ബസിൽ കയറിയ ശേഷം ചിമ്മുനു ആദ്യം ഇരിക്കുവാനായി സീറ്റൊന്നും ലഭിച്ചിരുന്നില്ല. കുറച്ചുനേരം കഴിഞ്ഞപ്പോൾ ഒരു സ്ത്രീ എണീറ്റു. അപ്പോഴേക്കും ചിമ്മു ആ സീറ്റിൽ പോയിരിന്നു.
കണ്ടക്ടർ വന്നപ്പോൾ അവൾ സ്ഥലത്തിന്റെ പേര് പറഞ്ഞു കൊടുത്തു.
ചേട്ടാ എത്ര ദൂരമുണ്ട് അവിടെ എത്താന്.
40 മിനുട്ട്…കണ്ടക്ടർ പറഞ്ഞതും അവൾ തലകുലുക്കി.
സൈലന്റ് ആക്കി വെച്ചിരുന്ന മൊബൈൽ ഫോൺ ചിമ്മു ബാഗിൽ നിന്നും പുറത്തേക്ക് എടുത്തു..
സ്റ്റെല്ലഅമ്മയുടെ മെസ്സേജ് വന്നു കിടപ്പുണ്ട്. അവൾ അത് ഓപ്പൺ ചെയ്ത്.
മോളേ…. വീട്ടിൽ എത്തിയ ശേഷം വിളിക്കണെ.. അമ്മയ്ക്ക് ഒരു കാര്യം പറയാനുണ്ട്..
ഓക്കേ എന്ന് അവൾ റിപ്ലൈ കൊടുത്തു. എന്നിട്ട് ഫോൺ ബാഗിലേയ്ക്ക് തിരികെ വെച്ചു.
അർജുന്റെ സ്വഭാവത്തേ കുറിച്ചു ഓർക്കുകയായിരുന്നു ചിമ്മു..എന്തൊരു വൃത്തികെട്ട രീതിയാണ്… ഇങ്ങേരോട് ഞാൻ എന്തേലും തെറ്റ് ചെയ്തെങ്കിൽ വേണ്ടില്ല… ഇത് ആരെ കാണിക്കാനാണ് ഇന്ന് തന്നേ വെളിയിൽ ഇറക്കി നിറുത്തിയത്..അവളുടെ കണ്ണ് നിറഞ്ഞു വന്നു.
അതുകൊണ്ട്ല്ലേ അടുത്ത ടീച്ചർ ക്ലാസ്സിൽ വന്നപ്പോൾ അവർ പോലും തന്നേ പഠിക്കില്ലാത്ത ഒരു കുട്ടിയായി കണ്ടത്..അവൾക്ക് നെഞ്ചു വിങ്ങി..
കാർത്തിക് വന്നു തന്നോട് സംസാരിച്ചു, അതും കുറ്റം തനിയ്ക്ക്..ആ ഒരൊറ്റ കാരണത്താൽ എന്തെല്ലാം വൃത്തികേട് പറഞ്ഞു…ഇതൊക്കെ കേട്ട് കൊണ്ട് എന്തിനു ഇങ്ങനെ അർജുൻട്ടന്റെ കൂടെ കഴിയുന്നതാ..
അല്ലേലും ആറു മാസം, അത് കഴിഞ്ഞാൽ ആളുടെ ജീവിതത്തിൽ നിന്നു മാറി പൊയ്ക്കോണമെന്നല്ലേ പറഞ്ഞത്..
പോകും… തീർച്ചയായും പോകും..ചിമ്മു തന്റെ മനസ്സിനോട് തീർത്തു പറഞ്ഞു.
പിന്നെയും ഓരോന്ന് ആലോചിച്ചു കൂട്ടിക്കൊണ്ട് പെണ്ണ് സങ്കടത്തോടെ ഇരുന്നു
അപ്പോളേക്കും അവൾക്കുള്ള സ്റ്റോപ്പിൽ ബസ് എത്തിയിരുന്നു.
കുട്ടി ഇറങ്ങുന്നില്ലേ…കണ്ടക്ടർ വിളിച്ച് ചോദിച്ചതും തല കുലുക്കിക്കൊണ്ട് ചിമ്മു ചാടി എണീറ്റു..
പെട്ടന്ന് അവൾ വീഴാൻ തുടങ്ങി.
ഹാ,, ബസ് നിർത്തിയിട്ട് ഇറങ്ങു കൊച്ചേ എന്ന് പറഞ്ഞു ആരൊക്കെയോ അവളെ വഴക്ക് പറഞ്ഞു..
ബസ് ഇറങ്ങിയശേഷം അവൾക്ക് ചെറിയ ഒരു പരുങ്ങൽ ഉണ്ടായി.. കാരണം എവിടേക്ക് പോകുമെന്ന് ഒരു ഐഡിയ കിട്ടിയില്ല എന്നതാണ് സത്യം.കാരണം
അർജുന്റ് കൂടെ കാറിൽ പോയൊരു പരിചയം മാത്രം അവൾക്ക് ഒള്ളു..
ഈ നാട്ടിൽ വന്നിട്ട് ഒരാഴ്ച പോലും ആയിട്ടുമില്ല..
ഒരു ചേച്ചി നടന്നു വരുന്നത് കണ്ടതും അവൾ അവരോട് വഴി ചോദിച്ചു.
ചിമ്മുവിന്റെ അയൽക്കാരിയായ സിന്ധു ചേച്ചിയുടെ വീട്ടിലേക്കുള്ള വഴിയാണ് അവൾ ചോദിച്ചത്.
ഭാഗ്യവശാൽ ആ സ്ത്രീക്ക് അത് അറിയുകയും ചെയ്യാമായിരുന്നു. അവർ വഴിയും സ്ഥലവും ഒക്കെ അവളോട് പറഞ്ഞു കൊടുത്തു. അവരോട് താങ്ക്സ് പറഞ്ഞു കൊണ്ട് ചിമ്മു മെല്ലെ നടന്നു വീട്ടിലേക്ക് പോയ്
അവൾ എത്തിയപ്പോൾ അർജുൻ ഉമ്മറത്തുണ്ട്. അതും വല്ലാത്ത ദേഷ്യത്തിൽ ആണ് അവന്റെ ഇരുപ്പ്.
ചിമ്മു വന്നതും അർജുൻ അവളെ അകത്തേക്ക് കയറാൻ സമ്മതിക്കാതെ തടഞ്ഞു.
ടി… അവിടെ നിൽക്കെടി…അവൻ ദേഷ്യംകൊണ്ട് വിറച്ചു.
എന്നാൽ ചിമ്മു അർജുന്റെ കൈ തട്ടി മാറ്റി ക്കൊണ്ട് അകത്തേക്ക് കയറി വന്നതും സത്യത്തിൽ അർജുൻ ഒന്ന് ഞെട്ടി.
ആമി….അവൻ ഉച്ചത്തിൽ വിളിച്ചു.
ചിമ്മു പക്ഷെ അവനെ തിരിഞ്ഞു പോലും നോക്കാതെ നേരെ റൂമിലേക്ക് പോയി. ബാഗ് കൊണ്ടുപോയി ഊരി വെച്ച ശേഷം അവൾ മാറുവാനുള്ള ഡ്രസ്സ് എടുത്ത് വാഷ് റൂമിലേക്ക് കയറി.
ഡോർ അടച്ച് ലോക്ക് ചെയ്യും മുന്നേ അർജുൻ വന്നിട്ട് അത് തള്ളി തുറന്നു..
എടി….അവൻ ചിമ്മുവിന്റെ കൈത്തണ്ടയിൽ പിടി ച്ച് വ ലിച്ച് അവളെ വെ ളിയിലേക്ക് ഇറക്കി.
ഒരെണ്ണം തന്നാൽ ഉണ്ടല്ലോ…എന്ന് പറഞ്ഞ് അർജുൻ അവളെ അടിക്കുവാനായി കൈ ഉയർത്തിയതും ചിന്മയയുടെ മിഴികൾ നിറഞ്ഞു.
അവൾ ഒന്നു മുഖമുയർത്തി അർജുനെ നോക്കി.
ക്ലാസിൽ നിന്നും ഇറക്കിവിടാൻ മാത്രം എന്തേലും തെറ്റ് ഞാൻ ചെയ്തോ അർജുനേട്ടാ…കണ്ണീർ അടക്കുവാൻ പാടുപെട്ടുകൊണ്ട് അവൾ അർജുനെ നോക്കി ചോദിച്ചു.
കുട്ടികളുടെ എല്ലാവരുടെയും മുമ്പിൽ ഞാൻ ഒരു കൊള്ളരുതാത്തവളായി മാറി അല്ലേ.. അർജുനെട്ടൻ പോയ ശേഷം വന്ന ടീച്ചർ പോലും എന്നെ ഒരു മോശക്കാരി ആയിട്ടാണ് നോക്കി കണ്ടത്. അവൾ വിതുമ്പി..
അതിന് ഞാനെന്തു ചെയ്യണം… നിന്റെ പൂങ്കണ്ണീർ ഒന്നും എന്റെടുത്ത് ഇറക്കണ്ട. ഈ അർജുൻ ഇതൊന്നും കണ്ടു മയങ്ങി വീഴുന്നവനുമല്ല.
ദേഷ്യത്തോടെ അവൻ ചിമ്മുവിനെ നോക്കി പറഞ്ഞു..
ഇത്രക്ക് വെറുപ്പ് കാണിയ്ക്കാൻ ഞാൻ എന്ത് തെറ്റാ ചെയ്തേ…ചോദിച്ചു കൊണ്ട് അർജുന്റെ ഇരു ചുമലിലിം പിടിച്ചുലച്ചു…
അപ്പോളേക്കും അവൾ വാവിട്ട് കരഞ്ഞു പോയിരുന്നു..
നിന്നോട് ഞാൻ പറഞ്ഞത് അല്ലേ, എനിക്കിപ്പോൾ വിവാഹം കഴിക്കാൻ താല്പര്യം ഇല്ലെന്ന്.. ഈ വിവാഹത്തിൽ നിന്നും പിന്മാറണമെന്നും പറഞ്ഞതല്ലേ നിന്നോട്.. എന്നിട്ട് നീ എന്താടി അത് കേൾക്കാഞ്ഞത്.അർജുൻ ചോദിച്ചതും ചിമ്മു തന്റെ കവിളിലേ കണ്ണീർ ഇരു കൈപ്പത്തികൊണ്ടും തുടച്ചു മാറ്റി.
നിങ്ങളെ ഇഷ്ടമുള്ളത് കൊണ്ടാ ഈ വിവാഹത്തിന് സമ്മതം മൂളിയത്.. ഒരുപാട് ഒരുപാട് ഇഷ്ടമായത് കൊണ്ട്…പക്ഷെ നിങ്ങൾക്ക് എന്നോട് ഇത്രേം വെറുപ്പ് ആണെന്ന് ഞാൻ ഓർത്തിരുന്നില്ല.. നിങ്ങളുടെ മനസ്സിൽ എന്നോട് ഇത്രയും വെറുപ്പ് ആയിരുന്നു വെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഒരിക്കലും ഈ വിവാഹത്തിന് ഞാൻ സമ്മതിക്കില്ലയിരുന്നു….തെറ്റ് പറ്റി പ്പോയ്.. അത് തിരുത്താൻ ഞാൻ ബാധ്യസ്ഥയുമാണ്….എത്രയും പെട്ടന്ന് ഒഴിഞ്ഞുപോയ്കോളാം.. എന്റെ ഭഗവതി ആണേൽ സത്യം.. ഒഴിഞ്ഞു പോയ്കോളാം.
അർജുനെ നോക്കി കൈകൂപ്പി പറഞ്ഞു കൊണ്ട് അവൾ കണ്ണീരടടക്കാൻ പാടുപെട്ടു.
തുടരും…..
അഭിപ്രായം പറയണേ
