നീഹാരം – ഭാഗം 08, എഴുത്ത്: മയില്‍പ്പീലി

സിദ്ധാർഥ്ന്റെ അച്ഛൻ കൃഷ്ണകുമാർ പോലീസിൽ ആയിരുന്നു. അമ്മ നീലിമ.. സിദ്ധാർഥ് നന്ന് പത്തു വയസ്സാണ്. അവർ മൂവരും കൂടി ഒരു യാത്ര പോയതാണ്. മൂന്നാറിനു. കൃഷ്ണേട്ടന് നല്ല ഓഫീസർ ആയത് കൊണ്ടു തന്നെ ഡിപ്പാർട്മെന്റ്നകത്തും പുറത്തും ധാരാളം ശത്രുക്കൾ ഉണ്ടായിരുന്നു.

മൂന്നാർ യാത്ര അവരിൽ ആരോ ഒറ്റിയതാവും. ഗുണ്ടകൾ അവിടെ എത്തി. അന്നത്തെ പത്രങ്ങളിൽ ഒക്കെ ഉണ്ട്.. മകന്റെ മുന്നിൽ വെച്ചു അച്ഛനെയെയും അമ്മയെയും വെട്ടിയരിഞ്ഞ ന്യൂസ്‌. അച്ഛന് അല്പം ആയുസ്സ് കൂടിയുണ്ടായിരുന്നു അദ്ദേഹം രക്ഷപ്പെട്ടു. ഒരുപാട് ചികിത്സകൾ ചെയ്തു.. കുറെ നാളുകൾ കിടപ്പിൽ ആയിരുന്നു.. ഒടുവിൽ മരിച്ചു. അന്ന് സിദ്ധാർഥ് മെഡിസിന് പഠിക്കുകയാണ്.

കൂടെ പഠിക്കുന്ന. അപർണയുമായി ഇഷ്ടം ആയി. പിന്നെ സിവിൽ സർവീസ് എഴുതി പോലീസ് ആയി അതിന് ശേഷം അച്ഛൻ ജീവിച്ചിരിക്കുമ്പോൾ തന്നെ ആയിരുന്നു വിവാഹം.പിന്നെ മരിച്ചു. അത് കഴിഞ്ഞു ചിന്നു മോളുണ്ടായി. അന്നേരം കുറച്ചു മയം ആയി.. പക്ഷെ അന്ന്..മോളും ഞാനും അപർണയും കൂടി സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതാണ്.. കഴിയുമ്പോൾ സിദ്ധാർഥ് വന്നു കൂട്ടാമെന്ന് പറഞ്ഞു.. സിദ്ധാർഥ് വന്നു.

റോഡ് ക്രോസ്സ് ചെയ്യുമ്പോൾ മോള് പെട്ടെന്ന് എന്റെ കയ്യിലെ പിടി വിട്ടു മുന്നോട്ട് ഓടി. മോളെ പിടിക്കാൻ അപർണയും

ഒരു ലോറി, മോള് തെറിച്ചു പോയി

അപർണ…

അന്ന് തീർന്നു എല്ലാം..സിദ്ധു നോക്കി നിൽക്കെ…പിന്നെ ഒരു സമാധാനം ഉണ്ടായിട്ടില്ല

ഒരു ചിരിയോ കളിയോ ഉണ്ടായിട്ടില്ല. മോൾ അന്ന് ഓടിയത് കൊണ്ടാണ് അപർണ മരിച്ചത് എന്ന് ഒരു തോന്നൽ ഉള്ളിലുണ്ട്

ഞാനും ശ്രദ്ധിച്ചില്ല. അതിന്റെ ദേഷ്യം എന്നോടും ഉണ്ട്

ഒരു തരത്തിൽ ജീവിതം മുഴുവൻ ദുരന്തങ്ങൾ അനുഭവിക്കേണ്ടി വന്ന ഒരാളാണ്. ഇങ്ങനെ ഒക്കെ ആയിപ്പോകും

എല്ലാം കേട്ട് തറഞ്ഞിരുന്നു അവർ

“അപ്പോൾ ആന്റി ആരാണ്?”

അവർ ചിരിച്ചു

“ഞാൻ കൃഷ്ണേട്ടന്റെ വകയിൽ ഒരു ബന്ധുവാണ്. ചേട്ടൻ വയ്യാത് കിടന്നപ്പോൾ നോക്കാനായി വന്നതാണ്.. പിന്നെ അങ്ങനെ നിന്നു പോയി.. ജോലിക്കാരി തന്നെ.. ഇപ്പോൾ മോളെ നോക്കേണ്ടത് കൊണ്ടു കൂടെ നിർത്തുന്നു..”

“ഞാൻ കരുതി അമ്മയാണെന്ന് “

“എല്ലാവരോടും അങ്ങനെ ആണ് പറഞ്ഞിരിക്കുന്നത്. കൃഷ്ണേട്ടൻ ജീവിച്ച സമയത്ത് അങ്ങനെ പറയാവു എന്ന് പറഞ്ഞിരുന്നു. പക്ഷെ ഒരിക്കലും ഞാൻ അദേഹത്തിന്റെ ഭാര്യ ആയിരുന്നില്ല കേട്ടോ. ഒരു ഹോം നേഴ്സ് അത്ര തന്നെ. പിന്നെ മോനെ നോക്കി ജീവിച്ചു. ആ സംഭവം കഴിഞ്ഞു ഞങ്ങൾ വയനാട്ടിൽ ആയിരുന്നു. അവിടെ ചെല്ലുമ്പോ. പുതിയ താമസം പുതിയ നാട്. ഈ കഥ ഒന്നും പറയണ്ടാന്നു പറഞ്ഞു.. അമ്മ എന്ന് തന്നെ ആണ് എല്ലാവരും വിചാരിച്ചു വെച്ചിരിക്കുന്നത്.. അല്ല.. സിദ്ധു നും അങ്ങനെ ഒന്നും ഇല്ല.. പിന്നെ മോള്.. ഇപ്പോൾ അതാണ് എന്റെ സന്തോഷം.. പക്ഷെ മോൾക്ക് സന്തോഷം ഇല്ല.. അച്ഛന്റെയും അമ്മയുടെയും സ്നേഹം ആ കുഞ്ഞറിഞ്ഞിട്ടില്ല.. സിദ്ധു വിനോട് ആർക്കും സംസാരിക്കാൻ സാധിക്കില്ല..കഅതിനെ കുറ്റം പറയില്ല ഞാൻ. ഒരു പത്തു വയസ്സ് കാരന്റെ മുന്നിൽ നടന്ന ക്രൂരത.. അപ്പോഴേ മനസ് തകർന്നു. പിന്നെ സ്നേഹം കിട്ടിയത് അപ്പുവിൽ നിന്നാ. അപർണയെ മോൻ വിളിക്കുന്ന പേരാണ് അപ്പു.. വലിയ ഇഷ്ടം ആയിരുന്നു.. ഫോട്ടോ കണ്ടോ “

അവൾ മൊബൈലിൽ കാണിച്ചു കൊടുത്ത ഫോട്ടോ നോക്കി

അതിസുന്ദരിയായ ഒരു പെൺകുട്ടി

കല്യാണ ഫോട്ടോ ആണ്

“എന്ത് ഭംഗിയാ കാണാൻ.. ഇവിടെ ഫോട്ടോ ഒന്നും വെച്ചിട്ടില്ലല്ലോ, “

“അതൊന്നും ഇഷ്ടം അല്ല. അപ്പു മരിച്ചിട്ടില്ലല്ലോ അവന്റെ മനസ്സിൽ..?”

ഗീത അറിയാതെ കരഞ്ഞു പോയി

“നേരിട്ട് കാണണം.. അപ്സരസ്സ് പോലെ എന്നൊക്കെ ഞാൻ കേട്ടിട്ടേയുള്ളു പക്ഷെ അതാണ് ആ കുട്ടി. മുട്ട് വരെ ഉള്ള മുടി.. ഒതുങ്ങിയ പ്രകൃതം.. സിധേട്ട എന്നാണ് വിളിച്ചു കൊണ്ടിരുന്നത് ജൂനിയർ ആയിരുന്നു.. ആ വിളി കേൾക്കാൻ തന്നെ ഇമ്പം. ആണ്.. ശബ്ദം. പുറത്ത് കേൾക്കില്ല.. അത്ര പതിഞ്ഞ സ്വഭാവം.. എന്നേ വലിയ ഇഷ്ടം ആയിരുന്നു.. നല്ലവരെ ദൈവം നേരത്തെ വിളിക്കും…”

അവർ കണ്ണുകൾ തുടച്ചു

“പോയവർ പോയില്ലേ ജീവിച്ചിരിക്കുന്നവരെ ശിക്ഷിക്കുന്നതെന്തിനാ.മോളെന്ത് ചെയ്തു.. “

“ആരോട് പറയാൻ.. പക്ഷെ ഹൃദയത്തിൽ ഒത്തിരി നന്മ ഉള്ള ഒരാളാണ്.. അത് പറയാം. പുറമെയ്ക്ക് ഇങ്ങനെ ആയിപോയി. ദുഃഖം മറയ്ക്കാൻ ഇട്ട മുഖംമൂടി ആയിരിക്കും.”

അവർ ഇടറിയ ശബ്ദത്തിൽ പറഞ്ഞു.

തുടരും….

Leave a comment