ഭാഗം 95
പുറമെ പ്രകടിപ്പിക്കാത്ത പ്രകൃതമാണെങ്കിലും അർജുന്റെ ഉള്ളിൽ അവന്റെ അച്ഛനോട് ഉള്ള സ്നേഹത്തിന്റെ ആഴം എത്രത്തോളം ആണെന്ന് പ്രദീപുo രേഷ്മയും കൂടിയിരുന്നു പറയുകയാണ്.
“സത്യം കേട്ടോ.. ഞാനും ഓർക്കുവായിരുന്നു അർജുന്റെ ആ സ്നേഹം… ഇന്ദ്രേട്ടനും സ്റ്റെല്ലയും എത്ര ലക്കിയാണല്ലേ ” രേഷ്മ പറഞ്ഞതും പ്രദീപ് തല കുലുക്കി.
“ചിമ്മു പറഞ്ഞു, അച്ഛന്റെ വിവരമറിഞ്ഞപ്പോൾ മുതൽ അർജുന് സങ്കടമായിരുന്നുവെന്ന്… വണ്ടിപോലും ഓടിക്കാൻ വയ്യാരുന്നു..”
“അതുകൊണ്ടാണല്ലോ ഇടയ്ക്കൊക്കെ ഞാൻ വിളിച്ചു സംസാരിച്ചത്.. ” അങ്ങനെ രണ്ടാളും സംസാരിച്ചു ഇരുന്നപ്പോൾ ചിമ്മു അച്ഛന്റെ യും അമ്മയുടെയും അരികിലേക്ക് വന്നു.
അച്ഛാ… നമ്മുക്ക് ഫുഡ് കഴിച്ചിട്ട് വരാം.. ഏട്ടൻ വിളിക്കുന്നുണ്ട് കേട്ടോ. ക്യാന്റീനിൽ പോയ് നോക്കാം
“നിങ്ങള് പോയിട്ട് വാ മക്കളെ.. നേരം ഇത്രേം ആയില്ലേ. ഞങ്ങയ്ക്ക് ഇനി ഒന്നും വേണോന്നില്ല…. അല്ലെ രേഷ്മെ” പ്രദീപ് ഭാര്യയെ നോക്കി പറഞ്ഞു.
“ഹേയ്,,, അതൊന്നും പറ്റില്ല.. രണ്ടാളും വന്നേ.. നമുക്ക് എല്ലാവർക്കും കൂടി ഒരുമിച്ചു പോയി കഴിക്കാം. അവിടെ അമ്മയാണെങ്കിൽ ഒന്നും വേണ്ടാന്ന് പറഞ്ഞ് ഇരിക്കുകയാണ്. എല്ലാരും ഇങ്ങനെ തുടങ്ങിയാൽ എന്ത് ചെയ്യും? ശരിക്കും എനിക്ക് വിശക്കുന്നുണ്ട് കേട്ടോ..”
ചിമ്മു അച്ഛനെയും അമ്മയെയും നോക്കി കണ്ണുരുട്ടി.
എന്നാലും അവർ രണ്ടാളും മടിയോടെ ഇരിക്കുകയാണ്..ഒടുവിൽ ഇത്തിരി ദേഷ്യപ്പെട്ടാണ് ചിമ്മു അവരെ കൂട്ടിക്കൊണ്ടുവന്നത്. അതേ അവസ്ഥയിൽ തന്നെയായിരുന്നു സ്റ്റെല്ല യും..
അമ്മേ… എത്ര നേരമായി ഇങ്ങനെ ഒരേ ഇരുപ്പ് തന്നെ.. അച്ഛന് ഇപ്പോൾ ഒരു പ്രശ്നവുമില്ലന്ന് ഡോക്ടർ പറഞ്ഞില്ലേ.. ഇനിയെന്താ….
നാളെ അച്ഛനെ നേരിൽ കണ്ടു സംസാരിച്ചിട്ട് മതി എന്ന മട്ടിലാണ് സ്റ്റെല്ല. പക്ഷെ ചിമ്മു അവരെ കുറച്ചു വഴക്ക് ഒക്കെ പറഞ്ഞു അർജുൻ ആ സമയത്തു ഒന്ന് കുളിച്ചു ഫ്രഷ് ആവുകയുമാണ്.. അവൻ ആകെ മടുത്തു പോയിരിന്നു. അതുകൊണ്ട് ഒന്ന് കുളിച്ചു കഴിഞ്ഞാൽ ക്ഷീണം മാറുമെന്ന് പറഞ്ഞു ചിമ്മു ആണവനെ കുളിക്കാൻ കയറ്റിയത്.
അർജുന്നും കൂടി ഇറങ്ങി വന്ന ശേഷം അവർ എല്ലാവരും ക്യാന്റീനിൽ ചെന്ന്. ചപ്പാത്തിയും വെജ് കറി യും ആയിരുന്നു എല്ലാവരും കഴിച്ചത്.. ഓരോ കോഫി കൂടി കുടിച്ചപ്പോൾ അർജുന്റെ ക്ഷീണം ഒക്കെ കുറഞ്ഞു.
അങ്ങനെ തിരിച്ചു റൂമിൽ വന്നു കിടന്നപ്പോൾ വെളുപ്പിന് ഒരു മണി ആയിരുന്നു..
സ്റ്റെല്ല യും ചിമ്മു വും കൂടി ഒരു ബെഡ് ഷെയർ ചെയ്തു. അർജുൻ ഒറ്റയ്ക്ക് കിടന്നു.
പ്രദീപ്പും രേഷ്മ യും മറ്റൊരു റൂം എടുത്തിരുന്നു.
കിടന്നുവെങ്കിലും ആർക്കും ഉറക്കം വരുന്നേ യില്ല.. വെറുതെ തിരിഞ്ഞും മറിഞ്ഞും അവർ നേരം വെളുപ്പിച്ചു.
ഡോക്ടർ മാത്യു വന്ന ശേഷം അർജുന്നും അമ്മയും കൂടി അദ്ദേഹത്തെ കാണാൻ ചെന്ന്.
ഇന്ദ്രൻ ഓക്കേ ആണെന്നും ഇനി പേടിക്കുവൊന്നും വേണ്ടന്നും മാത്യു ഡോക്ടർ നൂറു ശതമാനം ഉറപ്പ് പറഞ്ഞു. അത് കേട്ടപ്പോൾ അർജുന്റെ മിഴികൾ നിറഞ്ഞു.
നാളെ ഉച്ചയോടു കൂടി ആയിരിക്കും ഇന്ദ്രനെ റൂമിലേക്ക് മാറ്റുന്നത്. അതുവരേക്കും സർജിക്കൽ ഐസിയുവിൽ തന്നെ തുടരണം എന്നാണ് ഡോക്ടർ നിർദ്ദേശിച്ചത്.
അതുപോലെതന്നെ ഇന്ദ്രന് ആറുമാസത്തേക്ക് റസ്റ്റ് നന്നായിട്ട് വേണം.
ഇന്ദ്രൻ ഓഫീസിലൊക്കെ പോകാറുണ്ടെന്നും കാര്യങ്ങളൊക്കെ നോക്കി നടത്തുന്നത് ഇന്ദ്രൻ ആണെന്നും അർജുൻ ഡോക്ടർ മാത്യുവിനോട് പറഞ്ഞിരുന്നു
എന്നാൽ അതൊക്കെ ഇനി ആറുമാസത്തേക്ക് നിർത്തിവയ്ക്കുന്നതാണ് നല്ലതെന്ന് ഡോക്ടർ പറഞ്ഞു.
കാരണം ഒരുപാട് ഡ്രസ്സ് ഒന്നും അദ്ദേഹത്തിന് ഇനി കുറച്ചു നാളത്തേക്ക് പാടില്ല. ഓഫീസും കണക്കും കാര്യങ്ങളും ഒക്കെ മറ്റാരെയെങ്കിലും ഏൽപ്പിക്കുന്നതാണ് നല്ലതെന്നും ഡോക്ടർ പറഞ്ഞു.
എല്ലാം കേട്ട് അർജുൻ തലകുലുക്കി.
അച്ഛനെ നേരിട്ട് കാണാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ ഉച്ചയ്ക്ക് ശേഷം മതിയെന്നാണ് ഡോക്ടർ പറഞ്ഞത്.
ഡോക്ടറോട് ഒരുപാട് നന്ദിയൊക്കെ പറഞ്ഞശേഷം അർജുനും അമ്മയും കൂടി വെളിയിലേക്ക് വന്നു.
അവരെ കാത്തുനിൽക്കുകയായിരുന്നു പ്രദീപും രേഷ്മയും ഒക്കെ. ചിമ്മു അർജുൻ ഡോർ തുറന്ന് ഇറങ്ങിയതും അവന്റെ അരികിലേക്ക് ഓടിച്ചെന്നു. അച്ഛന് കുഴപ്പമൊന്നുമില്ല എന്ന് ഡോക്ടർ പറഞ്ഞ വിവരങ്ങളൊക്കെ അർജുൻ അവരോടൊക്കെ അറിയിച്ചു..
അപ്പോഴേക്കും ശ്രീദേവിയും മനോജും എത്തി.
ആറുമാസത്തേക്ക് അച്ഛന് പരിപൂർണ്ണ റെസ്റ്റ് ആണ് ഡോക്ടർ നിർദ്ദേശിച്ചത് എന്ന് അർജുൻ എല്ലാവരോടും പറഞ്ഞു.
മ്മ്… ഇനിയിപ്പോ ഓഫീസിലെ കാര്യങ്ങളൊക്കെ മോൻ നോക്കി നടത്തു.. അല്ലാണ്ട് മുന്നോട്ട് എങ്ങനെയാണ്…മനോജ് ചോദിച്ചതും അർജുൻ എന്തൊക്കെയോ തീരുമാനങ്ങൾ എടുത്ത മട്ടിൽ തല കുലുക്കി..
അപ്പോഴേക്കും അർജുന്റ് ഫോണില് ആരോ വിളിച്ചു..എടുത്തു നോക്കിയതും കോളേജ് ൽ നിന്ന് ആയിരുന്നു.
അവൻ കാൾ അറ്റൻഡ് ചെയ്തു കൊണ്ട് ഇത്തിരി മാറി പ്പോയ്.
പ്രിൻസിപ്പൽ ആയിരുന്നു വിളിച്ചത് അവൻ സാറിനോട് കാര്യങ്ങളൊക്കെ പറഞ്ഞു.
അപ്പോൾ ഉടനെ ഇനി കോളേജിലേക്ക് തിരികെ വരാൻ സാധിക്കില്ലയിരിക്കും അല്ലേ..?
ഇല്ല സാർ.. ഇവിടെ അമ്മ മാത്രമേ ഉള്ളൂ.. ഞാൻ അങ്ങോട്ടേക്ക് പോന്നാൽ ഇവിടുത്തെ കാര്യങ്ങളൊക്കെ താറുമാറാകും. അതുകൊണ്ട് ഞാൻ എന്റെ ജോലി റിസൈൻ ചെയ്യുവാണ്. എന്നിട്ട് കമ്പനിയിലെ കാര്യങ്ങളൊക്കെ ഏറ്റെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
മ്മ് ഗുഡ്.. അപ്പോൾ വൈഫിന്റെ ടി സിയും മറ്റും..
വൈഫിനെ ഞാനിവിടെത്തന്നെയുള്ള കോളേജിലേക്ക് മാറ്റിക്കോളാം സാറേ. അച്ഛനെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്ത ശേഷം ഞാനും വൈഫും കൂടി കോളേജിലേക്ക് വരാം.
ഓക്കേ ഓക്കേ.. സമയം പോലെ വന്നാൽ മതി എന്ന് പറഞ്ഞു പ്രിൻസിപ്പൽ ഫോൺ വെച്ചു.
ചിമ്മു അവനരികിലായി വന്നു നിൽപ്പുണ്ടായിരുന്നു.
അർജുനേട്ടാ ആരായിരുന്നു വിളിച്ചത്?
കോളേജിൽ നിന്ന് പ്രിൻസിപ്പൽ…
മ്മ്.. ഏട്ടൻ എന്ത് പറഞ്ഞു
ഇനിയിപ്പോ കോളേജിലേക്ക് പോയി കുട്ടികളെ പഠിപ്പിക്കാൻ ഒന്നും പറ്റില്ലല്ലോ. ഞാൻ അതുകൊണ്ട് ജോലി വേണ്ടെന്നു വയ്ക്കുവാണ്..
അതേ… അതാണ് നല്ലത്… അമ്മയെ ഒറ്റയ്ക്കാക്കിയിട്ട് നമുക്ക് എവിടേക്കും പോകാൻ പറ്റില്ല. ഇപ്പോൾതന്നെ നമ്മൾ രണ്ടാളും ഇല്ലാഞ്ഞതു കൊണ്ടാണ് അമ്മ ഇത്രമാത്രം വിഷമിച്ചു പോയത്.
മ്മ്… എനിക്ക് അറിയാം ആമി.. ഞാൻ അതുകൊണ്ട് ഇനി ഇവരെ വിട്ട് എവിടേക്കും ഇല്ല.
നമ്മുടെ വീടിനടുത്തുള്ള കോളേജിലെ നിന്നെയും ചേർക്കാം.. ഇനിയിപ്പോ അധികനാളത്തെ പഠിത്തം ഒന്നും ഇല്ലല്ലോ..
മ്മ്.. അതുമതി..അങ്ങനെ അവർ തമ്മിൽ ഒരു ധാരണയിലായി
ഭാഗം 96
അങ്ങനെ ആ ദിവസവും കടന്നു പോയ്. അർജുന്നും ചിമ്മുവും അമ്മയുടെ കൂടെ ഹോസ്പിറ്റലിൽ ആയിരുന്നു.
വൈകുന്നേരത്തോടെ പ്രദീപും രേഷ്മയും മനോജിന്റെ വീട്ടിലേക്ക് പോയി.
ഹോസ്പിറ്റലിൽ വെറുതെ നിന്നിട്ടും കാര്യമൊന്നുമില്ല. ഇന്ദ്രനെ പുറത്തുനിന്നുള്ള ആർക്കും കാണാനും സാധിക്കില്ല. ക്യാഷ് കളയാനായി ഒരു അഡീഷണൽ റൂം എടുത്ത് അവർക്ക് കൂടി സ്റ്റേ ചെയ്യാമെന്ന് മാത്രമേയുള്ളൂ. അതുകൊണ്ട് എല്ലാവരും നിർബന്ധിച്ചു അവരെ പറഞ്ഞയക്കുകയായിരുന്നു.
തന്നെയുമല്ല ഇന്ദ്രനെ റൂമിലേക്ക് മാറ്റിക്കഴിഞ്ഞാൽ സ്റ്റെല്ല യ്ക്ക് മാത്രമേ കൂടെ നിൽക്കാൻ പറ്റുവൊള്ളൂ. പുറത്തു ന്നു ആരേം കാണാനും അനുവദിക്കില്ല. ഇൻഫെക്ഷൻ ഉണ്ടാവാൻ സാധ്യത കൂടുതൽ ആയത് കൊണ്ടാണ്… അതുകൊണ്ട് ഇന്നൊരു ദിവസം കൂടി ഇവിടെ നിന്നിട്ട് നാളെ കാലത്തെ അർജുന്നും ചിമ്മുവും വീട്ടിലേക്ക് പോകും. അവിടെ നിന്നും കോളേജിൽ പോയിട്ട് എല്ലാവരെയും കണ്ടു യാത്ര പറഞ്ഞു പോരാനാണ് ഇരുവരുടെയും പ്ലാൻ.
കുടുംബകാരൊക്കെ വിളിച്ചു ഇന്ദ്രന്റെ വിവരം ചോദിക്കുന്നുണ്ട്. എല്ലായിപ്പോഴും ആരെങ്കിലും ഒക്കെ വിളിച്ചു കൊണ്ടേയിരിക്കും.. ഫോൺ താഴെ വെയ്ക്കാൻ നേരമില്ല..
അച്ഛമ്മയെ ഇന്ദ്രന്റെ അച്ഛന്റെ വകയിൽ ഒരു കുഞ്ഞമ്മയുടെ വീട്ടിൽ അക്കിയിട്ട് ആയിരുന്നു വന്നത്. ആദ്യത്തെ ദിവസംമൊക്കെ അച്ഛമ്മ ഭയങ്കര കരച്ചിൽ ആയിരുന്നു.. കുഴപ്പമില്ലന്ന് എല്ലാവരും വിളിച്ചു പറഞ്ഞാണ് ഒടുവിൽ ആ പാവത്തിനെ ഒന്ന് സമാധാനിപ്പിച്ചത്.
.
ഇന്ദ്രന്റെ അമ്മ നാല് വർഷം മുന്നേ കാൻസർ വന്നു മരിച്ചു പോയ്. അവസാന നിമിഷം ആയിരുന്നു ഇന്ദ്രൻ അറിഞ്ഞത്. അമ്മയുടെ കൂടെ നിൽക്കൻ സാധിക്കാത്തതിന്റെ വേദന ഇപ്പോളും അവനുണ്ട്. എന്നും അവർക്ക് ഇന്ദ്രനോട് വഴക്കും പിണക്കവും ആയിരുന്നു. അമ്മയുടെ ഈ രീതി മാറട്ടെ എന്ന് കരുതി ഇന്ദ്രനും വിട്ടു വീഴ്ച്ചയ്ക്ക് മുതിർന്നില്ല.. ഒടുക്കം ഈലോകത്തു നിന്നും പോകാറായപ്പോൾ ആയിരുന്നു അമ്മയും മകനും തമ്മിൽ അടുത്തത്.. ചെയ്ത് കൂട്ടിയ ദ്രോഹത്തിന് ഒരുപാട് മാപ്പ് പറഞ്ഞാണ് അവർ മടങ്ങി പോയതും. കുറെ ദിവസങ്ങൾ ഇന്ദ്രൻ ആ വിഷമത്തിൽ ആയിരുന്നു.. അർജുന്നും അമ്മയും ഒക്കെ ഒരുപാട് ശ്രെമിച്ച ശേഷം അയാൾ പഴയത് പോലെ ആയതും..
ശോ.. അത്രേം പ്രശ്നം ആയിരുന്നോന്നേ… ഈ പാവം അച്ഛനോട് എങ്ങനെ ഇതുപോലെ പെരുമാറാൻ സാധിച്ചു.. അതും ഒരേ യൊരു മകൻ.. കഷ്ടം ല്ലേ…
അർജുൻ പഴയ ഓരോരോ കാര്യങ്ങൾ പറയുന്നത് കേട്ട് ചിമ്മു അവന്റെ അടുത്ത് ഇരിക്കുകയാണ്.
മ്മ്… എന്റെ ഓർമ്മയിൽ പോലും ഈ അമ്മൂമ്മ വീട്ടിൽ വന്നിട്ടില്ലടാ. എന്നും വഴക്ക് മാത്രം.. എന്തെങ്കിലും കാരണങ്ങൾ ഉണ്ടാക്കും.. അതായിരുന്നു ആളുടെ തൊഴിൽ…
രണ്ടാളും അങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഹന്നയുടെ ഫോൺകോൾ വന്നു.
ഹല്ലോ… ചിമ്മു.
ആഹ് ഹന്ന… എന്താടാ.
നീ ഹോസ്പിറ്റലിൽ ആണോടാ
അതേ.. ഞാൻ ഇപ്പോളും ഹോസ്പിറ്റലിൽ തന്നെ.. നീയോ.
ഞാനിപ്പോൾ വീട്ടിൽ വന്നു കേറി.. എടാ എന്തുണ്ട് വിശേഷം.. അച്ഛൻ ഓക്കേ ആയോ..
അച്ഛനെ നാളെ റൂമിലേക്ക് മാറ്റും.. കുഴപ്പമില്ല ടാ.. അച്ഛൻ ബെറ്റർ ആയി വരുന്നുണ്ട്.
മ്മ്.. അർജുൻ സാർ?
ഏട്ടൻ ഇവിടെയുണ്ട്
Mm… നിന്റെ അടുത്തുണ്ടോ. ഹന്ന വീണ്ടും ചോദിച്ചു.
ഹന്ന ചോദിക്കുന്നത് ചിമ്മുവിന്റെ അരികിലിരുന്ന് അർജുനും കേട്ടു.
എന്താടാ.. നീ പറയു.
എടാ.. നീയും അർജുൻ സാറും തമ്മിൽ വിവാഹം കഴിച്ചതാണെന്ന് ക്ലാസിൽ എല്ലാവരും അറിഞ്ഞു.
ങേ.. അതെങ്ങനെ.. ചിമ്മു അന്തളിച്ചു പോയ്.
എടാ.. നമ്മുടെ സൂസൻ മാം ഇന്ന് പറഞ്ഞത്..
യ്യോ.. എന്നിട്ടോ…
എന്നിട്ട് കുഴപ്പമൊന്നുമില്ല… സാർ ഈ കാര്യമൊക്കെ നേരത്തെ സ്റ്റാഫ് റൂമിൽ പറഞ്ഞിട്ടുണ്ടായിരുന്നു. ടീച്ചേഴ്സിന് എല്ലാവർക്കും അറിയുകയും ചെയ്യാം.
അയ്യോ.. നേരാണോഡാ
Mm.. അതെ…. ക്ലാസിൽ എല്ലാരും ഞെട്ടി പ്പോയ്. ബോയ്സിനും ഗേൾസിനും ഒരുപോലെ സങ്കടമായി പോയി കേട്ടോ.
ങേ.. അതെന്താ..ഹന്ന ചിരിയോടെ പറയുന്നത് കേട്ട് ചിമ്മു പെട്ടെന്ന് ചോദിച്ചു.
നിന്നെ വായിനോക്കിയിരുന്ന ആൺകുട്ടികൾക്കും സങ്കടമായി സാറിനെ ട്യൂൺ ചെയ്ത് വീഴിക്കാം എന്ന് കരുതിയ പെൺപിള്ളേർക്കും സങ്കടമായി പോയി
അവൾ പറയുന്ന കേട്ട് ചിമ്മു ചിരിയോടെ അർജുനെ നോക്കി.
എല്ലാം കേട്ടുകൊണ്ട് അർജുൻ അവളുടെ അരികിലായി ചേർന്നിരുപ്പുണ്ട്.
നി ഇനി എന്നാണ് കോളേജ്ലേക്ക് വരുന്നത്…?
ഞാൻ ഈ ആഴ്ച വരും ടാ… ഇനിയിപ്പോ ഞാനും അർജുനേട്ടനും നാട്ടിൽ തന്നെ നിൽക്കാനാണ് പ്ലാൻ.
അയ്യോ…അപ്പോ നീയീ കോളേജ് മാറുവാണോ.
Mm.. അതേടാ…ഇനിയിപ്പോ അച്ഛന് വയ്യാത്ത സ്ഥിതിക്ക് അച്ഛന്റെ കമ്പനിയും കാര്യങ്ങളും ഒക്കെ അർജുനേട്ടൻ ഏറ്റെടുക്കാനാണ്…അപ്പോൾ പിന്നെ ഏട്ടൻ എന്തായാലും ജോലി റിസൈൻ ചെയ്യും. പിന്നെ ഞാൻ ഒറ്റയ്ക്ക് എങ്ങനെയാടാ… നിനക്കറിയാലോ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് കുറച്ച് ദിവസങ്ങളെ ആയിട്ടുള്ളൂ.. ഏട്ടനെ പിരിഞ്ഞു നിൽക്കാൻ എനിക്കും ബുദ്ധിമുട്ടാണ്. അല്ലെങ്കിൽ ഹോസ്റ്റലിൽ എവിടെയെങ്കിലും നോക്കാമായിരുന്നു.
ശോ.. നീയിനി ഇല്ലെടാ.. കഷ്ടം ഹന്ന സങ്കടപ്പെട്ടു.
Mm.. എന്ത് ചെയ്യാനാ.. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ആരും സ്വപ്നത്തിൽ പോലും കരുതിയില്ലല്ലോടാ..
സാർ ഒരു മകൻ മാത്രം ഒള്ളു ല്ലേ.
ഉവ്വ്… അതാണ്..
Mm. അങ്ങനെ കൂട്ടുകാർ രണ്ടു പേരും കുറച്ചു നേരം സംസാരിച്ചു. എന്നിട്ട് ഫോൺ വെച്ചു.
ആമി.. നിനക്ക് ആ കോളേജിൽ പഠിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ നിന്നോളൂ ട്ടോ. താമസമൊക്കെ ഞാൻ റെഡി ആക്കി തരാം. വെറുതെ പെണ്ണിന്റെ മനസ് അറിയാന് അർജുൻ അവളോട് ചോദിച്ചു.
യ്യോ… എനിക്ക് ഏട്ടൻ ഇല്ലാണ്ട് പറ്റില്ലന്നേ.. ഒരു ദിവസം പോലും എനിക്ക് കാണാതിരിക്കാൻ വയ്യാ…. അതാണ് ഇപ്പൊ മെയിൻ പ്രോബ്ലം..
അവളുടെ പറച്ചിൽ കേട്ടതും അർജുന് ചിരിവന്നു. ശരിക്കും അവളുടെ നാവിൽ നിന്നും അത് കേൾക്കാൻ വേണ്ടിയാണ് അർജുൻ അങ്ങനെ ചോദിച്ചതും..
തുടരും……
