ഭാഗം 85
അർജുന്റെ ആസ്ഥാനത്തുള്ള പറച്ചിൽ കേട്ടതും ചിമ്മു നിസ്സഹായതയോടെ അവനെ നോക്കി..
ചുംബനം ദാഹിച്ചു നീ കേഴുന്ന വിവരം ഞാൻ അറിഞ്ഞില്ലാലോ ആമി….
റിയലി സോറി..സീരിയസ് ആയിട്ടാണ് അർജുന്റെ സംസാരം.
അതു പിന്നെ ഏട്ടാ… ഞാൻ.. പിന്നെ ഉണ്ടലോ..
ചിമ്മു എന്തൊക്കെയോ പറയുവാനായി തുടങ്ങി.
പെട്ടെന്ന് ഇടം കൈയെടുത്ത് അവൻ അവളെ വിലക്കി.
വേണ്ട വേണ്ടാ.. കൂടുതൽ ഇങ്ങോട്ട് ഒന്നും പറയണ്ട,, തന്റെ സെന്റെൻസ് എന്റെ ബാഗിൽ ഇപ്പോഴും ഇരിപ്പുണ്ട്..
ഞാൻ അവരോട് വെറുതെ പറഞ്ഞതാ.. അല്ലാണ്ട് ഉമ്മ വേണമായിട്ടൊന്നുമല്ല ഏട്ടാ..
ആണോ..അവൻ മുഖം ചെരിച്ച് അവളെ ഒന്ന് നോക്കി.
ആണെന്നെ… സത്യം…വെറുതെ അപ്പോൾ അങ്ങനെ തോന്നി, അതുകൊണ്ട് പറഞ്ഞതാ, അല്ലാണ്ട് അർജുനേട്ടൻ വിചാരിക്കുന്ന പോലെ ഒന്നുമില്ല കേട്ടോ..
അപ്പോൾ പ്രസവിക്കാൻ എന്തോ ആഗ്രഹമുണ്ടെന്ന് ലാസ്റ്റ് മെൻഷൻ ചെയ്തല്ലോ..അതെന്താ..
ങ്ങെ… ഞാനൊ..
മ്മ്.. നീ എഴുതിയതല്ലേ അത്..
ഉവ്വ്…
അതിൽ പറഞ്ഞായിരുന്നല്ലോ,,, ഈയൊരു രാത്രി കഴിഞ്ഞാൽ നിനക്ക് പ്രസവത്തിനുശേഷം സ്വാതന്ത്ര്യം കിട്ടുവൊള്ളുന്നൊ മറ്റോ….
യ്യൊ.. അതൊക്കെ വെറുതെ പഞ്ചിന് പറഞ്ഞതാ.. അല്ലാണ്ട് സീരിയസ് ആയിട്ടല്ല..
മ്മ്… അപ്പോൾ നിനക്ക് കുഞ്ഞ് വേണ്ടേ..
എന്താ…
നിനക്ക് കുഞ്ഞു വേണ്ടേന്ന്.. കുഞ്ഞുങ്ങളെ നിനക്ക് ഇഷ്ടമല്ലേ..
കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്തവരായി ഈ ലോകത്ത് ആരെങ്കിലും ഉണ്ടോ ഏട്ടാ.. എനിക്ക് ഒരുപാട് ഇഷ്ടമാണ്.. പ്രത്യേകിച്ച് പെൺകുഞ്ഞുങ്ങളെ.. അവരെ ഇങ്ങനെ ഒരുക്കി ഒക്കെ കൊണ്ട് നടക്കാൻ എനിക്ക് പെരുത്തിഷ്ടമാ.. തലമുടിയൊക്കെ കെട്ടിക്കൊടുത്ത്, കണ്ണും പിരികവുമൊക്കെ എഴുതി, നല്ല നല്ല ഉടുപ്പുകൾ ഒക്കെ അണിയിച്ച്, പെൺകുഞ്ഞുങ്ങളുടെ കയ്യിൽ പിടിച്ച് കൊണ്ടുപോകുന്നത് കാണാൻ തന്നെ എന്തൊരു ചേലാണ്..എനിക്കും കുഞ്ഞിനും ഒരേ പോലത്തെ ഡ്രസ്സ് വേണം, അതായത് ഞാന് ഇപ്പോൾ ഒരു കുർത്തയാണ് ധരിക്കുന്നത് എങ്കിൽ അതേ ഷെയ്ഡ് ഉള്ള ഡ്രസ്സ് ആയിരിക്കണം കുഞ്ഞുവാവ ഇടുന്നത്.. ഒരേ പോലത്തെ ചെരിപ്പ് വേണം, ഒരേ പോലെ ഹെയർ സ്റ്റൈൽ വേണം.. അങ്ങനങ്ങനെ..
ചിമ്മു അങ്ങ് വാചാലയായി..അതൊക്കെ കേട്ടുകൊണ്ട് ഒരു ഗൂഢമായ സ്മിതത്തോടെ അർജുൻ വണ്ടിയോടിച്ചു…
അപ്പോൾ നിനക്ക് പെൺകുഞ്ഞുങ്ങളെയാണ് കൂടുതൽ ഇഷ്ടമല്ലേ?
ആദ്യത്തെ കുഞ്ഞ് എന്തായാലും കുഴപ്പമില്ലന്നെ… എന്നാലും ഒരാൾ പെൺകുഞ്ഞ് വേണം… അതാണ് എന്റെ ആഗ്രഹം.. പിന്നെ എല്ലാം ദൈവം നടത്തി തരട്ടെ.. അർജുനേട്നു എങ്ങനാ ..
നിനക്കപ്പോൾ പഠനമൊന്നും കമ്പ്ലീറ്റ് ചെയ്യണ്ടേ ആമി… പ്രസവവും കുഞ്ഞിനെ വളർത്തലുമൊക്കെ ആയിപ്പോയാൽ നിന്റെ പഠനം എങ്ങനെയാകും.
പെട്ടെന്ന് അർജുൻ അവളോട് തിരിച്ചു ചോദിച്ചു.
അപ്പോഴാണ് താൻ അവനോട് ഇത് എന്തൊക്കെയാണ് പറഞ്ഞു പഠിപ്പിച്ചതെന്ന് അവൾ ഓർത്തത് പോലും..
നാവ് കടിച്ചുകൊണ്ട് അവൾ അർജുനെ കണ്ണു മിഴിപ്പിച്ചൊന്നു നോക്കി..
എന്താ…. ചോദിച്ച കേട്ടില്ലേ നീയ്..വീണ്ടും അർജുന്റ് ശബ്ദം.
ഞാൻ വെറുതെ ഓരോന്ന് പറഞ്ഞതാ… പഠിത്തമൊക്കെ കമ്പ്ലീറ്റ് ചെയ്യണം അതാണ് എന്റെ പ്രൈം ഇംപോർട്ടന്റ്..
എന്നിട്ട് പഠിത്തം കമ്പ്ലീറ്റ് ചെയ്യുന്ന ലക്ഷണമൊന്നും കാണുന്നില്ലല്ലോ.. മുഴുവൻ കാര്യങ്ങളും താൻ എക്സ്പ്ലൈൻ ചെയ്തത് കേട്ടാൽ എനിക്കും ഏതാണ്ടൊക്കെ പിടി കിട്ടുന്നുണ്ട് കേട്ടോ..
അയ്യോ.. സത്യായിട്ടും ഏട്ടൻ ചോദിച്ചതുകൊണ്ട് ആ ഫ്ലോയിൽ അങ്ങട് ഞാൻ പറഞ്ഞു പോയതാണ്..
അതു എനിക്ക് നല്ല വ്യക്തമായിട്ട് മനസ്സിലായി കെട്ടോ..
അവൻ തല കുലുക്കി.
എന്നാലും കൂട്ടുകാരികളോട് ഭർത്താവ് ഒരു ഉമ്മ പോലും തന്നിട്ടില്ല എന്ന് പറഞ്ഞത് മോശമായിപ്പോയി…. അർജുൻ വീണ്ടും അത് തന്നെ എടുത്തിട്ടു.
സോറി അർജുനേട്ടാ… അങ്ങനെ പറഞ്ഞത് തെറ്റാണെന്ന് എനിക്കറിയാം.. ഇനി അത് തിരിച്ചെടുക്കാൻ പറ്റില്ലല്ലോ.. ഏട്ടൻ ആണെങ്കിൽ എന്നോട് പിണങ്ങും എന്നോർത്ത് ഞാൻ ആകെ വിഷമത്തിൽ ആയിരുന്നു…സത്യത്തിൽ ഇപ്പഴാ സമാധാനമായത്..
അതെങ്ങനെ ഇപ്പോൾ തനിക്ക് സമാധാനമായത്..?
അത് എന്നോട് ഇത്രയൊക്കെ സംസാരിച്ചല്ലോ അതുകൊണ്ട്, പിണക്കമൊന്നുമില്ല എന്ന് മനസ്സിലായി.
മ്മ്… എനിക്ക് പിണക്കം ഒന്നുമില്ല,, പിന്നെ തന്റെ ഫ്രണ്ട്സിന്റെ ഇടയിൽ എന്റെ ഇമേജ് പോയി കിട്ടി… അത്ര മാത്രം..
“ഇല്ലന്നെ…. ഞാനവരോട് എന്തെങ്കിലുമൊക്കെ പറഞ്ഞു നിന്നോളാം.”
“എന്ത് പറഞ്ഞു നിൽക്കും”
” അർജുനേട്ടൻ എനിക്ക് ഉമ്മ തന്നുന്നു ഞാൻ അങ്ങ് തട്ടി വിട്ടോളാം, പോരെ “
അർജുൻ മുഖം തിരിച്ചു നോക്കിയപ്പോൾ എങ്ങനെയുണ്ട് എന്റെ ഐഡിയ എന്ന് മട്ടിൽ ചിന്മയി പുരികം മുകളിലേക്കും താഴേക്കും ചലിപ്പിന്നുണ്ട്..
അവളുടെ ഈ കുറുമ്പം കുസൃതിയുമൊക്കെ കാണുമ്പോൾ അർജുനു ശരിക്കും അവളോട് പ്രണയം ആയിരുന്നു..അതങ്ങനെ അവന്റെ അന്തരാത്മാവിൽ ആളിപ്പടരുകയായിരുന്നു.
അവളുടെ തുടുത്ത മുഖം തന്റെ കൈക്കുമ്പിളിൽ ഒന്ന് എടുക്കുവാനും ആ അധരത്തിൽ ഒന്ന് അമർത്തി ചുംബിക്കുവാനും ശരിക്കും തോന്നിപ്പോയിരുന്നു..
ഹേയ്… നേരെ നോക്കി വണ്ടിയോടിക്ക്.അവൾ വിരൽ ഞ്ഞൊടിച്ചതും അർജുൻ പെട്ടെന്ന് മുന്നോട്ടു നോക്കി..
അങ്ങനെ വെറുതെ ഔദാര്യത്തിന്റെ പേരിൽ നീ അവരോട് ഞാൻ ഉമ്മ തന്നു എന്നൊന്നും പറയണ്ടകെട്ടൊ.. ഒടുവിൽ അവൻ ശബ്ധിച്ചു.
ങ്ങെ…..? ചിമ്മുനു കാര്യം പിടികിട്ടിയില്ല.
ഞാൻ നിനക്ക് ഉമ്മ തരാത് കൊണ്ട് നീ അവരോട് രണ്ടാളോടും അർജുനേട്ടൻ ഇന്നലെ രാത്രിയിൽ എനിക്ക് ഉമ്മ തന്നു എന്നൊന്നും വീമ്പിളക്കാൻ പോകണ്ട..
പിന്നെ?…. അർജുനേട്ടൻ അല്ലേ പറഞ്ഞത് ഞാൻ ഏട്ടനെ അവരുടെ മുമ്പിൽ വെറുമൊരു കോന്തനാക്കി മാറ്റിയെന്ന്. അതുകൊണ്ട് ഞാൻ അങ്ങനെയൊന്നും ഒരു കള്ളം പറഞ്ഞ് സെറ്റ് ആക്കാം എന്ന് കരുതിയതാണ്.
അപ്പോളേക്കും അർജുന്റെ കാർ അവരുടെ വീടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറി….
വേണ്ടന്നെ… വെറുതെ കള്ളത്തരം ഒന്നും ആരോടും താൻ പറയണ്ട.. അതെനിക്കിഷ്ടവുമല്ല..
ഓഹ് അത് ശരി… എങ്കിൽ വേണ്ട ഞാൻ പറയുന്നില്ലന്നേ,, പോരെ…
ചിമ്മു ചോദിച്ചതും അർജുൻ തലകുലുക്കി..
പകരം ഞാനൊരു സൊലൂഷൻ കണ്ടുപിടിച്ചിട്ടുണ്ട് കെട്ടൊ ആമി..കാറ് അകത്തേക്ക് കയറ്റി പാർക്ക് ചെയ്യുന്നതിനിടയിൽ അർജുൻ വീണ്ടും പറഞ്ഞു.
എന്ത് സൊല്യൂഷൻ…?
തനിക്ക് ഇക്കാര്യം തുറന്നു പറയണമെന്ന് അത്ര നിർബന്ധമാണെങ്കിൽ, ഞാൻ ഉമ്മ തന്ന ശേഷം അങ്ങ് പറഞ്ഞോളൂ. അതും നാളെ തന്നെ… ഓക്കെ..ഏത് ടൈപ്പ് വേണമെന്ന് താൻ തീരുമാനിച്ചാൽ മതി,, ഫ്രഞ്ച് വേണോ ഇറ്റാലിയൻ വേണോ, അതോ മെക്സിക്കൻ വേണോ….
അർജുൻ പറയുന്നത് കേട്ടതും ചിമ്മു അന്തിച്ച് അവനെ നോക്കി.
ഭാഗം 86
അർജുന്റെ പിറന്നാള് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ പ്ലാൻ ചെയ്യാമായിരുന്നു എന്ന് ചിമ്മു ഓർത്തു. ഇതിപ്പോ ഒരു കേക്ക് പോലും വാങ്ങിക്കുവാൻ യാതൊരു നിവൃത്തിയും ഇല്ലല്ലോ… മിഡ്നൈറ്റിൽ കേക്ക് ഒക്കെ മുറിച്ച് അടിച്ചുപൊളിക്കായിരുന്നു.ശോ.. ഒന്നും നടന്നില്ല..
ആമി……അർജുൻ വിളിച്ചപ്പോൾ മുരിങ്ങയുടെ ഇല പൊട്ടിച്ചു ഇട്ടുകൊണ്ടിരുന്ന ചിമ്മു ഒന്ന് തിരിഞ്ഞു നോക്കി.
ഇത് തരാനാണോ ആ സ്ത്രീ വന്നത്.
മ്മ്.. അതേ ഏട്ടാ…
നിനക്ക് ഇഷ്ടമാണോ മുരിങ്ങയില കറി വെക്കുന്നത്.
അതേ… അർജുനേട്ടനോ?
ഓഹ്.. എനിക്ക് അത്രയ്ക്ക് താല്പര്യം ഒന്നുമില്ല… പിന്നെ കൂട്ടും…
നമുക്ക് രാത്രിയിലെ ചപ്പാത്തിയും ദാലും മുരിങ്ങയും വെച്ച് ഒരു കൂട്ടാനും വയ്ക്കാം.
ആഹ്… അർജുൻ സമ്മതിച്ചു.
എന്നിട്ട് അവളുടെ ഒപ്പം ഇരുന്ന് അവനും പതിയെ ഇലകളൊക്കെ വൃത്തിയാക്കാൻ തുടങ്ങി. അപ്പോഴാണ് ചിമ്മുവിന്റെ മൊബൈലിൽ ഹന്നയുടെ മെസ്സേജ് വരുന്നത്.
അവൾ അതെടുത്തു നോക്കിയപ്പോൾ ഒരു വോയിസ് ക്ലിപ്പ് ആണ്.
പെട്ടെന്ന് പ്ലേ ചെയ്തിട്ട് അവൾ കാതിലേക്ക് എടുത്തു വയ്ക്കാൻ തുടങ്ങിയതും എന്തോ ഓർത്തത് പോലെ അവൾ ഫോണെടുത്ത് മാറ്റി. എന്നാൽ അതിനു മുന്നേ അത് പ്ലേ ആയി…
എടി ചിമ്മു,,,, സാർ നിന്നെ പൂശിയോ പെണ്ണെ.. ലിപ്ലോക്ക് ചെയ്ത ലക്ഷണം ആണല്ലോടി.. നിന്നേ വിളിച്ചിട്ട് കിട്ടുന്നുമില്ലലോ… എവിടെപോയ്.. തളർന്നു കിടന്നു ഉറങ്ങുവാണോ നീയ്…
ഹന്നയുടെ വോയിസ് കേട്ടതും ചിമ്മു ആകെ വിളറി വെളുത്തിരിക്കുന്നു..തന്റെ അരികിലിരിക്കുന്ന അർജുന്റെ മുഖത്തേക്ക് നോക്കാൻ ആവാതെ അവൾ വല്ലാതെ വിഷണ്ണയായി..
മ്മ്മ്മ്….അർജുൻ ഒന്ന് മൂളിയതും അവൾ പെട്ടന്ന് മുഖം ഉയർത്തി.
അവൾക്ക് തലയ്ക്കു ഓളമാ… വെറുതെ ഓരോ വേണ്ടാത്ത വർത്താനം പറയുവാന്നേ… നാളെ ഞാൻ അങ്ങോട്ട് ചെല്ലട്ടെ..രണ്ടിനേം ശരിയാക്കും..
വീറോടെ പറയുകയാണ് ചിമ്മു.
പോട്ടെന്നേ… നീ പറഞ്ഞതിന്റെ ബാക്കിയല്ലേ അവരും പറഞ്ഞുള്ളൂ. യാതൊരു കാരണവശാലും ഞാൻ ആ കുട്ടികളെ കുറ്റം പറയില്ല.. ശരിക്കും പറഞ്ഞാൽ നിന്റെ ഭാഗത്തു മാത്രമാണ് മിസ്റ്റേക്ക്.. ഹസ്ബന്റ്റും വൈഫും തമ്മിൽ ആകുമ്പോൾ പലപല പ്രശ്നങ്ങളൊക്കെ കാണും.. ഫിസിക്കൽ റിലേഷൻഷിപ്പ് മാത്രമാണ് വിവാഹ ജീവിതത്തിന്റെ അടിത്തറ എന്നാണ് താൻ വിശ്വസിച്ചിരിക്കുന്നത് എന്ന് എനിക്കറിയില്ലായിരുന്നു.. അതുകൊണ്ടുണ്ടായ ചില പ്രശ്നങ്ങളാണ് സംഗതി ഇത്രയും കോംപ്ലിക്കേറ്റഡ് ആയത്.. തനിക്ക് ഇങ്ങനെ ഒരു മൈൻഡ് ഉണ്ടെന്ന് അറിയുമായിരുന്നെങ്കിൽ ഒരുപക്ഷേ….
എന്റെ അർജുനേട്ടാ… കഷ്ടമുണ്ട് കേട്ടോ… ഞാൻ അങ്ങനെയൊന്നും ഓർത്തിട്ട് പോലുമില്ല.. പ്ലീസ് ഒന്ന് നിർത്തു…
തന്റെ മുൻപിൽ ഇരുന്ന് കാത് പൊത്തിക്കൊണ്ട് പറയുന്നവളെ കണ്ടതും അർജുൻ ചിരിയടക്കി..
ആ പിള്ളേരുടെ മുന്നിൽ ഞാനൊരു ആണത്തമില്ലാത്തവനായി പോയി.. ആഹ്.. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ… അതൊക്കെ അങ്ങനെ തന്നെയാവട്ടെ…ഒരു നെടുവീർപ്പോടെ വല്ലാത്ത വിഷമ ഭാവത്തിൽ എഴുന്നേറ്റ് അർജുൻ ഫ്രിഡ്ജ് ഒക്കെ തുറന്നിട്ട് തിരുമ്മി വെച്ച നാളികേരം ഫ്രീസറിൽ നിന്ന് എടുത്ത് തണുക്കാൻ വച്ചു..
ആമി.. അപ്പോ എങ്ങനെയാ കാര്യങ്ങൾ?രാത്രിയിലേക്ക് മതിയോട.. അതൊ ഇപ്പൊ വേണോ.. നേരം 6മണി കഴിഞ്ഞേ ഒള്ളു..
ങ്ങെ… എന്ത്…ദയവ് ചെയ്ത് എന്നേ പേടിപ്പിക്കരുത് കെട്ടോ…
ചിമ്മു കസേര യിൽ നിന്നും ചാടി എഴുന്നേറ്റു.
പരിപ്പ് കുക്കറിൽ വെക്കുന്നത് തനിക്ക് പേടിയാണോ.. എങ്കിൽ ഒരു കാര്യം ചെയ്യാം താൻ പുറത്തേക്കിറങ്ങി പൊക്കോളൂ…
ങ്ങെ….വീണ്ടും അവളുടെ കണ്ണു മിഴിഞ്ഞു..
രാത്രിയിലേക്ക് പരിപ്പും മുരിങ്ങയിലയും ഇട്ടുകൊണ്ട് എന്തോ ഒരു സ്പെഷ്യൽ കറി വയ്ക്കാം എന്ന് ആമി എന്നോട് പറഞ്ഞില്ലേ…അതു രാത്രിയിലേക്ക് ആകണോ.. അതൊ ഇപ്പൊ വേണോന്ന് ഞാൻ ഉദ്ദേശിച്ചത്..
അർജുൻ പറഞ്ഞതും അവളൊരു വിളറിയ ചിരി ചിരിച്ചു.
സോറി… ഞാൻ പെട്ടന്ന്….
നിനക്ക് ആ ഒരു ഒറ്റ വിചാരം മാത്രെ ഒള്ളു അല്ലേ ആമി.
അയ്യേ… അങ്ങനെയൊന്നുമില്ല…ഏട്ടൻ എന്നേ തെറ്റിദ്ധരിച്ചതാ….ഞാനെ അത്തരക്കാരിയല്ല കെട്ടോ..
തുടരും……
