“ഹലോ “
സിദ്ധാർഥ് തിരിഞ്ഞു
ഒരു കുട്ടി നിക്കറും കൈയില്ലാത്ത ചെറിയ ഒരു ബനിയനും ഇട്ട ഒരു പെൺകുട്ടി
മുടി ഉയർത്തി കെട്ടി വെച്ചു ഒരു പെൻസിൽ തിരുകി വെച്ചിട്ടുണ്ട്
അവൾ കൈ നീട്ടി
“റിയ മേനോൻ “
അവൻ ആ കയ്യിൽ ഒന്ന് നോക്കി
“ഷേക്ക് ഹാൻഡ് താല്പര്യമില്ല?”
‘ഒരു മോളുട്ടിയെ കണ്ടല്ലോ കടുക് മണി.. മോളാ “
“എന്താ പേര്?”
ഇയാള് മിണ്ടൂലെ.. ഇനി ഊമയെങ്ങാനും.. മിണ്ടാൻ വയ്യാത്തവരെ പോലീസിൽ എടുക്കുമോ..
“സിദ്ധു… സാധനങ്ങൾ ഒക്കെ അറേഞ്ച് ചെയ്യട്ടെ “
നല്ല ഒരു അമ്മ
അവളെ കണ്ട് അമ്മ അമ്പരപ്പിൽ നോക്കി
“ഹായ് അമ്മേ.. ഞാൻ റിയ.. ദേ ആ വീട്ടിൽ ഉള്ളതാ.. എന്നേ വേണേൽ ഞാൻ ഒന്ന് പൊക്കി പറയാം ഞാൻ ആണ് ഈ വീടിന്റെ ഓണർ “
അവർ പുഞ്ചിരിച്ചു
“ദേവൻ സർ പറഞ്ഞു. ഓണർ അപ്പുറത്താണ് താമസം എന്ന് “
അവർ ഗേറ്റിലേക്ക് നോക്ക്
ഗീത വരുന്നു
കയ്യിൽ ഒരു തൂക്ക് പാത്രം
“ഞാൻ ഗീത ഇവളുടെ അമ്മയാണ്.. ഇതാ ചായ.. എല്ലാർക്കും ഉള്ളത് ഉണ്ട്.. ക്ഷീണം കാണുമല്ലോ..”
അവർ അവൻറെ മുഖത്ത് നോക്കിയിട്ട് പരുങ്ങലോടെ മേടിച്ചു
മോള് അകത്തു നിന്നു പുറത്തേക്ക് വന്നു
“ഹലോ കടുക് മണി “
അവൾ പെട്ടെന്ന് അമ്മൂമ്മയുടെ പിന്നിൽ മറഞ്ഞു
വാ എന്ന് എത്ര വിളിച്ചിട്ടും ചെന്നില്ല
“ചേട്ടൻ ഇവിടെ ഇല്ല.. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറയണം കേട്ടോ.. ഭക്ഷണം കഴിച്ചോ?”
“കഴിച്ചു “
“ശരി എന്ന “
ഗീത അവളുടെ കൈയിൽ പിടിച്ചു
“പോകാം വാ “
അവർ പോകുന്നത് നോക്കി നിന്നു ഗായത്രി
സിദ്ധാർഥ് ന്റെ അമ്മ
“അവരോട് സാമാന്യ മര്യാദ യുടെ പേരിൽ ഒരു വാക്ക് പറയാമായിരുന്നു സിദ്ധു ‘
“അകത്തു പൊ.. പോകാൻ “
അവർ ഒന്ന് പേടിച്ച പോലെ പിന്നോട്ട് കാല് വെച്ചു
“ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.. നിവൃത്തി ഇല്ലാത്തത് കൊണ്ടാണ് രണ്ടിനെയും കൂടെ കൂട്ടിയത്. അടങ്ങി ഒതുങ്ങി വീടിന്റെ അകത്തു ഇരുന്നോണം. ആ വന്ന അവളോട് മിണ്ടാനും പറയാനും പോകണ്ട.കേട്ടല്ലോ “
കുഞ്ഞിനേയും കൊണ്ടു ഗായത്രി ഉള്ളിൽ കേറിപ്പോയി
മുറിയിൽ നിന്ന് അത് കണ്ടു റിയ
ഇതെന്തോന്ന് നാറി?
അയ്യേ…
ഇങ്ങനെ ഒക്കെ ആണോ അമ്മയോട് സംസാരിക്കുന്നത്
വെറും ചെറ്റ
ഇവന് വീട് വാടകക്ക് കൊടുക്കണ്ടായിരുന്നു
കുറച്ചു കൂടി തനിയെ അറിയാവുന്ന തെറികൾ പറഞ്ഞിട്ട് അവൾ ജനൽ വലിച്ചടച്ചു
♥️♥️♥️♥️
മുഖ്യമന്ത്രി മുന്നിൽ നിൽക്കുന്ന സിദ്ധാർഥ് നെ നോക്കി
യൂണിഫോമിലല്ല
ബ്ലാക്ക് ഷർട്ടും പാന്റ്സും
മുഖത്ത് തിളങ്ങുന്ന പൂച്ചക്കണ്ണുകൾ
“ഇരിക്ക് “
അവൻ കസേര വലിച്ചിട്ട് ഇരുന്നു
“ദേവൻ എല്ലാം പറഞ്ഞിരുന്നോ?”
ശാന്തമായാണ് സി എം ചോദിച്ചത്
“യെസ് “
“ചാർജ് എടുക്കുകയല്ലേ?”
“യെസ് “
“ഫയൽ ഓഫീസിൽ നിന്ന് തരും. ഓഫീസ് seperate എടുത്തിട്ടുണ്ട്
ടീമിനെ സെലക്ട് ചെയ്തോ “
“Yes.”
“എനിക്ക്. ഇനിം. ഒരുപാട്. ഇത് പോലെ കേൾക്കാൻ ഇടവരരുത്.. വേണേൽ ഷൂട്ട് ചെയ്യാം. ആദ്യമായി ഞാൻ ഒരാൾക്ക് ആ സ്വാതന്ത്ര്യം കൊടുക്കുകയാണ് “
“താങ്ക്യൂ “
“റിപ്പോർട്ട് എനിക്ക് നേരിട്ട് തന്നാൽ മതി ഇടനിലക്കാർ വേണ്ട “
“എനിക്ക് സസ്പെൻഷനിൽ. ഇരിക്കുന്ന ഫെലിക്സ് നെയും. വിശാലിനെയും. തിരിച്ചു വേണം “
“ഏത്… വിശാൽ കൃഷ്ണയും ഫെലിക്സ് ആന്റണിയും ആണോ?”
“അതെ “
“അവന്മാർ എന്ത് ചെയ്തിട്ടാണ് വീട്ടിൽ ഇരിക്കുന്നതെന്ന് അറിയാമാ?”
“അറിയാം സർ.. സ്വന്തം ടീച്ചർ നെ റേപ്പ് ചെയ്തവന്മാരുടെ കാല് തല്ലിയൊടിച്ചതിന്.അത്രേ അല്ലേ ചെയ്തുള്ളു. ഞാനാണെങ്കിൽ കൊന്നേനെ “
“സിദ്ധാർഥ് പക്ഷെ. ആ രണ്ട് പേര് ഇന്നത്തെ രാഷ്ട്രീയക്കാരെ നിയന്ത്രിക്കുന്ന മാഫിയയുടെ മക്കൾ ആണ്, കാശ് കൊണ്ടും പവർ കൊണ്ടും “
“സാറിന് നാണമില്ലേ ഈ കസേരയിൽ ഇരുന്ന് കൊണ്ടു ഇത് പറയാൻ.. എനിക്ക് അവർ രണ്ട് പേരും വേണം.. ഇല്ലെങ്കിൽ ഞാൻ തിരിച്ചു പോകും “
അവൻ എഴുനേറ്റു
ഇന്ദു ഗോപന് എന്തോ ദേഷ്യം വന്നില്ല
“സിദ്ധാർഥ് ഓഫീസിൽ പൊ.. അവർ വരും “
അവൻ സല്യൂട്ട് ചെയ്തിട്ട് ഇറങ്ങി പോയി
വിശാൽ
ഫെലിക്സ്
പണ്ട് ഒപ്പം ഉണ്ടായിരുന്നവർ ആണ്
അവരെ വേണം
പിന്നെ ഒരു ലേഡി പോലീസ്
അവന്റെ മനസ്സിൽ ഒരു പേരെ വന്നുള്ളൂ
ജിജി
ജിജി തോമസ്
അവൻ പോകും വഴി തന്നെ ഫോൺ എടുത്തു ജിജിയുടെ നമ്പർ ഡയൽ ചെയ്തു
ഫോൺ ബെൽ അടിക്കുന്നു
തുടരും…..
