രുദ്രാക്ഷം – ഭാഗം 43, എഴുത്ത്: വർണ്ണങ്ങൾ ആമി

എടി ചിൻമയി,  നിന്നോട് പച്ച മലയാളത്തിൽ അല്ലേ ഞാൻ പറഞ്ഞത് ഈ വിവാഹത്തിൽ നിന്നും പിന്മാറിയേക്കണമെന്ന് എന്നിട്ട് നീ എന്തിനാടി എല്ലാവരോടും നിനക്കെന്നെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് പറഞ്ഞത്..അർജുൻ അലറിക്കൊണ്ട് ചോദിക്കുന്നത് ചിൻമയി കേട്ടു..

അവൾക്ക് ആണെങ്കിൽ അവനോട് ഒരക്ഷരം പോലും മിണ്ടാൻ പറ്റാത്ത സ്ഥിതിയും…

നാളെ ഡ്രസ്സ് എടുക്കാൻ നീ വന്നുപോയേക്കരുത് എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിവാക്കണം, ഈ വിവാഹം നടന്നിട്ടുണ്ടെങ്കിൽ നിന്റെ കഷ്ടകാലം ആണെന്ന് നീ ഓർത്തോണം..

അപ്പോഴും പാവം ചിൻമയി ഒരക്ഷരം പോലും  പറഞ്ഞില്ല..

അവൾ വെച്ചിട്ട് പോയോ എന്നറിയുവാനായി അർജുൻ തന്റെ ഫോണിലേക്ക് നോക്കി.

എടി… ഞാൻ പറഞ്ഞ കാര്യങ്ങൾ നീ കേട്ടല്ലോ, എനിക്ക് യാതൊരു കാരണവശാലും നിന്നെ വിവാഹം ചെയ്യാൻ സമ്മതമല്ല…എനിക്ക് നിന്നെ ഇഷ്ടവുമല്ല. എന്റെ സങ്കല്പത്തിലെ പെൺകുട്ടി അല്ല നീ… എനിക്കെന്റെതായ സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെയുണ്ട്. അതിനനുസരിച്ച് മാത്രമേ ഞാൻ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചുള്ളൂ.. അല്ലാണ്ട് നിന്നെപ്പോലെ ഒരു സാധനത്തെ എനിക്ക് ഒരിക്കലും അക്സെപ്റ്റ് ചെയ്യാൻ പറ്റില്ല.

അർജുനേട്ടൻ തന്നെ ഈ കാര്യങ്ങൾ വീട്ടിൽ പറഞ്ഞോളൂ.. അപ്പോ പ്രശ്നം തീർന്നില്ലേ..ചിമ്മു ന്റെ വാക്കുകൾ അവൻ കേട്ടു.

നീ പറഞ്ഞാൽ മതി….

ഞാൻ എന്റെ വീട്ടുകാരോട് പറഞ്ഞാലും അവരാരും സമ്മതിക്കില്ല. അർജുനേട്ടന് ഈ ബന്ധത്തിൽ താല്പര്യമില്ലെങ്കിൽ ഏട്ടൻ തന്നെ വീട്ടുകാരോട് പറയുക. എന്നിട്ട് ഒഴിഞ്ഞു മാറി പൊയ്ക്കോളൂ..ഞാൻ ഫോൺ വയ്ക്കുവാ…

ടി… നിനക്ക് വേറെ ആരെങ്കിലും ആയിട്ട് ഇഷ്ടമുണ്ടെന്ന് അങ്ങ് പറയ്..

ദേ അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ, ഇത്രനേരം നിങ്ങൾ പറയുന്നത് മര്യാദയുടെ ഭാഷയിലാണ് ഞാൻ കേട്ടു നിന്നത്, നിങ്ങൾ എന്താണ് എന്നെക്കുറിച്ച് കരുതിയത്, അങ്ങനെ കണ്ട ആണുങ്ങളെ പ്രേമിച്ചു നടക്കുന്ന സ്വഭാവക്കാരി അല്ല ഞാൻ.. എന്റെ അച്ഛനും അമ്മയ്ക്കും ഒക്കെ അത് നന്നായിട്ട് അറിയുകയും ചെയ്യാം. നിങ്ങൾ തന്നെ നിങ്ങളുടെ വീട്ടുകാരോട് ഇതുപോലെ ഒരു നുണ പറഞ്ഞാൽ മതി. നിങ്ങടെ കോളേജിൽ ഇഷ്ടംപോലെ സ്റ്റുഡൻസും ടീച്ചേഴ്സും ഒക്കെ കാണില്ലേ, അവരെ ആരെയെങ്കിലും ഇഷ്ടമാണെന്ന് നിങ്ങൾ അങ്ങ് പറയു… എന്നിട്ട് ഈ വിവാഹത്തിൽ നിന്നും നിങ്ങൾ ഒഴിഞ്ഞു മാറിക്കോണം. ഇനി എന്നെ ഇക്കാര്യം വിളിച്ച് ശല്യപ്പെടുത്തിയേക്കരുത്…

കോളേജിൽ നിന്നും ഒരു വിവാഹാലോചന വന്നപ്പോൾ ഞാൻ എതിർത്തതുകൊണ്ടാണ് ഇത്രയും കോംപ്ലിക്കേഷൻസ് ഉണ്ടായത്..

എങ്കിൽ അത് സമ്മതമാണെന്ന് പറയ്..

ടി… നീ എന്നെ അനുസരിപ്പിക്കുവാൻ നോക്കണ്ട, ഞാൻ പറയുന്നത് കേട്ടാൽ മതി.

അർജുനേട്ട.. ഞാനിവിടെ എന്തൊക്കെ കാര്യങ്ങൾ പറഞ്ഞാൽ ശരി എന്റെ വീട്ടുകാര് ഏതാണ്ടൊക്കെ തീരുമാനിച്ച് മട്ടാണ്, പിന്നെ അങ്ങനെ ആരെയും പ്രേമിച്ചു നടക്കുന്നവളല്ല ഞാൻ എന്നുള്ളതും ഇവിടെ എല്ലാവർക്കും അറിയാം. അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം, അർജുൻ വിളിച്ചിട്ട് അയാൾക്കൊരു പെണ്ണിനെ ഇഷ്ടമുണ്ട് ഈ വിവാഹത്തിൽ നിന്നും ഒഴിഞ്ഞുമാറി പോകണം എന്ന് എന്നോട് പറഞ്ഞു എന്ന് ഞാൻ ഇവിടെ എല്ലാവരോടും പറയട്ടെ.. അപ്പോൾ പ്രശ്നം സോൾവ് ആകും.

ചിമ്മു ഒരു സൊലൂഷൻ കണ്ടുപിടിച്ച പോലെ പറയുകയാണ്..

വേണ്ട വേണ്ട… അങ്ങനെ പറയണ്ട…

അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഭാഗം ക്ലിയർ ആക്കിനിൽക്കണം.. അഥവാ നാണം കെട്ടിട്ടുണ്ടെങ്കിൽ അതു മുഴുവൻ എന്റെ തലയിലും..കൊള്ളാലോ… മാഷിന് ബുദ്ധി ഉണ്ട്.

ചിന്മയി അവനെ പരിഹസിച്ചു.

നിങ്ങൾക്ക് നിങ്ങളുടെ കുടുംബക്കാരോട് എന്തെങ്കിലും പറയണമെങ്കിൽ ആവാം.. അല്ലാണ്ട് എന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ട..

അപ്പോൾ നാളെ ഡ്രസ്സ് എടുക്കാൻ നീ വരുമെന്നാണോ….

എന്തെങ്കിലും പറഞ്ഞു നിങ്ങൾ ഒഴിവാകുന്നെങ്കിൽ ഒഴിവായിക്കോളൂ, അല്ലാണ്ട് എന്റെ ഭാഗത്തുനിന്നും ഒന്നുമില്ല…

ഹ്മ്മ്.. ഒക്കെ….. നീയപ്പോൾ എന്നേം കൊണ്ടേ പോകു ല്ലേ.

അതേ… അതിന് യാതൊരു മാറ്റവും ഇല്ല.

ടി…..

അലറണ്ട… സൗന്ദര്യം ഇല്ലാത്തവൾ അല്ലേ ഞാൻ, നിങ്ങളുടെ സങ്കല്പത്തിനു ഒത്തുള്ള പെണ്ണും അല്ല, എനിക്ക് ഹൈറ്റില്ല, നിറം ഇല്ല.. അതില്ല, ഇതില്ല നിങ്ങൾ എന്തൊക്കെയാണ് പറഞ്ഞത്… ഞാനൊരു പാവം ആയതുകൊണ്ട് എല്ലാം കേട്ട് നിന്നു.. ഇനി അതുണ്ടാവില്ല… ഒരൊറ്റ ചാൻസ് കൂടി നിങ്ങൾക്ക് ഞാൻ തരികയാണ്.. ഇതിൽ നിന്നും വേണമെങ്കിൽ നിങ്ങൾ ഒഴിഞ്ഞുമാറാം, അല്ലാണ്ട് ചിന്മയി വീട്ടുകാരോട് സ്വയം പറഞ്ഞു ഒഴിവായി പോകുമെന്ന് നിങ്ങൾ കരുതണ്ട.

അവൾ ഫോൺ cut ചെയ്ത്. അർജുൻ വർദ്ധിച്ചുവന്ന കോപത്തോടെ ഫോൺ വലിച്ചെറിഞ്ഞു.

അവന്റെ മനസ്സിൽ അവളോട് ഉള്ള പക ആളി കത്തി.

നിന്നെ ഞാൻ….അവൻ പല്ല് ഞെരിച്ചു.

മോനേ…..

അമ്മ വിളിക്കുന്ന കേട്ടു കൊണ്ട് അർജുൻ താഴേക്ക് ഇറങ്ങി ചെന്ന്.

ചായ കുടിക്ക് മോനേ…

അവർ ചായയും പലഹാരവും എടുത്തു വെച്ചിട്ടുണ്ട്.

അർജുൻ ആരോടും ഒരക്ഷരം പോലും പറയാതെ ഇരുന്നു ചായ കുടിച്ചു തീർത്തു.

തുടരും…..

ഇഷ്ടം ആയെങ്കിൽ കൂടെ നിൽക്കണെ pls…. ഒരു റിവ്യൂ ഇടാനും ശ്രെദ്ധിക്കില്ലേ