എടി….അർജുൻ അലറി വിളിച്ചുവെങ്കിലും ചിമ്മു അതൊന്നും അറിഞ്ഞിരുന്നില്ല.ആള് നല്ല സുഖഉറക്കത്തിലും..
അർജുൻ അവളുടെ ചുമലിൽ പിടിച്ചു കുലുക്കിയപ്പോൾ ഒന്നുകൂടി ചുരുണ്ട് കൂടി കിടന്ന് പെണ്ണ് വീണ്ടും ഉറങ്ങി.
അർജുന് ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു..
അലമാരയിൽ നിന്നും ഒരു ബെഡ്ഷീറ്റ് എടുത്തു കൊണ്ടുവന്ന നിലത്തേക്ക് വിരിച്ച് അതിൽ കിടക്കുവാനാണ് അവൻ ആദ്യം പ്ലാൻ ചെയ്തത്. പിന്നീട് ഓർത്തു താൻ എന്തിനാണ് കിടക്കുന്നത്, തനിക്ക് അതിന്റെ ആവശ്യമില്ലല്ലോ എന്ന്.
ശേഷം അവൻ കിടക്കയിലേക്ക് ഇരുന്നു. ചിന്മയിയെ ഇത്തിരി ബലം പ്രയോഗിച്ച് കട്ടിലിന്റെ അങ്ങേ തലയ്ക്കലേക്ക് നീക്കി കിടത്തി.എന്നിട്ട് അവനും കയറി കിടന്നു. ലൈറ്റ് ഓഫ് ചെയ്ത ശേഷം കണ്ണുകൾ അടച്ചതും അർജുനും നന്നായി ഉറക്കം വന്നിരുന്നു….
കുറച്ചു ദിവസങ്ങൾ ആയിട്ടുള്ള ക്ഷീണവും അലച്ചിലും…അതുകൊണ്ട് അവനും നല്ല ഗാഢമായ നിദ്രയിൽ ആയിരുന്നു. അല്പം കഴിഞ്ഞതും വയറ്റിലേക്ക് എന്തോ ഭാരം പോലെ തോന്നിയിട്ട് അർജുൻ കണ്ണു തുറന്നു..അവന്റെ വയറിൽ മുഖം ചേർത്തുകൊണ്ട് അർജുനെയും കെട്ടിപ്പിടിച്ച് കിടന്നുറങ്ങുകയാണ് ചിന്മയി.
അവന് ദേഷ്യം അതിന്റെ ഉച്ചസ്ഥായിലായി.
ടി… ചിൻമയി….അർജുൻ അവളെ പിടിച്ചു കുലുക്കി.
ഉറക്കം പോയില്ലമേ.. പ്ലീസ്..പറഞ്ഞുകൊണ്ട് അവൾ ഇത്തിരി കൂടി അവന്റെ ദേഹത്തേക്ക് ചുരുണ്ട് കൂടി കിടന്നു.
ചിൻമയി……അർജുൻ വീണ്ടും അലറി.
എവിടുന്ന്..പെണ്ണിന് യാതൊരു കുല്ക്കവുമില്ല…അർജുനേക്കാൾ ക്ഷീണിതയായിരുന്നത് അവളായിരുന്നു. കാരണം അർജുൻ വന്ന് പെണ്ണ് കണ്ടിട്ട് പോയ ശേഷം മുതൽ പാവം ചിമ്മു ഒന്നുറങ്ങിയിട്ട് പോലുമില്ലായിരുന്നു. അതിന്റെ കേടു മുഴുവനും തീർത്തത് ഇന്നാണ് താനും…
ഒരു പ്രകാരത്തിൽ അർജുൻ അവളെ തന്റെ ദേഹത്തുനിന്നും ഉരുട്ടി കിടക്കയിലേക്ക് ഇട്ടു.
എന്നിട്ട് പോലും ഒന്നുമറിയാതെ അവൾ അവിടെ കിടന്നു ഉറക്കം.
ഇത്രയ്ക്ക് ബോധമില്ലാത്തവൾ ആണോ ഇവള്… ആരെങ്കിലും എടുത്തോണ്ട് പോയാൽ പോലും ഇവൾ അറിയില്ല.. തള്ളേം തന്തയും കൊഞ്ചിച്ച് വഷളാക്കിയാണ് വെച്ചിരിക്കുന്നത്.
അർജുൻ പല്ല് ഞ്ഞരിച്ചുകൊണ്ട് പിന്നെയും എന്തൊക്കെയോ പറഞ്ഞു.
സമയം നോക്കിയപ്പോൾ വെളുപ്പിന് 3:00 മണി. അർജുൻ ചിന്മയിയുടെ എതിർവശത്തേക്ക് തിരിഞ്ഞു കിടന്നു.. എന്നിട്ട് പില്ലോസ് എടുത്ത് അവളുടെ നടുക്കായി വെച്ചു. ശേഷം അന്തസായി അവനും ഉറങ്ങി.
****************
അടുത്തദിവസം രാവിലെ സ്റ്റെല്ല ഉണർന്ന് അടുക്കളയിൽ എത്തിയപ്പോൾ കുളിയൊക്കെ കഴിഞ്ഞ് ശരിക്കും മുടി പോലും തോർത്താതെ നനഞ്ഞു കോഴിയെപ്പോലെ അടുക്കളേടെ ഒരു മൂലയ്ക്ക് ഇരു കൈകളും മാറിൽ പിണച്ചുകൊണ്ട് കൂനിക്കൂടി ഇരിക്കുകയാണ് ചിമ്മു.
ഓർക്കാപുറത്ത് അവളെ അവിടെ കണ്ടതും സ്റ്റെല്ല ഞെട്ടിപ്പോയി..
മോളുട്ടി… നേരം അഞ്ചര കഴിഞ്ഞതേയുള്ളൂ.. നീ എന്തിനാണ് ഇത്ര കാലത്തെ എണീറ്റത്.. കുളിച്ചും കഴിഞ്ഞു ല്ലെ.. ചോദിച്ചുകൊണ്ട് അവർ അവളുടെ നനഞ്ഞ മുടിയിൽ പിടിച്ചു നോക്കി.
ഇതെന്താ ശരിക്കും തല തോർത്തിയില്ലെ മോളെ.. അവർ അവളുടെ മുടിയിൽ കെട്ടി വെച്ചിരുന്ന ടവ്വലഴിച്ച് ഒന്നുകൂടി എല്ലാം തോർത്തി കൊടുത്തു.
ശോ.. ഈ കുട്ടി,,, നനഞ്ഞു കുളിച്ചല്ലോ നീ യ്..
ശ്രീദേവി വല്യമ്മയൊക്കെ പറഞ്ഞു എന്നും കാലത്തെ എണീറ്റ് കുളിക്കണംന്നു.. ഇവിടെ അച്ഛമ്മയൊക്കെ ഉള്ളതല്ലേ..
അതിന്.. എന്റെ മോളോട് കുളിക്കാൻ അച്ഛമ്മ പറഞ്ഞോടാ..
ഇല്ലെന്ന് അവൾ ചുമൽ കൂപ്പി.
ഇനി ഇങ്ങനെ കുളിയ്ക്കുവൊന്നും വേണ്ട… വല്ല പനിയും പിടിച്ചാൽ എന്ത് ചെയ്യും. ഒന്നാമത് ഇപ്പോഴത്തെ പനിയാണ്… വന്നാൽ പിന്നെ പോകാൻ വലിയ ബുദ്ധിമുട്ടാണ് കെട്ടോ.
സ്റ്റെല്ല പറഞ്ഞതും അവൾ തലകുലുക്കി..
അപ്പോഴേക്കും അച്ഛമ്മ ഉണർന്നു വന്നിരുന്നു.
അമ്മേ… ഈ കുട്ടിയോട് ശ്രീദേവി ചേച്ചി പറഞ്ഞുത്ര കാലത്ത് കുളിച്ചിട്ട് വേണം അടുക്കളയിലൊക്കെ കയറാനെന്ന്…നേരം പുലരും മുന്നേ കുളിച്ച് ഇവിടെ വന്നിരിക്കുന്നതാണ്..
നേരം പുലർന്നിട്ട് നമുക്ക് ശ്രീദേവിയെ വിളിക്കാം… അവളുടെ ഒരു ഉപദേശം…
മോള് സാധാരണയായിട്ട് എപ്പോഴാണ് കുളിക്കുന്നത്…
അച്ഛമ്മ ചോദിച്ചതും അവൾ കാലത്തെ കോളേജിലേക്ക് പോകുമ്പോഴാണ് കുളിച്ച് റെഡിയാവുന്നത് എന്ന് പറഞ്ഞു.
ഇവിടെയും അങ്ങനെ തന്നെ മതി.. പുതിയ രീതികളൊന്നും ശീലിക്കേണ്ട ട്ടോ..
അവർ പറഞ്ഞതും ചിമ്മു തല കുലുക്കി.
സ്റ്റെല്ല അപ്പോഴേക്കും മൂന്നുപേർക്കും കോഫി എടുത്തു വെച്ചു.
ആദ്യം അച്ഛമ്മയ്ക്ക്ണ് കൊടുത്തത്. അടുക്കളയിൽ ഒരു ചെറിയ റൗണ്ട് ടേബിളും അതിന്റെ ഇരുവശത്തുമായി ഓരോ ചെയറും കിടപ്പുണ്ട്. ഒരു ചെറിയ സ്റ്റൂൾ കൂടി എടുത്തു കൊണ്ടുവന്നിട്ട് സ്റ്റെല്ല അവിടെയ്ക്കിട്ടു..
മോളെ…. ഇവിടെ ഇരിയ്ക്ക്.. ഇങ്ങട് വരൂ. സ്റ്റെല്ല വിളിച്ചപ്പോൾ അവൾ അവരുടെ അരികിലേക്ക് പോയിരുന്നു.
കാലത്തെ എന്താണ് സ്റ്റെല്ല… ഇഡലി മാവ് ഉണ്ടോയിരിപ്പ്?
ഇല്ലമ്മേ… അതൊക്കെ തീർന്നു. നൂൽപുട്ട് ഉണ്ടാക്കാം..
മ്മ്…. മോൾക്ക് ഇഷ്ടമാണോ അത്…അച്ഛമ്മ ചിമ്മുവിനെ വാൽസല്യത്തോടെ നോക്കി
ഉവ്വ്…..ഇഷ്ടാണ്..
കറിയിപ്പോ എന്താ സ്റ്റെല്ലെ…. കിഴങ്ങു സ്റ്റു ആണോ.
അതേ അമ്മേ… അങ്ങനെയാണ് ഞാൻ ഓർത്തത്. ഇനി മുട്ട യും ഉണ്ട്.
മോൾടെ ഇഷ്ടം പോലേ ആവട്ടെ…അല്ലേ..
അച്ഛമ്മ പറഞ്ഞതും സ്റ്റെല്ല തല കുലുക്കി.
കാപ്പി കുടിച്ച ശേഷം,സ്റ്റെല്ല അവളുടെ കൈലേക്ക് ഒരു ഗ്രീൻ ടീ എടുത്തു കൊടുത്തു.
മോളെ.. ഇത് അർജുന് കൊടുത്തിട്ട് വരണേ.. അവൻ മുകളില് കാണും..സ്റ്റെല്ല പറഞ്ഞതും ചിമ്മുവിനെ പേടിയായി..
എന്താടാ…
അതു അമ്മേ… അമ്മ കൊടുത്താൽ പോരെ… അർജുനേട്ടന് ചിലപ്പോൾ ഇഷ്ടമായില്ലെങ്കിലോ..
മോള് അവന്റെ ഭാര്യ അല്ലേ.. നിന്നെ ഇഷ്ടപ്പെട്ടിട്ട് ഞങ്ങളോട് ഇങ്ങോട്ട് ആവശ്യപ്പെട്ടിട്ടാണ് അവനെക്കൊണ്ട് ചിമ്മു വും ആയിട്ടുള്ള വിവാഹം നടത്തി യത് പോലും.. പിന്നെന്താ ഇനിയും പേടി..
സ്റ്റെല്ല ചോദിച്ചതും അവളുടെ മുഖം താഴ്ന്നു.
ധൈര്യയിട്ട് അവന് ടീ കൊണ്ടുപോയി കൊടുത്തിട്ട് വാ മോളെ..?അച്ഛമ്മ കൂടി പറഞ്ഞതും ഒടുവിൽ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാതെ ചിമ്മു മുകളിലേയ്ക്ക് പോയി.
തുടരും…..
സപ്പോർട്ട് തരണേ
