രുദ്രാക്ഷം – ഭാഗം 50, എഴുത്ത്: വർണ്ണങ്ങൾ ആമി

ചിന്മയയുടെ വീട്ടിൽ നിന്നും വന്ന എല്ലാവരെയും വളരെ സന്തോഷത്തോടെ അകത്തേക്ക് സ്വീകരിച്ചിരുത്തി ഇരിക്കുകയാണ് സ്റ്റെല്ലയും ഇന്ദ്രനും ഒക്കെ ചേർന്ന്.

ചിമ്മുവിന്റെ അമ്മയും ശ്രീദേവി വല്യമ്മയും ഒക്കെ അടുക്കളയിലേക്ക് ചെന്നിട്ട് അതിഥികൾക്കായി തയ്യാറാക്കി വച്ചിരിക്കുന്ന ഫുഡ് ഒക്കെ എടുത്ത് ഡൈനിങ് റൂമിലേക്ക് വന്നു..സ്റ്റെല്ലയും ഒന്ന് രണ്ട് സ്ത്രീകളും ഒക്കെ ചേർന്നാണ് എല്ലാം ചെയ്യുന്നത്..
അവരെയൊക്കെ സഹായിച്ചുകൊണ്ട് രേഷ്മയും ശ്രീദേവിയും നിന്നു.

ചിമ്മു ആണെങ്കിൽ ശ്രീദേവിയുടെ മകളായ കിങ്ങിണിയോട് സംസാരിച്ചിരിക്കുകയാണ്..

നിന്റെ ക്ലാസിന്റെ കാര്യം എങ്ങനെയാണ് ചിമ്മു?

അറിയില്ല കിങ്ങിണി.. അതിനെക്കുറിച്ച് ഒന്നും ആരും പറഞ്ഞു കേട്ടില്ല..

തിരുവനന്തപുരത്ത് കണ്ടിന്യൂ ചെയ്യാനാണോ നിന്റെ പ്ലാന്..

അച്ഛനും അമ്മയും നമ്മുടെ നാട്ടിലേക്ക് വരാമെന്ന് പറയുന്നുണ്ട്. എനിക്ക് അതിനെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ല.

മ്മ്… അങ്കിളും ആന്റിയും പറയുന്നത് ഞാനും കേട്ടു. എന്തായാലും നീ അർജുന്‍ ചേട്ടനുമായി ആലോചിച്ചു ചെയ്യ്.

മ്മ്…..അവൾ വെറുതെ മൂളി..

അർജുനൻ ചങ്ങനാശ്ശേരിയിലേക്ക് മാറേണ്ട കാര്യത്തെക്കുറിച്ച് ഇന്ദ്രൻ  ചിന്മയിയുടെ അച്ഛനായ പ്രദീപിനോട് സംസാരിച്ചു..

അങ്ങനെയാണെങ്കിൽ മോൾക്കും ആ കോളേജിലേക്ക് അഡ്മിഷൻ എടുത്താലോ എന്ന് പ്രദീപ് ഇന്ദ്രനോട് ചോദിച്ചു.

ഞാനെന്തായാലും പ്രിൻസിപ്പലും ആയിട്ട് ഒന്ന് ഡിസ്കസ് ചെയ്യട്ടെ, ഒരു ആറുമാസം കൂടി അർജുന് ഇവിടെ തുടരാനുള്ള എന്തെങ്കിലും സാഹചര്യം നമുക്ക് റെഡിയാക്കാം. മോളാണെങ്കിലും ചെറുപ്പം അല്ലേ, രണ്ടാളെ കൂടെ എങ്ങനെയാണ് ഇപ്പോൾ തന്നെ ചങ്ങനാശ്ശേരിയിലേക്ക് വിടുന്നത്.

ഇന്ദ്രൻ പറഞ്ഞത് പ്രദീപും മനോജും ഒക്കെ ശരിവെച്ചു..

അത് കറക്റ്റ് ആണ് കേട്ടോ.. ചിന്മയിയ്ക്ക് കുക്കിംഗ് ഒന്നും അറിയില്ല.. എല്ലാം ഓടിപ്പിടിച്ചുള്ള തീരുമാനം അല്ലായിരുന്നോ.. അവൾ ആണെങ്കിൽ പഠിച്ചുകൊണ്ട് നടന്നതുകൊണ്ട് അടുക്കള കാര്യങ്ങൾ ഒന്നും വശമില്ല.

അതൊക്കെ വിട്… ഇവിടെ ഇപ്പോൾ സ്റ്റല്ല ഉണ്ട്, അച്ഛമ്മയുണ്ട്, പോരാത്തതിന് ഹെൽപ്പ് ചെയ്യാനും രണ്ടുപേരു വരുന്നുണ്ട്.. ആകെക്കൂടി ഞങ്ങൾ നാല് പേരുണ്ട്.. ഇനിയിപ്പോ മോളും.. ഇത്രയും പേരുടെ കാര്യങ്ങളൊക്കെ നോക്കാനും ഇത്തിരി ചോറും കറികളും വെക്കാനും എന്തിനാണ് ഒരുപാട് ആളുകള്. മോൾ ഇന്നലെ വരെ എങ്ങനെയായിരുന്നോ, അതുപോലെ മുന്നോട്ടു മതി ന്നേ…

ഇന്ദ്രൻ പറഞ്ഞതും പ്രദീപ് ഒന്നു മന്ദഹസിച്ചു..

അച്ഛന്റെ സംസാരം കേട്ടുകൊണ്ട് അർജുൻ അപ്പുറത്തെ റൂമിൽ ഉണ്ടായിരുന്നു. പ്രിൻസിപ്പലിനെ കണ്ടിട്ട് അച്ഛൻ തന്റെ യാത്ര മുടക്കുവാൻ ആണ് പദ്ധതിയിടുന്നതെന്ന് അവന് മനസ്സിലായി. അതെങ്ങനെയും തടയണമെന്ന് അവൻ കണക്കുകൂട്ടി.

സ്റ്റെല്ല വന്നിട്ട് എല്ലാവരെയും കഴിക്കാനായി വിളിച്ചു..

അപ്പോഴേക്കും അവരൊക്കെ എഴുന്നേറ്റ് ഡൈനിങ് റൂമിലേക്ക് വന്നു.

വെജ് ഐറ്റംസ് ആയിരുന്നു കൂടുതലും. നോൺ വെജ് ആയിട്ട് ചിക്കൻ ഫ്രൈയും, ബട്ടർ ചിക്കനും ആയിരുന്നു. ചപ്പാത്തിയും ഇടിയപ്പവും പുലാവും, വെജ് ഫ്രൈഡ് റൈസും, ഗോപി മഞ്ചൂരിയനും ചില്ലി ഗോപിയും ഒക്കെയുണ്ട്.

എല്ലാവരും ചേർന്ന് ഭക്ഷണം ഒക്കെ കഴിച്ചിട്ട് പിന്നെയും കുറെ സമയം സംസാരിച്ചിരുന്നു.

അർജുനോട് വെറുതെ കാർ ഒന്ന് ഓടിച്ചു നോക്കാൻ പ്രദീപ് പറഞ്ഞപ്പോൾ ആദ്യം അവൻ മടിച്ചു നിന്നു..

പിന്നീട് മക്കൾ രണ്ടാളും കൂടി ഒന്ന് ഓടിച്ചിട്ട് വരുവെന്ന് പറഞ്ഞു കൊണ്ട് ചിന്മയയെ അർജുന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുവന്നു.

അങ്ങനെ രണ്ടാളും കൂടി വണ്ടിയിലേക്ക് കയറി.

അർജുൻ ഗേറ്റ് കടന്ന് വണ്ടി ഇറക്കിയപ്പോൾ ചിമ്മുവിന് പേടിയായി. ശ്വാസം അടക്കിപ്പിടിച്ചുകൊണ്ട് അവൾ അവന്റെ അരികിൽ ഇരുന്നു.

അർജുൻ ആണെങ്കിൽ ഒരു അക്ഷരം പോലും അവളോട് സംസാരിച്ചില്ല.അത് അവൾക്ക് ഒരുപാട് സങ്കടം ഉണ്ടാക്കി.. പിന്നെ എന്തെങ്കിലും വഴക്ക് കേൾക്കുന്നതിലും നല്ലത് മിണ്ടാതിരിക്കുന്നതാണെന്ന് അവൾ ഓർത്തു.

ഒരു കിലോമീറ്റർ ഓടിച്ച ശേഷം അവൻ വണ്ടി തിരിച്ചു. എന്നിട്ട് വീട്ടിലേക്ക് തിരികെ പോന്നത്..

വണ്ടി എങ്ങനെയുണ്ട് ഇഷ്ടമായോ എന്നൊക്കെ സ്നേഹത്തോടെ പ്രദീപും രേഷ്മയും അർജുനനോടു ചോദിച്ചു.

ഓക്കെയാണ്… കുഴപ്പമില്ലെങ്കിൾ..രണ്ടു വാക്കിൽ അവൻ മറുപടിയും ഒതുക്കി.

9 മണി കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോയപ്പോൾ. കല്യാണ സ്ഥലത്ത് നിന്നും വീട്ടിലേക്ക് പോന്നപ്പോൾച്ചിമ്മു കരഞ്ഞു എങ്കിലും ഇപ്പോൾ അച്ഛനും അമ്മയും ഒക്കെ യാത്ര പറഞ്ഞു പോയപ്പോൾ അവൾക്ക് വലിയ പ്രശ്നമില്ലായിരുന്നു. അത്രയും നേരം എല്ലാവരോടും കൂട്ടായിട്ട് സംസാരിച്ചു നിന്നതുകൊണ്ട് അവൾ ഒക്കെ ആയി എന്ന്  ടെല്ലയും കരുതി.

അപ്പോളേക്കും എല്ലാവരും ആകെ ക്ഷീണിച്ചു പോയി..

എവിടെ യെങ്കിലും ഒന്നു കിടന്നാൽ മതി എന്ന അവസ്ഥ യിലാണ് ചിമ്മു.

മോളെ….അമ്മ വിളിച്ചതും അവൾ തിരിഞ്ഞു നോക്കി.

ഇത്തിരി കൂടി ഭക്ഷണം കഴിച്ചിട്ട് മോളു പോയി കിടന്നോ..

യ്യൊ അമ്മേ… എനിക്കിനി ഒന്നും വേണ്ട വയർ പൊട്ടാറായി…അവൾ തന്റെ കുഞ്ഞു വയറിൽ തടവിക്കൊണ്ട് സ്റ്റെല്ലയെ നോക്കി.

അതൊന്നും പറഞ്ഞാൽ പറ്റില്ല… കുറച്ചുടെ കഴിക്കണം..

വേണ്ട മ്മേ… ഞാൻ ഒരുപാട് ഒന്നും അങ്ങനെ കഴിക്കാറില്ലന്നേ..

കുറെയേറെ നിർബന്ധിച്ചു എങ്കിലും ചിൻമയി കഴിക്കാൻ കൂട്ടാക്കിയില്ല..
അങ്ങനെ ഒടുവിൽ അവളെ കിടക്കുവാനായി സ്റ്റെല്ല മുകളിലേക്ക് പറഞ്ഞയച്ചു.

വിറച്ചു കൊണ്ടാണ് ഓരോ സ്റ്റെപ്പും കയറി അവൾ മുകളിൽ എത്തിയത്.

ചാരി ഇട്ടിരുന്ന മുറിയുടെ വാതിൽ തുറന്നു അകത്തേക്ക് കയറിയപ്പോൾ അർജുനെ അവിടെയൊന്നും അവൾ കണ്ടില്ല.

ഇതെവിടെ പോയിന്നോർത്ത് അവൾ ചെന്നു നോക്കിയപ്പോൾ  അവൻ കുളിക്കുകയാണെന്ന് മനസ്സിലായി.

കുറച്ചു മുന്നേ ഇങ്ങരൊന്നു കുളിച്ചതല്ലേ എന്ന് അവൾ മനസ്സിൽ ഓർത്തു.

ഇട്ടിരുന്ന വേഷമൊക്കെ മാറ്റിയിട്ട് സിമ്പിൾ ആയിട്ടുള്ള മുട്ടൊപ്പമുള്ള ഒരു ടോപ്പ് എടുത്ത് അവൾ ധരിച്ചു..

എന്നിട്ട് കിടക്കയിലേക്ക് പോയിരുന്നു..

കണ്ണ് രണ്ടും താനേ അടഞ്ഞു പോകുന്നുണ്ട്. അത്രയ്ക്ക് ക്ഷീണം.

അറിയാതെ അവൾ കിടക്കയിലേക്ക് വീണു..

കുറച്ചു സമയം കഴിഞ്ഞപ്പോൾ അർജുൻ കുളികഴിഞ്ഞ് ഇറങ്ങി വന്നു.

നോക്കിയപ്പോൾ കാണുന്നത് കിടക്കയില് ചെരിഞ്ഞു കിടന്നുറങ്ങുന്ന ചിമ്മുവിനെ ആയിരുന്നു..

ഒരു തലയിണയും കെട്ടിപ്പിടിച്ച് സുഖമായിട്ട് നല്ല ഉറക്കത്തിലാണ് അവൾ.

പല്ല് കടിച്ചുപിടിച്ചുകൊണ്ട് അവൻ അവളുടെ അടുത്തേക്ക് വന്നു

തുടരും…….

പ്ലീസ് സപ്പോർട്ട് തരണേ