രുദ്രാക്ഷം – ഭാഗം 53, എഴുത്ത്: വർണ്ണങ്ങൾ ആമി

അന്നത്തേ ദിവസം അർജുന് അത്യാവശ്യം ആയിട്ട് കോളേജിലേക്ക് പോകേണ്ട കാര്യം വന്നു.?അതുകൊണ്ട് അവൻ ഉച്ചയോടെ ഒരുങ്ങിറെഡിയായിട്ടു ഇറങ്ങി.

മോനെ..നീ എങ്ങോട്ടാ..സ്റ്റെല്ലയാണ്. അവളുടെ പിന്നിലായി ചിമ്മു നിൽപ്പുണ്ട്

എനിക്ക് കോളേജിൽ ഒന്ന് പോകണം..

അവൻ അലക്ഷ്യമായി പറഞ്ഞു.

എങ്കിൽ പിന്നേ ചിമ്മുനെ കൊണ്ട് പോടാ മോനെ. ഈ കുട്ടി ഇവിടെ വെറുതെ ഇരിക്കുവല്ലേ.

എനിക്ക് വേറെ പല കാര്യങ്ങൾ ഉണ്ട്.. അമ്മയ്ക്കു മറ്റെന്തെങ്കിലും പറയാനുണ്ടോ..അവൻ ദേഷ്യത്തിൽ ചോദിച്ചു

പെട്ടന്ന് അവരുടെ മുഖം താഴ്ന്നു…

അത് കണ്ടതും അർജുനും സങ്കടമായി.

അമ്മേ… കോളേജിൽ പോയിട്ട് എപ്പോഴാണ് മടങ്ങി വരുന്നതെന്ന് പറയാൻ പറ്റില്ല. അതുകൊണ്ട…അവൻ അമ്മയെ വട്ടം ചുറ്റിപ്പിടിച്ചുകൊണ്ട് അവരുടെ കവിളിൽ ഒരു മുത്തം കൊടുത്തു..ശേഷം മുഖം തിരിച്ചു നോക്കിയതും പുഞ്ചിരിയോടെ നിൽക്കുന്ന ചിന്മയിയെ ആയിരുന്നു അവൻ കണ്ടത്..

അർജുൻ നോക്കിയതും അവൾ പെട്ടെന്ന് അടുക്കളയിലേക്ക് തിരിഞ്ഞു നടന്നു പോയി.

പാവമാണ് മോനെ… വെറും പാവം. അവൾ പോകുന്ന നോക്കി സ്റ്റെല്ല പറഞ്ഞു..അതൊന്നും മൈൻഡ് ചെയ്യാതെ അർജുൻ പുറത്തേക്കിറങ്ങി പോവുകയും ചെയ്തു.

കോളേജിലേക്ക് പോയശേഷം 15 മിനിറ്റിനുള്ളിൽ അർജുൻ അവിടുന്ന് ഇറങ്ങി.

ടൊ മാഷേ….പിന്നിൽ നിന്നും ആരോ വിളിക്കുന്ന കേട്ട് അർജുൻ തിരിഞ്ഞുനോക്കി.

തോമസ് മാനുവേൽ…അർജുന്റെ കൂട്ടുകാരൻ മനു.

ആഹ്,, എന്താടോ മാഷേ,,,

ഞാനെ, എന്റെ അനുജന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് ഇവിടെ വരെ വന്നതാണ്.. നിന്റെ കാര്യം ഞാൻ ഇപ്പോൾ പ്രിൻസിപ്പളിനോട് ചോദിച്ചിട്ട് ഇറങ്ങി വന്നതേയുള്ളൂ..

ആഹാ ഞാനും സാറിന്റെ അടുത്ത് ഉണ്ടായിരുന്നു. എന്നിട്ട് സാർ എന്നോടൊന്നും പറഞ്ഞില്ല..

നീ ഇറങ്ങിയശേഷം നിന്റെ ക്ലാസ് റൂമിലേക്ക് പോയില്ലേ,,

ഹമ്…

അപ്പോഴാണ് ഞാൻ കയറി വന്നത്. സാറാണ് നീ ഇപ്പോൾ ഇറങ്ങിപ്പോയതേയുള്ളൂ എന്ന് എന്നോട് പറഞ്ഞത്.

ഓക്കേ.. വാടാ… നമ്മൾക്ക്ഇത്തിരി നടക്കാം

അർജുൻ മനുവിനെയും കൂട്ടി വെറുതെ ആ കോമ്പൗണ്ടിലൂടെ നടന്നു.

അവന്റെ കല്യാണത്തിന്  മനു വും വന്നിട്ടുണ്ടായിരുന്നു. സത്യത്തിൽ ചിമ്മു വിനെ ഇഷ്ടമില്ലാതെയാണ് അർജുൻ വിവാഹം കഴിച്ചത് എന്നുള്ള കാര്യം മനുവിന് അറിയാം…

എടാ…. ആ കുട്ടി പഠിക്കുവല്ലേ, എന്തായാലും പഠിത്തം കഴിയുവാൻ ഒരു വർഷം എടുക്കും,,, അപ്പോളേക്കും നിങ്ങൾക്ക് മാനസികമായി അടുക്കാമെന്നേ..

ഓഹ്.. എനിക്ക് തീരെ താല്പര്യമില്ലടാ.. അവളെ കാണുമ്പോൾത്തന്നെ ദേഷ്യം വരും..

ശോ.. അങ്ങനെ പറയാതടാ… കൊച്ചു പെൺകുട്ടിയല്ലേ….

അതാണ് പ്രോബ്ലം…യാതൊരു അറിവും ബോധോം ഒന്നുമില്ല..

അതൊക്കെ ആകും.. നീ വറീഡ് ആകണ്ട…

ഓഹ്… എന്റെ ലൈഫ് വേസ്റ്റ് ആയി. അത് പറഞ്ഞാൽ മതി..

അലസമായി പറഞ്ഞു കൊണ്ട് അവൻ വെറുതെ ഇരുന്നു.

പിന്നെ… വേസ്റ്റ് ആയിപ്പോയ്.. ഒന്ന് പോടാ,, ഇതൊക്കെ പോയിട്ട് നീയാ കൊച്ചിന്റെ പിന്നാലെ നടക്കും.. ഉറപ്പാ..മനു അവന്റെ വയറ്റിൽ ഒന്നിടിച്ചു.

ഹമ്…കാണാം…

ആഹ്… കാണാനൊന്നുമില്ല.. ഉറപ്പാ….

സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഇന്ദ്രന്റെ കാൾ വന്നു.

ആഹ് അച്ഛൻ ആണല്ലോ.

അർജുൻ ഫോൺ എടുത്തു..

അച്ഛാ…ഞാൻ കോളേജിൽ ആണല്ലോ…ഇല്ലില്ല ഇറങ്ങാൻ തുടങ്ങുവാ…എന്താ അച്ഛാ..ആഹ് വന്നോളാം.

താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞിട്ട് അവൻ ഫോൺ കട്ട് ചെയ്തു.

എന്താടാ.. അങ്കിൾ വെറുതെ വിളിച്ചതാണോ.

അല്ലല്ല… അവളുടെ ഏതോ കസിൻ സ് വന്നെന്ന്..

എങ്കിൽ നീ ചെല്ലു.

ഓഹ് ഞാനില്ല…

അർജുൻ നീയിങ്ങനെ തുടങ്ങതെ.. ചിമ്മു വിനെ ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കു…പാവം… അതിനു വീട്ടുകാരോട് എതിർത്തു പറയുന്ന ശീലം ഒന്നും കാണില്ല. അതുകൊണ്ടാവും ഒരുപക്ഷേ  വിവാഹത്തിന് പോലും നീ താല്പര്യമില്ലെന്ന് പറഞ്ഞിട്ടും അത് അങ്ങനെ നിന്നത്.

അതൊന്നും ഒരു കാരണമല്ലടാ…. അവള് വിളഞ്ഞ വിത്താ… പാവം പോലെ ഇരുന്നാലും അവള് വല്ലാത്ത സാധനമ.

ചെ.. അങ്ങനെ പറയാതെ ടാ…

ഹമ്.. നീ വിട്ടോ.. എനിക്ക് വേറെ കുറച്ചു പരിപാടി ഉണ്ട്. അർജുൻ മനുവിന്റെ കൈയിൽ പിടിച്ചു കുലുക്കി.

എടാ.. സെറ നിങ്ങളെ രണ്ടാളെയും വീട്ടിലേക്ക് ക്ഷണിക്കാൻ ഇരിക്കുകയാണ്.. ഈ തിരക്കൊക്കെ കഴിഞ്ഞിട്ട് ഒരു ദിവസം രണ്ടാളും കൂടി വരണം..

ആഹ്… നോക്കാം. പറഞ്ഞശേഷം അർജുൻ അവന്റെ അരികിൽ നിന്നും പോയി.

വീട്ടിൽ എത്തിയപ്പോൾ കൊറേ പിള്ളേർ സെറ്റ് വന്നിട്ടുണ്ട്. ഇതൊക്കെ ഏത് വകയാണ് എന്നോർത്ത് കൊണ്ട് അർജുൻ ദേഷ്യത്തിൽ ഉള്ളിലേക്ക് കയറി വന്നു…

രേഷ്മ യുടെ അനുജന്റെയും ചേച്ചിയുടെയും ഒക്കെ മക്കളാണ് മോനെ. ഈ കുട്ടികൾ കല്യാണത്തിന് വന്നതാ….

സ്റ്റെല്ല പറഞ്ഞതും അവൻ അവരെ നോക്കി just ഒന്ന് ഹായ് പറഞ്ഞു.

ചേട്ടാ, എന്റെ പേര് നീരജ്.. നമ്മള് കല്യാണത്തിന് ഫോട്ടോ എടുത്തിരുന്നു.
ഒരു പയ്യൻ മുൻപോട്ട് വന്നിട്ട് അർജുനോട് പറഞ്ഞു..

ഓഹ് yes.. ഞാൻ ഓർക്കുന്നുണ്ട്. അവൻ ചെറുതായി ഒന്ന് പുഞ്ചിരിച്ചു.

ചിമ്മുവും ഞാനും ഒരേ കോളേജിൽ ആയിരുന്നു പഠിച്ചത്.

ഹമ്….

ഇനി ഇവള് അവിടേക്ക് പഠിക്കാൻ വരില്ലേ ചേട്ടാ.

അതു ചിൻമയി തീരുമാനിക്കട്ടെ.. അതല്ലേ നല്ലത്.

Woow… Great.. അങ്ങനെ വേണം ചേട്ടാ… അതാണ് നല്ലത്.. വൈഫ്‌ ന്റെ ഇഷ്ടത്തിനും പ്രാധാന്യം കൊടുക്കുന്നത് ഏറ്റവും നല്ലൊരു ഹസ്ബൻഡ് ആദ്യത്തെ ലക്ഷണമാണ്.. ശരിയ്ക്കും ചിമ്മു വെരിവരി ലക്കി ആണ്..
സൊ നൈസ്. ഒരു പെൺകുട്ടി വന്നിട്ട് അവളുടെ കവിളിൽ തലോടി..

ഇതെല്ലാം കൂടെ കണ്ടിട്ടും കേട്ടിട്ടും അർജുന് ദേഷ്യം വന്നിട്ട് വയ്യായിരുന്നു. അവന്റെ ഭാവം കണ്ടപ്പോൾ ചിമ്മുവിന് അത് മനസ്സിലാവുകയും ചെയ്തു.

ടി.. മതി പറഞ്ഞത്.. ഒന്ന് വന്നേ. ചിമ്മു പെട്ടെന്ന് ആ പെൺകുട്ടിയുടെ കയ്യിൽ പിടിച്ചു വലിച്ചു അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

ഈ സമയത്ത് ഇദ്രൻ പുറത്തുപോയിട്ട് കയറി വരുന്നുണ്ടായിരുന്നു. എല്ലാവർക്കും വെജ് ഫ്രൈഡ് റൈസും പുലാവും ഗോപി മഞ്ചൂരിയനും തന്തൂരി ചിക്കനും ഒക്കെ വാങ്ങിക്കൊണ്ടാണ് വന്നത്.

അങ്ങനെ എല്ലാവരും വട്ടത്തിലിരുന്ന് ഭക്ഷണം ഒക്കെ കഴിച്ചു. അർജുനോട് ഇരിക്കാൻ കുറെ നിർബന്ധിച്ചെങ്കിലും അവൻ ഇരുന്നില്ല. അവൻ ഇരിക്കാതെ വന്നപ്പോൾ ചിമ്മുവിനും മടി.

അങ്ങനെ എല്ലാം കഴിഞ്ഞ് അവരൊക്കെ മടങ്ങി പോയപ്പോൾ രാത്രി 8 മണിയായി.

ആ സമയത്ത് ആയിരുന്നു പ്രിൻസിപ്പൽ സാറ് ഇന്ദ്രനെ വിളിക്കുന്നത്.

എന്തിനാണ് വിളിക്കുന്നതെന്ന് മുൻകൂട്ടി മനസ്സിലായതുകൊണ്ട് അർജുൻ ഒരു നനുത്ത പുഞ്ചിരിയോടെ ഇന്ദ്രനെ നോക്കിയിരുന്നു..

ഇന്ദ്രൻ ആകെ അക്ഷമനാകുന്നതും ഉറച്ച ശബ്ദത്തിൽ എന്തൊക്കെയോ പറയുന്നത് ഒക്കെ അർജുൻ കേൾക്കുന്നുണ്ട്..

എന്ത് പറ്റി.. എന്താ പ്രശ്നം…സ്റ്റെല്ല യും അച്ഛമ്മയും ഇന്ദ്രന്റെ അടുത്തേക്ക് വന്നു.

തൊട്ട് പിന്നിലായി ചിന്മയിയും നിൽപ്പുണ്ട്..

ഇന്ദ്രൻ ദേഷ്യത്തിൽ ഫോൺ വെച്ച ശേഷം അർജുനെ ഒന്ന് നോക്കി.

അവൻ ഒന്നുമറിയാത്ത ഭാവത്തിൽ ഇരിക്കുകയാണ്.

അർജുൻ, നീ നമ്മുടെ കോളേജിൽ നിന്നും വേറെ കോളേജിലേക്ക് മാറുകയാണെങ്കിൽ ഉറപ്പായിട്ടും നിന്റെ കൂടെ ചിമ്മുവും ഉണ്ടാകും.
നിനക്ക് സമ്മതമാണെങ്കിൽ പോകാം..ഇല്ലെങ്കിൽ ഈ ജോലി രാജി വച്ചിട്ട് നീ ഇവിടെ നിന്നോണം. നീ കഷ്ടപ്പെട്ട് ജോലി ചെയ്തു കൊണ്ടുവരുന്ന ശമ്പളം കൊണ്ട് ജീവിക്കേണ്ട ഗതികേട് ഒന്നും ഈ കുടുംബത്തിന് ഇല്ല..

അയാൾ ദേഷ്യത്തിൽ പറഞ്ഞതും യാതൊരു കൂസലും ഇല്ലാതെ അർജുൻ കൂടെയിരുന്നു.

തുടരും…….

സപ്പോർട്ട് തരണേ ഫ്രണ്ട്സ്