“എന്താ?” സിദ്ധാർഥ് തീഷ്ണതയോടെ അവളോട് ചോദിച്ചു
“എന്റെ ബർത്ത് ഡേ ആണ് ” അവൻ എഴുനേറ്റു
“ഇയാൾ.എന്തിന.എഴുനേൽക്കുന്നെ. അവിടെ ഇരുന്നേ.”
അവൾ പെട്ടെന്ന് പിന്നോട്ട് മാറി. അവൻ മുന്നോട്ട് വന്ന് മേശയിൽ ചാരി നിന്നു
“എന്താ ഉദ്ദേശം?”അവൾ ചോദിച്ചു
ഒരു സിഗരറ്റ് എടുത്തു കത്തിച്ചു പുക ഊതി വിട്ടു സിദ്ധാർഥ്
അവൾ ഒന്ന് ചുമച്ചു. പിന്നെ മൂക്ക് പൊത്തി
“ലഡു “
“എന്താ കാര്യം “
‘എന്റെ ബർത്ത് ഡേ “
“നിന്റെ ബർത്ത് ഡേ ഏപ്രിൽ ഒന്ന് അല്ലേ. ലോക വിഡി ദിനം.”
അവൾ വാ പൊളിച്ചു
“അതെങ്ങനെ ഇയാൾക്ക് അറിയാം?”
“എടി നിന്റെ ഡോക്യുമെന്റ്സ് ഞാനല്ലേ verify ചെയ്തത്.. നിന്റെ ബർത്ത് ഡേ ഇന്നല്ല. സത്യം പറഞ്ഞോ.. എന്ത് കാര്യത്തിനാണ് ഇല്ലാത്ത ബർത്ത് ഡേ യുടെ പേരും പറഞ്ഞു വന്നത്?”
അവൾക്ക് രക്ഷപ്പെട്ട മതി എന്നായി
“പറഞ്ഞിട്ട് പോയ മതി ” അവൻ വാതിൽ അടച്ചു കുറ്റി ഇട്ടു
“നുണച്ചി അഹങ്കാരി.. സത്യം പറയടി “
“എനിക്ക് സിദ്ധാർഥ് നെ ഇഷ്ട “
അവൾ തുറന്നു പറഞ്ഞു. മുഖമടച്ച് ഒരടി വീണു
“ഇറങ്ങി പൊക്കോളണം.. നാണമില്ലെടി നിനക്ക്.. അതോ നിയൊക്കെ ഇത് തന്നെ തൊഴിൽ ആക്കി എടുത്തിരിക്കുവാണോ ഇഷ്ടം പോലും… എന്ത് കണ്ടിട്ട് നിന്നെ പോലെ ഒന്നിനെ സിദ്ധാർഥ് ഇഷ്ടപ്പെടണം.. നീ നിന്നെ കുറിച് ആലോചിച്ചു നോക്കിയിട്ടുണ്ടോ.. ഒരു ആണിന് ഇഷ്ടം അല്ലന്നറിഞ്ഞിട്ടും അവന്റെ പ്രൈവസി ഭേദിച്ചു വരുന്ന നിന്നെ പോലുള്ള പെർവേർട്സ് സ്ത്രീകൾക്ക് തന്നെ അപമാനം ആണ്.. ഇഷ്ടം പോലും.. നിനക്ക് ഇത്രയും ദിവസം കൊണ്ടു മനസിലായില്ലേ എനിക്ക് നിന്നെ വെറുപ്പ് ആണെന്ന്? ഇറങ്ങി പൊ “
അവൾ കരഞ്ഞില്ല. പകരം ഒന്ന് നോക്കി
“ഈ പറഞ്ഞത് മുഴുവൻ സിദ്ധാർഥ് മാറ്റിപ്പറയും.. എന്റെ കാൽക്കൽ വരും. എന്നോടുള്ള സ്നേഹം കൊണ്ടു നിങ്ങൾക്ക് ഭ്രാന്ത് പിടിക്കുന്ന ഒരു കാലം വരും. റിയയാണ് പറയുന്നത്. എനിക്ക് നിങ്ങളെ ഇഷ്ടാണ്. മോളെ ഇഷ്ടാണ്.. അത് ഞാൻ തുറന്നു പറഞ്ഞു അത്രേയുള്ളൂ.. അതിന് എന്തിനാ എന്നേ അടിച്ചത്.. എന്തിനാണെന്ന്..”
അവൾ ആ ഷർട്ടിൽ കുത്തിപ്പിടിച്ചു
“Pervert എന്നല്ലേ..””
അവൻ ആ കൈ പിടിച്ചു മാറ്റി
“ഇറങ്ങി പോടീ
“പോകും പക്ഷെ “
കൈ വീശി ഒറ്റ അടി കൊടുത്തു റിയ. പക്ഷെഅതിന് മുന്നേ സിദ്ധാർഥ് ആ കൈയിൽ പിടിച്ചു നിർത്തി തിരിച്ചു തന്നോട് അവളെ ചേർത്ത് പിടിച്ചു
“കിട്ടിയത് വാങ്ങിക്കൊണ്ട് വീട്ടിൽ പോകാൻ നോക്കടി..” പിന്നെ വാതിൽ തുറന്നു അവളെ പുറത്താക്കി
🌹🌹🌹
“എനിക്കൊരു വീട് വേണം ഫെലിക്സ്.”
രാവിലെ പതിവ് പോലെ നടക്കാൻ ഇറങ്ങി സിദ്ധാർഥ്. പാതി വഴിയിൽ ഫെലിക്സ് ജോയിൻ ചെയ്യും
“ആ വീടിനെന്താ കുഴപ്പം?”
“ആ വീട്.. അവളുടെ ആണ്. റിയയുടെ. എനിക്ക് എന്റെ ഫാമിലിക്ക്. കുറച്ചു പ്രൈവസി വേണം എന്ന് ആഗ്രഹിക്കുന്ന. ഒരാളാണ്.. അവൾ. ഇടയ്ക്ക് വീട്ടിൽ വരും.. പിന്നെ… അത്. പോട്ടെ.. നീ എനിക്ക്. ഒരു വീട് കണ്ടെത്തി തന്നെ.. എത്രയും വേഗം “
“ഫ്ലാറ്റ് ഒക്കെ ആണോ.?”
“മതി. മോളുടെ സ്കൂളിന്റെ അടുത്ത് ആയാൽ മതി “
“ഞാൻ ഒന്ന് നോക്കട്ട്.. നല്ല റേറ്റ് ആണ് മേടിക്കുന്നത് സിറ്റി ബോർഡർ കഴിഞ്ഞാൽ..”
“സാരമില്ല.. നോക്ക്. എനിക്ക് ഇവിടെ അത്ര പരിചയം ഇല്ല..”
“നോക്കട്ടെ സർ.. എത്രയും പെട്ടെന്ന്. ഒരെണ്ണം ഒപ്പിക്കാം “
അവൻ ഒന്ന് മൂളി.
“റിയ..ഒരു പ്രത്യേക ടൈപ്പ് ആണല്ലേ?”
ഫെലിക്സ് ചോദിച്ചു
“ഉം “
“സാറിനോട് ഒരു സ്പെഷ്യൽ?”
സിദ്ധാർഥ് നോക്കിയപ്പോൾ അവൻ നിർത്തി
“അല്ല ഓഫീസിൽ അവളുടെ മുറിയിൽ നിന്ന് നോക്കുന്നത് കണ്ടിട്ടുണ്ട്. വിശാൽ കരുതിയിരിക്കുന്നയ് അവനെ ആണെന്ന. പക്ഷെ എനിക്ക് മനസിലായി. സാറിനെയാ “
അവൻ മറുപടി പറഞ്ഞില്ല
“ഇപ്പോഴത്തെ പെൺപിള്ളേർ മിക്കവാറും. പേർക്ക് ചമ്മലും ഉളുപ്പും. ഇല്ല. നാണവുമില്ല. പറഞ്ഞിട്ട് കാര്യമില്ല.നമ്മൾ ഒഴിഞ്ഞു മാറി പോകുക.. അത്രേ ഉള്ളു.”
അത് സമ്മതിച്ചു കൊടുത്തു. അവൻ..പിന്നെ അന്ന് നടന്നത് പറഞ്ഞു
ഫെലിക്സ് നടുങ്ങിപ്പോയി.
“സാറിനെ അടിച്ചോ?”
“ഇല്ല… അടി കിട്ടിയേനെ … റിയ കുറച്ചു different ആണ്. ഫെലിക്സ് പറഞ്ഞത് പോലെ. ഒഴിഞ്ഞു പോകുക. അതാണ് നല്ല മാർഗം.. വെറുതെ ഓരോ പുതിയ. ഇഷ്യു ഉണ്ടാക്കാൻ വയ്യ..”
“എന്റെ കർത്താവെ ആ പെണ്ണിനെ കണ്ട ആകെ ഇച്ചിരി അല്ലേ ഉള്ളു.. കൊള്ളാം ല്ലോ “
അവൻ ഒന്നും പറഞ്ഞില്ല
മാറണം, എത്രയും വേഗം..
തുടരും….
