ഇപ്പോളത്തെ കണ്ടീഷനിൽ എനിക്ക് ഇവളെ കൊണ്ടു പോകാൻ ബുദ്ധിമുട്ടുണ്ട് അച്ഛാ…
ഒടുവിൽ അർജുൻ പറഞ്ഞു..
എത്രയൊക്കെ ബുദ്ധിമുട്ടുണ്ടെങ്കിൽ ശരി നീയ് ചിമ്മുവിനെ കൊണ്ട് പോയെ പറ്റു… ഇല്ലെങ്കിൽ ഇവിടന്ന് പോകാൻ നിന്നെ ഞാൻ സമ്മതിക്കില്ല..
ഇന്ദ്രനും വിട്ടുകൊടുക്കുവാൻ ഉള്ള ഭാവമില്ല. അച്ഛനും മകനും തമ്മിൽ വഴക്കുണ്ടാക്കുന്നത് കണ്ടതും സ്റ്റെല്ലയ്ക്ക് പേടിയായി.
എന്തെങ്കിലും പരിഹാരം നമുക്ക് ഉടനെ ഉണ്ടാക്കാം എന്ന് പറഞ്ഞ് സ്റ്റെല്ല രംഗം ശാന്തമാക്കി.
ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്തപ്പോൾ സത്യത്തിൽ ചിമ്മുവിനും വല്ലാത്ത പേടിയായി.
അന്ന് കിടക്കാൻ വന്നപ്പോൾ അർജുൻ അവളെ ദേഷ്യത്തിൽ നോക്കി ഇരിക്കുകയാണ്..
പാവംപോലെ നിന്നിട്ട് എന്റെ വീട്ടുകാരെ കയ്യിലെടുക്കാം എന്നാണോടി നിന്റെ വ്യാമോഹം..? അർജുൻ ചോദിച്ചതും ആ പാവത്തിന് ഒന്നും മനസ്സിലായില്ല.
അവൻ എഴുന്നേറ്റരികിലേക്ക് വന്നതും ചിമ്മു പേടിയോടെ മിഴികൾ ഇറുക്കി അടച്ചു..
അച്ഛനോടും അമ്മയോടും മര്യാദയ്ക്ക് പറഞ്ഞോണം നീ ഇവിടെ നിന്നോളാം എന്ന്.. കേട്ടോടി..അവന്റെ ശ്വാസം കവിളിൽ തട്ടിയതും അവൾ മെല്ലെ മിഴികൾ തുറന്നു.
എന്നിട്ട് ദയനീയമായി തല കുലുക്കി.
എന്റെ ഒപ്പം വന്നിട്ടുണ്ടെങ്കിൽ നിന്റെ ജീ വിതം തീ ർന്നു എന്ന് കരുതിയാൽ മതി.. ഈ അർജുന്റെ ശരിക്കുമുള്ള മുഖം നീ കാണും.
ഞാൻ വരില്ല… സത്യായിട്ടും വരില്ല. അവൾ അവന്റെ നേർക്ക് കൈകൂപ്പി കൊണ്ട് വിങ്ങി പൊട്ടി.
നിക്ക് പേടിയാ… അർജുനേട്ടനെ പേടിയാ..കരഞ്ഞു കൊണ്ട് പറയുന്നവളെ അവജ്ഞ യോടെ നോക്കിയശേഷം അർജുൻ കിടക്കയിലെല്ക്ക് പോയി വീണു.
ചിന്മയിക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ അവൾ അവിടെ നിൽക്കുകയാണ്..
ലൈറ്റ് ഓഫ് ചെയ്യടി…അർജുന്റെ ഗർജനം കേട്ട് അവൾ പെട്ടെന്ന് ലൈറ്റ് ഓഫ് ചെയ്തു..ശേഷം തപ്പി തടഞ്ഞ് ബെഡിലേക്ക് വന്ന് കയറി..
ചുവരിനോട് ചേർന്ന് ശ്വാസം അടക്കിപിടിച്ചു കൊണ്ട് തിരിഞ്ഞു കിടന്നു.
കരച്ചിൽ വരുന്നുണ്ട്….അർജുൻ വഴക്ക് പറയുമോ എന്ന പേടിയും..
പുതപ്പ് എടുത്തു വായിൽ തിരുകി.. കണ്ണീർ വാർത്തുകൊണ്ട് പെണ്ണ് കിടന്നു.
************
രാവിലെ അർജുൻ ആയിരുന്നു അന്നും കണ്ണുതുറന്ന് ആദ്യം എഴുന്നേറ്റത്.
ചുവരിനോട് ഒട്ടിച്ചേർന്നു കിടന്നവൾ അർജുന്റെ അരികിലായി കിടക്കുന്നത് കണ്ടുകൊണ്ടാണ് അവൻ മുഖം തിരിച്ചു നോക്കിയത്.
അവളുടെ നേരിയ ശ്വാസ താളം അവന്റെ നെഞ്ചിൽ തട്ടുന്നുണ്ട്. പല്ല് ഞെരിച്ചു കൊണ്ട് അവനവളെ തള്ളി മാറ്റുവാൻ നോക്കിയതും, അന്നും കുറുകിക്കൊണ്ട് അവൾ അവനോട് പറ്റിച്ചേർന്നു..
ടി…..അർജുൻ ഉച്ചത്തിൽ വിളിച്ചു. എന്നിട്ട് അവളെ തള്ളി മാറ്റി. പെട്ടെന്ന് ചിമ്മു ചാടി എണീറ്റു..
അർജുനേട്ട… ഞാൻ.. സോറി..എന്തൊക്കെയോ പറയാൻ ശ്രമിക്കുകയാണ് അവൾ.
നാണമില്ലേടി എന്റെ നെഞ്ചത്തോട്ട് കേറി കിടക്കാൻ…ചുളിഞ്ഞ നെറ്റിയോടെ അവൻ എഴുന്നേറ്റ് വാഷ് റൂമിലേക്ക് പോയി..
അർജുൻ കുളിച്ച് ഫ്രഷായി ഇറങ്ങി വന്ന ശേഷം ചിന്മയി കുളിക്കാനായി പോയത്..ചൂടുവെള്ളത്തിലാണ് ഇന്ന് അവൾ കുളിച്ചത്. അതുകൊണ്ട് വലിയ കുഴപ്പമില്ലായിരുന്നു.
താഴെ എത്തിയപ്പോഴാണ് അടുത്ത കോളിളക്കം. തന്റെ സർട്ടിഫിക്കറ്റുകൾ ഒക്കെ എടുത്ത് കൃത്യം 9 മണിയാവുമ്പോൾ റെഡിയാകണമെന്ന് അച്ഛൻ പറഞ്ഞു. ചങ്ങനാശ്ശേരിയിലെ കോളേജിൽ അഡ്മിഷൻ എടുക്കുവാനായി അർജുനനോടൊപ്പം പോകണം അത്രേ. അച്ഛൻ എല്ലാ കാര്യങ്ങളും റെഡിയാക്കിയിട്ടുണ്ട്.
ഇത്രയും പറയുന്നത് കേട്ട് അവൾ വെറുതെ തലകുലുക്കി. അർജുന വല്ലാത്ത ദേഷ്യം ആയിരുന്നു. എങ്കിലും അവൻ എന്തൊക്കെയോ തീരുമാനിച്ച മട്ടിൽ അനങ്ങാതിരിക്കുകയും ചെയ്തു.
അങ്ങനെ ഒടുവിൽ ഇന്ദ്രന്റെ ഭാഗം ജയിച്ചു..ചിന്മയിയ്ക്ക് അർജുന്റെ കോളേജിൽ അഡ്മിഷൻ എടുക്കുവാനായി സ്റ്റെല്ല യും ഇന്ദ്രനും അർജുനും കൂടിയാണ് പോയത്.
ആദ്യമൊക്കെ പേടിയായിരുന്നു എങ്കിലും ആ യാത്ര ചിന്മയയ്ക്ക് ഒരുപാട് സന്തോഷം നിറഞ്ഞതായിരുന്നു. അച്ഛനോടും അമ്മയോടും ഒപ്പം ആയതുകൊണ്ടാണ് അവൾ അത്രയ്ക്ക് ഹാപ്പി ആയത്.
അർജുൻ മാത്രം ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമേ അല്ല എന്ന മട്ടിൽ പുച്ചഭാവത്തിൽ വണ്ടിയോടിച്ചു..
ഇടയ്ക്ക് ചിമ്മുവിന് വല്ലാത്ത ക്ഷീണം വന്നു. അത് മനസ്സിലാക്കിയതും ഇന്ദ്രൻ ഉടനെ തന്നെ അവൾക്ക് കുടിക്കുവാനായി വഴിയോരത്തു നിന്നും ഒരു കരിയ്ക്ക് ഒക്കെ വാങ്ങിക്കൊടുത്തു.
അതിനുശേഷം ചിൻമയി നല്ല ഒന്നാന്തരമായി കിടന്നുറങ്ങുകയും ചെയ്തു..
അങ്ങനെ അവർ കോളേജിൽ എത്തി. അപ്പോഴേക്കും സ്റ്റെല്ല അവളെ കൊട്ടി വിളിക്കുകയായിരുന്നു.
കോളേജിന് അന്ന് അവധി ആണെങ്കിലും പ്രിൻസിപ്പിൾ സാർ മാത്രമേ അന്ന് അവിടെ ഉണ്ടായിരുന്നുള്ളൂ. അർജുൻ നേരത്തെ പോയി എല്ലാം സെറ്റ് ചെയ്തത് ആയത്കൊണ്ട് ചിമ്മു വിന്റെ അഡ്മിഷന്റെ കാര്യം മാത്രമാണ് അന്ന് ചെയ്യാൻ ഉണ്ടായിരുന്നുള്ളൂ. നടപടികളൊക്കെ പൂർത്തിയായ ശേഷം
സ്റ്റെല്ല യും ചിൻമയിയും കൂടി ആ കോളേജിന്റെ കോമ്പൗണ്ടിലൂടെയൊക്കെ ഒന്ന് ചുറ്റി നടന്നു.
അവൾക്ക് കോളേജ് ഒരുപാട് ഇഷ്ടമായി.
ഒരു വല്ലാത്ത അറ്റ്മോസ്ഫിയർ ആയിരുന്നു അവിടെ.
താമസ സൗകര്യം ഒക്കെ റെഡിയായോ എന്ന് പ്രിൻസിപ്പിൾ സാർ വന്നിട്ട് അർജുനോട് ചോദിച്ചു. ശരിക്കും അതില്ലായിരുന്നു.
സാറു തന്നെ, അദ്ദേഹത്തിന്റെ പരിചയത്തിലുള്ള ഒരു വീട് ശരിയാക്കി കൊടുക്കുകയാണ്. കോളേജിലേക്ക് 25 മിനിറ്റ് ദൂരമുണ്ട്.
അതൊന്നും കുഴപ്പമില്ലന്ന് പറഞ്ഞ് ഇന്ദ്രൻ ആ വീടും കൂടി കാണാൻ പോകാം എന്ന് അവരോട് അഭിപ്രായപ്പെട്ടു
അങ്ങനെ സാറിനോട് യാത്രയൊക്കെ പറഞ്ഞശേഷം അവർ വാടകവീട് കാണുവാനായി പോയി.
അത്യാവശ്യം അടുത്ത വീടുകൾ ഒക്കെയുള്ള ഒരു ഗ്രാമ പ്രദേശമായിരുന്നു അത്.
അധികം ബഹളവും ഒച്ചയും ഒന്നുമില്ല.. സ്റ്റെല്ലയ്കും ആ വീട് ബോധിച്ചു.
ആ വീടിന്റെ ഉടമസ്ഥർ മൂന്നു കൊല്ലങ്ങൾ കഴിഞ്ഞേ വരുള്ളൂ.മകളോടൊപ്പം അമേരിക്കയിലാണ് താമസം.. പുതിയ വീട് വെച്ചിട്ട് ഒന്നര ആഴ്ചയ്ക്കുശേഷം അവർ അമേരിക്കക്ക് പോയതാണെന്നും, വീട് വെറുതെ കിടന്നു നശിച്ചു പോകേണ്ട അതുകൊണ്ട് ആർക്കെങ്കിലും വാടകയ്ക്ക് കൊടുക്കാം എന്ന് പറഞ്ഞു വിളിച്ചതാണെന്നും ഒക്കെ അയൽ വീട്ടിലെ ഒരു ചേച്ചി വന്നിട്ട് അവരോട് പറഞ്ഞു. അയൽ വീട്ടിലെ ചേച്ചിയും പ്രിൻസിപ്പൽ സാറും കസിൻസ് ആണ്. സാറിനോട് ഈ വിവരങ്ങൾ പറഞ്ഞത് അവർ ആയിരുന്നു അത്രേ.
കീ ഉപയോഗിച്ച് അവർ വീട് തുറന്നു കൊടുത്തു. എല്ലാവരും ചേർന്ന് ഉള്ളിലേക്ക് പ്രവേശിച്ചു..
മൂന്നു ബെഡ്റൂം, രണ്ട് ഹോള്, രണ്ട് അടുക്കള,, അറ്റാച്ച്ഡ് ബാത്റൂം, ഒരു ഡൈനിങ് ഏരിയ…. അത്യാവശ്യം സ്പീഷ്യസ് ആയിട്ടുള്ള ഒരു വീട്.
അതും കണ്ടു കൊണ്ട് ചിമ്മു അതിലൂടെ നടന്നു.
മക്കള് രണ്ടാളും മാത്രമാണ് ഇവിടെ താമസിക്കുന്നത്. മോന് കോളേജ് ലെക്ച്ചറർ ആണ്..മോള് സ്റ്റുഡന്റ് ഉം…
അടുത്ത വീട്ടിലെ ചേച്ചിയോട് അമ്മ പറയുന്നത് ചിമ്മു കേട്ടു.
അയ്യോ… മകന്റെ വൈഫ് ആയിരുന്നോ.. ഞാൻ കരുതിയത് നിങ്ങളുടെ ഇളയ മകൾ ആണെന്ന്… പ്ലസ്ടുവിന് പഠിക്കുന്ന മുഴുപ്പു പോലും ഇല്ലല്ലോ..ഇപ്പോഴത്തെ കുട്ടികൾ എല്ലാരും ഇങ്ങനെയാണ് കേട്ടോ..
ആ ചേച്ചി വാചാലയത് കേട്ടുകൊണ്ട് ചിമ്മു തിരിഞ്ഞു നോക്കിയപ്പോൾ കണ്ണിൽ എരിയുന്ന അഗ്നിയുമായി അർജുൻ നിൽക്കുന്നത് അവൾ കണ്ടു.
മോന്റെ പേര്….
അർജുൻ…മോള് ചിന്മയി…
ഇരുവരെയും അമ്മ പരിചയപ്പെടുത്തി.
ചിമ്മു അവരെ നോക്കി പുഞ്ചിരിച്ചു. എന്നാൽ അർജുൻ അതൊന്നും അത്ര ഇഷ്ടപ്പെടാത്ത മട്ടിൽ പുറത്തേക്കിറങ്ങി പോയിരുന്നു.
തുടരും…..
സപ്പോർട്ട് തരുന്നവർക്ക് ഒരുപാട് നന്ദി
