രുദ്രാക്ഷം – ഭാഗം 87 എഴുത്ത്: വർണ്ണങ്ങൾ ആമി

അർജുൻ എഴുന്നേറ്റ് മുറിയിലേക്ക് പോയ ശേഷം ചിമ്മു അടുക്കളയും മുറികളും ഒക്കെ അടിച്ചു വാരി വൃത്തിയാക്കിയിട്ടു..എന്നിട്ട് ഒന്നൂടൊന്നു പോയി കയ്യും കാലും മുഖവും ഒക്കെ കഴുകിയിട്ട് അവൾ നിലവിളക്ക് കത്തിക്കുവാനായി വന്നു.

നിലവിളക്ക് കത്തിച്ച് ചന്ദനത്തിരി ഒക്കെ പുകച്ചപ്പോൾ ഒരു വല്ലാത്ത ഫീൽ ആയിരുന്നു. ഇത്തിരിനേരം പ്രാർത്ഥനയോടെ അവൾ ഉമ്മറത്ത് പോയിരുന്നു. അർജുൻ ആ സമയത്ത് ആരെയോ ഫോണിൽ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴേക്കും ചിമ്മുവിന്റെ ഫോണും റിംഗ് ചെയ്തു. വന്നെടുത്തു നോക്കിയപ്പോൾ ഹന്നയാണ്. പെട്ടെന്ന് തന്നെ ചിമ്മു ആ കോൾ അറ്റൻഡ് ചെയ്തു.

എന്താടി…..ഇത്തിരി ദേഷ്യത്തിലാണ് അവൾ എന്നോട് ചോദിച്ചത്.

എടി, ചിമ്മു ഞാനൊരു മെസ്സേജ് അയച്ചിരുന്നു,അതു സാറങ്ങാനും കണ്ടാലോന്ന്പിന്നെയാണ് ഓർത്തത്. നീ ഒന്ന് ശ്രദ്ധിച്ചേക്കണേ മോളേ
ഹന്ന പെട്ടെന്ന് പറയുകയാണ്.

സാർ തന്നെയാണ് കണ്ടത്,, നിനക്ക് സമാധാനമായോ…

അയ്യോ,, നേരാണോ പെണ്ണെ..

മ്മ്…. ഞാനും അർജുനേട്ടനും കൂടെ കിച്ചണിൽ ഓരോ ജോലികൾ ചെയ്തുകൊണ്ടിരുന്നപ്പോഴാണ് എന്റെ ഫോണിലേക്ക് നിന്റെ വോയിസ് മെസ്സേജ് വന്നത്. കൃത്യം അത് അർജുനേട്ടൻ കാണുകയും ചെയ്തു

ഈശ്വരാ.. എന്നിട്ടോ പെണ്ണെ.

എന്നിട്ട് എന്ത് ചെയ്യാനാ,,, ഞാൻ ഇത്തരക്കാരിയാണെന്ന് അർജുനേട്ടന് ബോധ്യമായി.

എടി.. റിയലി സോറി.. ഞാൻ പെട്ടെന്ന് ഓർക്കാണ്ട്.. സാർ കാണുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല കൊച്ചേ.. ശോ, ഇനിയിപ്പോ എന്ത് ചെയ്യും ടി.. ഇന്ന് വല്ലതും നടക്കുമോ. അത്രയും നേരം സങ്കടത്തോടെ സംസാരിച്ചവളുടെ അവസാനത്തെ ഒറ്റ ഡയലോഗില് ചിമ്മുവിന്റെ കാലിൽ കൂടി ഒരു തരിപ്പ് ശരീരത്തിലേക്ക് പടർന്നു കയറി.

എടി……ചിമ്മു ഉച്ചത്തിൽ വിളിച്ചു.

” എന്തായാലും ഞാൻ ഇങ്ങനെ ഒരു ഹെൽപ്പ് ചെയ്തു തന്നില്ലേ..നീ എന്നോട് ഒരു താങ്ക്സ് പോലും പറയുന്നില്ലേടി.” ഹന്നയുടെ അടക്കിപ്പിടിച്ച സംസാരം വീണ്ടും ചിമ്മൂന്റെ കാതിൽ മുഴങ്ങി.

ഹലോ.. വെച്ചിട്ട് പോയോ പെണ്ണെ നീയ്. ഹന്ന വീണ്ടും ചോദിക്കുകയാണ്.

ഹന നീയൊരു കാര്യം ഓർത്തോണം,, നീ പറയുന്നത് കേട്ടിട്ട് സാർ എനിക്ക് തന്ന റിപ്ലൈ എന്താണെന്ന് അറിയാമോ..

എന്താടി.. കേൾക്കട്ടെ..ഹന്ന പെട്ടെന്ന് ഉഷാറായി.

” സാർ എന്നോട് പറയുക വെറുതെ ഇങ്ങനത്തെ കാര്യങ്ങളൊക്കെ ചിന്തിച്ചിരിക്കാണ്ട് നാലക്ഷരം പഠിച്ച് മാർക്ക് വാങ്ങി സ്വന്തം ജീവിതത്തിൽ രക്ഷപ്പെട്ടു വരാൻ നോക്കാന്.”

“അയ്യേ, അപ്പൊ സാറിന് ഇമ്മാതിരി കാര്യങ്ങൾ ഒന്നും വേണ്ടേ..സത്യം പറ പുള്ളിക്കാരന് എന്തേലും കുഴപ്പമുണ്ടോ.” ഹന്ന വീണ്ടും ചോദിച്ചു. ചിമ്മു അതിനു മറുപടി പറയാഞ്ഞപ്പോൾ അവൾക്ക് അത് ഫീൽ ചെയ്തു എന്ന് ഹന്ന യ്കും മനസ്സിലായി.

എടി പെണ്ണെ പോയോടി…?

ഹന്നാ നീ ഫോൺ കട്ട് ചെയ്തോളൂ.. എനിക്ക് കുറച്ച് തിരക്കുണ്ട്. ചിമ്മു ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് അവളുടെ മറുപടി കാക്കാണ്ട് ഫോൺ കട്ട് ചെയ്തു..

എഴുന്നേറ്റു തിരിഞ്ഞു നോക്കിയതും ഇരു കൈകളും നെഞ്ചിന് കുറുകെ പിണച്ചു വച്ചുകൊണ്ട് നിൽക്കുന്ന അർജ്ജുനേയായിരുന്നു അവൾ കണ്ടത്..

പുരാണം പറഞ്ഞുകഴിഞ്ഞെങ്കിൽ അകത്തേക്ക് കയറി വരാം. അർജുൻ പറഞ്ഞതും കുനിഞ്ഞ മുഖത്തോടെ ചിമ്മു ഉമ്മറത്തു നിന്നും അകത്തേക്ക് നടന്നു.

വേണ്ടാത്ത കാര്യങ്ങളൊക്കെ നീ സംസാരിച്ചത് കൊണ്ടാണ് നിന്റെ കൂട്ടുകാരികളും അതേ രീതിയിൽ തിരിച്ചു ബിഹേവ് ചെയ്തത്. ഞാൻ പറഞ്ഞത് ശരിയല്ലേ ആമി?

അത് 100% ശരിയാണെന്ന് ചിമ്മുവിന് അറിയാം അതുകൊണ്ടുതന്നെ അവൾ അവനെ അനുകൂലിച്ചുകൊണ്ട് തല കുലുക്കി..

മ്മ്.. ഇനിയെങ്കിലും ഇതൊക്കെ അനുസരിച്ച് കൊണ്ടു വേണം മുൻപോട്ട് പെരുമാറന്… കേട്ടല്ലോ. അർജുൻ വീണ്ടും പറഞ്ഞു

മ്മ്….ചിമ്മു അപ്പോൾ തന്നെ ഫോണില് ഹന്നയുടെ നമ്പർ ബ്ലോക്ക് ചെയ്തിട്ടു.
അതുപോലെ അവന്തികയുടെയും.

കിച്ചനിൽ ഡിന്നർ തയ്യാറാക്കുവാൻ അവളോടൊപ്പം അർജുനും സഹായിച്ചു നിന്നു. പരിപ്പും മുരിങ്ങയിലയും ഇട്ട് നല്ല അസ്സൽ ഒരു കറിയൊക്കെ അർജുൻ പ്രിപ്പയർ ചെയ്തു. ചിമ്മു ചപ്പാത്തിയും ചുട്ടെടുത്തു.. ഇടക്കൊക്കെ ച്ചിമ്മു അകത്തേക്ക് കയറി പോയിട്ട് ഫോണിൽ എന്തൊക്കെയോ ചെയ്യുന്നത് അർജുൻ ശ്രദ്ധിച്ചിരുന്നു. എന്നാൽ എന്താണെന്ന് അവന് പിടികിട്ടിയില്ല.

ചിമ്മു വേണെങ്കിൽ നെറ്റില് സെർച്ച് ചെയ്തിട്ട്  അമ്മൂസ് ബേക്കേഴ്സ് ഹോം എന്നഒരു ബേക്കേഴ്സിന് കോള് ചെയ്യുകയും അവൾക്ക് മിഡ്നൈറ്റിൽ തന്നെ ഹസ്ബൻഡിന്റെ ബർത്ത്ഡേക്ക് മുറിക്കുവാനായി ഒരു കേക്ക് കൊണ്ടുവന്ന് തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു..

അവർ എല്ലാം ഓക്കേ പറഞ്ഞിട്ടുണ്ട്. ആ ഒരു ത്രില്ലില്ലാണ് സത്യത്തിൽ അവൾ.. എന്തായാലും ഞാൻ ആഗ്രഹിച്ചതുപോലെ കേക്ക് കട്ടിങ് നടത്താൻ പറ്റും. ഗിഫ്റ്റ് ഒക്കെ നാളെ വാങ്ങിക്കൊടുക്കാം. എല്ലാ കാര്യങ്ങളും അപ്പപ്പോൾ തന്നെ അവൾ സ്റ്റെല്ലക്ക് മെസ്സേജ് ചെയ്തിരുന്നു.. ഇക്കാര്യം അർജുൻ മറന്നേ പോയിരുന്നു കേട്ടോ. അല്ലെങ്കിലും സ്വന്തം ബർത്ത് ഡേ ഒന്നും അർജുൻ അങ്ങനെ ഓർത്ത് വയ്ക്കാറില്ല. പക്ഷേ അച്ഛനും അമ്മയും കൂടി എല്ലാ തവണയും അത് അങ്ങ് ഗ്രാൻഡ് ആക്കും.

ആമി…..അർജുൻ വിളിക്കുന്നു കേട്ട് ഹോളിൽ നിന്നും പെട്ടെന്ന് അവൾ അടുക്കളയിലേക്ക് ചെന്നു.

ഏട്ടാ… വിളിച്ചോ..

ആഹ്, വിളിച്ചത് കേട്ടതു കൊണ്ടല്ലേ നീ ഇപ്പോൾ ഇങ്ങോട്ട് കയറി വന്നത്.

മ്മ്… അതെ. ചിമ്മു തലകുലുക്കി സമ്മതിച്ചു.

കഴിക്കണ്ടേ.. നീ വാ നമുക്ക് കഴിച്ചിട്ട് നേരത്തെ കിടക്കാം.

അതെന്താ നേരത്തെ കിടക്കുന്നത്..

എനിക്ക് ചെറിയൊരു തലവേദന പോലെയുണ്ട്.അതുകൊണ്ടാ…അർജുൻ പറഞ്ഞത് പെട്ടെന്ന് അവൾ കൈപ്പത്തി കൊണ്ട് അവന്റെ നെറ്റിയിൽ കൈവച്ച് നോക്കി.

പനിയൊന്നും ഇല്ലല്ലോ പിന്നെന്തേ… ടാബ്ലറ്റ് കഴിക്കണോ ഏട്ടാ…

ടാബ്ലറ്റ് ഒന്നും വേണ്ട… എനിക്കൊന്നു കിടന്നുറങ്ങിയാൽ മതി..അപ്പോഴേക്കും മാറും

അങ്ങനെ ഇരുവരും കൂടി എട്ടു മണി ആയപ്പോഴേക്കും ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞിരുന്നു.

ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴൊക്കെ ചിമ്മു ഈ ലോകത്തൊന്നുമല്ലെന്ന് അർജുന് തോന്നി. അവനോട് ഒന്നും തന്നെയവൾ സംസാരിക്കുന്നില്ല എന്നാൽ മനസ്സിൽ എന്തൊക്കെയോ കണക്കുകൂട്ടലുകളും നടത്തുണ്ട്. അതാണ് ഈ ആലോചനേം ഇരുപ്പുമൊക്കെ.

ആമി…

മ്മ്…

എന്തുപറ്റി നിനക്ക്..

ങ്ങെ.. എനിക്കോ… എനിക്കൊന്നും പറ്റിയില്ല… എന്താ അർജുനേട്ടാ.പെട്ടന്ന് അവൾ ചോദിച്ചു.

ഹേയ്.. നിന്റെ മട്ടും ഭാവവും ഒക്കെ കണ്ട് ചോദിച്ചു  പോയന്ന് ഒള്ളു…അർജുൻ അവളോട് പറഞ്ഞപ്പോൾ തനിക്ക് ഇത്തിരി പഠിക്കാനുണ്ടെന്ന് പറഞ്ഞ് ചിമ്മു പെട്ടെന്നുതന്നെ എഴുന്നേറ്റ് തന്റെ ബാഗ് എടുക്കുവാനായി പോയി.

രാത്രിയിൽ കിടന്നുറങ്ങുന്ന അർജുനെ വിളിച്ച് എഴുന്നേൽപ്പിച്ച് സർപ്രൈസ് ആയിട്ട് കേക്ക് മുറിച്ച് അവന്റെ കവിളിൽ ഒരു ഉമ്മയൊക്കെ കൊടുക്കണമെന്നാണ് പെണ്ണിന്റെ പ്ലാൻ.

അതിനെക്കുറിച്ച് ചിന്തിച്ചിരുന്നത് കൊണ്ടാണ് അവൾ ഒരു നിമിഷത്തേക്ക് നിശബ്ദമായതും. എന്നാൽ അർജുൻ കരുതി ഇവൾക്ക് ഇപ്പോൾ എന്തു പറ്റി എന്ന്.. അതുകൊണ്ടാണ് അവൻ അങ്ങനെ ചോദിച്ചതും. അർജുനോട് കള്ളം പറയാൻ പറ്റാത്തതു കൊണ്ടാണ് അവനു മുഖം കൊടുക്കാണ്ട് അവൾ പഠിക്കുവാനായി എഴുന്നേറ്റ് ഓടിയത്..

അർജുൻ ആരാ മോന്.. അവന്റെ കുശാഗ്ര ബുദ്ധിയിൽ ചിമ്മു മറ്റെന്തോ തരികിട ഒപ്പിക്കുവാൻ ഉള്ള ശ്രമം ആണെന്ന്  അർജുന് പിടികിട്ടി..എന്നാൽ അത് എന്താണെന്ന് മാത്രം ആൾക്ക് മനസ്സിലായതുമില്ല. പിന്നെ എന്ത് കാര്യമുണ്ടെങ്കിലും കുറച്ചു കഴിയുമ്പോൾ ചിമ്മു തന്നെ നേരിട്ട് വന്ന് പറയും എന്നും അർജ്ജുനറിയാം. കാരണം അവൾ ഒരു പാവം നിഷ്കളങ്കയായ പെൺകുട്ടിയാണെന്ന് ഈ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അർജുന് മനസ്സിലായിരുന്നു.

അതാണ് അവൻ അവളെ ഇപ്പൊ ഏറെ ഇഷ്ടപ്പെടാനും കാരണം..

തുടരും…..