെണ്ണെ,,, നീ പറഞ്ഞാലല്ലേ അറിയൂ…
അതോ… അത് പിന്നെ.. ഞാൻ പറഞ്ഞാൽ ഏട്ടന് ദേഷ്യം ആകൂമോ..
ഇല്ല പെണ്ണെ… നീ കാര്യം പറ
എനിക്ക് ഇത്തിരി നെയ്ച്ചോറും ബീഫുവരട്ടിയതും വാങ്ങി തരുമോ….
ഓഹ് അതാണോ പെണ്ണെ,, ഇത് പറയാൻ ആണോടാ ഈ സ്റ്റാർട്ടിങ് ട്രബിൾ…
പറഞ്ഞു കൊണ്ട് അവൻ വണ്ടി തിരിച്ചു മ
എവിടേയ്ക്കാ ഏട്ടാ…സ്റ്റെല്ല ഇന്ദ്രനെ നോക്കി.
നീ പറഞ്ഞ സ്പെഷ്യൽ ഐറ്റം കിട്ടുന്ന ഒരു സ്ഥലം ഉണ്ട് പെണ്ണെ… അങ്ങോട്ട….
ശോ… ഏതെങ്കിലും കടയിൽ നിന്ന് മതിന്നെ,, ഈ ഏട്ടന്റെ കാര്യം.
നീ ഒരാഗ്രഹം പറഞ്ഞപ്പോൾ ഏറ്റവും ബെസ്റ്റ് ആയിട്ട് അത് സാധിച്ചു തരണ്ടേടാ..
അതൊന്നും സാരമില്ല..ഇപ്പൊ തന്നെ വേണോന്നുമില്ല..
ഇപ്പൊ വേണ്ടങ്കിൽ പിന്നെ എപ്പോളാ ടി…ഡെലീവെറി കഴിഞ്ഞു മതിയോ.
അവളെ നോക്കി പേടിപ്പിച്ചു കൊണ്ട് ഇന്ദ്രൻ വണ്ടി ഒതുക്കി നിറുത്തി.
ഹോട്ടൽ ബ്ലൂ മൂൺ. ആ പേര് വായിച്ചതും സ്റ്റല്ലയുടെമുഖം വിടർന്നു.
യ്യോ,,, ഇത് ഞാനൊട്ടും പ്രതീക്ഷിച്ചില്ല കേട്ടോ ഏട്ടാ…
എന്ത്..
അതോ,, ഇപ്പൊ എനിക്ക് മോഹം തോന്നാനെ ഒരു കാരണമുണ്ട് കേട്ടോ.
ഹ്മ്… എന്താണ്?
.
ഇന്നലെ യൂട്യൂബിൽ കുറച്ചു പുള്ളേരെ ഈ ഹോട്ടലിൽ വന്നു ഫുഡ് കഴിക്കുന്ന വീഡിയോ ഇട്ടുന്നെ.. കണ്ടിട്ട് നാവിൽ വെള്ളം വന്നു
വയറും താങ്ങി പിടിച്ചു വണ്ടിയിൽ നിന്നിറങ്ങവേ സ്റ്റെല്ല പറഞ്ഞു.
ഹ്മ്… ഫേമസ് ആണ് ഈ ഹോട്ടല്. എല്ലാവരും ഇവിടെ കേറി റീൽ ചെയ്യും.
അകത്തേക്ക് കയറവേ ഇന്ദ്രനും പറഞ്ഞു
അത്യാവശ്യം നല്ല തിരക്കുണ്ടായിർന്നു. കൊറേ നേരം വെയിറ്റ് ചെയ്തു കഴിഞ്ഞു ഫുഡ് വന്നു..
നല്ല ടേസ്റ്റ് ഉണ്ടായിരുന്നു അവിടുത്തെ നെയ് ച്ചോറിനു.. ബീഫിന്റെ കാര്യങ് പറയാതെ വയ്യ… കുരുമുളകുകൊണ്ട് വരട്ടിയ ബീഫ്… രണ്ടും കൂടി കൂട്ടി സ്റ്റെല്ല ആസ്വദിച്ഛ് കഴിച്ചു.
അത് നോക്കി സന്തോഷത്തോടെ ഇന്ദ്രനും ഉണ്ട്.
ദിവസങ്ങളും മാസങ്ങളും വർഷങ്ങളും ആർക്കും കാത്തു നിൽക്കാതെ ഓടി മറഞ്ഞു.
ഇന്ദ്രനും സ്റ്റല്ലയും പഴയ കഥകൾ പറഞ്ഞുകൊണ്ട് ഇരിക്കുകയാണ്.
അന്ന് കഴിച്ച ബിരിയാണീന്റെ രുചി ഇന്നും നാവിലുണ്ട് കേട്ടോ ഇന്ദ്രേട്ടാ..
സ്റ്റെല്ല പറയുന്ന കേട്ടു ഇന്ദ്രൻ ചിരിച്ചു.
നിനക്ക് വേണോങ്കിൽ പറഞ്ഞാൽ മതി. നമ്മൾക്ക് പോയിട്ട് വരാം.
യ്യോ വേണ്ട… ഞാൻ വെറുതെ ഇപ്പൊ പറഞ്ഞുന്നെ ഒള്ളു…
അർജുൻ വന്നില്ലേ….
ഇല്ല… ഇന്നിത്തിരി ലേറ്റ് ആകുമെന്ന് പറഞ്ഞു.
ഹമ്…ഇന്ദ്രൻ ഒന്ന് മൂളി.
ഫോൺ റിങ് ചെയ്തതും ഇന്ദ്രൻ അതെടുത്തു നോക്കി.
ശ്രീദേവി ആണല്ലോ…
ഇന്ദ്രന്റെ അച്ചന്റെ സഹോദരിയുടെ മകൾ ആണ് ശ്രീദേവി.
അതെയോ ചേച്ചി നാട്ടിൽ വന്നോ… എന്തെ വിശേഷം
സ്റ്റെല്ല എഴുന്നേറ്റ് ഇന്ദ്രന്റെ അരികിൽ വന്നു.
ഹലോ.. ശ്രീദേവി
ആഹ് ഇന്ദ്രാ.. തിരക്കാണോ..
അല്ലല്ലോ പറയു.. എന്താ ശ്രീ…
അവർ പറയുന്നതെല്ലാം കേട്ട് കൊണ്ട് ഇന്ദ്രൻ സെറ്റിയിൽ ഇരുന്നു.
ഹമ്…. ഞാൻ അറിയിക്കാം. പെട്ടന്ന് എല്ലാം കേൾക്കുമ്പോൾ അവൻ…..
ഇന്ദ്രന്റെ വാക്കുകൾ മുറിഞ്ഞു.
അല്പം കഴിഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു.
എന്താ ഏട്ടാ….
അത് പിന്നെ സ്റ്റെല്ല……
ഇന്ദ്രൻ പറയുന്ന കേട്ടു സ്റ്റെല്ല യും ഒന്ന് വല്ലാതെ ആയി…ശോ.. ഇനിയിപ്പോ എന്ത് ചെയ്യും.
എനിക്ക് അറിയില്ല.. അർജുൻ ഇപ്പൊ ഒരു വിവാഹത്തിന് സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…
ഇല്ലന്നെ… ഒരിക്കലും ഇല്ല… അവന്റെ സ്വഭാവം നമ്മൾക്കല്ലേ അറിയു..തന്നെയുമല്ല ആ കുട്ടി പഠിപ്പ് കംപ്ലീറ്റ് ആക്കിയതുമില്ല..
ഹ്മ്………
കാര്യം നല്ല കുട്ടിയാണ്.. ആളു പാവം… പക്ഷെ….
കണ്ടിട്ട് ഇപ്പൊ കുറേ ആയില്ലേ.. അവര് തിരുവനന്തപുരത്ത് അല്ലാരുന്നോ.
ഹ്മ്… എം എ ഇംഗ്ലീഷ് ആണ് അവൾ പഠിക്കുന്നത്.
ഇനി ഒരു വർഷം കൂടി ഉണ്ട് എക്സാം ന്.
ആഹ്… ഞാൻ നോക്കീട്ട് ഒരു വഴിയും കാണുന്നില്ല.. കാര്യം നല്ല ആളുകൾ ഒക്കെ ആയിരുന്നു.. നമുക്ക് ഏറ്റവും അടുത്തറിയാവുന്നവരുവാണ്. പക്ഷേ അർജുൻ സമ്മതിക്കില്ല.. അവൻ ഉടനെ കല്യാണ വേണ്ടന്നല്ലേ പറഞ്ഞത്.. കഴിഞ്ഞയാഴ്ച അശ്വതിയുടെ മകളുടെ ആലോചന വന്നപ്പോൾ എന്തൊരു ബഹളം ആയിരുന്നു ഇവിടെ കിടന്നു.
അവന് പ്രായം 30 കഴിഞ്ഞു.. ഇനി എപ്പോഴാ കല്യാണം… ഞാൻ പറഞ്ഞോളാം എന്റെ മോനോട്.. നിങ്ങളാരും ഇതൊന്നും ഓർത്ത് വിഷമിക്കേണ്ട..ശ്രീദേവിയുടെ ഭർത്താവിന്റെ വീട്ടുകാരൊക്കെ നല്ല ആളുകളാണ്…
ഇന്ദ്രന്റെയും സ്റ്റെല്ലയുടെയും അടുത്തേക്ക് അച്ഛമ്മ നടന്നുവന്നു.
അമ്മേ…….നമ്മുടെ മനോജ് ന്റെ പെങ്ങടെ കുട്ടിയെ അർജ്ജുന് കല്യാണം ആലോചിച്ചതാണ്..
സ്റ്റെല്ല ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
ഞാൻ കേട്ട് മോളെ… എല്ലാം കേട്ടു. ആ കുട്ടിയെ ചെറുപ്പത്തിലോ മറ്റോ കണ്ടതാണ്. നിറയ മുടിയൊക്കെ ഉണ്ട് . ഡാൻസുകാരിയാ…ഒമ്പതാമത്തെ വയസ്സിൽ ഭരതനാട്യത്തിന് അരങ്ങേറ്റം കുറിച്ചു,, നമ്മുടെ മാണിക്കോത്ത് കാവില്.
അച്ഛമ്മ സന്തോഷത്തോടെ പറയുകയാണ്..
ഹ്മ്….. ഞാനും ആ കുട്ടിയെ ഒരു 10 15 വയസ്സിലാണ് അമ്മേ അവസാനമായിട്ട് കണ്ടത്.. പിന്നീട് അവരു തിരുവനന്തപുരത്തേക്ക് താമസം മാറ്റി പോയില്ലേ..
ആഹ്… അതെയതെ.
അർജുനെ അവർക്കൊക്കെ ഭയങ്കര ഇഷ്ടമാണ്.. പക്ഷേ ആ ചെറുക്കൻ സമ്മതിക്കുമോ..
പഠിപ്പ് തീരാതെ എന്താണ് ആ കുട്ടിയെ ഇപ്പോൾ കല്യാണം കഴിച്ചു വിടുന്നത്..
അതിന് ജാതകവശാൽ ഇപ്പോഴാണത്രെ സമയം.. ഇപ്പോൾ നടന്നില്ലെങ്കിൽ ഇനി 34 വയസ്സ് ആവണമെന്ന്..
അച്ഛമ്മ സ്റ്റെല്ലയോട് പറഞ്ഞു..
ആ സമയത്ത് മുറ്റത്തു അർജുന്റെ ബുള്ളറ്റ് വന്നു നിന്നു.
തുടരും…..
