രുദ്രാക്ഷം – ഭാഗം 91, 92 എഴുത്ത്: വർണ്ണങ്ങൾ ആമി

രാവിലെ അർജുൻ ഉണർന്നപ്പോൾ അവനെ കെട്ടിപിടിച്ചു കിടന്നുറങ്ങുന്ന ചിമ്മുവിനെയാണ് അവൻ നോക്കിക്കണ്ടത്.

ശോ.. പാവം… ഇപ്പോഴെയൊന്നും വേണ്ടിയിരുന്നില്ല.. ആക്രാന്തം ലേശം കൂടി പോയീന്നു തോന്നുന്നു.. അർജുനു തന്നോട് തന്നെയൊരു മതിപ്പ് ഇല്ലാത്ത പോലെ തോന്നി.

പാവത്തിന്റെ എക്സാം കഴിഞ്ഞിട്ട് മതിയാരുന്നു.. കുറച്ചുടെ വെയിറ്റ് ചെയ്യാൻ പോലും തനിയ്ക്ക് കഴിഞ്ഞില്ലല്ലോ..പ്രീ കോഷൻസ് ഒന്നുമെടുത്തില്ല താനും…

ശോ.. കുറച്ചു ടെ കഴിഞ്ഞിട്ട് മതിയായിരുന്നു.

അവൻ ചെരിഞ്ഞു വന്നിട്ട് ചിമ്മുനേ നോക്കി ഇത്തിരി നേരം കിടന്നു.

അവളുടെ കുറുമ്പും കുസൃതിയും ഓർക്കുമ്പോൾ അവനു വീണ്ടും അവളോട് പ്രണയം തുളുമ്പി താനും.

അർജുൻ തന്റെ വലം കൈകൊണ്ട് പെണ്ണിന്റെ നെറുകയിലും നെറ്റിയിലും തലോടി..അവളുടെ മുഖത്തേക്ക് പാറിവീണ മുടി ചുരുളുകൾ അവൻ മാടിയൊതുക്കി വെച്ച് കൊണ്ട് പെണ്ണിനെ വീണ്ടും വീണ്ടും നോക്കി കിടന്നു.

കഴുത്തറ്റം വരെ മൂടി പുതച്ചു കിടക്കുകയാണവൾ..അതും പൂർണ്ണ ന, ഗ്നയായി…

തുണിയുടക്കാൻ പറഞ്ഞിട്ട് പോലും അവൾക്ക് പറ്റില്ലങ്കിൽ എന്താ ചെയ്കഎന്ന് അവൻ ചിരിയോടെ ഓർത്തു..എന്തായാലും അവളെ ഒന്നുണർത്തിയിട്ട് ബാക്കി കാര്യം… പെണ്ണിന്റെ എക്സ്പ്രഷൻ ഒന്ന് കാണാൻ അവനു വല്ലാത്ത മോഹം തോന്നിപോയ്‌..

ആമി…. എഴുന്നേറ്റ് വന്നേ.. നേരം വെളുത്തു കേട്ടോ..അർജുൻ പതിയെ അവളുടെ ചുമലിൽ പിടിച്ചു കുലുക്കി.

വെറുതെ മൂളിക്കൊണ്ട് കിടക്കുവാണവൾ..

ആമി… എടി… നേരം എത്രയായീന്ന് നോക്കിയേ…പെണ്ണെ എഴുന്നേറ്റ് വാടി… കോളേജിൽ പോകണ്ടേ..അർജുൻ വീണ്ടും അവളെ കുലുക്കി വിളിച്ചു.

മ്മ്മ്മ്… എണീക്കാന്നെ….അവളൊന്നുകൂടി അവനോട് ഒട്ടി ചേർന്ന് വന്നു..

കോളേജിൽ പോകണ്ടേ.. നേരം 8മണി ആവാറായി.

പിന്നെയ്… 8മണി… ചുമ്മാ നുണ പറയണ്ട കേട്ടോ…അവൾ അർജുനേ ഒന്ന് കണ്ണ് ചിമ്മി നോക്കി.

എഴുന്നേറ്റ് പോയിട്ട് എനിക്കൊരു കോഫി ഉണ്ടാക്കി വെയ്ക്കു.. ഞാനൊന്നു കുളിച്ചു ഫ്രഷ് ആയിട്ട് വരാം…അർജുൻ പുതപ്പെടുത്തു മാറ്റി സാവധാനം എണീറ്റു

അവന്റെ പിന്നാലെ ചിമ്മുവും എണീറ്റു. പെട്ടന്ന് ആയിരുന്നു അവളുടെ ദേഹത്തു നിന്നും പുതപ്പ് ഊർന്നു താഴേക്ക് വീണത്..

അയ്യേ….എന്നുറക്കെ വിളിച്ചു കൊണ്ട് ചിമ്മു ഇരു കൈകളും അവളുടെ മാറിനു കുറുകെ പിണച്ചു വച്ചു.

അപ്പോഴാണ് തലേ ദിവസത്തെ സംഭവങ്ങൾ പോലും അവളുടെ ഉള്ളിലേക്ക് ഓടി എത്തിയത്.

എന്താ ആമി. എന്തുപറ്റി എന്ന് ചോദിച്ച് അർജുൻ കിടക്കയുടെ അരികിലേക്ക് ഇരുന്നു. വയറിന്റെ താഴേക്ക് പുതപ്പ് കിടപ്പുണ്ട്.. ബാക്കി ഭാഗത്ത് ഒന്നുമില്ല താനും

ചിമ്മു ആ പുതപ്പ് എടുത്തു മേല്പോട്ട് വലിച്ചു കേറ്റി.

അർജുനേട്ടൻ എണീറ്റ് പോയെ വേഗം അവൾ പിറു പിറുത്ത്.

എന്തിന്? അവൻ ചിരി അടക്കിപിടിച്ചു കൊണ്ടവളെ നോക്കി.

ഒന്ന് എണീറ്റു പോയെ.. ചുമ്മാ കൊഞ്ചിക്കൊണ്ട് ഇരിക്കല്ലേ. അവൾ കണ്ണുരുട്ടിയത് കണ്ടതും അർജുന് പിന്നെയും ചിരി പൊട്ടി.

ഇന്നലത്തെ സംഭവങ്ങൾ വല്ലതും നിനക്ക് ഓർമ്മയുണ്ടോ പെണ്ണേ..
അർജുൻ ചിരിയോടെ ചോദിച്ചു.

ദേ…ഒന്ന് എണീറ്റ് പോയ്‌ കുളിച്ചേ വേഗം..ഇക്കുറി അവളുടെ ശബ്ദം തെല്ലോന്ന് ഉയർന്നു.

ഞാൻ ചോദിച്ചതിന്റെ ഉത്തരം താ.. ഇന്നലത്തെ സംഭവങ്ങൾ വല്ലതും നിനക്ക് ഓർമ്മയുണ്ടോ.

എനിക്കൊന്നും ഓർമ്മയില്ല..അവൾ മുഖം ഒരു വശത്തേക്ക് ചെരിച്ചു പിടിച്ചുകൊണ്ട് പറഞ്ഞു.

എന്നാപ്പിന്നെ നിന്നെ അതെല്ലാം ഓർമ്മിപ്പിച്ചിട്ട് തന്നെ ബാക്കി കാര്യം,,
പറയുന്നതിനൊപ്പം അർജുൻ ചിമ്മുന്റെ അരികിലേക്ക് നീങ്ങി വന്നിരിന്നു.

ഇതെന്തിനാ നീ ഇതൊക്കെ ഇങ്ങനെ മൂടിപ്പുതച്ചു വച്ചുകൊണ്ടിരിക്കുന്നത്.. ഇന്നലെ രാത്രിയിൽ ഞാൻ നിന്നോട് മലയാളത്തിലല്ലേ തുണിയുടുത്ത് വന്ന് കിടക്കാൻ പറഞ്ഞത്.. അപ്പോൾ ഇല്ലാത്ത നാണം എന്തിനാ പെണ്ണെ…
അർജുൻ അവളുടെ പുതപ്പ് പിടിച്ച് താഴേക്ക് മാറ്റാൻ തുടങ്ങിയതും, ചിമ്മു അവനെ തള്ളി മാറ്റിയിട്ട് പുതപ്പും വാരി ചുറ്റിച്ചു വാഷ് റൂമിലേക്ക് ഓടിപ്പോയി.

അവളുടെ ഓട്ടവും പോക്കും കണ്ട് അർജുൻ ഉറക്കെ പൊട്ടിച്ചിരിച്ചു..

വാഷ് റൂമിൽ ചെന്ന് ഷവർ ഓൺ ചെയ്തിട്ട് അതിന്റെ അടിയിൽ കയറി നിൽക്കുകയാണ് ചിമ്മു.

തണുപ്പും കുളിരും, അവന്റെ പ്രണയത്താൽ പൊഴിയുന്ന ഒരു നീറ്റലും ഒക്കെക്കൂടി വല്ലാത്തൊരു സുഖമാണ് അവൾക്ക് തോന്നിയത്.. ഒപ്പം അതുവരെ ഇല്ലാത്തൊരു നാണോം. ആ നാണത്തിനു വല്ലാത്തൊരു തരം പുതുമ നിറഞ്ഞിരുന്നു. അവളുടെ ചൊടികളിൽ വശ്യമായൊരു ചിരി വിരിഞ്ഞു.

ആമി.. കഴിഞ്ഞില്ലേ….പെട്ടന്ന് പുറത്തുനിന്നും അർജുൻ വിളിച്ചു.

ദാ.. വരുന്നു.. കഴിയാറായി..അവനോട് പറഞ്ഞ ശേഷമാണ് ച്ചിമ്മു ശരിക്കും കുളിക്കാൻ തന്നെ തുടങ്ങിയത്..

പിയേഴ്സ് സോപ്പ് ഒക്കെ പതിപ്പിച്ച് കുളിപ്പിച്ച ശേഷമാണ് അവൾ ഞെട്ടിപ്പിക്കുന്ന ആ നഗ്നസത്യം മനസ്സിലാക്കിയത്.nഉടുത്തു മാറാൻ ഒന്നും എടുത്തിട്ടില്ല.. തല തോർത്താൻ ഒരു തോർത്ത് പോലും ഇല്ല.

ശോ.. കഷ്ടം..അവൾ ആണെങ്കിൽഒന്നും മേലാത്ത അവസ്ഥയിലായി…

അർജുനേ വിളിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകൾ ഓർക്കുമ്പോൾ  പെണ്ണിന് ആകെക്കൂടി ഒരു സ്തംഭനം..

എന്ത് ചെയ്യണമെന്നറിയാതെ നഖം കടിച്ചു കൊണ്ട് പെണ്ണവൾ ആ വാഷ് റൂമിലെ ചുവരിൽ ചാരി നിന്നു.

ഭാഗം 92

ശോ… എന്റെ ഭഗവാനെ…. സമയം പോകുല്ലോ…എന്താ ഇപ്പൊ ചെയ്ക.. പിന്നേം ചിമ്മു വാഷ്റൂമിൽ നിന്ന് താളം ചവിട്ടുകയാണ്..

ആമി…

ദാ…വരുന്നു.. ഒരഞ്ചു മിനിറ്റ്.

ആഹ്.. പെട്ടന്ന് ആവട്ടെ പെണ്ണെ… നേരം പോകുന്നു..

മ്മ്…. വരുവാ…

രണ്ട് മിനുട്ട് കഴിഞ്ഞ് ചിമ്മു പതിയെ ഒന്ന് വാതിൽ ഇത്തിരി തുറന്ന് നോക്കി.തല മാത്രം വെളിയിലേക്ക് ഇട്ടു

അർജുൻ അവിടെ ഇല്ലെന്ന് മനസ്സിലാക്കിയതും ചിമ്മു പെട്ടന്ന് തന്നെ ആ ബെഡ്ഷീറ്റ് ചുറ്റി ഇറങ്ങി വന്നു. എന്നിട്ട് ഡ്രസ്സിങ് റൂമിലേക്ക് പാഞ്ഞു പോയ്‌.

ഹാ… സൂക്ഷിച്ചു പോടീ.. എവിടെങ്കിലും നടു തല്ലി കിടന്നാലേ ഞാൻ നല്ല പെട വെച്ചു തരും കെട്ടോ..

അർജുൻ ഉച്ചത്തിൽ ശാസിക്കുന്നത് കേട്ടുകൊണ്ട് ചിമ്മു ഡോർ അടച്ചു ലോക്ക് ചെയ്തു.

ഹോ… ഇങ്ങനയൊരു പെണ്ണ്….അർജുൻ തലയിൽ കൈ വെച്ചു.

അർജുൻ ഫ്രഷ് ആയി ഇറങ്ങി വന്ന നേരം കൊണ്ട്  ചിമ്മുവും കോളേജിൽ പോകാൻ റെഡി ആയി..

ബ്രെക്ഫാസ്റ്റ് കഴിച്ചു കൊണ്ടിരുന്നപ്പോൾ ചിമ്മു ആലോചന യോടെ അർജുൻ മുഖത്തേക്ക് നോക്കി.

എന്തെ? അവളുടെ നോട്ടം കണ്ടതും അവൻ ചോദിച്ചു

അതേയ്… ഏട്ടാ… ഇന്ന് ഹന്നയും അവന്തികയു എന്നോടെന്തെങ്കിലും ചോദിക്കുമോ ആവോ….

എന്ത് ചോദിക്കും…?

അല്ലാ…. ഇന്നലെ കിസ്സിങ് എന്തേലും നടന്നോന്ന്…ചോദിച്ചൽ ഞാൻ എന്ത് പറയും….

നീയെന്ത് പറയും.. അത് നിനക്ക് അല്ലെ അറിയൂ..അർജുൻ നോക്കിയതും ചിമ്മു വീണ്ടും ആലോചന തന്നെ.

എല്ലാം കഴിഞ്ഞുന്ന് പറയാമല്ലേ..പിന്നെ ഇനി ശല്യം ചെയ്യാൻ വരില്ലലോ..
അവൾ പറഞ്ഞു കഴിഞ്ഞതും അർജുൻ ചാടി എണീറ്റു.

ഒരൊറ്റ കീറുവെച്ചു തരും ഞാന്… പൊട്ടത്തരം വിളിച്ചു പറഞ്ഞാല്…
അവൻ ശബ്ദമുയർത്തിയതും ചിമ്മു വിരണ്ട് പോയ്‌ എന്നതാണ് സത്യം.

സോറി ഏട്ടാ.. ഞാൻ പെട്ടന്ന്…

എന്തോന്ന് സോറി… വിവരം ഇല്ലാതെ സംസാരിച്ചെന്ന് ഞാൻ അറിഞ്ഞാൽ.. പിന്നെ നീയാ കോളേജിൽ പോലും കാലു കുത്തില്ല കെട്ടോ..

ഏട്ടനെ ഒരു മരങ്ങോടൻ ആയിട്ടാ അവർ കണ്ടേക്കുന്നത്.. അതുകൊണ്ട് പറഞ്ഞതാ.. സോറി.

എന്നെ എങ്ങനെ വേണേലും കണ്ടോട്ടെ.. അതൊന്നും എന്റെ രോമത്തിൽ പോലും ഏൽക്കില്ല താനും.. നീ തത്കാലം ഒന്നും എഴുന്നള്ളിയ്ക്കാൻ നിൽക്കണ്ട.. കേട്ടോ..

മ്മ്…ചിമ്മു തലയിളക്കി

ആമി.. നീ കുറച്ചു വകതിരിവോടെ പെരുമാറിയ്ക്കെ… അല്ലാണ്ട് വെറുതെ ചിലച്ചു നിൽക്കല്ലേ.. നിനക്ക് ഇത്രേം പ്രായമായില്ലേ..അർജുൻ വീണ്ടും ഗൗരവത്തിൽ പറഞ്ഞു.

എന്റെ ഏട്ടാ… ഞാൻ അങ്ങനെ ഡീറ്റൈൽ ആയിട്ടൊന്നും പറയുമെന്ന്ല്ല ഉദ്ദേശിച്ചത്.. ജസ്റ്റ്‌ ഇന്നലെ ആദ്യംമായിട്ട് കഴിഞ്ഞു ന്ന് മാത്രം.. അത് ഏട്ടനിന്നലെ ഒരു കിസ്സ് പോലും തന്നില്ലന്നു ഞാൻ അവരോട് പറഞ്ഞ കൊണ്ട.. ഏട്ടനെ കൊച്ചാക്കിയല്ലോ എന്നെനിക്ക് തോന്നി..അല്ലാണ്ട് മറ്റൊന്നും കരുതല്ലേ..

ഞാൻ കൂടുതലൊന്നും കരുതില്ല… Pl പറഞ്ഞകാര്യം അതുപോലെതന്നെ ഇരുന്നോട്ടെ. നീയായിട്ട് അത് തിരുത്താൻ ഒന്നും പോകരുത്.. കേട്ടോ.

മ്മ്.. കേട്ടു..

എന്തായാലും പൊട്ടത്തരം ഒന്നും വിളമ്പാതെ എന്നോട് പറഞ്ഞത് നന്നായി.. ഇല്ലെങ്കിൽ എനിക്ക് നിന്റെ ക്ലാസിൽ വന്ന് പഠിപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയായി.

ഇതൊക്കെ കല്യാണം കഴിഞ്ഞൽ എല്ലായിടത്തും നടക്കുന്ന കാര്യമല്ലേ അർജുനേട്ടാ.. ഏട്ടൻ ഇങ്ങനെ ഡെസ്പ് ആകുവൊന്നും വേണ്ടെന്ന്..

ദേ.. ആമി.. കൈവിശിയോരെണ്ണം പൊട്ടിച്ചാൽ ഉണ്ടല്ലോ…

അർജുന് അങ്ങോട്ട് വിറഞ്ഞു കയറി.. ആമികൊച്ചു ആണെങ്കിൽ ഞാനൊന്നും അറിഞ്ഞില്ല രാമനാരായണ എന്ന മട്ടിലാണ് ഇരുപ്പ്…

പക്ഷേ ഒരു കാര്യം സത്യമാണ്.. ഇപ്പോൾ ഈ കാര്യത്തെക്കുറിച്ച് അർജുനോട് സംസാരിച്ചില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ അവൾ ഹന്ന യോട് പറഞ്ഞു പോയേനെ.

ടി.. വീണ്ടും ഓരോന്ന് ആലോചിച്ചിരിക്കാതെ നീ എണീറ്റ് പോകാൻ നോക്ക്. സമയം ഒരുപാട് ആയി.

മ്മ്…ആമി കഴിച്ച പ്ലേറ്റ് എടുത്തു അടുക്കളയിൽ കൊണ്ട് പോയ്‌ കഴുകി വെച്ച്.

എല്ലാം ഒന്നുടെയൊന്നു നോക്കി ട്ട് വാതിലൊക്കെ അടച്ചു കുറ്റിയിട്ട് അർജുനും ചിമ്മും കോളേജിലേക്ക് പുറപ്പെട്ട്.

ആ സീനിയർ പയ്യൻ വന്നിട്ട് നിന്നോട് എന്താ ആമി ഇന്നലെ സംസാരിച്ചത്
. ഞാൻ അത് ചോദിക്കാൻ വിട്ടു പോയ്‌..

ഡ്രൈവ് ചെയ്യുന്നതിനിടയിലാണ് അർജുൻ അക്കാര്യം ഓർത്തത്.

ഓ… അത് വല്യ കാര്യമൊന്നും ഇല്ല ഏട്ടാ..അവൾ ഉദാസീന ഭാവത്തിൽ പറഞ്ഞു.

മ്മ്.. എന്നാലും… ഒരു കാര്യോം ഇല്ലാണ്ട് ആണോ അവൻ വന്നു മിണ്ടയത്

ആഹ്…. ഒരു ചെറിയ കാര്യമുണ്ട് കേട്ടോ..പക്ഷെ ഞാൻ സ്മൂത്ത്‌ ആയിട്ട് ഡീൽ ചെയ്തു.

ചിമ്മു ഒന്നു പുഞ്ചിരിച്ചു.

നീ കാര്യം പറ ആമി അർജുന്റെ നെറ്റി ചുളിഞ്ഞു.

ഓഹ് ആ ചേട്ടന് എന്നോട് ഇഷ്ടം ആണെന്ന്.. വെറും ഇഷ്ടംമല്ല.. പെരുത്തിഷ്ടം….. എന്നെ കണ്ടപ്പോൾ തന്നെ പുള്ളി ഫ്ലാറ്റ് ആയീന്ന്..

അത് കേട്ടതും അർജുന്റെ കണ്ണുകൾ കുറുകി.. കവിളും മുഖവുമൊക്കെ വിറച്ചു. പല്ല് ഞെരിച്ചു കൊണ്ടവൻ വണ്ടി മുന്നോട്ട് ഓടിച്ചു പോയ്‌.

എന്നിട്ട് നീ അവനോട് എന്ത് പറഞ്ഞുവെന്ന് അർജുൻ ചിമ്മുനോട്‌ വീണ്ടും ചോദിച്ചില്ല… അപ്പോഴേക്കും അവന്റെ ദേഷ്യം എത്രത്തോളം ആണെന്ന് ചിമ്മു ചിന്തിച്ചു..

അതേയ്…. ഏട്ടാ… അപ്പോളേക്കും ദേഷ്യം ആയോന്നെ… ഇങ്ങനെ ഒരു മനുഷ്യൻ..അവൾ നെറുകയിൽ കൈ വെച്ചു.

മിണ്ടാതിരിക്ക് ആമി…അർജുൻ അലറി..

ഇതെന്താ ഇങ്ങനെ ഉച്ചത്തിൽ സംസാരിക്കുന്നത്.. പതിയെ പറഞ്ഞാലും എനിക്ക് കേൾക്കാ കേട്ടോ…

അതിനും അർജുൻ മറുപടിയൊന്നും കൊടുത്തില്ല…ഏട്ടാ… അതേയ്… ഞാൻ അയാളോട് എന്തു മറുപടി പറഞ്ഞതെന്ന് ഏട്ടന് എന്താ ചോദിക്കാത്തത്.

അവനുള്ള മറുപടി ഞാൻ കൊടുത്തോളാം… അതുകൊണ്ട് നീ എന്തു പറഞ്ഞു എന്ന് എനിക്കിപ്പോൾ തൽക്കാലം അറിയുകയും വേണ്ട.

ഓഹോ… അപ്പോഴേക്കും വല്യ പുള്ളി ആയോ..ആമി അടക്കി ചിരിച്ചു.

ആ ചേട്ടനൊരു പാവമാണ്. എന്നെ കണ്ടപ്പോൾ ഇഷ്ടം തോന്നി കാണും.. ഞാൻ അത്രയ്ക്ക് സുന്ദരിയല്ലേ… അതുകൊണ്ടാന്നേ…. അതിന് ഏട്ടൻ ഇങ്ങനെ അസുയപ്പെട്ടിട്ട് യാതൊരു കാര്യവുമില്ല.

നീ സുന്ദരിയാണെന്ന് നീ തന്നെയങ്ങു പറഞ്ഞാൽ മതിയോ.. അത് മറ്റുള്ളവർക്കും കൂടി തോന്നണ്ടേ.

അർജുനെട്ടനൊഴികെ ല്ലാവർക്കും അങ്ങനെ തോന്നിയിട്ടുണ്ട്…അതുകൊണ്ടാണ് ആരാധകരിങ്ങനെ എന്നെ കാണുമ്പോൾ പൊതിയുന്നത്..എന്താ ചെയ്യുക… ഈ ഫാൻസിനെ കൊണ്ട് തോറ്റു…അവൾ സ്വയം നെറ്റിയിൽ തന്റെ കൈകൊണ്ട് ഒന്ന് അടിച്ചു..

ഇനി എന്റെ ആരാധകരോട് ഒക്കെ ശാന്തരാകാൻ എനിക്ക് പറയണം.. ഇല്ലെങ്കിൽ അർജുനേട്ടൻ അവരെയെല്ലാം എടുത്തു പഞ്ഞിക്കിടും… പാവം എന്റെ കുട്ടികൾ….

അർജുനെ ഇളക്കാൻ വേണ്ടി അവൾ പിന്നെയും പിന്നെയും ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു..

എന്നാൽ അർജുൻ ഒരക്ഷരം പോലും പിന്നീട് സംസാരിച്ചില്ല താനും.

കോളേജിലെ എൻട്രൻസിലേക്ക് അർജുൻ കാർ കയറ്റി.

കുട്ടികളിൽ പലരും കാറ് വരുന്നത് കണ്ടു. ചിമ്മു അർജുന്റെ കൂടെയിരുന്ന് വരുന്നത് കണ്ടതും ചിലർക്കൊക്കെ നെറ്റി ചുളിഞ്ഞു.

ഊഹ്ഹ് ഞാൻ മുമ്പിൽ കയറിയിരുന്നത് ആർക്കും അത്ര പിടിച്ചില്ലെന്ന് തോന്നുന്നു.. കണ്ടില്ലേ ഓരോരുത്തരുടെയൊക്കെ അർത്ഥം വെച്ചുള്ള നോട്ടം..
അവൾ മുഖം വെട്ടിതിരിച്ചു…

അതേയ്…നിനക്ക് മാത്രമല്ല ആരാധകർ ഉള്ളത്.. ഈ അർജുന്നും ഉണ്ടെടി…
വണ്ടി പാർക്കിംഗ്ലേക്ക് കയറ്റുമ്പോൾ അർജുൻ ചിൻമയിയെ നോക്കി പറഞ്ഞു.

തുടരും…..

Leave a comment