യാതൊരു കാരണവശാലും ഈ വിവാഹത്തിന് സമ്മതിക്കില്ലെന്ന് പറഞ്ഞ കുട്ടികൾ രണ്ടാളും ഒന്ന് സംസാരിച്ച ശേഷം അവർക്ക് ഇരുവർക്കും പൂർണ്ണ സമ്മതമാണെന്ന് അറിയിച്ചത് കേട്ടതും എല്ലാവരും കിളിപോയ അവസ്ഥയിൽ ആയിരുന്നു.
എന്തായാലും നിങ്ങൾ രണ്ടാളും കൂടിച്ചേരാൻ വിധിക്കപ്പെട്ടവരാണ് മക്കളെ, അതുകൊണ്ടല്ലേ ഇത്ര പെട്ടെന്ന് എല്ലാം ഭംഗിയായത്. അച്ഛമ്മ പറഞ്ഞതും ഹരിയും പ്രദീപും ഒക്കെ അത് ശരി വെച്ചു.
അർജുന്റെ മുഖം ഇരുണ്ടപ്പോൾ ചിന്മയയി ആ ണെങ്കിൽ വിജയഭാവത്തിൽ നിൽക്കുകയായിരുന്നു. തന്റെ മുഖത്ത് നോക്കി ആദ്യമായിട്ടാണ് ഒരുവൻ ഇങ്ങനെയൊക്കെ അധിക്ഷേപിച്ച് സംസാരിക്കുന്നത്.
അയാൾക്ക് വിവാഹത്തിന് ഇഷ്ടമില്ലെങ്കിൽ അത് പറഞ്ഞാൽ മതിയായിരുന്നു, തനിക്ക് അത് മനസ്സിലായി, അതിനു പകരം താൻ സൗന്ദര്യമില്ലാത്തവളാണ് കൊച്ചു കുട്ടിയാണ് അയാളുടെ സങ്കല്പത്തിൽ ഉള്ളവളല്ല, എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നത്..
ചിൻമയി കലിപ്പില് അർജുനെ നോക്കി. അവൻ പല്ല് ഞെരിച്ചു കൊണ്ട് അവളെയും.
പ്രദീപും രേഷ്മയുമൊക്കെ ആരെയൊ ഫോണിൽ വിളിക്കുന്നുണ്ട്..ജ്യോത്സനെ ആണെന്നുള്ളത് അർജുന് വൈകാതെ മനസ്സിലായി..
വിവാഹത്തിന് ഏറ്റവും അടുത്ത മുഹൂർത്തം ഏതാണെന്ന് നോക്കുവാനാണ് അവരുടെ പ്ലാൻ. തിരുവനന്തപുരത്തേക്ക് ഒരുപാട് ദൂരം ഉള്ളതിനാൽ ഈ നാട്ടിൽ വച്ച് ചടങ്ങുകൾ നടത്തുവാനാണ്. കാരണം ബന്ധുമിത്രാദികളിൽ ഏറെയും ഇവിടെയാണ് താമസം.
എത്ര പെട്ടെന്നാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നതെന്ന് അർജുൻ ഓർത്തു.
ഒന്നും മേലാത്തെ അവസ്ഥയിൽ അവൻ ഇരുന്നു ഉരുങ്ങുന്നത് ആരും അറിഞ്ഞിരുന്നില്ല..
രണ്ടാഴ്ചക്കുള്ളിൽ ഒരു മുഹൂർത്തം ഉണ്ട്.. അത് കഴിഞ്ഞാൽ പിന്നെ ഒൻപത് മാസം കഴിയണം. ജ്യോൽസ്യൻ പറഞ്ഞ വിവരങ്ങൾ പ്രദീപ് എല്ലാവരോടും പറഞ്ഞു.
നിങ്ങൾക്ക് അസൗകര്യം വല്ലതും ഉണ്ടെങ്കിൽ നമ്മൾക്ക് ആറ് മാസം കഴിഞ്ഞു മതിന്ന് ഹരി പറഞ്ഞു.
ഹേയ്.. എന്ത് അസൗകര്യം… ഇത്തിരി ബുദ്ധിമുട്ട് കൂടും. അത് സാരമില്ല. എല്ലാവരും കൂടി ഒത്തുപിടിച്ചു ചടങ്ങ് ഏറ്റവും അടിപൊളി ആക്കുക..പ്രദീപും മനോജും ഒരുപോലെ അഭിപ്രായപ്പെട്ടു.
എന്നാപ്പിന്നെ രണ്ടാഴ്ച്ചക്കുള്ളിൽ നടത്തം അല്ലേ….ഹരി സ്റ്റെല്ല യെ നോക്കി..അവൾക്ക് സമ്മതമാണ്.
ഹമ്… എങ്കിൽ ആ ജ്യോത്സനെ ഒന്നുടെ വിളിക്ക് പ്രദീപേ. എന്നിട്ട് മുഹൂർത്തം കുറിച്ചോളാൻ പറയു..ഹരി പറഞ്ഞു.
അല്ല… ഇത്ര പെട്ടന്ന്… അച്ഛാ,,,, ഞാൻ ഒട്ടും പ്രിപ്പയെഡ് അല്ല കെട്ടോ
രണ്ടു ആഴ്ച്ചക്ക് ഉള്ളിൽ കല്യാണം എന്ന് കേട്ടതും പെണ്ണ് തകർന്ന് പോയി..
അവളുടെ ദയനീയമായിട്ടുള്ള പറച്ചിൽ കേട്ടതും എല്ലാവരും ചിരിച്ചു….
കാര്യങ്ങളൊക്കെ ഞങ്ങള് നോക്കിക്കോളാം.. കുട്ടി ടെൻഷൻ ആവണ്ട…
സ്റ്റെല്ല ചിൻമയുടെ കൈയിൽ പിടിച്ചു.
അച്ഛാ…. എനിക്ക് ഒന്നുടൊന്ന് ആലോചിക്കണം. രണ്ടാഴ്ച കഴിഞ്ഞാൽ കോളേജിൽ എക്സാം ആണ്. എനിക്കു ആകെ തിരക്കും.. അതിന്റെ ഇടക്ക് ഈ കല്യാണം…
കാര്യങ്ങൾ ഇത്രത്തോളം തീരുമാനിച്ച സ്ഥിതിക്ക് ചടങ്ങ് നടത്താ മോനെ. അതല്ലേ നല്ലത്. എന്തായാലും വിവാഹത്തിനുശേഷം അല്ലേ എക്സാം നടക്കുകയുള്ളൂ, അപ്പൊ പിന്നെ വലിയ കുഴപ്പവുമില്ല,,പ്രദീപും മനോജും അർജുനെ നോക്കി അഭിപ്രായപ്പെട്ടു…
അതെ ചടങ്ങ് കഴിയട്ടെ, ഇനി ചിമ്മുവിന് തിരുവനന്തപുരത്തെ കോളേജിൽ പഠിപ്പ് കമ്പ്ലീറ്റ് ആക്കണമെന്നാണെങ്കിൽ അങ്ങനെ ചെയ്യാം, ആ പേരിൽ മോളും വിഷമിക്കുകയൊന്നും വേണ്ട കെട്ടോ.ഹരി പറഞ്ഞതും ചിന്മയി വെറുതെ തലകുലുക്കി..
അർജുൻ ആണെങ്കിൽ ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെയൊക്കെ സംഭവിക്കും എന്നുള്ളത്..
അവിടെ നിന്നിറങ്ങിയപ്പോൾ അവൻ എല്ലാവരെയും ചുട്ടെരിക്കുന്നവനുള്ള ദേഷ്യത്തിലാണ് വണ്ടിയിൽ കയറിയത്…
അതിനോട് ഇടയ്ക്ക് ജ്യോത്സ്യൻ മുഹൂർത്തവും കുറിപ്പിച്ചുകൊണ്ട് അവിടേക്ക് വരികയും ചെയ്തു.
ഞായറാഴ്ച,, അതായത് മീനമാസം പതിനേഴാം തീയതി കാലത്തെ 11 15 നും 11 40 നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ വിവാഹം. പ്രദീപ് ഹരിയുടെ കയ്യിലേക്ക് ജാതകവും മുഹൂർത്തത്തിന്റെ കുറിപ്പും കൈമാറി. അതിനുശേഷം ഇത്തിരി നേരം കൂടി സംസാരിച്ചിട്ടാണ് എല്ലാവരും ഇറങ്ങിയത്. നാളെത്തന്നെ പെണ്ണിനും ചെറുക്കനും ഡ്രസ്സ് എടുക്കുവാൻ പോകാമെന്ന് ശ്രീദേവി പറഞ്ഞു
കാരണം ഇനി അധികം ദിവസമില്ല, സ്റ്റിച്ചിങ്ങിന് ടൈം എടുക്കുകയും ചെയ്യും. അതുകൊണ്ട് ഡ്രസ്സ് ഒക്കെ എടുത്ത ശേഷം പ്രദീപിനോടും രേഷ്മയോടും തിരുവനന്തപുരത്തേക്ക് മടങ്ങി പോകാൻ ആണ് ശ്രീദേവിയും മനോജും പറഞ്ഞത്.. അങ്ങനെ ചെയ്യാം എന്നും നാളെ 10:00 യോട് കൂടി ടൗണിലേക്ക് വരാമെന്നും ഒക്കെ ഹരിയും അറിയിച്ചിരുന്നു. വണ്ടിയിൽ കയറിയപാടെ എല്ലാവരും സന്തോഷത്തോടെ ചിന്മയയിയെ കുറിച്ച് പറയുകയാണ്..
സ്റ്റെല്ലക്കും അച്ഛമ്മക്കും ഒക്കെ അവളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു.
കൊച്ച് പെണ്ണാണ്,,, അർജുന്റെ തോളോപ്പം പോലുമില്ല നീ ശ്രദ്ധിച്ചോ സ്റ്റെല്ലമോളെ….
ശരിയാ അച്ഛമ്മേ… തീരെ ചെറിയ കുട്ടിയാണ്, ഇനി നമ്മുടെ വീട്ടിൽ വന്നു കഴിഞ്ഞ് ഇത്തിരി തടി കൂടി വെപ്പിക്കാം. സ്റ്റെല്ല പറയുന്നത് കേട്ട് അർജുൻ പല്ലു ഇറുമ്മി..
ഏത് കാലം കെട്ട നേരത്താണ് അങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയത് എന്നോർത്ത് അവൻ സ്വയം ശപിച്ചു. വീട്ടിലെത്തിയിട്ടും അർജുൻ ആരോടും ഒരക്ഷരം പോലും പറയാതെ മുകളിലെ മുറിയിലേക്ക് പോയി.
മോനെ ചായ കുടിച്ചിട്ട് പോകാമെന്ന് സ്റ്റേല്ല പറഞ്ഞുവെങ്കിലും, തനിക്ക് ഇത്തിരി തിരക്കുണ്ട് എന്ന് പറഞ്ഞ് അവൻ കയറി പോവുകയായിരുന്നു.
മുറിയിൽ എത്തിയതും ഡ്രസ്സ് പോലും മാറാതെ അവൻ വീട്ടിലേക്ക് വീണു.
അവളോട് പച്ച മലയാളത്തിൽ ആണ് താൻ പറഞ്ഞത് ഇപ്പോൾ വിവാഹത്തിന് സമ്മതിക്കരുത് എന്ന്, അവളുടെ അഹങ്കാരം കൊണ്ടല്ലേ ഈയൊരു കാര്യത്തിന് അവൾ മുതിർന്നത്…ചിന്മയിയുടെ മുഖം ഓർക്കും തോറും അർജുനു ദേഷ്യം കൂടിക്കൂടി വന്നു..
നാളെ ഡ്രസ്സ് എടുക്കുകയും കൂടി കഴിഞ്ഞാൽ എല്ലാം കൈവിട്ടു പോകും, അതിനു മുന്നേ അവളോട് എന്തെങ്കിലും പറഞ്ഞു ഇതിൽ നിന്നും ഒഴിവാക്കണം… ചിന്മയയുടെ ഫോൺ നമ്പർ കിട്ടുവാൻ എന്താണ് വഴി എന്ന് അർജുൻ ആലോചിച്ചു. ഒടുവിൽ രണ്ടും കൽപ്പിച്ച് അവൻ ശ്രീദേവിയെ കോൾ ചെയ്തു ശ്രീദേവി ചിമ്മുവിന്റെ നമ്പർ പറഞ്ഞു കൊടുക്കുകയും ചെയ്തു..
ഞാൻ വിളിക്കും, അവളോട് കാൾ അറ്റൻഡ് ചെയ്യാൻ ഒന്ന് പറയണേ ആന്റി.
ഓക്കേ മോനേ.. പറയാം…ശ്രീദേവി ചിരിച്ചു കൊണ്ട് മറുപടി നൽകി.
അപ്പോൾ തന്നെ അർജുൻ ച്ചിമ്മുവിന്റെ ഫോണിലേക്ക് കോൾ ചെയ്തു
പേടിയോടെ ഇരിക്കുകയാണ് ചിന്മയി. അപ്പോഴാണ് ശ്രീദേവി വന്നിട്ട് അർജുൻ വിളിക്കുമെന്ന് പറഞ്ഞത്. ശ്രീദേവി റൂമിൽ നിന്നപ്പോൾ തന്നെ അർജുന്റെ കോൾ വരികയും ചെയ്തു.
എടുക്കു… മോളെ എടുത്ത് സംസാരിക്കുട്ടോ….ശ്രീദേവി മുറിയിൽ നിന്നും ഇറങ്ങിപ്പോയി.
വിറയ്ക്കുന്ന കൈകളോടെ ചിന്മയി ഫോൺ എടുത്തു കാതിലേക്കു ചേർത്ത് പിടിച്ചു.
എടി… എന്നൊരു അലർച്ച ആയിരുന്നു അർജുൻ. ചിമ്മു വിറച്ചു കൊണ്ട് കണ്ണുകൾ അടച്ചു.
തുടരും….
റിവ്യൂ തരണേ 🫂🫂🫂🫂പ്ലീസ് പ്ലീസ്
