രുദ്രാക്ഷം – ഭാഗം 46, എഴുത്ത്: വർണ്ണങ്ങൾ ആമി

ഇനിയും വൈകിയിട്ടില്ല… അർജുനേട്ടൻ ധൈര്യമായിട്ട് ഏട്ടന്റെ വീട്ടിൽ പറഞ്ഞോളൂ,,, എന്റെ വീട്ടുകാർക്ക് ഇത്തിരി ധനനഷ്ടം ഉണ്ടാകുമായിരിക്കും.. അത് ഞങ്ങൾ അങ്ങു സഹിച്ചോളാം….

ഈ കല്യാണം നടന്നു കഴിഞ്ഞാൽ പിന്നെ നിന്റെ ലൈഫ് എങ്ങനെയാണെന്ന് ഓർത്തിട്ടുണ്ടോ?

എനിക്കൊന്നും ഓർക്കാൻ പറ്റിയ സിറ്റുവേഷൻ അല്ല… നശിച്ച ജാതകദോഷം കാരണമാണ് എന്റെ ജീവിതം തീരാൻ പോകുന്നത്.. എനിക്കത് വ്യക്തമായിട്ട് അറിയുകയും ചെയ്യാം…

അവൾ ഫോൺ കട്ട്‌ ചെയ്തു. പിന്നീട് ഒരു വിളി പരസ്പരം ഇരുവരും നടത്തിയിരുന്നില്ല.

മോളെ… ഇങ്ങട് നോക്കിക്കേ….ബ്യൂട്ടീഷൻ പറഞ്ഞതും ചിന്മയി ഒരു നിമിഷം കണ്ണൊന്നു ചിമ്മി. ശേഷം തന്റെ മുൻപിലെ വലിയ കണ്ണാടിയിലേക്ക് നോക്കി.. അതീവ സുന്ദരിയായി നിറയെ ആഭരണങ്ങളൊക്കെ അണിഞ്ഞു  മുടി നിറയെ മുല്ലപ്പൂവും ചൂടി ഓറഞ്ച് നിറമുള്ള കാഞ്ചീപുരം പട്ടുടുത്ത്  കല്യാണ പെണ്ണായി നിൽക്കുന്ന തന്റെ പ്രതിബിംബത്തെ അവൾ ഉറ്റുനോക്കി.

ഇഷ്ടായോ…….കിങ്ങിണിയുടെ ശബ്ദം കേട്ട് അവൾ മുഖം തിരിച്ചു.

ഹ്മ്മ്……തല കുലുക്കി കൊണ്ട് അവൾ ചെറുതായി ഒന്ന് പുഞ്ചിരിച്ചു.

എന്ത് സുന്ദരിയായിട്ടുണ്ട്നീയ്… ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ…

ഇരു കൈകൾ കൊണ്ടും ഒന്ന് ഉഴിഞ്ഞു കൈവിരലുകൾ മടക്കി ഇരു ചെന്നിയിലേക്കും വയ്ക്കുകയാണ് കിങ്ങിണി…

കിങ്ങിണി ഒരു ലഹങ്കയായിരുന്നു ധരിച്ചത്. അവളും അതീവ സുന്ദരി ആയിട്ടുണ്ടായിരുന്നു എന്നാലും ചിന്മയയോളം വരില്ല…

ഏഴരയായി അവർ പാർലറിൽ നിന്നും ഇറങ്ങിയപ്പോൾ…

അച്ഛനും വല്യച്ഛനും ഒക്കെ തിരക്കായത് കൊണ്ട് ഒരു കസിനാണ് അവരെ കൂട്ടിക്കൊണ്ടു പോകുവാൻ എത്തിയത്.

ശ്രീദേവിവല്യമ്മയെയും അമ്മയെയും ഒക്കെ സാരി ഉടുപ്പിക്കുവാനായി സാരീ  ഡ്രൈപ്പിസ്റ്റ് വീട്ടിലേക്ക് വന്നിട്ടുണ്ടായിരുന്നു…

എല്ലാവരും കാഞ്ചീപുരം പട്ടണിഞ്ഞ് ആഭരണങ്ങൾ ധരിച്ചുകൊണ്ട് സുന്ദരികളായി നിന്നു.

ചിമ്മു വന്നു എന്ന് ആരോ പറയുന്നത് കേട്ട് ശ്രീദേവിയും  രേഷ്മ യും സിറ്റൗട്ടിലേക്ക് ഓടിയിറങ്ങി വന്നു.

കാറിൽ നിന്നും അതിമനോഹരിയായി ഇറങ്ങുന്ന മകളെ കണ്ടതും രേഷ്മയുടെ കണ്ണുകളിൽ നനവ് പടർന്നു.

അതേ അവസ്ഥയിലായിരുന്നു പ്രദീപും.

വയസ്സ് 22 ആവുന്നെങ്കിലും മകൾ ഇപ്പോഴും അവർക്ക് കൈക്കുഞ്ഞ് ആയിരുന്നു….

പ്രദീപിന്റെ കയ്യും പിടിച്ച് ചിന്മയി കയറി വന്നപ്പോൾ രേഷ്മ തന്റെ മിഴികൾ തുടച്ചുകൊണ്ട് മകളെ നോക്കി പുഞ്ചിരിച്ചു.

പിന്നീടങ്ങോട്ട് ഓരോരോ ചടങ്ങുകൾ ആയിരുന്നു…

ദക്ഷിണ കൊടുക്കലും, ഫോട്ടോ എടുക്കുന്നതും, കുടുംബക്കാരൊക്കെ വന്ന് പരിചയപ്പെടുന്നതും ഒക്കെ മുറപോലെ നടന്നു..

9 45നാണ് വിവാഹമണ്ഡപത്തിലേക്ക് പുറപ്പെടേണ്ട സമയം..

അപ്പോഴേക്കും ചടങ്ങുകൾ ഒക്കെ കഴിഞ്ഞിട്ട് എല്ലാവരും ഇറങ്ങിയിരുന്നു.

  15 മിനിറ്റിൽ താഴെ സമയമേയുള്ളൂ മണ്ഡപത്തിലേക്ക് എത്തുവാൻ ആയിട്ട്..

ഒരു വൈറ്റ് കളർ റേഞ്ച് റോവറിലായിരുന്നു അർജുൻ എത്തിയത്..അവന്റെ കാറിന്റെ അരികിലായി പ്രദീപ് തന്റെ ഫോർച്യൂണർ കൊണ്ടുപോയി ഒതുക്കി നിർത്തി.

റോസ് ഗോൾഡ് നിറമുള്ള കുർത്തയും കസവും മുണ്ടും ധരിച്ച് അർജുൻ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ എല്ലാവരും അവനെ കണ്ണിമയ്ക്കാതെ നോക്കി നിന്നു..

സ്റ്റെല്ലയും ഇന്ദ്രനും അവന്റെ ഇടത്തും വലത്തും ഉണ്ടായിരുന്നു..

നിറയെ ഫോട്ടോഗ്രാഫേസിന്റെ അകമ്പടിയോടെയാണ് അവൻ അകത്തേക്ക് കയറുന്നത്..

ഇടയ്ക്ക് എപ്പോഴോ അർജുന്റെ നോട്ടം ചിന്മയിയെ തേടിയെത്തി..

അത് കണ്ടതും അവൾ പേടിയോടെ മുഖം താഴ്ത്തി.

അർജുന്റെ നോട്ടം അവളെ തേടി വന്നതും ചിമ്മു പേടിയോടെ മുഖം താഴ്ത്തി..

ആരോ വന്നിട്ട് ചിമ്മുവിന്റെ കയ്യിൽ പിടിച്ച് അർജുന്റെ അരികിലായി നിർത്തി..

അവൾക്കാണെങ്കിൽ ശ്വാസം എടുക്കുവാൻ പോലും ഭയം.

ക്ഷേത്രത്തിലെ തിരുമേനി മന്ത്രങ്ങൾ ചൊല്ലുകയാണ്. ബാക്കിയുള്ളവരൊക്കെ അത് ഏറ്റു ചൊല്ലുന്നുമുണ്ട്.

സ്വർണ്ണ പൂത്താലത്തിൽ നിറയെ പൂക്കളുകൾക്കുള്ളിൽ ആയി വെറ്റയുടെ ഉള്ളിൽ ഇരിക്കുകയാണ് പൂജിച്ച താലി.

തിരുമേനി അതെടുത്തു പ്രദീപിന്റെ കയ്യിലേക്ക് കൊടുത്തു. അയാളാണ് ആ താലി അർജുനു കൈമാറിയത്… ഞാൻ എവിടെയെങ്കിലും വീണ് പോകുമോ എന്ന് ചിന്മയി ഭയന്നു.
അവളുടെ മുഖത്ത് വിയർപ്പ് കണങ്ങൾ സ്ഥാനം പിടിച്ചു.

അർജുൻ അവൾക്ക് അഭിമുഖമായി വന്നു നിന്നതും ചിൻമയിയുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു..

ഇനി താലി ചാർത്തിക്കൊള്ളു…..ആരോ പറയുന്നത് കേട്ടതും  അർജുൻ വലിഞ്ഞുമുറുകിയ മുഖത്തോടെ അവളുടെ ഇരു ചുമലിനെ വശങ്ങളിലേക്കും താലി ചരട് എടുത്തുയർത്തി.

കൊട്ടും കുരവയും മേളങ്ങളും മുഴങ്ങി….

തിരുമേനിയുടെ മന്ത്രങ്ങൾ ഉച്ചത്തിൽ ആയി.

അർജുന്റെ താലി കഴുത്തിൽ മുറുകി. ശേഷം അവൻ പൂമാലയും ഇട്ടു കൊടുത്തു. ആരോ ഒരു തളികയിൽ സിന്ദൂര ചെപ്പു വെച്ച് കൊടുത്തപ്പോൾ  അതിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്ത് അവൻ അവളുടെ നെറുകയിൽ ചാർത്തി..

അർജുനെ പൂമാലയണിയിക്കുവാൻ തിരുമേനി ചിമ്മുവിന്റെ കയ്യിലേക്ക് മാല കൊടുത്തു..

അത് മേടിച്ചിട്ട് അവന്റെ കഴുത്തിൽ ഇട്ട് കൊടുക്കുമ്പോൾ പോലും പാവം ചിൻമയി ആ മുഖത്തേക്ക് ഒന്ന് നോക്കിയില്ല..

എല്ലാവരും സന്തോഷത്തോടെ ആശംസകൾ അർപ്പിക്കുകയാണ്. അർജുനോട് ചേർന്ന് നിൽക്കുഎന്ന് പറഞ്ഞു കൊണ്ട് ഫോട്ടോഗ്രാഫർ വഴക്ക് പറഞ്ഞപ്പോൾ ചിൻമയി ഒരല്പം അവനോട് അടുത്തു..

പരസ്പരം എന്തെങ്കിലും സംസാരിച്ചു നിൽക്കുമോ എന്ന് വീഡിയോഗ്രാഫർ ചോദിക്കുകയാണ്.

എന്റെ വീട്ടിലേക്ക് അല്ലേ വരുന്നത്.. വെച്ചിട്ടുണ്ടെടി പുല്ലേ നിനക്ക്….ഈ അർജുൻ ആരാണെന്ന് നിന്നെ അറിയിച്ചു തരും ഞാന്. ചിരിച്ചുകൊണ്ട് അർജുൻ അവളെ നോക്കി പറഞ്ഞു..

പെണ്ണാണെങ്കിൽ ദയനീയമായി അവന്റെ മുഖത്തേക്ക് നോക്കി.

എന്താ മോളെ നീ ഇങ്ങനെ നിൽക്കുന്നത്,,, ചോദിച്ചുകൊണ്ട് രേഷ്മ വന്നിട്ട് മകളെ വഴക്കു പറഞ്ഞു.

ചിന്മയി ഒന്ന് ചിരിക്കുന്നു പോലുമില്ല.. എന്താ കുട്ടി ഇത്…

ആരൊക്കെയോ ബന്ധുക്കൾ വന്നിട്ട് അവളെ വഴക്ക് പറയുന്നുണ്ട്.

അതൊന്നും സാരമില്ല… എന്റെ കുട്ടി ചിരിച്ചില്ലെങ്കിലും സുന്ദരിയാണ്… അല്ലേ..സ്റ്റെല്ല അവളുടെ കവിളിൽ തലോടി.

ഇന്ദ്രനും സ്റ്റെല്ല യും നിറഞ്ഞ മനസ്സോടെ മക്കളുടെ ഒപ്പം നിൽക്കുകയാണ്.
ഫോട്ടോസ് ഒരുപാട് എടുത്തു കൂട്ടുന്ന തിരക്കിലാണ് ഫോട്ടോ ഗ്രാഫർ..

ഇനി മതി  കുട്ടികൾ ഭക്ഷണം കഴിക്കട്ടെ.. ഇറങ്ങാൻ നേരം ആകും കെട്ടോ..

പ്രദീപ് വന്നിട്ട് പറഞ്ഞതും ചിമ്മു വിഷമത്തോടെ അച്ഛനെ നോക്കി.

എന്താടാ….ഞാൻ അവളുടെ നെറുകയിൽ തഴുകി.

അറിയില്ല അച്ഛാ എനിക്ക് വല്ലാത്ത സങ്കടം പോലെ… ഞാൻ പോണോ…ചോദിക്കുകയും ചിമ്മു കരഞ്ഞു പോയിരുന്നു.

അത് കണ്ടതും പ്രദീപിനും വിഷമമായി.

അർജുനും അച്ഛനും അമ്മയും ഒക്കെ നല്ല ആളുകളാണ്.. ഞങ്ങളെക്കാൾ മോളെ അവർ സ്നേഹിക്കും… മോൾ ഒന്നുകൊണ്ടും വിഷമിക്കേണ്ട, എപ്പോ വേണമെങ്കിലും മോൾക്ക് അച്ഛന്റെ അമ്മയുടെയും അടുത്തേക്ക് ഓടി വരാല്ലോ.. വൈകാതെ തന്നെ ഈ നാട്ടിലെ അച്ഛൻ ഒരു വീട് വാങ്ങിക്കും കെട്ടോ.

ഓരോരോ ആശ്വാസ വാക്കുകൾ പറഞ്ഞ് അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയാണ് പ്രദീപ്..

ഇതൊക്കെ കണ്ടുകൊണ്ട് പുച്ഛഭാവത്തിൽ നിൽക്കുകയാണ് അർജുൻ.

എന്നാൽ ഇന്ദ്രൻ വന്നിട്ട് ചിമ്മുവിനെ ചേർത്തുപിടിച്ചു…

മോളെ എന്തിനാ മോള് കരയുന്നത്…..പ്രദീപിനെ പോലെ തന്നെ എന്നെയും കണ്ടാൽ മതി കേട്ടോ.

ഇന്ദ്രൻ പറഞ്ഞതും ചിമ്മു തല കുലുക്കി..സ്റ്റെല്ല യും വന്നിട്ട് അവളെ ചേർത്തു പിടിച്ചു.

മോളെ നമുക്ക് ഊണ് കഴിക്കാം.. വരുന്നേ….അർജ്ജുനെയും ചിമ്മുവിനെയും കൂട്ടിക്കൊണ്ട് അവർ സദ്യ കഴിക്കുന്ന സ്ഥലത്തേക്ക് പോയി.

അർജുന്റെ അരികത്തായി ഇരുന്ന് കൊണ്ട് ചിമ്മു ശ്വാസം ഒന്നെടുത്തു വിട്ടു.

നീയെത്ര ആക്ട് ചെയ്താലും ശരി അർജുന് വെറും പുല്ലാടി…അവൻ മുരണ്ടു

സദ്യ കഴിച്ച ശേഷം ചെറുക്കനും പെണ്ണിനും പുറപ്പെടാൻ സമയം ആയിരുന്നു.

രേഷ്മയേ കെട്ടിപിടിച്ചു അവൾ കരയുന്ന കണ്ട് എല്ലാവർക്കും സങ്കടമായി.

പ്രദീപും രേഷ്മ യും ചേർന്ന് അവളെ അർജുന്റെ വണ്ടിയിൽ കയറ്റി ഇരുത്തി…

ഇന്ദ്രനും സ്റ്റെല്ല യും വേറെ കാറിൽ ആയിരുന്നു കേറാൻ തുടങ്ങി യത്.

എന്നാൽ ചിമ്മു സമ്മതിച്ചില്ല.

അമ്മേ… എന്റെ കൂടെ വരുമോ എന്ന്  നിറഞ്ഞ മിഴികളാൽ അവൾ ചോദിച്ചു.

അതിനെന്താ മോളു.. ഞങ്ങള് വരാന്നെ… സ്റ്റെല്ല വണ്ടിയിലേക്ക് കയറി. പിന്നാലെ ഇന്ദ്രനും.

എല്ലാവരോടും യാത്ര പറഞ്ഞു കൈ വീശി കാണിച്ചു കൊണ്ട് അവരുടെ വണ്ടി അകന്നു പോയി.

ചിൻമയിയുടെ മിഴികൾ നിറഞ്ഞു തൂവി. അതു  കണ്ടതും അർജുന് കലി കയറി..

നീ എന്തിനാടി ഇരുന്നു മോങ്ങുന്നത്…. കുറെ നേരമായി തുടങ്ങിയിട്ട്.. എനിക്ക് കല്യാണത്തിന് ഇഷ്ടമല്ലായിരുന്നുവെങ്കിൽ പിന്നെ എന്തിനാ ഇങ്ങനെ ഒരു വേഷം കെട്ടിവന്നത്..

അർജുൻ ഉറക്കെ ചോദിച്ചതും ഇന്ദ്രനും സ്റ്റെല്ല യും ഞെട്ടിത്തരിച്ചു.

മോനേ… എന്താടാ ഇത്… നീ എന്തിനാ മോളോട് ദേഷ്യപ്പെടുന്നത്.

കല്യാണ മണ്ഡപത്തിൽ വന്നു നിന്നപ്പോൾ മുതൽ ഇവൾ കരയാൻ തുടങ്ങിയതാണ്.
എത്ര പേര് ചോദിച്ചു ഇവളെന്തിനാ എന്തിനാണ് ഇങ്ങനെ കരയുന്നതെന്ന്… അമ്മയും അച്ഛനും ഒക്കെ കേട്ടതല്ലേ..

കല്യാണദിവസം ഇത്രയ്ക്ക് കരയാൻ എന്തിരിക്കുന്നു…

അർജുൻ ദേഷ്യത്തിൽ പിന്നെയും പറയുകയാണ്…

.എനിക്ക് അർജൂനേട്ടനെ പേടിയാണ്….അതാ കരഞ്ഞത്.

ചിമ്മു പറയുന്ന കേട്ടതും ഇക്കുറി ഞെട്ടിയത് അർജുൻ ആയിരുന്നു.

തുടരും…..

വായിച്ചു കൊള്ളാമെൻകിൽ രണ്ടു വാക്ക്..