അങ്ങനെ ഇന്ദ്രന്റെ ആരോഗ്യനില പതിയെ മെച്ചപ്പെട്ടു വന്നു.
ഇന്ദ്രനെ റൂമിലേക്ക് മാറ്റിയ ശേഷം അർജുന്നും ചിമ്മു വും കൂടി വീട്ടിലേക്ക് മടങ്ങി.
അച്ഛനെ കണ്ടു എങ്കിലും ഒന്നും സംസാരിക്കാനൊന്നും നേഴ്സ് സമ്മതിച്ചില്ല.
റസ്റ്റ് ഒരുപാട് ആവശ്യംമാണെന്ന് പറഞ്ഞു..
അങ്ങനെ വീട്ടിൽ എത്തി ഒരു ദിവസം നിന്നിട്ട് അടുത്ത ദിവസം കാലത്തെ രണ്ടു പേരും കൂടി കോളേജിൽ പോയ്. എല്ലാരേം കണ്ടു യാത്ര പറഞ്ഞു, ടി സി യ്ക്ക് അപേക്ഷ ഒക്കെ വെച്ചു.
ഹന്നയും അവന്തികയും ചിമ്മു വന്നപ്പോൾ ഒരുപാട് സന്തോഷിച്ച. എങ്കിലും അവൾ പോകുവാണല്ലോന്നോർത്ത് അവർക്ക് സങ്കടമായിരുന്നു..
അർജുൻ കുട്ടികളോട് എല്ലാവരോടും ഔദ്യോഗികമായിട്ട് ചിന്മയി തന്റെ ഭാര്യയാണെന്നും വിവാഹം കഴിഞ്ഞിട്ട് ഒരു മാസം ആകുന്നതേയുള്ളൂ എന്നും ഒക്കെ പറഞ്ഞു.
പിന്നെ അവൻ തന്റെ വകയായി കുട്ടികൾക്ക് എല്ലാർക്കും ഉച്ചയ്ക്ക് ബിരിയാണി ഒക്കെ വാങ്ങി കൊടുത്തു.
സാർ ഇത്ര പാവമാണല്ലോ എന്ന് ആയിരുന്നു കുട്ടികളുടെ ഒക്കെ ചർച്ച.
പഠിപ്പിക്കുന്ന നേരത്തു സ്ട്രിക്റ്റ് ആണെങ്കിലും അവൻ കുട്ടികളുമായി കമ്പനി ഒക്കെ ആയിട്ട് വന്നത് ആയിരുന്നു. സാറിനും ചിമ്മുവിനും ആശംസകൾ നേർന്നു എല്ലാവരും ചേർന്ന് അവരെ യാത്ര ആക്കി.
അന്നത്തെ ദിവസം അവർ വാടക വീട്ടിൽ താമസിച്ചു. ഇനി യാത്ര ചെയ്തു പോയാലും ഒരുപാട് ലേറ്റ് ആകുമല്ലോ എന്ന് കരുതി അതുകൊണ്ട് അന്ന് ഫുഡ് ഒക്കെ വാങ്ങി വന്നിട്ട് പിറ്റേദിവസം കാലത്തെ വീട്ടിലേക്ക് മടങ്ങി പോകാഎന്ന് അർജുൻ പറഞ്ഞു.
അന്ന് വീണ്ടും അവരുടെ ആദ്യ രാത്രിയുടെ ആവർത്തനം ആയിരുന്നു അവിടെ നടന്നത്.
അർജുൻ തന്റെ പെണ്ണിന്റെ പുതിയ കാണാപ്പുറങ്ൾ തേടി അലഞ്ഞു..
പലപ്പോഴും അവൾ കുതറി മാറാൻ ശ്രെമിച്ചു.. എന്നാൽ അപ്പോളൊക്കെ അവൻ അവളിൽ ര തിയുടെ മായാജാലം തീർത്തു കൊണ്ട് അവളിലേക്ക് കടന്നു ചെന്നു.
ഇരുവരും മനസ് കൊണ്ടും ശരീരം കൊണ്ടും ഒന്നായ ഒരുപാട് നല്ല ഓർമകൾ സമ്മാനിച്ച വീട്.. ശരിക്കും ചിമ്മുന്റെ സ്വർഗം ആയിരുന്നത്.
അവൾക്ക് അവിടെന്ന് മടങ്ങി പോരാൻ ഒരുപാട് സങ്കടം ഉണ്ടായിരുന്നു. പിന്നെ അച്ഛന്റെ ആരോഗ്യവും വീട്ടിലെ കാര്യവും ഒക്കെ ഓർത്തപ്പോൾ അവൾ തന്റെ വിഷമമൊക്കെ ഉള്ളിൽ ഒതുക്കി.
അവരുടെ സങ്കടം എത്രത്തോളം ഉണ്ടെന്നുള്ളത് ആ മുഖം കണ്ടപ്പോൾ അർജുനും മനസ്സിലായി.
ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഹന്നയും അവന്തികയുമൊക്കെ അവൾക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. അതൊക്കെ അവൾ അർജുനോട് പറഞ്ഞു.
സാരമില്ല… പോട്ടെ.. നീ വിഷമിക്കണ്ട.. നമുക്ക് ഇടയ്ക്കൊക്കെ ഫ്രണ്ട്സിനെ കാണാനായിട്ട് വരാം.. ഇതിപ്പോ നമുക്ക് ഒന്നും മേലാത്ത ഒരു അവസ്ഥയായി പോയില്ലേ.
മ്മ്.. അറിയാം… അച്ഛനും അമ്മയ്ക്കും നമ്മൾ മാത്രമല്ലേ ഉള്ളൂ.. പിന്നെ എവിടെയോ എന്റെ മനസ്സിൽ ഒരു ചെറിയ നൊമ്പരം. പോട്ടെ സാരമില്ല… നമ്മുടെ ജീവിതത്തിലെ ചില യാത്രകളിൽ വഴിയോരത്ത് പലരെയും കണ്ടുമുട്ടും.. എല്ലാരും യാത്രകളിൽ അങ്ങോളം കൂടെ വേണം എന്ന് നമുക്ക് വാശി പിടിക്കാൻ പറ്റില്ലല്ലോ… അതുപോലെ ഈ കോളേജും അവിടുത്തെ ഫ്രണ്ട്സും ഒക്കെ ആവട്ടെ അല്ലെ.
മ്മ്….അവൾ പറയുന്നത് കേട്ട് അർജുൻ ഒന്ന് മൂളുക മാത്രമാണ് ചെയ്തത്.
സത്യത്തിൽ അവർക്കും പരസ്പരം അറിയാനും മനസ്സിലാക്കാനും പ്രണയിക്കാനും ഒക്കെയുള്ള ഒരു നല്ലൊരു അന്തരീക്ഷമായിരുന്നു അവിടെയുള്ളത്. അർജുൻ ആണെങ്കിൽ ആ കോളേജിൽ പറ്റാവുന്നിടത്തോളം പഠിപ്പിക്കണമെന്ന് ഓർത്തതും ആയിരുന്നു.
എന്നാൽ അതിനേക്കാൾ വലുതാണല്ലോ അച്ഛൻ എന്ന വികാരം…
******
ഒരാഴ്ചയ്ക്കുശേഷമാണ് ഇന്ദ്രൻ വീട്ടിലേക്ക് മടങ്ങി വന്നത്. സ്റ്റല്ലായെ സഹായിക്കുന്ന ഒരു ചേച്ചിയുണ്ട്, അവരെ വീടും പരിസരവും ഒക്കെ വൃത്തിയാക്കിയിരുന്നു. കൂടാതെ ഇന്ദ്രൻ കിടക്കുന്ന റൂമൊക്കെ അവർ ഏറ്റവും നന്നായിട്ട് വൃത്തിയാക്കി.
ഇന്ദ്രനോട് അധികം സംസാരിക്കരുതെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് അവൻ പരമാവധി ആരോടും അങ്ങനെ വർത്തമാനം ഒന്നും പറയില്ലായിരുന്നു.
അർജുൻ ജോലി നിർത്തി വന്നു എന്ന് അറിഞ്ഞതും ഇന്ദ്രന് സങ്കടമായി. ഓഫീസിലെ കാര്യങ്ങളൊക്കെ മാനേജർ നോക്കിക്കോളും എന്ന് ഇന്ദ്രൻ അർജുനോട് പറഞ്ഞു.
എന്നാൽ അങ്ങനെ എല്ലാ കാര്യങ്ങളും മാനേജരെ മാത്രം ഏൽപ്പിച്ചാൽ ശരിയാവില്ലെന്നും താൻ അവിടെ വേണമെന്ന് അതുകൊണ്ട് ഇനിമുതൽ ഓഫീസിലേക്ക് താൻ പൊയ്ക്കോളാം എന്നുമൊക്കെ അർജുൻ അച്ഛനോട് പറഞ്ഞു.
അങ്ങനെ അടുത്ത ദിവസം മുതൽ ഇന്ദ്രനു പകരം പോയി തുടങ്ങി..
പിന്നെയും ഒരാഴ്ച കൂടി കഴിഞ്ഞാണ് ച്ചിമ്മു വീടിനടുത്തുള്ള കോളേജിലേക്ക് മാറിയത്. ശരിക്കും പറഞ്ഞാൽ ഇന്ദ്രന് പാർട്ണർഷിപ്പ് ഉള്ള കോളേജ് ആണത്
കാലത്തെ അർജുനനോടൊപ്പം ആണ് അവൾ കോളേജിലേക്ക് പോകുന്നത്.
തിരികെ അവളെ കൂട്ടുവാനായി അർജുൻ ഡ്രൈവറെ അയയ്ക്കും.
അങ്ങനെ ജീവിതം വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതെ ഹാപ്പി ആയിട്ട് മുന്നോട്ടുപോയി കൊണ്ടേയിരുന്നു.
ഉടനെ ഒരു കുഞ്ഞു വേണ്ട എന്നുള്ളത് കൊണ്ട് സേഫ് സോണിൽ ആയിരുന്നു അവരുടെ കാര്യങ്ങളൊക്കെ സ്മൂത്ത് ആയിട്ട് നടന്നത്..
ഒന്ന് രണ്ട് തവണ അർജുനും ചിന്മയിയും കൂടി തിരുവനന്തപുരത്തേക്ക് പോയി..
അച്ഛനെയും അമ്മയുടെയും കൂടെ രണ്ടുദിവസം നിന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാലും ഒക്കെ ചിമ്മു അർജുനും ആയിട്ട് തൊഴാനായി പോയി.
മകളുടെ സന്തോഷകരമായ കുടുംബജീവിതം കണ്ടപ്പോൾ പ്രദീപിനും രേഷ്മയ്ക്കും മനസ്സ് നിറഞ്ഞു.
ആറ്റുകാൽ പൊങ്കാല വരുന്നതുകൊണ്ട് കുറച്ചുദിവസം നിന്നിട്ട് പോകാം എന്നൊക്കെ രേഷ്മ മകളോട് പറഞ്ഞു നോക്കി.
എന്നാൽ അവൾക്ക് അർജുന്റെ ഒപ്പം പോയെ മതിയാവൂ. അർജുനേട്ടനെ കാണാണ്ട് ഒരു ദിവസം പോലും ചിമ്മുവിന് പറ്റില്ല..
കല്യാണം ആലോചിച്ച സമയത്ത് അർജുനെ വേണ്ടെന്നു പറഞ്ഞു ബഹളം കൂട്ടിയ പെണ്ണിനോട് ഇപ്പോൾ ഒരു നിമിഷം പോലും അവനെ കാണാതിരിക്കാൻ വയ്യല്ലേ എന്നു പറഞ്ഞ് അമ്മ കളിയാക്കി.. അതിന്റെ മറുപടിയായി അവൾ അമ്മയെ വെറുതെ ഇക്കിളി കൂട്ടി.
ചിമ്മു ഒരു പാവമാണെന്ന് മറ്റാരെക്കാൾ ഈ ലോകത്ത് ഏറ്റവും വ്യക്തമായി അറിയാവുന്നത് അർജുനാണ്.. അവന്റെ ഓരോ ശ്വാസത്തിലും അവളാണ് നിറഞ്ഞു നിൽക്കുന്നത്.
ആമി….അവൾക്കു വേണ്ടിയാണ് അവന്റെ ഹൃദയത്തിന്റെ സ്പന്ദനം പോലും..
ആമി എന്ന് എന്തിനാണ് തന്നെ വിളിക്കുന്നതെന്ന് ഒരു ദിവസം ചിമ്മു അവനോട് ചോദിച്ചു.
പഴയ ഏതെങ്കിലും ലൈൻ ആണോ എന്ന് അറിയുവാനാണ് പെണ്ണ് ചോദിച്ചത്.
എന്നാൽ ചിന്മയി എന്നുള്ളതിന്റെ ഷോർട്ട് ആയിട്ട് എല്ലാവരും ചിമ്മു എന്നു വിളിക്കുമ്പോൾ താൻ ഒരു വെറൈറ്റിക്ക് വേണ്ടി ആമി എന്നാക്കിയതാണെന്ന് അവൻ പുഞ്ചിരിയോടെ അവളോട് പറഞ്ഞു.
മറുപടിയായി അവന്റെ വലത്തെ കവിളിൽ ഒന്ന് അമർത്തിക്കടിച്ച ശേഷം അവൾ തിരിഞ്ഞ് ഓടിപ്പോകാൻ തുടങ്ങിയതും അർജുൻ അവളെ പിടിച്ച് ബെഡിലേക്ക് ഇട്ടിരുന്നു.
അർജുൻഏട്ടാ അമ്മ അപ്പുറത്തുണ്ട് എന്ന് പറഞ്ഞ് തീരും മുന്നേ അവൻ അവളുടെ അധരം നുകർന്നു..
അവന്റെ മീശതുമ്പ് അവളുടെ വദേനത്തെ ഇക്കിളികൂട്ടി..അവന്റെ അദരത്തിന്റെ മധുരം നുകർന്നുകൊണ്ട് പാതി ചാരിയ ജാലകത്തിന്റെ വിടവിലൂടെ ചിമ്മുവിന്റെ മിഴികൾ പുറത്തേക്ക് പാഞ്ഞു .
മുറ്റത്തെ ഇലഞ്ഞിമരത്തിന്റെ കൊമ്പിൽ രണ്ട് തെന്നൽ കുരുവികൾ പരസ്പരം കൊക്കുരുമ്മിയും തൂവൽ ചലിപ്പിച്ചും അവരുടെ പ്രണയം പങ്കുവയ്ക്കുന്നത് അതിനേക്കാൾ പ്രണയ ഭാവത്തോടെ അവൾ നോക്കി കണ്ടു.
തുടരും…..
