പുതിയ സാറിനെ പെൺകുട്ടികൾക്ക് എല്ലാവർക്കും ഇഷ്ടമായപ്പോൾ ചിന്മയിയേയാണ് ആൺകുട്ടികൾക്ക് ഇഷ്ടമായത്.
അവന്തിക അർജുൻ..ചേരും അല്ലേടി… അവന്തിക ശബ്ദം താഴ്ത്തി ഹന്ന യോട് പറയുന്നത് കേട്ടപ്പോൾ ചിമ്മുവിന്റെ നെഞ്ച് നീറി പ്പിടഞ്ഞു..
ഹന്ന അർജുനും ചേരും.. നീ ഒന്ന് പോടീ മിണ്ടാതെ..ഹന്ന അവന്തികയ്ക്കു മറുപടിയും കൊടുത്തു.
ഡിയർ സ്റ്റുഡൻസ്…അർജുൻ ലെക്ച്ചർ സ്റ്റാൻഡിൽ ഒന്ന് കൊട്ടി ശബ്ദം ഉണ്ടാക്കി. കുട്ടികളെല്ലാവരും അർജുന്റ മുഖത്തേക്ക് നോക്കി.
ഇംഗ്ലീഷ് ആയിരുന്നു അവന്റെ സബ്ജക്ട്. നല്ല ഫ്ലുവെന്റ്റ് ആയിട്ട് ഒഴുകോടെ അർജുൻ ഇംഗ്ലീഷ് സംസാരിക്കുന്നത് കേട്ടിരിക്കുകയാണ് കുട്ടികൾ ഓരോരുത്തരും.. ഇന്ന് എന്തായാലും പഠിപ്പിക്കുന്നില്ല എന്നും ബാക്കി കാര്യങ്ങളൊക്കെ സംസാരിക്കാം എന്നും പറഞ്ഞ് അവൻ ഇംഗ്ലീഷിൽ തന്നെയാണ് തുടരുന്നത്സത്യം പറഞ്ഞാൽ അവന്റെ സംസാരം കേട്ടപ്പോൾ ചിമ്മു വിന് പോലും ഒരു അഭിമാനം തോന്നി പോയിരുന്നു.. എന്ത് ഭംഗിയായിട്ടാണ് അർജുൻ ചേട്ടൻ ലാംഗ്വേജ് കൈകാര്യം ചെയ്യുന്നതെന്ന് അവൾ ഓർത്തു.
ഇടയ്ക്ക് ഒരു വേള അർജുന്റെ മിഴികൾ ചിമ്മു വിന്റെ നേർക്ക് വന്നു. പെട്ടെന്ന് ചിന്മയി മുഖംകുനിച്ചു.
എന്താടോ…അർജുൻ ബോയ്സിന്റെ ഭാഗത്ത് നിന്നും ആരോ ശബ്ദം ഉണ്ടാക്കിയപ്പോൾ അവിടേക്ക് നോക്കി ഉച്ചത്തിൽ ചോദിച്ചു.
പഠിപ്പിക്കുന്ന സമയത്ത് എല്ലാവരും ശ്രദ്ധിച്ചിരിക്കണം എന്നും എല്ലാ ദിവസവും ലാസ്റ്റ് ഫൈവ് മിനിറ്റ്സ് നമുക്ക് പരസ്പരം സംസാരിക്കാം എന്നും ഒക്കെ അർജുൻ കുട്ടികളോട് പറഞ്ഞു. അതൊക്കെ കേട്ടപ്പോൾ കുട്ടികളെല്ലാവരും ഹാപ്പി.. കാരണം ഇത്രയ്ക്ക് ഫ്രണ്ട്ലി ആയിട്ടുള്ള ഒരു അധ്യാപകൻ ആ കോളേജിൽ വേറെ ഇല്ലായിരുന്നു..
അർജുൻ ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങിപ്പോയതും പെൺകുട്ടികളുടെ ഭാഗത്തുനിന്നും നിരാശയാണ്.
അർജുൻ സാറിനെ കുട്ടികൾക്ക് എല്ലാവർക്കും പെരുത്ത് ഇഷ്ടമായി. സാറിനെ പോലെ ബാക്കി അധ്യാപകരും ആയിരുന്നുവെങ്കിൽ എന്ന് പെൺകുട്ടികൾ ഒക്കെ പറയുന്നുണ്ട്. സാറിന്റെ ലുക്കും ഡ്രസ്സും സംസാരവും ഒക്കെയാണ് അന്നത്തെ ചർച്ച.
എല്ലാം കേട്ടുകൊണ്ട് ചിന്മയി അനങ്ങാതെ ഇരുന്നു.അർജുൻ ആണെങ്കിൽ ഏത് സബ്ജക്ടാണ് പഠിപ്പിക്കുന്നത് എന്നുപോലും അവൾക്ക് അറിയില്ലായിരുന്നു. അർജുൻ തന്റെ ക്ലാസ് ആണല്ലോ എന്നോർക്കുമ്പോൾ പെണ്ണിന് ടെൻഷൻ ഇല്ലാതില്ല. പിന്നെ അർജുനും ആയിട്ട് യാതൊരു ബന്ധവും ഇല്ലാത്ത മട്ടിലാണ് അവളുടെ ഇരിപ്പും ഭാവവും ഒക്കെ.
ഇനി അർജുനും ആയിട്ട് വണ്ടിയിൽ വരുന്നത് ആരെങ്കിലും കണ്ടാൽ അവരോട് എന്തു മറുപടി പറയുമെന്ന് ഒരു വേള അവൾ ചിന്തിച്ചു..
സാറിന്റെ അടുത്ത വീട്ടിലാണ് താൻ താമസിക്കുന്നതെന്നും അപ്രതീക്ഷിതമായി സാറിനെ കണ്ടപ്പോൾ കോളേജിലേക്ക് ആണെങ്കിൽ കയറിക്കോളാൻ പറഞ്ഞുവെന്നും അങ്ങനെ വന്നതാണെന്നും ഒക്കെ കൂട്ടുകാരികളോട് മറുപടി പറയാം എന്ന് ചിന്മയി കരുതിക്കൂട്ടി.
ടാ.. നീ എന്താ ആലോചിക്കുന്നത്. ഹന്ന ചിന്മയയുടെ കൈത്തണ്ടയിൽ ഒന്ന് തട്ടി.
ഹേയ്.. ഒന്നുല്ല…ചിൻമയി അവളെ നോക്കി പുഞ്ചിരിച്ചു..
ചിന്മയി ആള് ഒരു സൈലന്റ് നേച്ചർ ആണെന്ന് അവർക്ക് രണ്ടാൾക്കും തോന്നി. ഒരുപാട് ശബ്ദവും ബഹളവും ഒന്നുമില്ലാത്ത ഒരു പാവം പെൺകുട്ടി. ആര് കണ്ടാലും ഒന്ന് നോക്കി നിന്നു പോകും. അത്രയ്ക്ക് സുന്ദരിയാണ് അവളെ കാണാനും.
അതേയ് ഞങ്ങളൊക്കെ ഇങ്ങനെ ബഹളം കൂട്ടി നടക്കുന്ന ടൈപ്പ് ആണ് കേട്ടോ. വേറൊന്നും ഓർത്തേക്കരുത്.. പതിയെ പതിയെ ചിന്മയയ്ക്ക് ഞങ്ങളെ മനസ്സിലാകും. ഹന്ന ഒരു ക്ലാരിഫിക്കേഷൻ ഒക്കെ നടത്തുകയാണ്.
ഒക്കെ കേട്ടുകൊണ്ട് വെറുതെ തലകുലുക്കി പുഞ്ചിരിയോടെ ചിമ്മു അവരുടെ അടുത്തിരുന്നു.
ഇന്റർവെൽ ടൈമിൽ അവന്തികയും ഹന്നയും കൂടി ചിന്മയിയേയും കൂട്ടി പുറത്തേക്ക് ഇറങ്ങി.
സീനിയേഴ്സ് പയ്യന്മാരൊക്കെ പരിചയപ്പെടാനായി അടുത്തേക്ക് വന്നതും ചിമ്മുവിന് പേടിയായി. അവൾ ഹന്നയുടെ കൈത്തണ്ടയിൽ അമർത്തിപ്പിടിച്ചു.
പേടിക്കൊന്നും വേണ്ട എല്ലാരും പാവം പയ്യന്മാരാണ് കേട്ടോ. ഹന്ന അവളോട് പതിയെ പറഞ്ഞു.
” ഇങ്ങനെ പേടിച്ച് നിൽക്കാൻ കൂളായിട്ട് അവരോടൊക്കെ മറുപടി പറഞ്ഞാൽ മതി. അവരൊക്കെ അവരുടെ പാട്ടിനു പൊയ്ക്കോളും ” അവന്തികയും പറയുകയാണ്.
ഹായ് ഹന്ന.. ഇതാരാണ്..സീനിയർ പയ്യനായ കാർത്തിക് അവരുടെ അടുത്തേക്ക് വന്നു ചോദിച്ചു
ഞങ്ങളുടെ ക്ലാസ്സിൽ പുതുതായി ജോയിൻ ചെയ്തതാണ്. ഹന്ന അവനോട് പറഞ്ഞു
Name?
എന്റെ പേര് ചിന്മയി..അവൾ പതിയെ ചുണ്ടന്കി.
ഓഹ്.. വീട്ടിൽ ആരൊക്കെയുണ്ട്.
അച്ഛനും അമ്മയും പിന്നെ ഞാനും..
ഓക്കേ… താൻ ഇതിനു മുന്നേ എവിടെയായിരുന്നു പഠിച്ചത്.
ഞാൻ തിരുവനന്തപുരത്തായിരുന്നു പഠിച്ചത്. എന്റെ അച്ഛന് ട്രാൻസ്ഫർ ആയിട്ട് വന്നതാണ് ഇവിടേക്ക്.
തന്റെ അച്ഛൻ ഏത് ഡിപ്പാർട്ട്മെന്റിലാണ് വർക്ക് ചെയ്യുന്നത്..?
അച്ഛൻ ബാങ്കിലാണ്.
ഓക്കേ..ഐ ആം കാർത്തിക്… കാർത്തിക് സത്യനാഥ്.അവൻ തന്റെ വലതു കൈ നീട്ടിയതും ചിന്മയി ഒന്ന് പേടിച്ചു.
അവൻ ഇത്തിരി മുൻപോട്ട് വന്നതും ചിന്മയിയും തന്റെ വലം കൈ നീട്ടി പോയിരുന്നു.
കാർത്തിക്കിന്റെ കൈക്കുള്ളിൽ ഇരുന്ന് ചിന്മയയുടെ പൂവ് പോലെ മൃദുലമായ കൈ ചെറുതായി വിറച്ചു.
അതും കണ്ടു കൊണ്ടാണ് അർജുൻ അവിടെ ഇറങ്ങിവന്നത്.
തുടരും….
