രുദ്രാക്ഷം – ഭാഗം 88 എഴുത്ത്: വർണ്ണങ്ങൾ ആമി

അർജുൻ വന്നിട്ട് നോക്കിയപ്പോൾ ചിമ്മു നല്ല പഠിത്തത്തിലാണ്.
ഉറക്കെ വായിച്ചു പഠിക്കുന്നവളെ ഒന്നു നോക്കിയിട്ട് അർജുൻ റൂമിലേക്ക് പോയി കിടന്നു.

ആമി…. 9 മണിയാകുമ്പോൾ വന്ന് കിടന്നോണം കെട്ടോ എന്ന് അർജുൻ അവളോട് പറഞ്ഞു. അവൾ തല കുലുക്കി സമ്മതിക്കേം ചെയ്തിരുന്നു.

ഇത്തിരി ബാം ഒക്കെ പുരട്ടിയശേഷം അർജുൻ ആ കിടപ്പ് കിടന്നു നന്നായിട്ട് അങ്ങ് ഉറങ്ങി..

ഇടയ്ക്കൊക്കെ ച്ചിമ്മു വന്നു നോക്കുമ്പോൾ അവൻ ഗാഢമായ നിദ്രയിലാണ്..

ഉറങ്ങിക്കോട്ടെ…നന്നായിട്ട് തന്നെ കിടന്നു ഉറങ്ങിക്കോട്ടെ.. ഇപ്പോഴൊന്നും എഴുന്നേൽക്കുക പോലും വേണ്ട.. ഞാൻ വന്നു വിളിച്ചോളാം ട്ടൊ…താൻ ആഗ്രഹിച്ച കാര്യം സക്സസ് ആയല്ലോ എന്ന് കരുതി വലിയ സന്തോഷത്തിൽ കൈകൊണ്ട് ആംഗ്യമൊക്കെ കാണിച്ച് ചിമ്മു ഹാളിൽ പോയി ഇരുന്നു.

സ്റ്റെല്ലയെ വോയിസ് മെസ്സേജ് അയച്ചു കാര്യങ്ങളൊക്കെ അവൾ അറിയിച്ചു.
കേക്ക് ഓർഡർ ചെയ്തതും രാത്രിയിൽ അവർ വരുന്നതും ചെറിയൊരു ഡെക്കറേഷൻ അറേഞ്ച് ചെയ്യുന്നതും ഒക്കെ അവൾ സ്റ്റെല്ലയൊട് പറയുന്നുണ്ട്..

മോളെ രാത്രിയില് വാതിലൊക്കെ തുറക്കുമ്പോൾ നീ ശ്രദ്ധിച്ചോണം കേട്ടോ. പരിചയമില്ലാത്ത നാടാണ്,, ഡെലിവറി ബോയ് ഇങ്ങനെയുള്ള ആളാണെന്ന് പോലും നമുക്ക് അറിയില്ല. അമ്മ പറയുന്ന കേട്ടതും ചിമ്മു പെട്ടന്ന് ആ കാര്യത്തെ കുറിച്ച് ഓർത്തു. പെണ്ണിന് പെട്ടെന്ന് തന്നെ ഇത്തിരി ടെൻഷൻ ആവുകയും ചെയ്തു.

സ്റ്റെല്ലമ്മേ.. കുഴപ്പo വല്ലതുമാവോ. ഞാൻ അത് ക്യാൻസൽ ചെയ്യണോഅമ്മേ..

ഹേയ്.. അതൊന്നും സാരമില്ല,, അമ്മ ജസ്റ്റ് മോളോട് പറഞ്ഞൂന്നേയുള്ളൂ. ഓൾ ലൈറ്റും ഓണാക്കി ഇട്ടിട്ട് നീ പോയി ഡോർ തുറന്നാൽ മതി കേട്ടോ.

മ്മ്.. ശരി അമ്മേ. തലകുലുക്കി സമ്മതിക്കുമ്പോഴും ചിമ്മുവിന്റെ ഉള്ളിന്റെയുള്ളിൽ പേടി ഇല്ലാതില്ല..

അപ്പോഴാണ് രുദ്രൻ വന്നിട്ട് ഫോൺ വാങ്ങിയത്.

മോളേ… നിനക്ക് കേക്ക് കൊണ്ടുവന്ന് തരാം എന്ന് പറഞ്ഞവരുടെ നമ്പര്il നീ ഒന്നൂടെ വിളിക്കണം. എന്നിട്ട് അവരോട് ഒരു 11:00 മണിയൊക്കെ ആകുമ്പോഴേക്കും എത്തിച്ചു തരാൻ പറയു.. മിഡ്നൈറ്റ് വരെ വെയിറ്റ് ചെയ്യേണ്ട.. കേക്ക് അവരെ കൊണ്ടുവന്ന് തരുമ്പോൾ നീയത് ഫ്രിഡ്ജിൽ കൊണ്ടുപോയി സ്റ്റോർ ചെയ്താൽ മതി..

അച്ഛൻ പറഞ്ഞ ആ ഐഡിയ കൊള്ളാമെന്ന് അവൾക്കും തോന്നി..

പിന്നേ.. മോള് വെറുതെ ടെൻഷൻ ഒന്നും വേണ്ട അച്ഛൻ ആ ബേക്കേഴ്സ് റിവ്യൂ ഒക്കെ എടുത്തു നോക്കി. നെഗറ്റീവ് ആയിട്ട് ആരും ഒന്നും എഴുതിയിട്ടില്ല  കെട്ടോ.

മ്മ്.. ശരി അച്ഛാ..

ആഹ്, എങ്കിൽ അമ്മയുടെ കയ്യിൽ ഫോൺ കൊടുക്കാം കെട്ടോ.
രുദ്രൻ വീണ്ടും സ്റ്റെല്ലയ്ക്ക് ഫോൺ കൈമാറി

മോളേ….വീണ്ടും അമ്മായിയമ്മയുടെയും മരുമകളുടെയും ഫോൺ സംഭാഷണം നീണ്ടു പോയി.

ആ സമയത്ത് അവളുടെ ഫോണിലേക്ക് അമ്മയുടെ മെസ്സേജും വരുന്നുണ്ടായിരുന്നു.

രേഷ്മമ്മ വിളിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ചിമ്മു സ്റ്റെല്ലയോടുള്ള സംഭാഷണം അവസാനിപ്പിച്ചിട്ട് അവരെ തിരിച്ചു വിളിച്ചു.

ഹെലോ അമ്മേ….

ആഹ് മോളുട്ടി, അച്ഛനാടാ..പ്രദീപിന്റെ ശബ്ദം കേട്ടതും അവൾ അവരുടെ ചെല്ലപ്പൈതലായി മാറി.

അച്ഛാ…..അർജുന്റെ പിറന്നാൾ ആണെന്നും ഓർഡർ ചെയ്തെന്നും ഒക്കെ അവൾ പതിയെ അയാളോട് പിറു പിറുത്തു..

ആഹാ,, അടിപൊളി…. അപ്പോൾ ഇന്ന് ബര്ത്ഡേ അടിച്ചുപൊളിക്കാൻ ആണോ രണ്ടാളുടെയും പ്ലാൻ..

അച്ഛാ,,, അർജുൻചേട്ടൻ ഇക്കാര്യം അറിഞ്ഞിട്ടും കൂടിയില്ല.. എല്ലാം ഞാൻ പ്ലാൻ ചെയ്തു വെച്ചിരിക്കുകയാണ്.. എന്റെ പ്ലാനിങ് സക്സസ് ആകണമെങ്കിൽ അർജുനേട്ടൻ ഉണരരുത്… അഥവാ ആള് എണീറ്റ് വന്നാൽ എല്ലാം കുഴഞ്ഞു മറിയും..

ഹേയ്.. തലവേദനയായിട്ട് കിടന്നുറക്കമാണെന്നല്ലേ മോള് പറഞ്ഞത്.. അപ്പോപ്പിന്നെ നീ വിളിക്കാണ്ട് എണീക്കാൻ വഴിയില്ല.

ആഹ്,, നോക്കാം… അച്ഛാ, ഒന്ന് പ്രാർത്ഥിക്കണേ…കൊച്ചു കുട്ടികളെപ്പോലെ അവൾ പറയുന്നത് കേട്ടതും പ്രദീപും രേഷ്മയും ചിരിച്ചു 

പിന്നെന്താ….ഉറപ്പല്ലേ…എന്റെ ചിമ്മുകുട്ടിയുടെ ആഗ്രഹം പോലെ അർജുന്റെ  ബർത്ഡേ ആഘോഷിക്കാട്ടൊ..അയാൾ പറഞ്ഞതും ചിമ്മു ഓക്കേ പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു.

പിന്നീട് അവൾ രുദ്രൻ പറഞ്ഞതുപോലെ ബേക്കറിയിൽ വിളിച്ചു. എന്നിട്ട് അവരോട് കേക്ക് പെട്ടെന്ന് എത്തിക്കാമോ എന്ന് ചോദിച്ചു.

ഒരു പതിനൊന്നര ആകുമ്പോഴേക്കും വരാമെന്നാണ് അവർ പറഞ്ഞത്. കാരണം ഇതു കൂടാണ്ട് അവർക്ക് വേറെ നാല് ഡെലിവറി കൂടി ഉണ്ട്ത്രെ..

ഒടുവിൽ, അവരുടെ സമയം പോലെ എത്തിയാൽ മതിയെന്നും മാക്സിമം നേരത്തെ വരാൻ നോക്കണമെന്നും ചിമ്മു പറഞ്ഞു..

അങ്ങനെ,,, ചിമ്മു കരുതിയത് പോലെ 11 30 ആയപ്പോഴേക്കും കേക്ക് എത്തി.

ഒരു സ്ത്രീയും പുരുഷനും കൂടിയാണ് വന്നു ഡോറിൽ തട്ടിയത്.

ചിമ്മു ജനാലയിലൂടെ വെളിയിലേക്ക് നോക്കി.അവരാണെന്ന് ഉറപ്പുവരുത്തിയ ശേഷം വാതിൽ തുറന്നു.

എന്നിട്ട് കേക്കൊക്കെ മേടിച്ചു വെച്ചു. കുറച്ച് ഡെക്കറേറ്റീവ് ഐറ്റംസ് അവര് കൊണ്ടുവന്ന് കൊടുത്തിട്ടുണ്ടായിരുന്നു.

എല്ലാത്തിന്റെയും ബില്ല് പേ ചെയ്തു കൊടുത്ത ശേഷം ഡോർ അടച്ച് ലോക്ക് ചെയ്തിട്ട് അവൾ അകത്തേക്ക് കയറി വന്നു.

കേക്ക് നേരെ കൊണ്ടുപോയി ഫ്രിഡ്ജിൽ വച്ചു. എന്നിട്ട് ബലൂൺസ് ഒക്കെ വീർപ്പിച്ച് ടേബിളിൽ നിരത്തി. ക്യാൻഡിൽസ് ഒക്കെ റെഡിയാക്കി വെച്ചു. കൃത്യം 12 മണിയാകുമ്പോഴേക്കും എല്ലാം കത്തിക്കാം എന്നാണ് അവൾ കരുതിയിരിക്കുന്നത്.

പാവം ആമിപെണ്ണ്…അവളുടെ പ്രതീക്ഷകളെ ഒക്കെ ആസ്ഥാനത്താക്കിക്കൊണ്ട് കൃത്യം 11:45  ആയപ്പോൾ അർജുൻ ഉണർന്നു..

ആമി….അർജുൻ വിളിക്കുന്ന കേട്ടുകൊണ്ട് ചിമ്മു അവന്റെ അടുക്കലേക്ക് ഓടിച്ചെന്നു.

എന്താ….അകത്തേക്ക് കയറി ഡോർ ലോക്ക് ചെയ്ത ശേഷം അവൾ കിടക്കയിലേക്ക് വന്നിരുന്നു കൊണ്ട് അവനെ നോക്കി.

നീയെന്താ ഇതുവരെയായിട്ടും ഉറങ്ങിയില്ലേ ആമി… നേരം 12 ആവാറായല്ലോ.. നിന്റെ പഠിത്തം ഇതുവരെ കഴിഞ്ഞില്ലേ 

കഴിഞ്ഞു..പഠിത്തമൊക്കെ കഴിഞ്ഞു… ഇനി കിടന്നാൽ മാത്രം മതി.
കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ തുടങ്ങിയ അർജുന്റെ ദേഹത്തേക്ക് കയറി അമർന്ന് കിടന്നവൾ. ഓർക്കാപ്പുറത്തുള്ള അവളുടെ ആ പ്രവർത്തിയിൽ അർജുൻ ഞെട്ടിത്തരിച്ചു പോയി.

ഏട്ടൻ എങ്ങോട്ടാണ് എഴുന്നേറ്റ് ഓടുന്നത്.. അടങ്ങിക്കിടക്കാൻ നോക്ക്.. എനിക്ക് ഉറക്കം വരുന്നുണ്ട്..ഇരു മിഴികളും കൂട്ടിയടച്ചുകൊണ്ട് ആമി അർജുനോട് പറഞ്ഞു. ശേഷം അവന്റെ ശരീരത്തിൽ നിന്നും ഒന്ന് ഊർന്ന് താഴേക്ക് ഇറങ്ങിയിട്ട് വലം കൈകൊണ്ട് അവനെ വട്ടം ചുട്ടിപ്പിടിച്ചു.

ഇതെന്താ,, പെട്ടെന്ന് ഇവൾക്ക് പറ്റിയത്. അർജുനു ഒന്നും മനസ്സിലായില്ല..

കിടന്നുറങ്ങു.. അർജുനേട്ടന്റെ തലവേദനയൊക്കെ മാറട്ടെ കെട്ടോ..
അവൾ ചുണ്ടനക്കി.

എടി പെണ്ണേ ലൈറ്റ് ഓഫ് ചെയ്യട്ടെ… നീ വിട്ടേ അങ്ങട്..അർജുൻ പറഞ്ഞതും അവൾ തന്റെ വലതുകാലും കൂടി അവന്റെ ദേഹത്തേക്ക് എടുത്തു വെച്ചിട്ട് ഒന്നു കൂടി അവനെ ഇറുക്കി പുണർന്നു..

വേണ്ട.. ഇപ്പോൾ തൽക്കാലം എവിടേക്കും എണീറ്റ് പോകുന്നില്ല.. മര്യാദയ്ക്ക് അടങ്ങിക്കിടക്കാൻ നോക്ക്.. എങ്ങനെയെങ്കിലും ഒരു 10 മിനിറ്റ് കൂടി കഴിഞ്ഞു കിട്ടാണമെന്നാണ് അവളുടെ പ്രാർത്ഥന..

ആമി… നീ ഇങ്ങനെ കൊച്ചുകുട്ടികളെ പോലെ തുടങ്ങരുത് കേട്ടോ,, ഒന്ന് മാറിയ്ക്കെ പെണ്ണെ..അർജുൻ അവളുടെ കാലെടുത്തു മാറ്റാൻ തുടങ്ങിയതും ചിമ്മു വീണ്ടും അവന്റെ ദേഹത്തേക്ക് കയറി ക്കിടന്നു.

ഇപ്പൊ എണീറ്റു പോകണ്ടാന്നു ഏട്ടനോട് ഞാൻ മലയാളത്തിൽ അല്ലേ പറഞ്ഞത്.. അടങ്ങി കിടന്നോണം..

അവൾ മുഖമുയർത്തി അവനെ നോക്കി കണ്ണുരുട്ടി.

തുടരും…..

Leave a comment