രുദ്രാക്ഷം – ഭാഗം 93, 94, എഴുത്ത്: വർണ്ണങ്ങൾ ആമി

ഓഹ്… ഒരു സരോജ് കുമാർ വന്നേക്കുന്നു.. ആരാധകരെ ക്കൊണ്ട് പൊറുതി മുട്ടിയ സ്ഥിതിക്ക് ഇനി എന്തോ ചെയ്യും സാർ…ചിമ്മു അവനെ കളിയാക്കി.

നീ കളിയാക്കേണ്ട.. ഞാനുള്ള കാര്യമാ പറഞ്ഞത്… ദേ ഇപ്പൊ കണ്ടോ…എന്ന് പറഞ്ഞു കൊണ്ട് അർജുൻ ചെറുതായ് ഹോൺ മുഴക്കി.അത് കേട്ട് പെൺകുട്ടികൾ ഒക്കെ തിരിഞ്ഞു നോക്കി.

ഓഹ്… വണ്ടിയുടെ ഹോൺ കേട്ടാൽ ആരാ അതിന് നോക്കാത്തത്.. ഇതൊരു പൊട്ടൻ സാർ ആണല്ലോ. അല്പം കൂടി ഞെളിഞ്ഞു കൊണ്ടാണ് ചിമ്മു പറയുന്നത്. അത് എല്ലാവരും തന്നെ ശരിക്കും കണ്ടോട്ടെ എന്ന് കരുതി ചെയ്തതണ് അവളെന്നു അർജുന് മനസ്സിലായി.

വണ്ടി നിറുത്തിയ ശേഷം അർജുൻ അവളെയൊന്ന് മുഖം തിരിച്ചു നോക്കി.

പറഞ്ഞത് ഓർമയുണ്ടല്ലോ അല്ലെ?

എന്ത്..ചിമ്മു തിരിഞ്ഞവനെ നോക്കി.

നിന്റെ കൂട്ടുകാരികളോട് കിടപ്പറ രഹസ്യംങ്ങൾ വിശദീകരിക്കരുത്….

ഹേയ്… ഇല്ലില്ല..പറയില്ല..

മ്മ്….അർജുൻ ഒന്നിരുത്തി മൂളി.

അർജുനേട്ടൻ എന്റെ അവിടെതൊട്ടു ഇവിടെതൊട്ടു , എന്നൊന്നും പറഞ്ഞു നടക്കരുത്.. എനിക്കിവിടെ പിള്ളേരെ പഠിപ്പിക്കേണ്ടതാണ് കേട്ടോ.

അയ്യേ.. എന്നെ അതൊന്നും ഓർമിപ്പിക്കല്ലേ… ഒരു സാറ് വന്നേക്കുന്നു. തനി സ്വഭാവം എനിക്ക് മാത്രമല്ലേ അറിയു. ചിമ്മു അവന്റെ വയറിൽ ചെറുതായി ഒന്ന് ഇടിച്ചു.

എന്താടി നിനക്കൊരു പുച്ഛം പോലെ..ഈ സാറിനെ നിനക്ക് ഇഷ്ടപ്പെട്ടില്ലേ..

ഓഹ് ഇനി പറഞ്ഞിട്ട് എന്തോ ചെയ്യാനാ… ഈ സുന്ദരിപ്പെണ്ണിന്റെ വിധി. ചിമ്മു അവനെ ഒന്നാക്കിയ ശേഷം ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി..

അതേയ് അർജുനേട്ടാ ഇനി ആ സീനിയർ ചേട്ടനോട് ഒന്നും ചോദിക്കാൻ പോയേക്കരുത്.. പുള്ളിക്കാരൻ എന്നോട് പ്രൊപ്പോസ് ചെയ്തപ്പോൾ ഞാൻ എന്റെ താലിമാല എടുത്തു കാണിച്ചു… എന്റെ വിവാഹം കഴിഞ്ഞൊക്കെ പറഞ്ഞിട്ടുണ്ട്. ഇനി പുള്ളിടെ ശല്യമുണ്ടാവില്ല കെട്ടോ.

അവളത് പറഞ്ഞതും അർജുന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

ചിമ്മു ഇറങ്ങി ക്ലാസ്സിലേക്ക് നടന്നു ചെല്ലുമ്പോൾ ഹന്ന യും അവന്തികയും എത്തിയിട്ടുണ്ട്.

ചിമ്മു ഇത്തിരി വെയിറ്റ് ഒക്കെയിട്ടണ് ക്ലാസ്സിലേക്ക് വന്നത്.

എടി എന്തായി കാര്യങ്ങൾ…ചിമ്മു വന്നിരുന്നതും ഹന്ന ആദ്യം ചോദിച്ചത് അതാണ്‌.

എന്ത് കാര്യങ്ങൾ? ചിമ്മു ന്റെ നെറ്റി ചുളിഞ്ഞു.

അല്ലാ… സാറെന്തു പറഞ്ഞു.

സാറ് പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.

അല്ലടി ഇന്നലെ രാത്രിയില്..? അവന്തിക ഒന്നൂടെ എക്സ്പ്ലൈൻ ചെയ്തു.

മര്യാദയ്ക്കിരുന്ന് പഠിക്കാൻ മാത്രം പറഞ്ഞുന്നേ ഒള്ളു.വേറൊന്നും പറഞ്ഞില്ല..ഗൗരവത്തിൽ അവൾ ബുക്കിലേക്ക് നോക്കി.

എടി.. ഇന്നലെ അങ്ങനെ മെസ്സേജ് അയച്ചും പോയ്‌.. സോറി കേട്ടോ.. ഇനി ആവർത്തിക്കില്ല.
ഹന്ന പറഞ്ഞതും ചിമ്മു തല കുലുക്കി.

ഇരുന്ന് പഠിക്കാൻ നോക്ക്. ഇനി നിങ്ങളോട് സംസാരിച്ചിട്ടുണ്ടെങ്കിൽ എന്നെ പ്ലെയ്സ് മാറ്റുമെന്നാണ് ഏട്ടൻ പറഞ്ഞത്..

അയ്യോ… സാർ അങ്ങനെ ചെയ്യിമോടി. അവന്തികയുടെ ശബ്ദം അല്പം ഉയർന്നു. കൃത്യം അത് കേട്ടുകൊണ്ടാണ് അർജുൻ അവിടേക്ക് കയറി വന്നതും.

ദൈവമേ ഈ പെണ്ണ് എല്ലാം കുളമാക്കും..അവൻ ചിമ്മുനെ നോക്കി.

കുട്ടികളെല്ലാവരും എഴുന്നേറ്റ് നിന്ന് ഗുഡ്മോണിങ് സാർ എന്ന് ഉറക്കെ പറഞ്ഞു.

ഗുഡ് മോർണിംഗ്… സിറ്റ് ഡൌൺ..അവൻ കൈകൊണ്ട് കുട്ടികളോട് എല്ലാവരോടും ഇരിക്കാൻ കാണിച്ചു.

സാർ വന്നത് കൊണ്ട് എല്ലാവരും ക്ലാസ്സിൽ ശ്രെധിച്ചു. ഹന്നയും അവന്തികയും തങ്ങൾ കാരണം ഇനി ചിമ്മുവിനെ പ്ലേസ് മാറ്റിയാലോ എന്ന് പേടിച്ചു ശ്രെധിച്ചു തന്നെയാണ് ഇരുന്നത്.

അർജുന് പക്ഷെ ആ പെൺകുട്ടികളുടെ മുഖത്ത് നോക്കാൻ എന്തോ ഒരു നാണക്കേട് തോന്നി. കാരണം ചിമ്മു എന്തേലും പറഞ്ഞു കൊടുത്തോ എന്ന് അവൻ ഭയന്ന് പോയ്‌.

അതുകൊണ്ട് ഇന്ന് അർജുൻ ആ ഒരു ബെഞ്ച് ഒഴിവാക്കിയാണ് ക്വസ്റ്റ്യൻ ചോദിച്ചത്..
ഇടയ്ക്ക് ഒന്ന് രണ്ട് തവണ അർജുൻ ചിന്മയയെ ഒന്നു നോക്കി. ശ്രദ്ധിച്ചൊക്കെയാണ് ഇരിപ്പ്. പക്ഷേ മനസ്സ് എവിടെയാണെന്നുള്ളത് അവൾക്കു മാത്രമേ അറിയൂ..

അങ്ങനെ അന്ന് ഉച്ചയ്ക്ക് അർജുൻ ലഞ്ച് ബ്രേക്ക് ടൈമിൽ ക്ലാസ് റൂമിൽ ഇരുന്നപ്പോഴാണ് പ്രദീപ്‌ അവനെ വിളിക്കുന്നത്.

ഹലോ അച്ഛാ…

ആഹ് മോനെ… നീ ഫ്രീ ആണോ

അതേ അച്ഛാ… എന്താ…

മോനെ.. അത് പിന്നെ പേടിക്കാൻ ഒന്നുമില്ല… ഇന്ദ്രനു പെട്ടന്ന് ഒരു നെഞ്ചു വേദന.

ങേ.. … അച്ഛനു എന്ത് പറ്റി…

അത് ബ്ലോക്ക്‌ ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു.. ഇമ്മീഡിയറ്റ് ആയിട്ട് സർജറിക്ക് കേറ്റി.

ഓഹ് ഗോഡ്…അർജുൻ അറിയാതെ തന്റെ നെഞ്ചിൽ കൈ വെച്ചു പോയ്‌.

അച്ഛാ… എന്തേലും പ്രശ്നം ഉണ്ടോ..

ഇല്ലന്നെ… യാതൊരു കുഴപ്പവുമില്ല.. പിന്നെ വെറുതെ റിസ്ക് എടുക്കേണ്ട കാര്യമില്ലല്ലോ. അതുകൊണ്ട് സർജറി ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു.

എന്നോട് ആരും വിളിച്ചു പറഞ്ഞില്ല..

മോനെ.. ഒരു 10 മിനിറ്റ് ആയതേയുള്ളൂ.. മനോജാണ് എന്നെ ഇപ്പോൾ വിളിച്ചത്. ഞാനും അമ്മയും കൂടി ഇവിടുന്ന് ഇറങ്ങി. മോൻ ചിമ്മുവിനെ കൂട്ടി വരുമോ.

വരാം അച്ഛാ.. ഞാനും ഇപ്പൊ തന്നെ ഇറങ്ങാം.

മ്മ്.. ശരി മോനെ… അച്ഛൻ വിളിക്കാം കെട്ടോ.മോൻ ടെൻഷനാവോന്നും വേണ്ട
മ്മ്.. ഓക്കേ.. അർജുൻ കാൾ കട്ട്‌ ചെയ്ത്.

എന്താ സാറെ.. എന്ത് പറ്റി.. അടുത്തിരുന്നു അനു മിസ്സ്‌ അവനെ നോക്കി ചോദിച്ചു.

അത്  ന്റെ അച്ഛന് പെട്ടന്ന് ഒരു നെഞ്ചു വേദന… സർജറിക്ക് കയറ്റീന്ന്..

അവൻ കാര്യങ്ങൾ പറഞ്ഞ ശേഷം പ്രിൻസിപ്പൽന്റെ റൂമിലേക്ക് വേഗത്തിൽ പോയി..

ടീച്ചേഴ്സിനോട് ഒക്കെ അർജുൻ തന്റെ വിവാഹം കഴിഞ്ഞതാണെന്നും ചിന്മയിയാണ് വൈഫ് എന്നും പറഞ്ഞിട്ടുണ്ട്… എന്നാൽ ചിമ്മുവിന് അവനീ കാര്യം പറഞ്ഞതൊന്നും അറിയത്തില്ല താനും..

സാറിന്റെ അടുത്ത് ചെന്ന് ലീവ് ചോദിച്ചശേഷം അർജുൻ തിടുക്കത്തിൽ ക്ലാസ് റൂമിലേക്ക് പോയി.

ചിമ്മു എന്തോ നോട്ട് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു.

ചിന്മയി.. അർജുൻ വിളിച്ചതും അവൾ പെട്ടെന്ന് മുഖമുയർത്തി.

എന്തോ…

ഒന്ന് വരൂ…അവന്റെ മുഖഭാവം കണ്ടതും ചിമ്മു ന് എന്തൊക്കെയോ പേടി തോന്നി.

അവൾ പെട്ടെന്ന് എണീറ്റ് അവന്റെ അടുത്തേക്ക് വന്നു.

എന്താ അർജുനേട്ടാ… ഏട്ടന്റെ മുഖമൊക്കെ വല്ലാണ്ട് ഇരിക്കുന്നല്ലോ..

അത് പിന്നെ… അച്ചന്…പറയുമ്പോൾ തന്നെ അർജുന് സങ്കടം വന്നു.

നീ ബാഗ് ഒക്കെ എടുത്തിട്ട് വരു നമുക്ക് ഉടനെ പോകാം…അവൻ ധൃതി കാട്ടി.

ചിമ്മു ഓടി വന്നിട്ട് ബാഗ് ഒക്കെ എടുത്തു..കൂട്ടുകാരൊക്കെ  അവളോട് എന്തു പറ്റി എന്ന് ചോദിച്ചപ്പോൾ അച്ഛന് സുഖമില്ലെന്നും വീട്ടിലേക്ക് പോവുകയാണെന്നും അവൾ പറഞ്ഞു.

എന്നിട്ട് അപ്പോൾ തന്നെ ഇരുവരും കൂടി കോളേജിൽ നിന്നും ഇറങ്ങുകയും ചെയ്തു..

കാറിൽ കയറിയതും അർജുൻ പെട്ടെന്ന് ഫോൺ എടുത്തു സ്റ്റെല്ല യെ വിളിച്ചു

ഹലോ മോനെ.. ഒരു പൊട്ടിക്കരച്ചിലായിരുന്നു അവൻ കേട്ടത്.

അമ്മേ.. അച്ഛന് എന്ത് പറ്റി..

മോനെ… അച്ഛനും ഞാനും കൂടി സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് അച്ഛന് ഒരു വയ്യാഴിക പോലെ വന്നത്. അപ്പോൾതന്നെ സെക്യൂരിറ്റിയെ വിളിച്ചിട്ട് ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. ഇടയ്ക്ക് അച്ഛന് നെഞ്ചുവേദന കൂടി വന്നു.. ഇവിടെ എത്തി ഇസിജി എടുത്തു നോക്കിയപ്പോൾ വേരിയേഷൻ കാണിച്ചു.. എമർജൻസി ആയിട്ട് സർജറിക്ക് കയറ്റിയിരിക്കുകയാണ്.. അരമണിക്കൂർ കഴിഞ്ഞു..

അമ്മ എന്നിട്ടെന്താ ഇതുവരെയായിട്ടും എന്നെ പറയാഞ്ഞത്..അർജുൻ അവരോട് ചോദിച്ചു.

പെട്ടന്ന് എനിക്ക് എന്ത് ചെയ്യണമെന്ന് പോലും അറിയില്ലായിരുന്നു മോനെ. ഞാനും ഫോൺ എടുക്കാതെയാണ് പോകുന്നത്. മോഹൻ ചേട്ടൻ ആണ്  മനോജ്‌ അങ്കിളിനെ വിളിച്ചു പറഞ്ഞത്..

മ്മ്… അമ്മ വിഷമിക്കേണ്ട.. ഞാനും ചിമ്മുവും എവിടുന്നു ഇറങ്ങി..ഉടനെ ഞങ്ങൾ എത്തും.
അവൻ അവരെ ആശ്വസിപ്പിച്ചു. ഫോൺ വെച്ചശേഷം ഉടനെ തന്നെ ശ്രീദേവിയെ വിളിച്ചു. ശ്രീദേവി മനോജും 5 മിനിറ്റിനുള്ളിൽ ഹോസ്പിറ്റലിൽ എത്തുമെന്ന് പറഞ്ഞു.

അങ്ങനെ വീട്ടിലെത്തിയിട്ട് ആയിരുന്നു ചിമ്മു വും അർജുന്നും അവന്റെ നാട്ടിലേക്ക് പോന്നത്

ഭാഗം 94

വണ്ടിയോടിച്ചു പോകുമ്പോഴൊക്കെ അർജുൻ വല്ലാത്ത സങ്കടത്തിൽ ആയിരുന്നു..
ചിമ്മു വും അങ്ങനെ തന്നെ.

അച്ചന് അതൊന്നും വരുത്താതെ സർജറി പെട്ടെന്ന് കഴിയാൻ അവർ ഇരുവരും പ്രാർത്ഥിച്ചു. ഇടക്കൊക്കെ അമ്മയെ വിളിച്ച് വിവരങ്ങൾ തിരക്കുന്നുമുണ്ട്..

ഒന്നും ആയിട്ടില്ലെന്നും, പറഞ്ഞു  സ്റ്റെല്ല കരഞ്ഞു.

അർജുന്റെ കണ്ണുകൾ നിറഞ്ഞു തൂകി. അത് കണ്ടതും ചിമ്മു വിനും ചങ്ക് പൊട്ടി.

അർജുനേട്ട… അച്ഛനെ കൃത്യസമയത്ത് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചല്ലോ.. ഇനി പേടിക്കൊന്നും വേണ്ട.. അച്നു യാതൊരു കുഴപ്പവും വരില്ലന്നേ… ഏട്ടൻ ഇങ്ങനെ വിഷമിക്കരുത്. അവൾ അർജുന്റെ ഇടം കയ്യിൽ പിടിച്ചു..

എനിക്ക് അറിയില്ല ആമി… പാവം എന്റെ അച്ഛൻ….അവന്റ വാക്കുകൾ ഇടറി.

ഇല്ലന്നെ… ഒരു കുഴപ്പവും വരില്ല… ഞാനല്ലേ പറയുന്നത്..അവൾ വീണ്ടും വീണ്ടും ഓരോ ആശ്വാസവാക്കുകൾ പറഞ്ഞുകൊണ്ട് അവന്റെ കൈയിൽ തഴുകി.

കുറെ ദൂരം അവർ പിന്നിട്ട ശേഷമാണ് സ്റ്റെല്ലയുടെ ഫോൺകോൾ വന്നത്.

മോനെ… അച്ഛന് കുഴപ്പമില്ല ടാ.. സർജറി കഴിഞ്ഞു കേട്ടോ.

അത് കേട്ടതും അർജുനും ചിമ്മുവിനും സമാധാനമായി.

അമ്മ അച്ഛനെ കണ്ടോ… സംസാരിച്ചോ നിങ്ങൾ?

മ്മ്.. സംസാരിച്ചു മോനെ.. ഞാനും മനോജ് അങ്കിളും കൂടിയാണ് കയറിയത്..

അച്ഛൻ ഓക്കേ ആണെന്ന് പറഞ്ഞു.

മ്മ്.. ഡോക്ടർ വേറെ എന്തെങ്കിലും പറഞ്ഞോ അമ്മേ..?

കുഴപ്പമൊന്നുമില്ലന്നും,, അച്ഛൻ ഓക്കേ ആണെന്നും പറഞ്ഞു.

മ്മ്മ്….അമ്മ സമാധാനമായിട്ടിരിക്ക് കെട്ടോ.. ഞങ്ങൾ രണ്ട് മണിക്കൂറിനുള്ളിൽ എത്തും.

അച്ഛന് കുഴപ്പമില്ലെന്ന് അറിഞ്ഞതിൽ പിന്നെ അർജുൻ റിലാക്സ് ആയിട്ടാണ് വണ്ടി ഓടിച്ചത്.

എന്നാലും അവൻ എന്തൊക്കെയോ ഒരു പേടി പോലെ ഉണ്ട് താനും.

ഏട്ടാ… ഏട്ടൻ ഇങ്ങനെ വെറുതെ വേണ്ടാത്ത കാര്യങ്ങൾ ചിന്തിക്കരുത് കെട്ടോ.. ഡോക്ടർ പറഞ്ഞല്ലോ അച്ഛൻ ഓക്കേ ആണെന്ന്..പിന്നെന്താ.

ആമി… രണ്ടുദിവസമായിട്ട് എനിക്ക് എന്തൊക്കെയോ ഒരു നെഗറ്റീവ് എനർജി ഫീൽ ചെയ്യുന്നുണ്ട്.. എന്താണെന്ന് മാത്രം മനസ്സിലാകുന്നില്ല.. അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് തിരികെ പോകണമെന്ന് എന്റെ മനസ്സ് പറയുകയായിരുന്നു..

സാരല്ല്യ.. പോട്ടെ… ചിലപ്പോൾ ഇതൊക്കെ കേൾക്കാനായിരിക്കും ഏട്ടനെ അങ്ങനെയൊക്കെ തോന്നിപ്പിച്ചത്.

സത്യം പറഞ്ഞാൽ എനിക്ക് അച്ഛന്റെ ബിസിനസ് നോക്കി നടത്തിയാൽ മാത്രം മതിയായിരുന്നു. അച്ഛൻ എന്നോട് പല ആവർത്തിയത് പറഞ്ഞതുമാണ്. എന്നാൽ എന്റെ ഇഷ്ടം ടീച്ചിംഗ് ആയിരുന്നു. അതുകൊണ്ടാണ് ഞാൻ ഈ ഒരു പ്രൊഫഷനിലേക്ക് വന്നതും…

മ്മ്.. അതിനെന്താ കുഴപ്പം…

ഒന്നുല്ല… എന്നാലും…..അച്ഛനെ കൊണ്ട് ഒറ്റയ്ക്ക് എല്ലാംകൂടി മാനേജ് ചെയ്യാൻ ബുദ്ധിമുട്ടായി കാണും..

സാരല്യന്നേ… ഇനിയിപ്പോ നമുക്ക് അച്ഛനോട് അമ്മയോടും ഒക്കെ ഡിസ്കസ് ചെയ്തിട്ട് മുൻപോട്ടുള്ള കാര്യങ്ങൾ എങ്ങനെയാണെന്ന് തീരുമാനിക്കാം. സർജറിയൊക്കെ കഴിഞ്ഞ സ്ഥിതിക്ക് രണ്ടുമൂന്നു മാസമെങ്കിലും അച്ഛന് റസ്റ്റ് ആവശ്യമായിരിക്കും. അപ്പോൾ പിന്നെ കമ്പനിയിലെ കാര്യങ്ങളൊക്കെ ആരാണെന്ന് നോക്കുന്നത്. ഒക്കെ നമ്മൾക്ക് ആലോചിച്ചു ചെയ്യാം കെട്ടോ.

മ്മ്..ചിമ്മു പറഞ്ഞത് കേട്ട് അർജുൻ തലകുലുക്കി..

ഇടയ്ക്ക് പ്രദീപ് വിളിച്ചിട്ട് അർജുനോട് സംസാരിച്ചു. പതിയെ വന്നാൽ മതിയെന്നും അച്ഛൻ അപകട നിലയൊക്കെ തരണം ചെയ്തു കഴിഞ്ഞു എന്നുമൊക്കെ അയാൾ പറഞ്ഞു.

പ്രദീപ്പും രേഷ്മയും ബാംഗ്ലൂർ വരെ പോയതായിരുന്നു. അവിടെ നിന്നും  ഫ്ലൈറ്റിനാണ് അവർ എറണാകുളത്തേക്ക് വന്നത്. മനോജും ശ്രീദേവിയും ഒക്കെ അവിടെത്തന്നെയുണ്ട്..

രാത്രി, 9മണി ആയപ്പോൾ അർജുന്നും ചിമ്മുവും ഹോസ്പിറ്റലിൽ എത്തി.

അവനെ കണ്ടതും സ്റ്റെല്ല കെട്ടിപ്പിടിച്ച് കരഞ്ഞു..അപ്പോഴേക്കും അർജുന്നും കരഞ്ഞു പോയിരുന്നു.

എല്ലാവരും ചേർന്ന് ആ അമ്മയേം മകനേം സമാധാനിപ്പിച്ചു.

അർജുനു ഡോക്ടറോട് നേരിട്ട് സംസാരിക്കണമായിരുന്നു. ഡ്യൂട്ടി ടൈം കഴിഞ്ഞ് ഡോക്ടർ അദ്ദേഹത്തിന്റെ വീട്ടിലേക്ക് മടങ്ങി പോയി എന്ന് റിസപ്ഷൻ നിന്നും അറിയിച്ചു..പേഷ്യന്റിന്റെ വിവരം ചോദിക്കാൻ ആണെന്ന് പറഞ്ഞപ്പോൾ റിസപ്ഷനിസ്റ്റ് ഡോക്ടർ മാത്യു എബ്രഹാമിനെ വിളിച്ചു. അദ്ദേഹമാണ് അവിടുത്തെ മെയിൻ കാർഡിയോളജിസ്റ്റ്. എമർജൻസി ആയിട്ട് വരുന്ന കേസുകൾ ഒക്കെ അറ്റൻഡ് ചെയ്യുന്നത് ഡോക്ടർ മാത്യുവാണ്. അദ്ദേഹത്തെ വിളിച്ച് സംസാരിച്ച ശേഷമാണ് സത്യത്തിൽ അർജുന്റെ ശ്വാസം നേരെ വീണത്.

അച്ഛനെ കാണാൻ പറ്റുമോ എന്ന് അവൻ ചോദിച്ചപ്പോൾ ഐസിയുവിലേക്ക് ആരെയും കയറ്റത്തില്ലന്നും , പ്രത്യേകിച്ച് കാർഡിയാക് ഐസിയുവിൽ ഇൻഫെക്ഷൻ ഉണ്ടാവാൻ സാധ്യത കൂടുതലാണെന്നും അതുകൊണ്ട് പുറത്തുനിന്ന് പേഷ്യന്റ് നേ കാണിക്കാമെന്നുമാണ് ഡോക്ടർ പറഞ്ഞത് . അതിൻ പ്രകാരം അർജുൻ ഗ്ലാസ്‌ ഡോറിൽ കൂടി അച്ഛനെ കണ്ടു.

മയക്കത്തിൽ ആയിരുന്നു ഇന്ദ്രൻ. അച്ഛന്റെ കിടപ്പ് കണ്ടു അർജുന്നും ചിമ്മു വും കരഞ്ഞു. ദേഹത്തു നിറയെ കുറെ ട്യൂബ്, വയറുകളും ഒക്കെ കണ്ടു അവർക്ക് രണ്ടാൾക്കും ഒരുപോലെ നെഞ്ചു വിങ്ങി.

അധികനേരം ഇവിടെയൊന്നും നിർത്തില്ല എന്ന്  നേഴ്സ് പറഞ്ഞതും രണ്ടുപേരും കൂടി പുറത്തേക്ക് ഇറങ്ങിവന്നു..

സമയം അപ്പോൾ ഒരുപാട് ആയിരുന്നു. മനോജും ശ്രീദേവിയിം മടങ്ങി പൊയ്ക്കോളാൻ അർജുൻ അവരോട് പറഞ്ഞു. പ്രദീപിനോടും രേഷ്മയോടും ഒക്കെ പറഞ്ഞതാണ്. അവർ രണ്ടാളും പോകാൻ കൂട്ടാക്കിയില്ല…

സ്പെഷ്യൽ റൂം പ്രദീപ് എടുത്തിരുന്നു. സർജിക്കൽ ഐ സിയുന്റെ മുൻപിൽ ആരും നിൽക്കേണ്ടെന്നും റൂമിൽ പോയ്‌ റസ്റ്റ്‌ എടുത്തോളാനും അ വാർഡിന്റെ ഇൻചാർജ് വന്നിട്ട് അവരോട് പറഞ്ഞു. അങ്ങനെ എല്ലാവരും റൂമിലേക്ക് പോയി.

തുടരും……

Leave a comment