രുദ്രാക്ഷം – ഭാഗം 57, എഴുത്ത്: വർണ്ണങ്ങൾ ആമി

നീണ്ട യാത്രയ്ക്ക് ശേഷം അർജുനും ചിന്മയിയും ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി.

കഴിക്കാനുള്ള ഫുഡ് ഒക്കെ അവൻ പാഴ്സൽ വാങ്ങിയിരുന്നു. വീട്ടിൽ വന്നപ്പോൾ അടുത്ത വീട്ടിലെ ആന്റി താക്കോലും ആയിട്ട് എത്തിയിട്ടുണ്ട്.

മടുത്തോ മക്കളെ…സ്നേഹത്തോടെ ആന്റി അവരുടെ അരികിലേക്ക് വന്നു.

ഹേയ് കുഴപ്പമില്ല…ചിമ്മു അവരെ നോക്കി പുഞ്ചിരിച്ചു.

ചിമ്മുവിന്റെ കയ്യിലേക്കാണ് അവർ താക്കോൽ കൊടുത്തത്. ഐശ്വര്യമായിട്ട് മോള് തന്നെ അങ്ങ് തുറന്നു കയറിക്കോളൂ. അവർ പറഞ്ഞതും ചിമ്മു അർജുന്റെ മുഖത്തേക്ക് ഒന്ന് നോക്കി..

അവന് അത്ര താല്പര്യം ഇല്ലാത്ത മട്ടിൽ നിൽക്കുകയാണ്.

ചിമ്മു കയറി ചെന്നിട്ട് ഡോർ ലോക്ക് മാറ്റി. ആന്റി ആണെങ്കിൽ അവരുടെ കൂടെത്തന്നെയുണ്ട്.. ആളൊരു സംസാരപ്രിയ ആണെന്ന്ള്ളത് കഴിഞ്ഞ തവണ കണ്ടപ്പോഴേ മനസ്സിലായിരുന്നു. ഇതൊക്കെ കണ്ട് അർജുന് കലശലായ ദേഷ്യമുണ്ട്. എന്നാലും അവൻ സംയമനം പാലിച്ച് നിന്നു എന്നു മാത്രം.

ഇത്തിരി നേരം അവരോട് സംസാരിച്ചു നിന്നിട്ട് ആന്റി മടങ്ങിപ്പോയി.

ടി….അർജുൻ അലറിയതും ചിമ്മു പേടിച്ച് അവനെ നോക്കി..

ആ സ്ത്രീയോട് അധികം അടുപ്പത്തിന് പോയേക്കരുത്.. കേട്ടല്ലോ.

മ്മ്…അവൾ തലകുലുക്കി…

അവരെന്തെങ്കിലും ചോദിക്കുന്നതിനു മാത്രം മറുപടി കൊടുത്താൽ മതി. അല്ലാണ്ട് അവരുടെ യാതൊരു വിശേഷങ്ങളും നീ തിരക്കാൻ നിന്നേക്കരുത്.

ഇല്ല…..ചിമ്മു ചുണ്ടനക്കി യതും അർജുൻ പല്ല് ഞെരിച്ചു കൊണ്ട് കാറിന്റെ ഡിക്കി തുറക്കുവാനായി പോയി..

ലഗേജുകൾ ഒന്നൊന്നായി എടുത്ത് അവർ പുറത്തേക്ക് വയ്ക്കുയാണ്.

അവനെ സഹായിക്കുവാനായി ചിന്മയിയും ഇറങ്ങിച്ചെന്നു..

ഏറ്റവും വലിയ ഒരു ബാഗാണ് അവൾ എടുക്കാൻ ശ്രമിച്ചത്. അതും ആയിട്ട് രണ്ടടി വച്ചപ്പോൾ തന്നെ പെണ്ണ് വീഴാനും തുടങ്ങി.

ആമി…. നിനക്ക് ഇത്രയ്ക്ക് വിവരമില്ലെടി…അർജുൻ ദേഷ്യത്തോടെ ചോദിച്ചു.

ആമി…. ആ ഒരു വിളിയോച്ചയിൽ ഉടക്കി കിടക്കുകയാണ് ചിൻമയി.

ആമി… അതാരാ, എന്റെ പേര് ചിൻമയി ന്നാണ്..അവൾ പതിയെ പറഞ്ഞു. പക്ഷെ അർജുൻ ഒന്നും മിണ്ടാതെ അകത്തേക്ക് വന്നിട്ട് എല്ലാം എടുത്തു അറേഞ്ച് ചെയ്തു.

അർജുൻ വീടിന്റെ ഓരോ മുക്കും മൂലയും പരിശോദിച്ചു കൊണ്ട് അതിലൂടെ നടന്നു. എല്ലാം ക്ലിയർ ആണോ എന്നൊക്കെ ഉറപ്പ് വരുത്തുന്നുണ്ട്.

ഞാൻ കുളിച്ചോട്ടെ. ഇടയ്ക്ക് ചിമ്മു വന്നിട്ട് അർജുനെ നോക്കി ചോദിച്ചു.

ഞാൻ സമ്മതം തന്നിട്ടാണോ നീ എന്നും കുളിക്കുന്നത്. അവന് ദേഷ്യം വന്നു..

അർജുനേട്ടന് ഇപ്പോൾ കേറണോ….അതുകൊണ്ട് അങ്ങനെ ചോദിച്ചേ

ഇവിടെഒരുവാഷ്റൂംആണോഉള്ളത്.

അല്ല…..

കുഞ്ഞി പിള്ളേരെ പോലെ കൊഞ്ചികൊണ്ട് നിൽക്കരുത്. എനിക്കത് ഇഷ്ടമല്ല….ദേഷ്യത്തിൽ പറഞ്ഞശേഷം അർജുൻ ബെഡ്റൂമിലേക്ക് കയറിപ്പോയി.

മാറ്റി ധരിക്കാനുള്ള  ഒരു ഷോർട്സും ബനിയനും എടുത്ത് ചിമ്മു കുളിക്കാനും കയറി..

രാത്രി ആയതിനാൽ അടുത്ത വീട്ടിലെ ആളുകൾ ഒന്നും അത്രയ്ക്കങ്ങട് എത്തിയിരുന്നില്ല. വീടിന്റെ മുന്നിൽ ലൈറ്റ് ഒക്കെ ഇട്ടതു കൊണ്ടായിരിക്കണം വഴിയേ പോകുന്ന വണ്ടിക്കാരും ബൈക്കുകാരും ഒക്കെ ശ്രദ്ധിക്കുന്നുണ്ടെന്ന് അർജുന് തോന്നി..

അവൻ ഇത്തിരി നേരം സിറ്റൗട്ടിൽ ഇരുന്നു. ചിമ്മു കുളിച്ചിറങ്ങിയെന്ന് മനസ്സിലായതും മുൻവശത്തെ ഡോർ അടച്ച് ലോക്ക് ചെയ്തിട്ട് അവൻ അകത്തേക്ക് കയറി.

തന്റെ മുൻപിലേക്ക് ഇറങ്ങിവരുന്നവളെ അവൻ അന്തിച്ച് നോക്കി നിന്നു പോയി.

ഒരു കുട്ടിനിക്കറും ബനിയനും ഇട്ട് അവൾ വരുന്നത് കണ്ടപ്പോൾ ഒരു പ്ലസ് ടു കാരി പെൺകുട്ടിയാണെന്ന് അവൻ ഓർത്തുപോയി.

ഞാൻ എന്റെ വീട്ടിലെ ഇങ്ങനത്തെ ഡ്രസ്സ് ഒക്കെയാണ് യൂസ് ചെയ്തത് എനിക്ക് കംഫർട്ടും ഇതുതന്നെയാണ്. അർജുൻ നോക്കുന്നത് കണ്ടുകൊണ്ട് ചിന്മയ പറഞ്ഞു.

അതിന് ഞാൻ നിന്നോട് എന്തെങ്കിലും ചോദിച്ചോ..

അർജുൻ തന്റെ ഫോൺ റിംഗ് ചെയ്തപ്പോൾ അത് എടുത്തു നോക്കി. അമ്മ വീഡിയോ കോൾ ചെയ്യുകയാണ്.

ആഹ് അമ്മ…

അർജുൻ,, അവിടെ ചെന്നിട്ട് എങ്ങനെയുണ്ട് മോനെ.

കുഴപ്പമില്ല അമ്മേ…

അപ്പുറത്തെ വീട്ടിലെ ആന്റി വന്നോ.

മ്മ് വന്നു…. കീ ഒക്കെ തന്നിട്ട് പോയി.

നിങ്ങള് ഭക്ഷണം എന്തെങ്കിലും കഴിച്ചോ മോനേ.

ഇല്ല….. പാഴ്സൽ വാങ്ങിയിട്ടുണ്ട്.

മ്മ്….അവർ തല കുലുക്കി.

ചിമ്മു എവിടെ…

കൊടുക്കാം…

അവൻ ഫോൺ കൈമാറി.

മോളു….. കുളിച്ചോടാ..

ദ ഇപ്പൊ ഇറങ്ങിയേ ഒള്ളു… അച്ഛൻ എവിടെ?

അച്ഛൻ ആരെയോ വിളിക്കുന്നതാ.

മോൾക്ക് ക്ഷീണം ഉണ്ടോടാ..

ഇല്ലമ്മേ… കുഴപ്പമില്ല…

മ്മ്… എങ്കിൽ ഭക്ഷണം കഴിച്ചിട്ട് പോയ് കിടന്നോളു ട്ടോ. അമ്മനാളെ വിളിക്കാം.

അവർ പറഞ്ഞതും അമ്മയോട് ഗുഡ് നൈറ്റ് പറഞ്ഞിട്ട് ചിമ്മു ഫോൺ കട്ട് ചെയ്തു.

എന്നിട്ട് അർജുനെ ഏൽപ്പിച്ചു.

തുടരും…..