രുദ്രാക്ഷം – ഭാഗം 77 എഴുത്ത്: വർണ്ണങ്ങൾ ആമി

അതി രാവിലെ തന്നേ അർജുൻ ഉണർന്നു. മുഖം ചെരിച്ചു നോക്കിയപ്പോൾ ചുവരിനോട് ചേർന്ന് കിടന്നുറങ്ങുന്ന ചിമ്മുവിനെ ആയിരുന്നു കണ്ടത്.

ചെറിയൊരു പുഞ്ചിരിയോടെ അവൻ എഴുന്നേറ്റു. ശേഷം അവളുടെ ദേഹത്തേക്ക് നന്നായി പുതപ്പിച്ച ശേഷം വാഷ് റൂമിലേക്ക് പോയി.

പെണ്ണൊന്നു മിണ്ടാതിരുന്നപ്പോൾ തനിക്കു വന്ന മാറ്റം… ചെറുതൊന്നുമല്ലത് തന്നെ വേദനിപ്പിച്ചത് എന്ന് അവൻ ഓർത്തു.

കുളിച്ചു ഫ്രഷ് ആയിറങ്ങി വന്നപ്പോൾ ചിമ്മു എഴുന്നേറ്റ് കിടക്കയിൽ ഇരിപ്പുണ്ട്.

അർജുൻ നോക്കിയതും അവൾ അവനെ മൈൻഡ് ചെയ്യാതെ ഇരിക്കുകയാണ്.

പെട്ടന്ന് റെഡി ആയിക്കോണം. ഇന്ന് എനിക്ക് ഒരു മീറ്റിംഗ് ഉണ്ട്…8.30നു സ്റ്റാഫ് എല്ലാവരും എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ ഗ്രൂപ്പിൽ മെസ്സേജ് അയച്ചിട്ടുണ്ട്.

അതിന് അർജ്ജുനേട്ടൻ പൊയ്ക്കോളൂ.. ഞാൻ ബസിൽ വന്നോളാം..പെട്ടന്ന് അവൾ മറുപടി പറഞ്ഞു.

നീ എന്റെ ഒപ്പം വന്നാൽ മതി.. അല്ലാണ്ട് കൂടുതൽ ഷോ ഒന്നും വേണ്ടാ..അർജുൻ ശബ്ദമുയർത്തി..

ഇന്നലെ ഞാൻ ഒറ്റയ്ക്കാണ് ഇങ്ങോട്ട് വന്നത്. ഇന്നും അതുപോലെതന്നെ ഞാൻ പൊയ്ക്കോളാം. മാത്രമല്ല, അർജുനേട്ടന് ഞാൻ ഭാര്യ ആണെന്ന് പറയാനൊക്കെ ബുദ്ധിമുട്ടുണ്ടായിരിക്കും, എല്ലാദിവസവും അർജുനനോട് ഒപ്പം കോളേജിൽ വന്നിറങ്ങുന്നത് കാണുമ്പോൾ കുട്ടികൾക്കൊക്കെ എന്തെങ്കിലും ഡൗട്ട് തോന്നും. കുട്ടികൾക്ക് മാത്രമല്ല ടീച്ചേഴ്സിനും.. വെറുതെ എന്തിനാ ആളുകളെക്കൊണ്ട് അതുമിതും പറയിപ്പിക്കുന്നത്..

ടി… പറയുന്നവർ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ അത് നിന്നെയോ എന്നെയോ ബാധിക്കുന്ന കാര്യമല്ല..ഇപ്പൊ തൽക്കാലം നീയ് ഞാൻ പറയുന്നത് അനുസരിച്ചാൽ മതി..അർജുൻ വെളിയിലേക്ക് ഇറങ്ങിപ്പോകുന്നതിനിടയിൽ ച്ചിമ്മുവിനെ ഓർമിപ്പിച്ചു.

എനിക്ക് ബുദ്ധിമുട്ട് ഉണ്ട്….. ഞാനൊട്ടു വരാനും പോണില്ല. പെണ്ണ് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

പറയുന്നത് അനുസരിച്ചില്ലെങ്കിൽ അനുസരിപ്പിക്കാൻ എനിക്കറിയാം കേട്ടോ ആമി…

ഓഹ്.. ഒരു ആമി… എന്റെ പേര് ചിൻമയി എന്നാണെന്നു ഇങ്ങേരോട് നൂറു വട്ടം പറഞ്ഞു. എന്നിട്ടും ഇത് തന്നെ വിളിക്കുന്നെ… ആരാണിയാമി…ചോദിച്ചിട്ടും പറയുന്നുമില്ല…

ദേഷ്യത്തിൽ എഴുന്നേറ്റ് ചിമ്മു ഫ്രഷ് ആവാനായി പോയ്‌…

അർജുൻ ആണെങ്കിൽ ഇരുവർക്കും ഉള്ള കോഫി ഒക്കെ തയ്യാറാക്കി. ശേഷം ഇൻസ്റ്റന്റ് ചപ്പാത്തി അവൻ വാങ്ങിക്കൊണ്ടുവന്നത് ഫ്രിഡ്ജിൽ നിന്നും എടുത്ത് പുറത്തേക്ക് വച്ചു. രണ്ടു മുട്ടയും ബോയില് ചെയ്യാൻ വെച്ച ശേഷം സബോളയും ഇഞ്ചിയും പച്ചമുളകും ഒക്കെ എടുത്തു ഒരു പ്ലേറ്റിൽ വച്ചു.

ചായയോടൊപ്പം കഴിക്കാനായി ടി റിസ്ക് കൂടി എടുത്ത് അവൻ വച്ചിട്ടുണ്ടായിരുന്നു.

ചിന്മയി ഇറങ്ങി വന്നശേഷം ഫ്രിഡ്ജ് തുറന്ന് പാൽ എടുക്കുന്നത് കണ്ടതും അർജുൻ അവളെ തടഞ്ഞു..

ടി….. ദാ ചായ എടുത്തു വച്ചിട്ടുണ്ട്..ഇത് കുടിക്ക് നീയ്. അവൻ ഗൗരവത്തിൽ അവളുടെ കയ്യിലേക്ക് ചായ എടുത്തുകൊടുത്തു.

എന്നാൽ തനിക്ക് വേണ്ടെന്നും ആവശ്യത്തിനുള്ളത് ഉണ്ടാക്കി കുടിച്ചോളാം എന്നും പറഞ്ഞുകൊണ്ട് അർജുൻ നീട്ടിയ ചായ അവൾ വാങ്ങിക്കുവാനും വിസമ്മതിച്ചു..

ഇത് പിടിക്ക് ആമി…അർജുൻ ഒരൊറ്റ അലറിച്ച…

വേണ്ട… ഏട്ടനോട് ആരാണ് പറഞ്ഞത് എനിക്കും കൂടി ചായ ഉണ്ടാക്കാൻ.

നിനക്ക് ചായ ഉണ്ടാക്കാൻ പ്രത്യേകിച്ച് ആരേലും പറയണോടി…

പറയണം…ഞാൻ പറയണം..അവൾ ചൂണ്ടുവിരൽ തന്റെ നെഞ്ചിലേക്ക് അമർത്തിയാണ് അർജുനോടായി പറയുന്നത്..

ഇന്നലെ രാവിലെ വരെ നിനക്ക് ഞാൻ ചായ എടുത്തു തന്നത് നീ പറഞ്ഞിട്ടാണോടീ…ചോദിച്ചുകൊണ്ട് അർജുനും അവന്റെ ചൂണ്ടുവിരൽ അവളുടെ നെഞ്ചിൽ അമർത്തി.

പെട്ടെന്ന് ഉള്ള അർജ്ജുന്റെ ആ പ്രവർത്തിയിൽ ചിമ്മു പിറകിലേക്ക് വേച്ചുപോയി..

ഇന്നലെ മുതൽ നിങ്ങൾക്ക് ഇത്തിരി ഇളക്കം കൂടിയിട്ടുണ്ട്.. എന്നാൽ എന്റെ അടുത്ത് അതൊന്നും ചെലവാകില്ല കേട്ടോ.. ഇതാള് വേറെയാ…അവളുടെ പറച്ചിൽ കേട്ടതും അവനു ചിരി വന്നു. എങ്കിലും ചിരിക്കാതെ ഗൗരവത്തിൽ തന്നെയാണ് അവന്റെ നിൽപ്പ്.

മര്യാദ യ്ക്കു കുടിക്കെടി എന്നും പറഞ്ഞു കൊണ്ട് അർജുൻ ആ ചായ അവളുടെ ചുണ്ടിലേക്ക് ചേർത്ത് വെച്ചു.

വായ തുറക്കാതെ നിന്നവളുടെ തുടുത്ത അധരത്തിൽ തന്റെ വിരലുകളുപയോഗിച്ച് അവൻ തുറപ്പിക്കുവാൻ ഒരു ശ്രെമം നടത്തി..

ചിമ്മു വിന്റ മിഴികൾ മേല്പോട്ട് തള്ളി..അവൾ അവനെ ഉറ്റു നോക്കി നിന്നു.

അവളുടെ പൂവ് പോലെ മൃദുവായ അധരത്തിൽ തൊട്ടതും അവന്റെ ഉള്ളിലും ഒരു സ്പർക്ക് ആയിരുന്നു.

ചിമ്മു വിന്റെ ശ്വാസം പോലും ഒന്നുയർന്നു പൊങ്ങി.

കുടിക്ക് ആമി….അർജുൻ പെട്ടന്ന് പറഞ്ഞതും ച്ചായ മേടിച്ചു പെട്ടന്ന് അവൾ ഒരിറക്ക് ഇറക്കി..

മ്മ്.. ഗുഡ് ഗേൾ…അവൻ അവളുടെ കവിളിൽ ഒന്നു തലോടി….

മുഴുവനും കുടിച്ചിട്ട് മര്യാദയ്ക്ക് ആ സവാളയും ഇഞ്ചിയും ഒക്കെ ഒന്ന് തൊലി കളഞ്ഞു വയ്ക്കു…ഞാനിപ്പോ വരാം… ഫോൺ റിങ് ചെയ്ന്നുണ്ട്..

അർജുൻ അടുത്ത് നിന്ന് പോയതും  ചിമ്മു അമ്പരന്നിരുന്നു…ഈശ്വരാ ഇതെന്തൊക്കെ ആണീ നടക്കുന്നെ…ഈ മനുഷ്യൻ എന്നേ കൊണ്ടേ പോകൂ..

ആമി… നീ എന്ത് ആലോചിച്ചു ഇരിക്കുവാടീ.. അത് മൊത്തം കുടിക്ക് ഇല്ലെങ്കിൽ ഞാൻ ഇനിയും വന്നു കുടിപ്പിക്കേണ്ടിവരും..

ഒറ്റ ഇരുപ്പിന് തന്നെ അവള് അത് മുഴുവനും കുടിച്ചു..എന്നിട്ട് അർജുൻ പറഞ്ഞതുപോലെ സവാളയൊക്കെ കൊണ്ടുവന്നു തൊലി കളയുവാൻ തുടങ്ങി..ജോലിയൊക്കെ ചെയ്യുന്നുണ്ടെങ്കിലും പെണ്ണ് അപ്പോഴും സ്വപ്നലോകത്ത് തന്നെയാണ്. അർജുൻ ആരെയോ ഫോണിൽ വിളിച്ച് വെച്ച ശേഷം അടുക്കളയിലേക്ക് വന്നതും ചിമ്മു പെട്ടെന്ന് തന്റെ ചുണ്ട് അകത്തേയ്ക്ക് കൂർപ്പിച്ചു പിടിച്ചു..

അത് കണ്ടതും അവൻ ഉറക്കെ ചിരിച്ചു പോയി..ചിന്മയി നെറ്റി കൂർപ്പിച്ച് അവനെയൊന്നു നോക്കി.

അർജുൻ അവളുടെ അരികിലേക്ക് നടന്നുവന്നതും സവാള അരിഞ്ഞു കൊണ്ടിരുന്ന കത്തിയെടുത്ത് അവൾ അവനെ ചൂ ണ്ടി ക്കാണിച്ചു.

അർജുൻ ആണെങ്കിൽ താൻ ഉടുത്ത കാവിമുണ്ട്ക്കെ ഒന്നൂടെ മടക്കി കയറ്റിയുടുത്ത്  അവളുടെ മുൻപിൽ വന്നുനിന്നു..

ദെ… വെറുതെ വിളച്ചിലു കാണിച്ചഎന്റെ അരികിലേക്ക് വന്നേക്കരുത്..
ചിമ്മു അവനൊരു താക്കീത് ഒക്കെ നൽകി.

എന്നാൽ അതൊന്നും മൈൻഡ് ചെയ്യാതെ അർജുൻ വന്നിട്ട് അവളുടെ വലം കയ്യിൽ പിടിത്തമിട്ടു..എന്നിട്ട് കയ്യിലിരുന്ന കത്തി മേടിച്ച് മാറ്റിവെച്ച ശേഷം അവനവളെ പൊക്കിയെടുത്ത് കൗണ്ടർ ടോപ്പിലേക്ക് എത്തി.

അതിനുശേഷം അവളുടെ മുഖം തന്റെ കൈക്കുമ്പിളിൽ എടുത്തതും പെണ്ണിന്റെ മിഴികൾ കൂമ്പിയടഞ്ഞു.

ഇന്നലെ എന്തൊക്കെയോ വല്യ ഡയലോഗ് അടിച്ചല്ലോ,, ഒരുപാട് ഇഷ്ടപ്പെട്ടു പോയതുകൊണ്ട് കല്യാണം കഴിച്ചതെന്നോ, അതുകൊണ്ടാണ് വീട്ടുകാരോട് ആരോടും എതിർപ്പൊന്നും പറയാതിരുന്നതെന്നോ,,, അങ്ങനെ എന്തൊക്കെയോ…

അർജുൻ ചോദിച്ചിട്ടും അവൾ അവനെ നോക്കാതെ ശ്വാസം എടുക്കുവാൻ മറന്നു കൊണ്ട് ഇരിക്കുകയാണ്.

ടി ആമി.. ഇവിടെ നോക്കെടി.. അർജുൻ അവളുടെ മിഴികളിൽ പതിയെ ഒന്ന് ഊതി വിട്ടു..അവന്റെ ശ്വാസം അടിച്ചതും ചിമ്മുവിന് തന്റെ ശരീരത്തിൽ എന്തൊക്കെയോ പ്രകമ്പനം കൊള്ളുന്നത് പോലെ തോന്നി.

ആമി…. ഒന്നു നോക്കെടി പെണ്ണെ.. നിനക്കെന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നോടി, അവളുടെ കവിളിൽ അവന്റെ താടി രോമങ്ങൾ തലോടിയതും ഒരേങ്ങലോടെ ആമി അവന്റെ നെഞ്ചിലേക്ക് വീണു..

സങ്കടം കൊണ്ടാണോ സന്തോഷം കൊണ്ടാണോ.. പാവം പെൺകുട്ടി കരഞ്ഞു പോയിരുന്നു.

എന്താടാ… എന്തിനാ നീ കരയുന്നെ..അർജുൻ തന്റെ പെണ്ണിന്റെ ചുമലിൽ തലോടി.

നിയ്ക്ക്.. ഒരുപാട് ഇഷ്ടാ…. എന്നേ ഇഷ്ടമില്ലെങ്കിലും… നിയ്ക്ക്… എനിക്ക്..

ചിമ്മു സങ്കടത്തോടെ വാക്കുകൾക്കയി പരതി..

ആരാ പറഞ്ഞെ ഇഷ്ടമല്ലാന്നു…എന്റെ ആമികുട്ടിയെ അല്ലാതെ പിന്നെ ഞാൻ ആരെയാണ് ഇഷ്ടപ്പെടുന്നത്…അർജുൻ പറയുന്നത് കേട്ടതും അവൾ പെട്ടെന്ന് മുഖമുയർത്തി അവനെ നോക്കി..

തുടരും…..

കുറെ ഇട്ടു രണ്ടുപേരെയും കളിപ്പിക്കുന്നതിലും നല്ലത് ഉള്ളിലുള്ളത് അങ്ങ് പറയുന്നതാണെന്ന് ഓർത്തു.. നിങ്ങൾക്ക് ഇഷ്ടമായോ..