രുദ്രാക്ഷം – ഭാഗം 76, എഴുത്ത്: വർണ്ണങ്ങൾ ആമി

ചിന്മയി  പഠിക്കുവാനായി വരും എന്ന് അർജുൻ ഓർത്തെങ്കിലും അവൾ പക്ഷേ സ്വയം ഇരുന്നു പഠിക്കുന്നതാണ് അർജുൻ കണ്ടത്…ഒന്ന് രണ്ട് തവണ അവൻ വിളിച്ചപ്പോൾ തനിക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞു മാറി.

ഇന്നലെവരെ ഞാൻ ഒറ്റയ്ക്കിരുന്നാണ് പഠിച്ചത്.. എനിക്ക് ആരുടെയും ഹെൽപ്പ് ഒന്നും വേണ്ടിവന്നിട്ടില്ല. ഇനിയും അത് അങ്ങനെയൊക്കെ തന്നെ മതി.. അഥവാ ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിച്ചോളാം.

പിന്നീട് അർജുൻ പോയിട്ട് ഏതോ ബുക്ക്സ് ഒക്കെ വായിച്ചു കൊണ്ട് റൂമിൽ ഇരുന്നു.

രാത്രിയിൽ ഭക്ഷണം കഴിക്കാൻ നേരത്ത് ചിമ്മു അവൾ ഉണ്ടാക്കിയ കഞ്ഞിയും പയറും കൂടി എടുത്തു.. ശേഷം അമ്മ കൊടുത്തുവിട്ട അച്ചാറും കൂട്ടി അവൾ ഒറ്റയ്ക്കിരുന്ന് കഴിക്കുകയായിരുന്നു.

കുറച്ചു കഴിഞ്ഞതും അർജുൻ ചെന്നിട്ട് അവനുള്ളതും എടുത്ത് സ്വയം കഴിച്ചു.

കഴിച്ച പാത്രങ്ങളൊക്കെ കഴുകിയശേഷം അർജുൻ വന്നു നോക്കിയപ്പോൾ തലേദിവസം കിടന്ന് അതേ സ്ഥലത്ത് കിടന്ന് ചിമ്മു ഉറങ്ങുകയാണ്.

ടി… ആമി.അവൻ നാലഞ്ച് തവണ വിളിച്ചെങ്കിലും ചിൻമയി കണ്ണ് തുറക്കാതെ തന്നെ കിടന്നു.

ബെഡ്റൂമിൽ വന്നു കിടക്കാൻ നോക്കടി.. നീ ഉറങ്ങിയിട്ടില്ലെന്ന് എനിക്കറിയാം കെട്ടോ. അർജുൻ ദേഷ്യത്തിൽ പറഞ്ഞു. പക്ഷേ ചിമ്മു അനങ്ങാനെ പോയില്ല..

ഒടുവിൽ തന്റെ ശരീരം വായുവിൽ ഒന്നുയർന്നു പൊങ്ങിയതും പെണ്ണ് പെട്ടന്ന് കണ്ണു തുറന്നു.

അർജജുന്റെ നെഞ്ചിലേക്ക് ചേർന്ന് കിടക്കുകയാണ് അവൾ..കുതറി ഇറങ്ങാൻ ശ്രമിച്ചതും അവൻ ഇത്തിരി കൂടി അമർത്തിപ്പിടിച്ചു..

നിന്നെ കൊണ്ട് അനുസരിപ്പിക്കാൻ പറ്റുമോന്ന് ഞാൻ നോക്കട്ടെടി പുല്ലേ…
പല്ലു ഞെരിച്ചു പറഞ്ഞുകൊണ്ട് അർജുൻ ബെഡ്റൂമിൽ എത്തിയ ശേഷം അവളെ കിടക്കയിലേക്ക് കിടത്തി. ചിമ്മു എഴുന്നേറ്റ് മാറും മുൻപേ അർജുന്നും അവളുടെ ഒപ്പം കയറി കിടന്നു കൊണ്ട് അവളെ വട്ടം ചുറ്റി പിടിച്ച്.

അയ്യേ… എന്തായിതു… ഒന്ന് മാറുന്നുണ്ടോ. ചിമ്മു ബഹളം കൂട്ടി.

എന്നാൽ അതൊന്നും കേൾക്കാതെ കൊണ്ട് അർജുൻ അവളുടെ വയറിൽ ഇത്തിരികൂടി മുറുക്കി ചുറ്റിപ്പിടിച്ചു.

എന്താ ഇത്…മര്യാദക്ക് വിടുന്നുണ്ടോ…

മര്യാദ ഇത്തിരി കുറവാടീ , അത് നിനക്ക് മനസ്സിലായില്ലേ…

ദേ…. എന്റെ സ്വഭാവം നിനക്കറിഞ്ഞുകൂടാ

നീ വെറും കൂതറ ആണെന്നല്ലേ… അത് നീ പറയാതെ തന്നെ എനിക്കറിയാം.
അവളുടെ കാതിലേക്ക് അർജുന്റെ ശ്വാസം അടിച്ചതും  ചിമ്മു നെ വിറച്ചു പോയ്‌.

ഞാനെ നിന്റെ കെട്ടിയോൻ ആണ്… വെറും ഉണ്ണക്കൻ അല്ല കെട്ടോടി….പറഞ്ഞുകൊണ്ട് അർജുൻ അവളുടെ വയറിൽ ഒന്ന് അമർത്തിയതും ചിന്മയിക്ക് ശ്വാസം മുട്ടി.

ക്ലാസിൽ ശ്രദ്ധിച്ചു മര്യാദയ്ക്ക് ഇരുന്നോണം.. പഠിപ്പിക്കുന്ന നേരത്ത് വിളച്ചിലും കൊണ്ട് നടന്നാൽ നിന്നെ ഞാൻ പ്രിൻസിപ്പലിന്റെ റൂമിന്റെ വെളിയിൽ കൊണ്ടുവന്നു നിർത്തും. നിനക്ക് കാണണോടിയത്..

വീണ്ടും അവന്റെ ശ്വാസം…. ചിമ്മു വല്ലാത്തൊരു അവസ്ഥയിലായി..

അർജുന്റെ അടുത്ത് നിന്റെ യാതൊരു തരികിടയും നടക്കില്ല.. നിന്നെക്കാൾ മികച്ച ഒരുപാട് സാധനങ്ങൾ പയറ്റി വന്നവനാണ് ഈ ഞാനും.. അതുകൊണ്ട് എന്റെ പൊന്നുമോളുടെ യാതൊരു ഇടപാടും അർജുന്റെ അടുത്ത് വിലപ്പോവില്ല..കേട്ടോ..

അവൻ വീണ്ടും പറഞ്ഞു..ഒപ്പം അവളുടെ കാതിൽ അവന്റെ നാവു സ്പർശിച്ചോ എന്ന് ഒരു ചെറിയൊരു സംശയം ചിമ്മുവിന് തോന്നി.

തോന്നലല്ല അത് ശരിയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ചിമ്മു ശക്തിയായി അർജുന്റെ കൈ പിടിച്ചു മാറ്റി..എന്നിട്ട് എഴുന്നേൽക്കാൻ തുടങ്ങിയതും  അർജുൻ അവളുടെ ദേഹത്തേക്ക് കയറിക്കിടുന്നതും ഒരുമിച്ചായിരുന്നു.

ഓർക്കാപ്പുറത്തുള്ള അവന്റെ പ്രവർത്തിയിൽ ചിമ്മുവിനു അനങ്ങാൻ പറ്റാതായിപ്പോയി..

നിക്ക് ശ്വാസം മുട്ടുന്നു എന്ന് ഒരുതരത്തിൽ അവൾ പറഞ്ഞു…

അവളുടെ അവസ്ഥ കണ്ടതും അർജുൻ നേരെ കിടന്നു. എന്നിട്ട് ഒറ്റ കുതിപ്പിന് അവളെ പിടിച്ച് തന്റെ നെഞ്ചിലേയ്ക്കിട്ടു.

മര്യാദ ആണെങ്കിൽ നിന്റെ പഠിപ്പ് കമ്പ്ലീറ്റ് ചെയ്യാം.. അല്ലായെങ്കിൽ എന്റെ കൊച്ചിനെ നോക്കി ഇവിടെ ഇരിക്കാം.. ഏതാ വേണ്ടതെന്ന് നീ തീരുമാനിച്ചോളു

അർജുൻ പറഞ്ഞതും ചിന്മയി അമ്പരന്നുകൊണ്ട് കണ്ണുമിഴിച്ച് അവനെ നോക്കി.

എന്താടി  ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായില്ലെന്നുണ്ടോ..

തന്റെ നെഞ്ചിൽ കിടക്കുന്നവളെ ഇത്തിരി കൂടി അമർത്തിയതും അവളുടെ മാറി, ടങ്ങൾ അവന്റെ നെഞ്ചിൽ പതിഞ്ഞു.

ഇരുവരുടെയും ശരീരത്തിൽ വല്ലാത്തൊരു പ്രകമ്പനം പോലെ തോന്നിയതും അർജുന്റെ കൈകൾ അല്പം അയഞ്ഞു.

ആ തക്കം നോക്കി  ചിമ്മു അവന്റെ ശരീരത്തിൽ നിന്നും കട്ടിലിലേക്ക് ഊർന്നിറങ്ങി കിടന്നു.

ചുവരിലേക്ക് ചേർന്ന് അനങ്ങാതെ ശ്വാസം മുട്ടി കിടക്കുന്നവളെ കണ്ടതും അർജുന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

ഇത്രയേ ഒള്ളു നീയ്… അത് ഓർമിച്ചാൽ കൊള്ളാം.. ഇല്ലെങ്കിൽ ഞാൻ കുറച്ചു മുന്നേ പറഞ്ഞ കാര്യത്തിൽ യാതൊരു മാറ്റവും ഉണ്ടാവില്ല കേട്ടോ..

അവളുടെ പിൻകഴുത്തിൽ തന്റെ നാസിക മുട്ടിച്ച് അർജുൻ പറഞ്ഞതും ചിമ്മു വീണ്ടും ചുവരിലേക്ക് ഒട്ടിച്ചേർന്നു കിടന്നു.

ഈ ചുവരും  പറിച്ചുകൊണ്ട് നീ അപ്പുറത്ത് പോയി കിടക്കുമോടി…അർജുന്റെ വാക്കുകൾ കേട്ട് ചിമ്മു പുതപ്പ് എടുത്ത് തലവഴി മൂടിക്കിടന്നു..

താൻ തന്നെയാണോ ഇവളോട് ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്നൊരു ആത്മ പരിശോധന നടത്തുകയാണ് അർജുൻ.

തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അവനും ഒരുവേള ഓർത്തു..

പെണ്ണെന്ന് പിണങ്ങിയപ്പോൾ, അവളുടെ കണ്ണീര് കണ്ടപ്പോൾ, അവള് മിണ്ടാതായപ്പോൾ, താൻ കൊടുത്ത ഭക്ഷണം അവൾ കഴിക്കാതെ മാറ്റി വെച്ചപ്പോൾ, തന്റെ ഉള്ളിന്റെ ഉള്ളിൽ ഉണ്ടായൊരു വേദന… അത് എത്രത്തോളം ആണ് തന്നെ പിടിച്ചുലച്ചതെന്ന് ഓർത്തുകൊണ്ട് അർജുൻ പുഞ്ചിരിയോടെ മുകളിലെ മച്ചിലെ കറങ്ങുന്ന ഫാനിൽ നോക്കി കിടന്നു.

തൊട്ടരികിൽ കിടന്നവളുടെ ഉള്ളിലും ഇതൊക്കെ തന്നെയായിരുന്നു ഭാവം..
ഈ മനുഷ്യന് ഇതെന്തുപറ്റി.. ഇങ്ങേരെന്താ വല്ല അന്യനും കളിക്കുവാണോ…
കോളേജിൽ ആണെങ്കിൽ അംബി ഇവിടെ വരുമ്പോൾ റെമോ…മഹാദേവ,,, കുറച്ചു മുന്നേ പറഞ്ഞതുപോലെ എനിക്ക് ഇങ്ങേര് വല്ല പണിയും തരുമോ..
ഓർത്തതും അവളുടെ വലതു കൈ തന്റെ അടിവയറിലേക്ക് പതിഞ്ഞു..

കിടന്നുറങ്ങാൻ നോക്ക് ആമീ.. കുറെ നേരായല്ലോ നീ ചിന്തിച്ച് കിടക്കാൻ തുടങ്ങിയിട്ട്..

അർജുന്റെ ന ശബ്ദം കേട്ടതും ആമി കണ്ണുകൾ ഇറുക്കി അടച്ചു.

തുടരും….