രുദ്രാക്ഷം – ഭാഗം 68, എഴുത്ത്: വർണ്ണങ്ങൾ ആമി

അയ്യേ….അർജുൻ കണ്ണു പൊത്തികൊണ്ട് തിരിഞ്ഞു പുറത്തേക്ക് വേഗം പോയ്‌. അപ്പോളേക്കും ചിമ്മു അഴിഞ്ഞു കിടന്നിരുന്ന ടവൽ എടുത്ത് വേഗം മാറിലേക്ക് ചുറ്റിവച്ചു.

ഒരു ടോപ്പ് വലിച്ചെടുത്ത് ദ്ദേഹത്തെയ്ക്കിട്ടുകൊണ്ട് ഓടി ചെന്നിട്ട് അവൾ വാതിൽ അടച്ചു കുറ്റിയിട്ടു തിരിച്ചു വന്ന ശേഷമാണ് ബാക്കിയുള്ളത് എടുത്തു ഇട്ടത്.

ന്റെ മഹാദേവാ,, ഇവിടെ ഇപ്പൊ എന്താ നടന്നത്…നെറുകയിൽ കൈവച്ചുകൊണ്ട് അവൾ കിടക്കയിലേക്ക് ഇരുന്നു.

അർജുനേട്ടൻ എല്ലാം കണ്ടു കാണില്ലേ.. ഭഗവാനേ ആകെ നാണക്കേടായല്ലോ.
ചിമ്മു സങ്കടത്തോടെ ഇരു കൈകളും തലയിലേക്ക് ഊന്നി വെച്ചുകൊണ്ടിരുന്നു.

10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അർജുൻ ഡോറിൽ വന്ന് കൊട്ടിവിളിച്ചു.

ടി… ആമി..അവൻ ആമി എന്ന് വിളിക്കുന്ന കേട്ടതും അവൾക്ക് ദേഷ്യം വന്നു. ഇതാരാണ് ഇങ്ങേരുടെ ഒരു ആമി. പറഞ്ഞുകൊണ്ട് അവൾ ചാടി എഴുന്നേറ്റ് ചെന്നിട്ട് വാതിൽ തുറന്നു.

അവനെ മുന്നിൽ കണ്ടതും വീണ്ടും അവൾക്ക് നാണം വന്നു പോയ്‌.
അർജുൻ ആണെങ്കിൽ താൻ ഒന്നും കണ്ടതേയില്ല എന്ന ഭാവത്തിൽ അകത്തേക്ക് കയറി വന്നു..

എന്നിട്ട് ഒരു ടവ്വലും എടുത്ത് തോളെത്തിട്ട് കുളിക്കുവാനായി പോയി.
അവൻ കുളിച്ചിറങ്ങി വന്നപ്പോൾ  ചിമ്മു ഒരു പ്ലേറ്റില് ചോറ് എടുത്ത് കഴിക്കുന്നുണ്ട്.

നിനക്ക് ചായ വേണ്ടേ..അവൻ ചോദിച്ചതിന് ചിമ്മു മറുപടിയൊന്നും പറഞ്ഞില്ല.

ടി.. നിനക്ക് ചായ എടുത്തു വച്ചിട്ടുണ്ട്.

എനിക്ക് യാതൊന്നും വേണ്ട.. അല്പം സമാധാനം തന്നാൽ മതി
പറഞ്ഞുകൊണ്ട് ചോറ് ഉരുള് ഉരുട്ടി കുഴച്ചു കഴിക്കുകയാണ് അവൾ.

മ്മ്… ബാക്കിയുള്ളോന്റെ സമാധാനം കളഞ്ഞപ്പോൾ അവൾക്ക് സന്തോഷമായി..അർജുൻ ആണെങ്കിൽ ചിമ്മു കേൾക്കാൻ വേണ്ടി യാണ് പറഞ്ഞത്.

ങ്ങെ…. എന്താ…. ഞാനോ.ചുളിഞ്ഞ മുഖത്തോടെ ചിമ്മു അർജുനെ നോക്കി.

മ്മ്.. നീയ്…അല്ലാതെ പിന്നെ ആരാ.

കാര്യം മനസ്സിലായെങ്കിലും ചിന്മയി ഒന്നും മിണ്ടാതെ അനങ്ങാതെ അവനെ ദേഷ്യത്തിൽ നോക്കി അങ്ങനെ തന്നെ ഇരുന്നു. ഒപ്പം വാരി വാരി ചോറ് കഴിക്കുന്നതും ഉണ്ട്.

എന്റെ മുൻപിൽ തുണീം പറിച്ചു നിന്നപ്പോൾ സമാധാനം അയോടി നിനക്ക്…

നിങ്ങളോട് ആരാ അവിടേക്ക് കയറി വരാൻ പറഞ്ഞത്.. അതുകൊണ്ടല്ലേ അങ്ങനെ കണ്ടത്.. എന്നിട്ട് ഇപ്പൊ കുറ്റം മുഴുവൻ എനിക്കും.

കുറച്ചു അടക്കോം ഒതുക്കോം വേണം. അതെങ്ങനാ പഠിപ്പിച്ച വെച്ചേക്കുന്നത്ക്കെ ഇങ്ങനെ അല്ലേ..

അർജുനേട്ടൻ എന്തിനാ എന്നോട് വഴക്ക് കൂടുന്നെ… കുറച്ച് മുന്നേ അർജുൻ ചേട്ടൻ എന്നോട് പറഞ്ഞ വാക്കുകളൊക്കെ മരിച്ചാലും ഞാൻ മറക്കില്ല
അതു പറഞ്ഞപ്പോൾ അവൾക്ക് സങ്കടമായി.

ഭാര്യയെ വിശ്വാസമില്ലാത്ത ഭർത്താവിന്റെ കൂടെ എങ്ങനെ മുന്നോട്ടു ജീവിതം നയിക്കും. എന്തെങ്കിലും തീരുമാനം ഉടനെ ഉണ്ടാക്കിയേ പറ്റൂ. ഇല്ലെങ്കിൽ രണ്ടാളുടെയും ജീവിതം തീരും.

പറഞ്ഞു കൊണ്ട് പെണ്ണ് എഴുന്നേറ്റു എന്നിട്ട് പ്ലേറ്റ് കഴുകി വെയ്ക്കാൻ വേണ്ടി പോയ്‌.

സ്റ്റെല്ല വീണ്ടും വിളിച്ചപ്പോൾ ചിമ്മു ഫോൺ എടുത്തു

ഹലോ അമ്മേ…

ആഹ് മോളെ.. കുളി കഴിഞ്ഞോ.

ഹമ് കഴിഞ്ഞു… അമ്മ എന്തെടുക്കുവാ.

ഞാൻ ഇവിടെ വെറുതെ ഇരിയ്ക്കിന്നു. മോള് എന്തേലും കഴിച്ചോ.

ഉവ്വ്.. കഴിച്ചു. അച്ഛൻ എവിടെ..

അച്ഛൻ അപ്പുറത്തുണ്ട്.. രേഷ്മ വിളിച്ചോ മോളേ..

ഇല്ല…. കാലത്തെ വിളിച്ച് സംസാരിച്ചിട്ട് വെച്ചതാണ്. പിന്നെ വിളിച്ചില്ല.

സ്റ്റലയോട് സംസാരിച്ചുകൊണ്ട് ചിമ്മു ഉമ്മറത്തു പോയ്‌ ഇരുന്നു. പുതിയ കോളേജിലെ വിശേഷങ്ങളൊക്കെ അവരോട് പങ്കുവയ്ക്കുന്നുണ്ട്.

അങ്ങനെ പത്തു 15 മിനുട്ടിനു ശേഷം അവൾ ഫോൺ കട്ട് ചെയ്തു.

അർജുൻ മോശമായി പെരുമാറിയത് ഒക്കെ ഓർക്കുമ്പോൾ അവൾക്ക് നല്ല സങ്കടം ഉണ്ടായിരുന്നു. ആളോട് പിണങ്ങി ഇരിക്കണമെന്നും കരുതിയതാണ്. എന്നാൽ തന്റെ പ്ലാനിങ് മൊത്തം തകർത്തുകൊണ്ടാണ് ആ ടവൽ  അഴിഞ്ഞു താഴേക്ക് വീണത്. അതോടുകൂടി പിണക്കോം മാറി വഴക്കും തീർന്നു..

അടുക്കളയുടെ അപ്പുറത്തെ സ്റ്റോറൂമിൽ ചെന്നിട്ട് ചിന്മയി ചൂലൊക്കെ എടുത്തു കൊണ്ടു വന്നു. എന്നിട്ട് റൂമുകൾ എല്ലാം അടിച്ചു വാരി വൃത്തിയാക്കി ഇട്ടു.

അർജുൻ ഏതോ ബുക്ക്‌ വായിച്ചു കൊണ്ട് ഇരിപ്പുണ്ട്. ചിമ്മു ഹോളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതൊക്കെ അവൻ കാണുന്നുണ്ട്.

ആമി….അവൻ വിളിച്ചതും ചിമ്മു തിരിഞ്ഞു നോക്കി.

ഈ ആമി ആരാണ്. കുറെ നേരായല്ലോ തുടങ്ങിട്ട്.. ഒരു ആമി… ഇനി മേലിൽ എന്നേ അങ്ങനെ വിളിക്കല്ലേ.

അർജുനോട് തട്ടിക്കയറുകയാണ് അവൾ. പെട്ടെന്നായിരുന്നു അർജുൻ അവൻ ഇന്ന് പഠിപ്പിച്ച പാഠഭാഗത്തെ ഒരു ചോദ്യം ചിമ്മു വിനോട് ചോദിച്ചത്.

ഓർക്കാപ്പുറത്തുള്ള അവന്റെ ക്യുസ്റ്റിൻ കേട്ടതും ചിമ്മു പേടിച്ചുപോയി.

അവൾക്കാണെങ്കിൽ ഉത്തരം അറിയില്ല താനും.

ടി… നിനക്ക് ഞാൻ ചോദിച്ചതിന്റെ അർത്ഥം മനസ്സിലായോ?

ഇല്ല…..

മ്മ്.. എങ്കിൽ പിന്നെ ഒരു കാര്യം ചെയ്യാം, നമുക്ക് ഇമ്പോസിഷൻ എഴുതാം.

എനിക്കൊന്നും വയ്യ…. ഒരു സാർ വന്നേക്കുന്നു..

Text എടുക്കെടി…അവന്റെ അലറിച്ച കേട്ടതും ചിമ്മു ഞെട്ടലോടെ അർജുനെ നോക്കി.

അഞ്ചു മിനുട്ട്.. അതിനുള്ളിൽ എടുത്തിട്ട് വന്നോണം കേട്ടോ.വെറുതെ എന്റെ കൈയ്ക്ക് ജോലി ഉണ്ടാക്കരുത്.

അർജുൻ വീണ്ടും ദേഷ്യപ്പെട്ടു.

എനിക്ക് താല്പര്യമില്ല…ഉടനടി അവൾ പറഞ്ഞു

എന്താ…

എനിയ്ക്ക് താല്പര്യം ഇല്ല.. അത്ര തന്നെ…

എങ്കിൽ പിന്നെ അതൊന്ന് അറിഞ്ഞിട്ട് ബാക്കി കാര്യം. അർജുൻ എഴുന്നേറ്റു അവളുടെ അടുത്തേക്ക് വന്നു

തുടരും……

സപ്പോർട്ട് ഉണ്ടോ ആവോ