Story written by Pratheesh
====================
എന്നെ കുറച്ചു നേരം കൂടി ഒന്ന് മുറുക്കിപ്പിടിക്കാമോ?
അവളുടെ ആ വാക്കുകൾക്ക് അന്നേരം ഒരു അപേക്ഷയുടെയും അത്യാവശ്യത്തിന്റെയും സ്വരമായിരുന്നു, അതു കൊണ്ടു തന്നെ അവളിലെ ആ ഒരാവശ്യം പരിപൂർണ്ണമാകുന്നത് വരെ ഞാൻ അവളെ ചേർത്തു പിടിച്ചു ആ ബെഡിൽ അവളോട് ചേർന്ന് കിടന്നു.
ആ സമയം എന്റെ ആ പ്രവർത്തി അവളിൽ വലിയൊരു ആത്മനിർവൃതി നിറയുന്നത് എനിക്കും അനുഭവിക്കാൻ കഴിയുന്നുണ്ടായിരുന്നു.
എന്നാൽ ഇതിനിടയിൽ ആ സമയം എന്നെ പൊതിഞ്ഞത് മറ്റൊരു വലിയ യാഥാർത്ഥ്യമായിരുന്നു. അതിൽ ഏറ്റവും പ്രധാനമായ ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഞങ്ങൾ തമ്മിൽ എന്തെങ്കിലും തരത്തിലുള്ള ഒരു സൗഹൃദമോ മുൻ പരിചയമോ അടുപ്പമോ തമ്മിൽ മുന്നേ കണ്ടു പരിചയമോ പോലും ഉണ്ടായിരുന്നില്ല എന്നതാണ് !
വെറും രണ്ടു മണിക്കൂർ നേരത്തെ പരിചയം അതിൽ തന്നെ ഒന്നോ രണ്ടോ വാക്കുകളിൽ ഒതുങ്ങിയ സംസാരവും അത് മാത്രമായിരുന്നു ഞങ്ങൾ തമ്മിൽ നടന്നിട്ടുള്ളത് എന്നിട്ടും
ഞങ്ങൾ പരിചയപെടുകയും പരസ്പരം എല്ലാ വികാരങ്ങളോടും കൂടി അടുക്കുകയും അത് അനുഭവത്തിൽ കൊണ്ടുവരികയും ആസ്വദിക്കുകയും ചെയ്തു എന്നതാണ്.
ഞാൻ രാവിലെ റെയിൽവേ സ്റ്റേഷനിലേക്ക് എത്തുമ്പോൾ അവളും റെയിൽവേ സ്റ്റേഷന്റെ ഒരു മൂലയ്ക്ക് ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു,
കണ്ടപ്പോൾ തന്നെ എന്തോ ഒരു ആകർഷണം തോന്നിയിരുന്നു അതിനു രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു ഒന്ന് കാഴ്ച്ചയിൽ തോന്നിയ ഭംഗിയും രണ്ട് അവൾ ഫോൺ യൂസ് ചെയ്യുന്നുണ്ടായിരുന്നില്ല എന്നതും, സാധാരണ ഇത്തരം അവസരങ്ങളിൽ മിക്കവരും ഫോൺ നോക്കി സമയം കളയുമ്പോൾ ഉള്ളിലുള്ള നീറ്റലുമായി സ്വയം സംവദിക്കുന്ന ഒരാളെപ്പോലെയാണ് അവൾ എനിക്ക് അനുഭവപ്പെട്ടത്!
അതിനിടയിൽ അവൾ എന്നെ ഒന്ന് നോക്കിയതും ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു പക്ഷേ എന്റെ ചിരിയേ അവൾ തീർത്തും അവഗണിക്കുകയാണ് ഉണ്ടായത്,
അതോടെ ഞാനും അവളിൽ നിന്ന് കുറച്ചൊരു അകലം പാലിച്ചു കൊണ്ട് മാറി നിന്നു എന്നാലും എന്റെ നോട്ടങ്ങൾ പിന്നെയും അവളെ തേടി ചെല്ലുന്നുണ്ടായിരുന്നു അവൾ അപ്പോഴൊക്കയും എന്നെ അവഗണിച്ചു കൊണ്ടേയിരുന്നു,
കുറച്ചു സമയത്തിനകം ട്രെയിൻ വന്നതും ഞാൻ എല്ലാം ഒഴിവാക്കി ട്രെയിനടുത്തേക്ക് നടന്നു, ഒപ്പം അവളും എന്നെപ്പോലെ എഴുന്നേറ്റു ട്രെയിനു അടുത്തേക്കു നടന്നു വന്നു , അവൾ പക്ഷേ നേരെ പോയത് ലേഡീസ് കമ്പാർട്ട്മെന്റിന് മുന്നിലേക്ക് ആയിരുന്നു, അതോടെ ഞാനത് പൂർണമായും വിട്ടു.
എന്നാൽ കുറച്ചുനേരം ആ കമ്പാർട്മെന്റിനു മുന്നിൽ നിന്നശേഷം അവൾ പിന്നെയും ഞാൻ കയറാൻ നിന്ന ജനറൽ കമ്പാർട്ട്മെന്റിലേക്ക് തന്നെ വരുകയും അതിൽ കയറുകയും ചെയ്തു അപ്പോഴും അവൾ മറ്റൊരു സീറ്റിൽ ആയിരുന്നു ഇരുന്നത് ആ യാത്രയിൽ എന്റെ നോട്ടം മിക്കപ്പോഴും അവളിൽ തന്നെയായിരുന്നു. അതെല്ലാം അവളും കാണുന്നുണ്ടായിരുന്നെങ്കിലും ആ നോട്ടങ്ങളെയെല്ലാം തീർത്തും അവഗണിക്കുക തന്നെയാണ് അപ്പോഴും അവൾ ചെയ്യുന്നുണ്ടായിരുന്നത്.
ഏകദേശം രണ്ടു മണിക്കൂർ നേരത്തെ യാത്രയ്ക്കു ശേഷം എനിക്ക് ഇറങ്ങാനുള്ള സ്റ്റേഷൻ ആയതോടെ ഞാൻ എഴുന്നേറ്റു എന്നാൽ അതേസമയം അതേ സ്റ്റേഷനിൽ ഇറങ്ങാനായി അവളും എഴുന്നേറ്റു,
ട്രെയിൻ ഇറങ്ങിയതും അവൾ നേരെ മുന്നിൽ കണ്ട ഒരു ബെഞ്ചിലേക്ക് പോയി അവിടെ ഇരുന്നു ഞാനാണെങ്കിൽ അവിടെ നിന്ന് അവളെ മറികടന്ന് കുറച്ചു ദൂരം കൂടി നടന്ന് വന്ന് അവിടെ മറ്റൊരു ബെഞ്ചിൽ ഇരുന്നു, അവൾ പോയ ശേഷം പോകാം എന്നൊരു മനസ്സായിരുന്നു എനിക്കപ്പോൾ, അപ്പോഴും എന്റെ നോട്ടം പൂർണമായും അവളിൽ തന്നെയായിരുന്നു .
ഞങ്ങൾ വന്ന ട്രെയിൻ സ്റ്റേഷൻ വിട്ടു പോയതും അവൾ ഇരിക്കുന്ന സീറ്റിൽ നിന്ന് എഴുന്നേറ്റു മെല്ലെ നടന്നു വന്ന് ഞാൻ ഇരിക്കുന്നതിന്റെ തൊട്ടടുത്ത സീറ്റിൽ വന്നിരുന്നു,
ആ സമയം എന്തു പറയണം എന്നറിയാൻ വയ്യാത്ത ഒരവസ്ഥ ആ സമയം എന്തൊക്കെയോ ചോദിക്കണം എന്ന് എനിക്കുണ്ടായിരുന്നെങ്കിലും ശബ്ദം മാത്രം പുറത്തുവന്നില്ല.
എന്നാൽ കുറച്ചു നേരത്തെ നിശബ്ദിക്കു വിരാമമിട്ടു കൊണ്ട് അവൾ തന്നെ എന്നോട് ചോദിച്ചു,
“നിനക്ക് എന്നെ പരിചയമുണ്ടോയെന്ന് ? “
ഇല്ലെന്ന് ഞാൻ പറഞ്ഞതും അവൾ എന്റെ കണ്ണുകളിലേക്ക് ഒന്നു നോക്കി
“എനിക്ക് വിശക്കുന്നുണ്ട് ഞാൻ ബ്രേക്ക്ഫാസ്റ് കഴിച്ചിട്ടില്ല ” എന്ന് മാത്രം പറഞ്ഞു.
അത് കേട്ടതും ഉടൻ തന്നെ
“എന്നാൽ എന്തെങ്കിലും കഴിച്ചാലോ ? “
എന്ന് ചോദിച്ചതും അവൾ അതിന് അനുകൂലമായി തലയാട്ടിയതും ഞങ്ങൾ ഒന്നിച്ചു റെയിൽവേ സ്റ്റേഷൻ പുറത്തേക്ക് നടന്നു.
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അവൾ പിന്നെയും എന്നെ നോക്കി പറഞ്ഞു,
” ഓഫീസ് ടൈം 5 മണി വരെ സമയമുണ്ട് !”
അവളതു പറഞ്ഞു തീർന്നതും
“ഐഡി കാർഡ് കയ്യിലുണ്ടോ ഉണ്ടോ? “
എന്ന എന്റെ ചോദ്യവും ഒരുമിച്ചായിരുന്നു
അതിന് അവൾ ഒന്ന് തലകുലുക്കുക മാത്രമാണ് ചെയ്തത്.
അതോടെ ഒരു പരിചയവും ഇല്ലാതെയും ചില കാര്യങ്ങൾ അതിന്റെ ഏറ്റവും ഉദാത്തമായ രീതിയിൽ തന്നെ സംഭവിക്കും എന്നെനിക്കു മനസ്സിലായി, തുടർന്ന് രണ്ടു പരിചിതർക്കിടയിൽ സംഭവിക്കാറുള്ളത് പോലെ ഒരാൺ പെൺ ബന്ധത്തിലെ ഏറ്റവും deep ആയ ആ ലെവലിലേക്ക് വളരെ ഈസി ആയി ഞങ്ങൾ ഇറങ്ങിച്ചെന്നു.
ശേഷം ആ തളർച്ചയിൽ പരസ്പരം വിട്ടു മാറി കിടക്കുമ്പോഴാണ് അവൾ “അവളെ ഒന്നുകൂടി മുറുക്കിപ്പിടിക്കാമോ? ” എന്ന് ചോദിച്ചത്.
അതോടെ ഒരു ആലിംഗനം പോലും കിട്ടാത്ത വിധം അവളുടെ ഭർത്താവിൽ നിന്നും വേണ്ടത്ര പരിഗണന കിട്ടാത്തതു കൊണ്ടായിരിക്കാം അവൾ ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചത് എന്ന് എനിക്ക് തീർത്തും ബോധ്യമായി. ആ ചിന്തയിൽ അവൾക്കാശ്വാസമാകും വിധം ഞാനവളെ ഇറുക്കിപ്പിടിച്ചു….
എല്ലാം കഴിഞ്ഞ് വൈകീട്ട് റെയിൽവേ സ്റ്റേഷനിൽ വെച്ച് തമ്മിൽ പിരിയാൻ നേരം ഞാൻ അവളുടെ നമ്പർ ചോദിച്ചെങ്കിലും അവൾ അതു തരാൻ തയ്യാറായില്ല, എന്തിന് അവളുടെ പേര് പോലും അവൾ പറഞ്ഞില്ല അവസാനം അവൾക്ക് തിരിച്ചു പോകാനുള്ള ട്രെയിൻ വരുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു എന്റെ നമ്പർ തന്നാൽ സേവ് ആകുമോന്ന്? അതിനവൾ തലയാട്ടി സമ്മതിച്ചു,
നമ്പർ അവൾക്ക് പറഞ്ഞു കൊടുത്തപ്പോൾ അവൾ ആ നമ്പർ ഫോണിൽ ടൈപ്പ് ചെയ്തു തുടർന്ന് നമ്പർ സേവ് ചെയ്യാനായി എന്റെ പേര് അവൾ ചോദിക്കുമെന്ന് വിചാരിച്ചെങ്കിലും പക്ഷേ അതും ഉണ്ടായില്ല.
നമ്പർ ടൈപ്പ് ചെയ്ത ശേഷം പേരിന്റെ സ്ഥാനത്ത് അവൾ “Unexpected 69” എന്നാണ് ടൈപ്പ് ചെയ്തത്.
അതു കണ്ടതും ഉള്ളിലൊരു ചിരിയോടെ ആ പൊസിഷൻ അവൾക്ക് ഇഷ്ടപ്പെട്ടതു കൊണ്ട് അവൾ അങ്ങനെ സേവ് ചെയ്തതാവാം എന്നാണ് കരുതിയത്..
എന്നാൽ ഫോണിൽ നമ്പർ സേവ് ആയോ എന്നറിയാൻ അവൾ serch bar ൽ un എന്ന് ടൈപ്പ് ചെയ്തതും unexpected 45 ഉം 55 ഉം 60 ഉം ഒക്കെ കണ്ടതോടെ ഇതൊക്കെ ഏത് പൊസിഷൻ ? ഇതൊന്നും നമ്മൾക്കറിവുള്ളതല്ലല്ലോ ? ഇനി പുതിയതാണോ ?
എന്നൊക്കെ ആലോചിച്ചു നിൽക്കവേ പെട്ടെന്ന് തന്നെ എന്റെ സകല പഞ്ചേന്ദ്രിയങ്ങളും ഒന്നായി ഉണർന്ന് അപ്പോൾ തന്നെ അത് തിരുത്തി തന്നു.
അതോടെ അതൊന്നും ഒരു പൊസിഷനും കോko പ്പും ഒന്നും അല്ലാന്നും അതെല്ലാം അവൾ ഇതിനു മുന്നേ ഇതേ കാര്യങ്ങൾക്കു അവിചാരിതമായി പരിചയപ്പെട്ടതും ബന്ധപ്പെട്ടതുമായ ആളുകളുടെ നമ്പർ ഫോണിൽ save ചെയ്തതാണെന്നും ആ ആളുകളിൽ 69 മത്തെ വ്യക്തി മാത്രമാണ് ഞാൻ എന്നും എനിക്ക് മനസ്സിലായി …!!
ആ സമയം വേറെ ഒന്നു കൂടി എനിക്കു മനസ്സിലാക്കി പലരും മൊബൈൽ ഫോൺ നോക്കി ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വരുന്ന മറ്റുള്ളവരുടെ ഇത്തരം അനുഭവങ്ങളെ കുറിച്ചുള്ള കഥകൾ വായിച്ച് വിസ്മൃതി അടയുമ്പോൾ അവൾ തന്റെ ആവശ്യങ്ങൾ നടത്തിയെടുക്കുന്നതിന് വേണ്ടി തന്റെ ഫോൺ മാറ്റിവെച്ച് അവൾക്കാവശ്യമുള്ള ആളുകളെ തിരയുകയായിരുന്നു….
ആ യാഥാർത്ഥ്യം തിരിച്ചറിഞ്ഞതും എന്റെ കിളികൾ ഒന്നൊന്നായി എങ്ങോട്ടൊക്കയോ പറന്നു പോകാൻ തുടങ്ങി…..!!!!
-Pratheesh
