രുദ്രാക്ഷം – ഭാഗം 73, എഴുത്ത്: വർണ്ണങ്ങൾ ആമി

അർജുൻ ആണെങ്കിൽ ക്ലാസ് റൂമിൽ നിന്നും ഇറങ്ങി പോകുവാൻ ചിമ്മുവിനോട് പറഞ്ഞപ്പോൾ അവൾ വിഷമത്തോടെ അവനെയൊന്നുനോക്കി.

മലയാളത്തിൽ പറഞ്ഞത് മനസ്സിലായില്ലേ തനിക്ക്? അർജുൻ വീണ്ടും ശബ്ദമുയർത്തി.

ക്ലാസിൽ നിന്നും പുറത്തേക്കു നടക്കുമ്പോൾ ചിമ്മുവിന് ശരിക്കും സങ്കടം വന്നു.
ഇടംവലം നോക്കാതെ അവൾ നേരെ വെളിയിലേക്ക് ഇറങ്ങിപ്പോയ്.

എന്റെ ക്ലാസിൽ ശ്രദ്ധിക്കാതിരിക്കുന്നവരുടെ അവസ്ഥ ഇതാണ്കെട്ടോ..
അർജുൻ ബാക്കി കുട്ടികളോട് എല്ലാവരോടുമായി പറയുന്നത് കേട്ടുകൊണ്ട് ചുവരിലേക്ക് ചേർന്ന് നിൽക്കുകയാണ് പെണ്ണ്.

ഡിയർ സ്റ്റുഡന്റസ്…..ടെയ്ക്ക് ടെസ്റ്റ് ബുക്ക് and പ്ലീസ് നോട്ട് ഇറ്റ്..അർജുൻ പറഞ്ഞതും കുട്ടികളെല്ലാവരും ടെസ്റ്റ് എടുത്തു.

വളരെ നന്നായിട്ട് തന്നെയാണ് അർജുൻ പഠിപ്പിക്കുന്നത്. എല്ലാവർക്കും ഈസി ആയിട്ട് ക്യാച്ച്  ചെയ്യാൻ പറ്റുന്നുണ്ട്. ഇടയ്ക്കൊക്കെ പാഠഭാഗത്തുനിന്നും അവൻ ക്വസ്റ്റ്യൻ ചോദിക്കുന്നുമുണ്ട്. എല്ലാവരും എന്നതുപോലെ ആൻസർ ചെയ്തു.

അങ്ങനെ ഫസ്റ്റ് അവർ കഴിഞ്ഞശേഷം അർജുൻ പുറത്തേക്കിറങ്ങി വന്നപ്പോൾ ചിന്മയി അവളുടെ ടെസ്റ്റ് ബുക്കും നെഞ്ചിലേക്ക് ചേർത്തുപിടിച്ചു നിൽക്കുകയാണ്.

അവളെ ഒന്ന് പുച്ഛഭാവത്തിൽ നോക്കിയ ശേഷം അർജുൻ നടന്നുപോയി.

അടുത്ത  ടീച്ചർ വന്നശേഷം ചിന്മയിയ്ക്ക് അനുവാദം കൊടുത്തു കഴിഞ്ഞാണ് അവൾ ക്ലാസ് റൂമിലേക്ക് വീണ്ടും കയറിയത്..എല്ലാവരുടെയും മുന്നിലൂടെ കുനിഞ്ഞ് ശിരസ്സുമായി അവൾ തന്റെ പ്ലേസിൽ വന്നിരുന്നു…

അവന്തികയ്ക്കും ഹന്നയ്ക്കുമൊക്കെ സങ്കടം തോന്നി..

പോട്ടെടാ.. സാരമില്ല… ആ സാറ് ഇത്തിരി കലിപ്പൻ ആണെന്ന് തോന്നുന്നു.. നീ വിഷമിക്കുവൊന്നും വേണ്ട കേട്ടോ..അവന്തിക ചിമ്മുവിന്റെ കൈത്തണ്ടയിൽ ഒന്ന് തലോടിക്കൊണ്ട് പറഞ്ഞു…

അതിനു മറുപടിയായി ചിമ്മു അവളെ നോക്കി വിളറിയ ഒരു ചിരി ചിരിച്ചു..

പുതിയ സ്റ്റുഡന്റ്,, തന്റെ പേര് എന്താടോ.

ടീച്ചർ വിളിച്ച് ചോദിച്ചതും ചിന്മയി എഴുന്നേറ്റു നിന്നു.

ചിന്മയി പ്രദീപ്…അവൾ പതിയെ ചുണ്ടനക്കി.

ക്ലാസിൽ വന്നപ്പോൾ തന്നെ ഇയാള് ഔട്ട് അല്ലേ..

അത് കേട്ടതും ചിമ്മുവിന്റെ മുഖം കുനിഞ്ഞു.

ശ്രദ്ധിച്ചിരുന്നോണം കേട്ടോ… അന്നന്ന് പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ കംപ്ലീറ്റ് ആക്കി പൊക്കോണം.ടീച്ചർ പറഞ്ഞതും അവൾ തലകുലുക്കി…

ഗ്രേസ് ഫ്രാൻസിസ് എന്നായിരുന്നു ആ ടീച്ചറിന്റെ പേര്. അവര് പഠിപ്പിക്കുന്നതൊക്കെ ചിമ്മു ശ്രദ്ധിച്ചു തന്നെ ഇരുന്നു. ഇടയ്ക്ക് ആ ടീച്ചർ ചിമ്മുവിനോട് ക്വസ്റ്റ്യൻ ചോദിച്ചു..അവൾ ആൻസർ ചെയ്യുകയും ചെയ്തു.

പിന്നീട് ഉള്ള എല്ലാ പിരിയഡ്‌ഉം ചിമ്മൂ ശ്രദ്ധിച്ചാണ് ഇരുന്നത്..പക്ഷേ അന്ന് മുഴുവനും അവൾ ആകെ മൂഡ് ഔട്ട് ആയിരുന്നു. ഇന്റർവെൽ ടൈമില് ഹന്നയും അവന്തികയും മാറിമാറി അവളെ വിളിച്ചതാണ്. വെറുതെ ഒന്നു പുറത്തൂടെ ഒക്കെ നടന്നിട്ട് വരാം എന്ന് പറഞ്ഞ് കുറേ നിർബന്ധിച്ചു.
പക്ഷേ  ചിമ്മു ഇറങ്ങി പോയില്ല.. അതിന് കാരണം കാർത്തിക് എങ്ങാനും വന്നാലോ എന്നതായിരുന്നു. ഇനി അത് അർജുൻ കണ്ടിട്ടുണ്ടെങ്കിൽ അവൻ അതിനേക്കാൾ ഏറെ ബഹളം വയ്ക്കുമെന്ന് അവൾക്കറിയാം. കാലത്തെ കാർത്തിക്കിനോട് മിണ്ടിയതിന് പകരമായിട്ടാണ് ക്വസ്റ്റ്യൻ ചോദിച്ചതും തന്നെ ഗെറ്റ് ഔട്ട് അടിച്ചതും ഒക്കെ  അവൾക്ക് മനസ്സിലായ കാര്യമാണ്.

തന്റെ ഭാഗത്ത് എന്തെങ്കിലും ഒരു തെറ്റുണ്ടായിരുന്നു എങ്കിൽ കുഴപ്പമില്ല ആയിരുന്നു. ഇതിപ്പോ യാതൊരു തെറ്റും ചെയ്യാത്തത് തന്നോടാണ് അർജുനേട്ടൻ ഇത്രയ്ക്ക് വയലന്റ് ആയിട്ട് പെരുമാറിയത്..

ലാസ്റ്റ് പീരീഡും അന്ന് അർജുൻ ആയിരുന്നു വന്നത്..അത്യാവശ്യം ബഹളവുമൊക്കെ നടന്ന ക്ലാസ്സ് റൂമിലെ അർജുനെ കണ്ടതും പെട്ടെന്ന് കുട്ടികളെല്ലാവരും സൈലന്റ് ആയി.

രാവിലെ പഠിപ്പിച്ച ഭാഗം തന്നെ അർജുൻ റിപ്പീറ്റ് എടുത്തു. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുവാൻ അവൻ കുട്ടികളോട് ആവശ്യപ്പെട്ടു.
ആരും തന്നെ ഒന്നും ചോദിച്ചില്ല.ഇടയ്ക്ക് അർജുൻ എല്ലാവരെയും ഒന്ന് നോക്കി കൂട്ടത്തി ചിമ്മുവിനെയും

പുസ്തകത്തിലേക്ക് കണ്ണുനട്ടിരിക്കുകയാണ് അവൾ..അർജുൻ ചിമ്മു വിനെ നോക്കിയത് അവന്തിക കണ്ടു.

ചിൻമയി.. നിന്നെ സാർ നോക്കുന്നുണ്ട്..അവന്തിക പതിയെ ചുണ്ടനക്കി.

ചിമ്മു അതൊന്നും കേട്ടഭാവം പോലും നടിക്കാതെ പുസ്തകത്തിൽ മാത്രം ശ്രദ്ധിച്ചിരുന്നു.

അന്നത്തെ ക്ലാസ് കഴിഞ്ഞപ്പോൾ കൂട്ടുകാരികളോട് യാത്ര പറഞ്ഞു ചുമ്മാ ബസ്റ്റോപ്പിലേക്കാണ് പോയത്.അർജുൻ ഇത്തിരി നേരം കാർ പാർക്കിംഗ് ഏരിയയിൽ വെയിറ്റ് ചെയ്തു. അവൾ എത്തേണ്ട സമയം കഴിഞ്ഞപ്പോൾ അർജുൻ വണ്ടി മുൻപോട്ടെടുത്ത് പോയി..

ബസ്റ്റോപ്പിലേക്ക് നടന്നുപോകുന്ന ചിമ്മുവിനെ കണ്ടുകൊണ്ട് അർജുൻ വണ്ടി ഒതുക്കി നിർത്തി..

ആമി…..അർജുൻ വിളിച്ചിട്ടും അവൾ മൈൻഡ് ചെയ്തില്ല.

വണ്ടിയിൽ കയറുന്നുണ്ടോ മര്യാദയ്ക്ക്…അവൻ ഗൗരവത്തിൽ ചിമ്മുവിനോട് ചോദിച്ചു.

എന്നാൽ യാതൊരു മറുപടിയും പറയാതെ അവൾ മുന്നോട്ടു തന്നെ നടന്നു പോയി.

രണ്ടുമൂന്നു പ്രാവശ്യം അർജുൻ വിളിച്ചെങ്കിലും ചിമ്മു. അത് ചെവി ക്കൊണ്ടില്ല…

ഒടുവിൽ അവൾ വരില്ലന്ന് മനസ്സിലായതും അർജുൻ തന്റെ വണ്ടി ഓടിച്ച് ഗേറ്റ് കടന്നുപോയി..

സത്യം പറഞ്ഞാൽ ചിമ്മൂന് എവിടെയാണ് ഇറങ്ങേണ്ടതന്നൊ ഏത് ബസിൽ കയറണമെന്നോ ഒന്നുമറിയില്ല,.. ബസ്റ്റോപ്പിൽ നിന്ന് ഒന്ന് രണ്ട് പെൺകുട്ടികളുടെ സ്ഥലപ്പേര് പറഞ്ഞു കൊടുത്തു..

അവരപ്പോൾ ബാക്കി ഡീറ്റെയിൽസ് ഒക്കെ പറഞ്ഞുകൊണ്ട് അവളെയും സഹായിച്ചു.

നാലു 20ന് ഒരു ബസ് ഉണ്ടെന്നും, അതിൽ കേറിയശേഷം ഇറങ്ങേണ്ട സ്ഥലവും ഒക്കെ ആ പെൺകുട്ടികൾ അവൾക്ക് വിശദീകരിച്ചു കൊടുത്തു.
. അപ്പോഴേക്കും ആ പെൺകുട്ടികൾക്ക് പോകാനുള്ള ബസ് എത്തി.

ചിമ്മുവിനോട് ബൈ പറഞ്ഞശേഷം അവർ വണ്ടിയിലേക്ക് കയറി..
ആ പെൺകുട്ടികൾ പോയതും ചിമ്മൂന് ചെറിയ പേടി തോന്നി. എന്നാലും നിറയെ കുട്ടികൾ വേറെയും നിൽപ്പുണ്ട്..

കുറേശ്ശെ കുറേശെ കുട്ടികളെ വന്ന വണ്ടിയിൽ കയറിപോകാൻ തുടങ്ങി.

നാല് 20ന് എത്തും എന്ന് പറഞ്ഞ ബസ് നാലര ആയി വന്നപ്പോൾ.
ബസ്സിലേക്ക് കയറാൻ തുടങ്ങിയ ചിമ്മുനെ പലരും നോക്കുന്നുണ്ട്.

ഇതെന്താ എല്ലാരും ഇങ്ങനെ നോക്കുന്നത്.. ഞാനെന്താ വല്ല അന്യഗ്രഹ ജീവിയൊ ആണോ.ചിമ്മു സ്വയം തന്റെ ദേഹത്തേക്ക് നോക്കി.

തുടരും….