നീഹാരം – ഭാഗം 07, എഴുത്ത്: മയില്‍പ്പീലി

അരവിന്ദനെ നേരെ കൊണ്ടു വന്നത് എസ് പി ഓഫീസിലേക്കായിരുന്നു.

“നിങ്ങൾക്ക് എന്നേ ശരിക്കും അറിയില്ല ഞാൻ യൂത്ത്..”

സിദ്ധാർഥ് കണ്ണ് കാണിച്ചു. അയാളെ കസേരയിൽ കെട്ടി.

“നിന്റെ പേരെന്താന്ന് പറയടാ “

സിദ്ധാർഥ് മേശയുടെ മുകളിൽ കയറി ഇരുന്നു

“അരവിന്ദ്.. ദേ ഓരോ ഇല്ലാ കഥകളുടെ പേരിൽ എന്നേ ഇങ്ങോട്ട് കൊണ്ടു വന്ന് ഉണ്ടാക്കാൻ നോക്കരുത്..”

സിദ്ധാർഥ് കൈ നീട്ടി..ഫെലിക്സ്. ഈർക്കിലി കൊടുത്തു

“പച്ച…”

അവൻ അത് ഒന്ന് വളച്ചു ബലം നോക്കി

“പച്ച ഈർക്കിലി. പോലീസിന് എന്തിനാ എന്ന് അറിയാമോ?”

അവന്ടെ മുഖം ഇപ്പോൾ പേടിയുടേതാണ്

“ഇത് ഞാൻ കോടതിയിൽ പറയും “

സിദ്ധാർഥ് ചിരിച്ചു

“അതിന് നീ ജീവനോടെ വേണ്ടേ?”

സിദ്ധാർഥ് മുന്നിലേക്ക് ചെന്നു

അരവിന്ദിന്റ വായിലേക്ക് ഷർട്ട്‌ ഒരെണ്ണം കുത്തി കയറ്റി ഫെലിക്സ്

🔥🔥🔥

റിയ എല്ലാ ഡോക്യുമെന്റ്സും ശരിയാക്കി ഓഫീസിൽ ചെന്നപ്പോൾ വൈകുന്നേരം ആയി

“എന്താ?” ജിജി മുന്നിലേക്ക് ചെന്നു

“എന്റെ വണ്ടി ഇവിടെ..” അവൾ ചൂണ്ടി

“പേപ്പേഴ്സ് എല്ലാം നോക്കട്ടെ “

അവൾ കൊടുത്തു

‘ഞാൻ ചോദിച്ചിട്ട് വരാം “

അവർ അകത്തേക്ക് ചെന്നു

“എന്താ ജിജി?”

“റിയ വന്നിട്ടുണ്ട്. പേപ്പേഴ്സ് എല്ലാം കറക്റ്റ് ആക്കി “

“വണ്ടി കൊടുത്തു വേഗം പറഞ്ഞു വിട്ടേക്ക് “

സിദ്ധാർഥ് പറഞ്ഞു. ജിജി നിലത്ത് കിടന്ന് പിടയ്ക്കുന്നവനെ നോക്കി

മുളക്. പ്രയോഗം കഴിഞ്ഞോ? “

കാന്താരി കലക്കിയ ജാർ ഒഴിഞ്ഞിരിക്കുന്നത് നോക്കി ചോദിച്ചു ജിജി

“ഉം ഉം “ഫെലിക്സ് ചിരിച്ചു

അവർ കീ കൊണ്ടു പോയി കൊടുത്തു. റിയ അത് വാങ്ങി വേഗം വണ്ടി എടുത്തു ഓടിച്ചു പോയി. അവളെ വിറച്ചു കൊണ്ടിരുന്നു. ഒരു മനുഷ്യൻ നിലത്ത് കിടക്കുന്നു

അയാളുടെ അരയിലേക്ക് എന്തോ ഒഴിക്കുമ്പോൾ അയാൾ പിടഞ്ഞടിക്കുന്നു. ഒരു സിഗരറ്റ് വലിച്ചു പുക ഊതി വിട്ടു ആ കാഴ്ച നോക്കി ഇരിക്കുന്ന സിദ്ധാർഥ്

അവൾ ഒരു കരച്ചിൽ കേട്ട പോലെ തോന്നി പുറകു വശത്തെ ജനാല വഴി നോക്കിയത് ആയിരുന്നു

എന്റെ ദൈവമേ ഇയാൾ കാലൻ തന്നെ. ഇതാവും മൂന്നാം മുറ

അവൾ വീട്ടിൽ ചെന്നു. ആകെയൊരു പരവേശം

ഫ്രിഡ്ജിൽ നിന്ന് ഒരു കുപ്പി വെള്ളം എടുത്തു ഒറ്റ വീർപ്പിന് കുടിച്ചു. പിന്നെ മുറ്റത്തെ ചാരു ബെഞ്ചിൽ വന്നിരുന്നു. അമ്മ ഇതെവിടെ പോയി

മുറ്റത്തേക്ക് ഒരു ബോൾ വന്നു വീണു. അവൾ അതെടുത്തു കൊണ്ടു മതിലിന്റെ അരികിൽ വന്നു

അവളുടെ അര ഭാഗം മാത്രം പൊക്കമുള്ള മതിൽ ആണ് അത്. ഇടയ്ക്ക് ഒരു ഗേറ്റും ഉണ്ട്. അയാള് ഇവിടെ ഇല്ലല്ലോ എന്ന് പെട്ടെന്ന് അവൾ ഓർത്തു

കുഞ്ഞി കടുക്മണി മുറ്റത്തു നിന്നു നോക്കുന്നുണ്ട്

“ഹായ് “

കുഞ്ഞ് അവളെ നോക്കി

“ബോൾ വേണ്ടേ?”

അവൾ കൈ നീട്ടി

“അങ്ങോട്ട് വരട്ടെ “

അവൾ നിഷ് പ്രയാസം അരമത്തിൽ ചാടി കടന്നു. പിന്നെ ബോൾ ഇട്ട് കൊടുത്തു

“നമുക്ക് കളിക്കാം “

കുഞ്ഞ് ഓടി അകത്തു പോയി

“നീ എങ്ങനെ വന്നു?”

അമ്മ

“അത് ശരി അമ്മ ഇവിടെ ആയിരുന്നോ..വീടും തുറന്നിട്ടു ഇങ്ങോട്ട് പോരുന്നോ?”

സിദ്ധാർഥ് ന്റെ അമ്മ ഗായത്രി ഇറങ്ങി വന്നു

“ഹായ് ആന്റി “

മോള് അവരുടെ പുറകിൽ ഉണ്ട്

“വാ കളിക്കാം.”

കുഞ്ഞ് അനങ്ങാതെ നിന്നു. വന്നില്ല..ഇണങ്ങാൻ മടിയുണ്ട്. അവൾക്ക് മനസിലായി

അയാൾ ദേഷ്യപ്പെട്ടു ശാസിച്ചു അടക്കി നിർത്തിയിരിക്കുകയാണ്. ദുഷ്ടൻ..

ആ കുഞ്ഞ് മുഖം ദുഃഖം നിറഞ്ഞതായിരുന്നു

ഒറ്റപ്പെടലിന്റെ വേദന..

“മോളെന്താ ഇങ്ങനെ?”

അവൾ തുറന്നു ചോദിച്ചു

ഗായത്രി എന്തോ ആലോചിച്ചു

“ചിന്നു അകത്തു പൊയ്ക്കോ മോളെ “

കുഞ്ഞ് അകത്തു പോയി

“അത് സിദ്ധുവിന് ഒരുപാട് ബഹളം ഇഷ്ടം അല്ല.. ദേഷ്യം വരും.. പിന്നെ ആൾക്കാരോട് ഒത്തിരി അടുക്കുന്നത് ഒന്നുമവന് താല്പര്യമില്ല.”

“ഞാൻ ചോദിക്കണമെന്ന് കരുതിയതാണ്. സിദ്ധാർഥ് എന്താ ഇങ്ങനെ.. ധാരാളം പോലീസ്‌കാരെ നമ്മൾ കണ്ടിട്ടുണ്ട്. ഇങ്ങനെ അല്ല അവരൊന്നും. പറയാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പറയണ്ട ട്ടോ “

ഗീത ചോദിച്ചു

“അത് കുറച്ചു വലിയ കഥ ആണ്..”

ഗായത്രി മെല്ലെ പറഞ്ഞു..അവർ അത് കേൾക്കാൻ ചെവി കൂർപ്പിച്ചു.

തുടരും

Leave a comment