നീഹാരം – ഭാഗം 21, എഴുത്ത്: മയില്‍പ്പീലി

ഞായറാഴ്ച റിയ വരില്ല. അന്ന് അവനുണ്ട്. അവൻ പഴയ പോലെ അല്ല. മോൾക്ക് ഒപ്പം ഇരിക്കും. പടം വരയ്ക്കാനും ചെസ്സ് കളിക്കാനും ഒക്കെ കൂടും.. മോൾക്ക് സന്തോഷം ആയി. കുറച്ചു കൂടെ അവനോട് ഫ്രണ്ട്‌ലി ആയി. എന്നെങ്കിലും ഇവിടെ നിന്ന് പോകേണ്ടി വരുമ്പോൾ അപ്പ കൂട്ടായ് ഉണ്ടല്ലോ എന്ന് അവൾക്ക് തോന്നണം. അതായിരുന്നു അവന്റെ മനസ്സിൽ

അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. ഒരു കാൾ വന്നപ്പോൾ. അവൻ ഓഫീസിൽ പോയി. വെയിൽ ചാഞ്ഞപ്പോൾ മോളും ഗായത്രിയും മുറ്റത്തു വന്നു. ഗായത്രി മുറ്റം തൂത്തു വൃത്തിയക്കുമ്പോഴാണ്. റിയ ബുള്ളറ്റിൽ വന്നത്

“അപ്പ ഇല്ല വാ ” മോള് ഓടി വന്നു

“ഞാനെ പെരുന്നാളിന് പോവാ. അടുത്തൊരു പള്ളിയിൽ..”റിയ പറഞ്ഞു

“അതെന്തുവാ “

“അത്.. സെലിബ്രേഷൻ ആണ്. കുറെ സാധനങ്ങൾ ഒക്കെ മേടിക്കാം “

“എന്നേ ക്കൂടെ കൊണ്ടു പോവോ?”

“എന്റെ പൊന്നോ നിന്റെ അപ്പൻ അറിഞ്ഞാൽ വെടി വെച്ചു *ല്ലും.”

മോളുടെ മുഖം വാടി

“കുറച്ചു നേരം മതി. അപ്പ ഇപ്പോൾ വരില്ല “

“മോളെ അത് “

മോള് കരയാൻ തുടങ്ങി

“ഇച്ചിരി നേരം കൊണ്ടു പോവോ
ഞാൻ കണ്ടിട്ടില്ല.. കാണാത്ത കൊണ്ടല്ലേ “

റിയയ്ക്ക് സങ്കടം വന്നു. അവൾ ഗായത്രിയേ നോക്കി. അവർ വിഷമത്തോടെ നിൽക്കുന്നു

“ചുമ്മാ ഒരു റൗണ്ട് അടിച്ചു കൊണ്ടു വാ. അല്ലെങ്കിൽ ഇന്ന് മുഴുവൻ കരയും.'”

ഒടുവിൽ അവൾ മോളെ കയറ്റി ഫ്രണ്ട്ലിരുത്തി. തൊട്ട് അടുത്ത് ആയിരുന്നു പള്ളി. ബുള്ളറ്റ് സ്റ്റാൻഡിൽ വെച്ചു അവൾ മോളെ എടുത്തു

“ഉയ്യോ എന്തോരം കടകൾ ആണ്.. ശ്യോ..”

“ഐസ്ക്രീം വേണോ പൊന്നിന്?”

“ആ “

അവൾ ഐസ് ക്രീം വാങ്ങി കൊടുത്തു. പിന്നെ ഒരു പാവ. കുറച്ചു വളകൾ. മാല. സമയം പോയത് അവർ അറിഞ്ഞില്ല

🌹🌹🌹

ഗായത്രി ഗേറ്റിൽ വന്നു നെഞ്ചിടിപ്പോടെ നോക്കിക്കൊണ്ടിരുന്നു. സന്ധ്യ ആയി. ദൈവമേ എവിടെ. ഇപ്പോൾ സിദ്ധു വരും

തീർന്നു. ഈശ്വര വേഗം വന്നിരുന്നെങ്കിൽ

അവർ പേടിച്ച പോലെ തന്നെ സിദ്ധാർഥ്ന്റെ കാർ ഗേറ്റ് കടന്നു വന്നു

അവൻ കാർ ഒതുക്കി പാർക്ക്‌ ചെയ്ത് ഇറങ്ങി വന്നു

“എന്താ ഇവിടെ നിൽക്കുന്നെ?”

അവൻ ചോദിച്ചു

“വെറുതെ ” അവരുടെ ശബ്ദം വിറച്ചു

“മോളെവിടെ”

“മോള്…”

ദൂരെ നിന്ന് ബുള്ളറ്റ് അതിവേഗത്തിൽ വന്ന് മുറ്റത്തു നിന്നു. സിദ്ധാർഥ് ന്റെ കണ്ണിൽ നിന്ന് തീ പാറി

ബുള്ളറ്റിൽ, ഹെൽമേറ്റ് ഇല്ലാതെ. അവൻ മാവിന്റെ ഒരു കമ്പ് വലിച്ചു ഒടിച്ചു

ഒറ്റ അടി

മോള് കാറി കരഞ്ഞു. പൊടുന്നനെ അവൾ കയറി മുന്നിൽ നിന്നു. സഞ്ജയ്ക്ക് കണ്ണ് കാണുന്നില്ലായിരുന്നു. ആ കമ്പ് പൊട്ടി കീറും വരെ അവൻ അടിച്ചു. അവൾ കണ്ണുകൾ അടച്ചു നിന്നു കൊണ്ടു. കുഞ്ഞ് പേടിച്ചു ഉറക്കെ കരഞ്ഞപ്പോൾ ഗായത്രി എടുത്തു കൊണ്ടു ഓടി അകത്തു പോയി. അവന്റെ കലി അടങ്ങിയപ്പോൾ കിതച്ചു കൊണ്ടു അവൻ അവളെ നോക്കി വടി ദൂരെ കളഞ്ഞു

“ഇന്ന് നിങ്ങളുടെ ഭാര്യ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ നിങ്ങളെ വെറുത്തേനെ.ആ കുഞ്ഞിനെ ലോകം കാണിക്കാതെ ഇങ്ങനെ..”

അവൻ തിരിച്ചു വീട്ടിലേക്ക്. കയറി പോയി. അവൾ ബുള്ളറ്റിൽ കയറി സ്റ്റാർട്ട്‌ ചെയ്തു ഓടിച്ചു വീട്ടിൽ വന്നു. വീട് തുറന്നു അകത്തു കയറി. അമ്മയും അച്ഛനും കോഴിക്കോട് ഒരു കല്യാണത്തിന് പോയി. നന്നായി, അല്ലെങ്കിൽ പ്രശ്നം ആയേനെ

ബാത്‌റൂമിൽ കയറി ഷവറിന് താഴെ നിന്നു അവൾ എവിടെയൊക്കെയോ ഉരഞ്ഞു നീറുന്നു

ചോര പൊടിയുന്ന മുറിവുകൾ

കൈ, വയർ…

തുണിയുടെ പുറത്ത് കൂടെ ആയിരുന്നു അടി എങ്കിലും ദേഹത്ത് മുഴുവൻ. അതിന്റെ വേദന
കറുത്ത നിറം ആയത് കൊണ്ടു. പാടുകൾ കാണില്ല

അത് ഒരു ഭാഗ്യം

അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു. സിദ്ധാർഥ് ഒരു സിഗരറ്റ് കത്തിച്ചു പുക വിട്ട് കൊണ്ടു മുറ്റത്തു കൂടെ നടന്നു

“മോനെ.. റിയ കൊണ്ടു പോകില്ല എന്ന് പറഞ്ഞതാ. പള്ളിയിൽ പെരുന്നാൾ ആയിട്ട് പോയതായിരുന്നു. കൂടെ കൊണ്ടു പോകാൻ പറഞ്ഞു മോളത്തിരി കരഞ്ഞു. അത് കണ്ടിട്ടില്ലല്ലോ ഒന്നും.. റിയയെ അടിച്ചത് തെറ്റ് ആയിപോയി. അത് നല്ലതിന് ആണ് ഓരോന്ന് ചെയ്യുന്നത്..”

“നല്ലതിന്. ഹെൽമെറ്റ്‌ വെയ്ക്കാതെ ആണ് അവളെ കൊണ്ടു പോയത്. എന്തെങ്കിലും വന്ന അവൾക്ക് എന്താ?”

അവൻ അലറി

“ദേ ആ വളവിൽ ആണ് മോനെ പള്ളി. റിയ സൂക്ഷിച്ചു കൊണ്ടു പോകുമെന്ന് ഉറപ്പ് ഉള്ളത് കൊണ്ടല്ലേ വിട്ടത്..”

“അബദ്ധം വരാൻ ഒരു സെക്കന്റ്‌ മതി “

“സ്കൂൾ ബസിൽ അപകടം പറ്റിയില്ലേ സിദ്ധു. അന്ന് നീ ആരെ തല്ലാൻ പോയി..?”

ഉത്തരം മുട്ടി അവന്റെ

“അതിന്റെ അച്ഛനും അമ്മയും ഇല്ലാത്തത് നന്നായി സിദ്ധു. ഇങ്ങനെ നന്ദി കാണിക്കുന്നത് അവർ കാണണ്ട..”

അവൻ മിണ്ടിയില്ല

“വേറെ വല്ല പെൺപിള്ളേർ ആയിരിക്കണം.. ഇത് പാവം ഒരു മോള്. എന്തടിയ നീ അടിച്ചത് സിദ്ധു?”

“അവളെയല്ല ചിന്നുനെ ആണ് അടിച്ചത്..കൊള്ളാൻ നിന്ന് തന്നിട്ടല്ലേ. അനുഭവിക്കട്ടെ ” അവൻ കലിയോടെ പറഞ്ഞു

“സിദ്ധു ഞാൻ ഒരു കാര്യം പറയാം ഇത് ശരിയാവില്ല. വേറെ ഒരു വീട് നോക്ക്. നമുക്ക് പോകാം.. റിയ സമാധാനം ആയി ജീവിച്ചോട്ടെ”

അവർ തിരിച്ചു കയറി പോയി

അവൻ അവളുടെ ജനലിലെക്ക് നോക്കി. ലൈറ്റ് ഇല്ല. അവൻ അടുത്ത സിഗരറ്റ് കത്തിച്ചു

തുടരും…..

Leave a comment