സിദ്ധു കോഴിക്കോട് വരെ പോയിരുന്നു. ഒരു കേസിന്റെ പിന്നാലെ പോയതാണ്. വിവരം അറിഞ്ഞു ഫ്ലൈറ്റ് കിട്ടുമോന്ന് ആണ് നോക്കിയത്. ഫ്ലൈറ്റ് ഇല്ല. പിന്നെ കാർ..ഫെലിക്സും വിശാലും ജിജിയും കൂടെയുണ്ട്
“സർ ഞാൻ ഹോസ്പിറ്റലിൽ വിളിച്ചു. എന്റെ ഫ്രണ്ട് ആണ് വാർഡിൽ, മോൾക്ക് കുഴപ്പമില്ല..നെറ്റി മുറിഞ്ഞിട്ടുണ്ട്. സ്റ്റിച്ച് ഉണ്ട്..ഇപ്പോൾ സ്കാനിംഗ് ന് കൊണ്ടു പോയിരിക്കുന്നു.”
“അമ്മ അറിഞ്ഞു കാണുമോ എന്തോ..അവിടെ ആരുണ്ട്… അമ്മയ്ക്ക് ബിപി ഒക്കെ ഉള്ളതാ. ഇനി അത് എന്താകും “
അവൻ മുഖം അമർത്തി
“ഞാൻ ഒന്ന് വിളിച്ചു ചോദിക്കട്ടെ “
ഫെലിക്സ് ഡോക്ടർ അജിത്തിനെ വിളിച്ചു
“എടാ ഇവിടെ ഒരു റിയ ഉണ്ട്. ആ കുട്ടിയുടെ പേരെന്റ്സും ഉണ്ട്. അവരുടെ അയല്പക്കത്തെ വീട്ടുകാർ ആണെന്നാണ് പറഞ്ഞത്. പിന്നെ ഈ റിയ രക്ഷാ പ്രവർത്തനം നടത്തുന്ന കൂട്ടത്തിൽ ഉണ്ടായിരുന്നു.. ആ കുട്ടിയും വീട്ടുകാരും പിന്നെ ഒരു അമ്മയും ഉണ്ട്. കുട്ടിയുടെ അമ്മൂമ്മ ആണെന്ന് തോന്നുന്നു “
സ്പീക്കർലായത് കൊണ്ടു അവൻ കേട്ടു
“ഞങ്ങളുടെ വന്നു കൊണ്ടിരിക്കുന്നു. നീ ഒന്ന് അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കണേ “
“Sure സ്കാനിംഗ് റിപ്പോർട്ട് വരട്ടെ ഫെലിക്സ്. മൂന്ന് കുട്ടികൾ പോയി. പത്തു പേര് icu vil..ഇനിയും മരണം കൂടും. ഭയങ്കര സംഭവം ആയി പോയി. ബസ് ന്റെ ബ്രേക്ക് പോയി അതാണ് കാരണം. ബസിൽ ഉള്ളവരും പലരും.. ടാ ഞാൻ വിളിക്കാം ഒരു എമർജൻസി “
ഫെലിക്സ് നോക്കുമ്പോ അവൻ കുനിഞ്ഞിരിക്കുന്നു. മുഖം പൊത്തിയിട്ടുണ്ട്. അവരെല്ലാം വല്ലാതായി. അവന്റെ ഭൂതകാലം എല്ലാവർക്കും അറിയാം. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് മാത്രം അറിയില്ല
🌹🌹🌹🌹
റിയ മോളെ എടുത്തു മടിയിൽ വെച്ചിരിക്കുന്നു. മോള് അലറി കരച്ചിൽ തന്നെ. ഒടുവിൽ അവൾ കുഞ്ഞിനെ തോളിൽ ഇട്ട് നടന്നു തുടങ്ങി. സ്കാനിംഗ് റിപ്പോർട്ട് നോർമൽ ആണ്. ചുറ്റും കുഞ്ഞുങ്ങളുടെ കരച്ചിൽ. കരഞ്ഞു തളർന്നു കുഞ്ഞ് റിയയുടെ തോളിൽ കിടന്നു ഉറങ്ങി
ഗായത്രിക്ക് ബിപി കൂടി തല ചുറ്റി ഒരു കസേരയിൽ ഇരിക്കുന്നുണ്ട്
അച്ഛനും അമ്മയും അടുത്ത് തന്നെ ഉണ്ട്. ഇടയ്ക്ക് വലിയ നിലവിളികൾ കേൾക്കുമ്പോൾ ഹൃദയം നിന്നു പോകും. മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർ എല്ലാവരും ഹോസ്പിറ്റലിൽ വന്നു പോയി. ആരോഗ്യമന്ത്രി ഇവിടെ തന്നെ ഉണ്ട്. വേണ്ടതെല്ലാം അവരെ കൊണ്ടാകും പോലെ ചെയ്യുന്നു
മോള് ഒന്ന് ഉണർന്നു..ഞെട്ടി ഉണരുകയാണ്. നല്ലോണം പേടിച്ചു പോയി. പാവം. അവളുടെ കഴുത്തിൽ കൂടി കയ്യിട്ടു മുറുകെ പിടിക്കുന്നു
വീണ്ടും കരയാൻ തുടങ്ങിയപ്പോ അവൾ മോളെയും കൊണ്ടു നടന്നു. ദേഹം ചതഞ്ഞിട്ടുണ്ട്. തെറിച്ചു വീണതിന്റ ദേഹം വേദന കാണും
പാവം, പൊടി കുഞ്ഞല്ലേ. എങ്ങനെ സഹിക്കും..കൈകൾ തന്നെ ചുറ്റി ഇരിക്കുകയാണ്. എന്ത് കൊണ്ടോ റിയയ്ക്ക് കരച്ചിൽ വന്നു. ചിന്നുന്നു മുൻപ് ഒരു കുഞ്ഞിനോടും ഇത്രയും സ്നേഹം അവൾക്ക് തോന്നിയിട്ടില്ല. ഇവളോട് അറിയില്ല എങ്ങനെ ഒരു attachment ഉണ്ടായിയെന്ന്..
അവൾ ഒരിടത്ത് ഇരുന്നു. ദേഹം മുഴുവൻ ചോരയാണ്. വാച്ച് നോക്കി അവൾ. മൂന്ന് മണി
താൻ വൈകുന്നേരം മൂന്ന് മണി മുതൽ ഈ നേരം വരെ വെള്ളം പോലും കുടിച്ചിട്ടില്ലന്ന് അവൾ ഇപ്പോഴാണ് ഓർത്തത്
കണ്മുന്നിൽ രണ്ട് കാലുകൾ കണ്ടപ്പോ അവൾ മുഖം ഉയർത്തി
സിദ്ധാർഥ്
അവൻ കുഞ്ഞിനെ വാങ്ങി തോളിൽ ഇട്ടു..കുഞ്ഞ് പിടഞ്ഞുയർന്നു..അവനെ കണ്ട് അപ്പേ എന്ന് വാവിട്ട് കരയാൻ തുടങ്ങി
അവൻ മോളെ ഉമ്മ വെച്ച് ആശ്വസിപ്പിക്കുന്നത് റിയ കണ്ടു. റിയ പതിയെ എഴുനേറ്റു അവളുടെ അച്ഛന്റെയും അമ്മയുടെയും അരികിൽ പോയിരുന്നു
റിയയുടെ അച്ഛൻ എഴുനേറ്റു വന്നു
“ഇവിടെ ഇല്ലായിരുന്നു അല്ലേ?”
“ഇല്ല കോഴിക്കോട് ആയിരുന്നു. ഒരുപാട് നന്ദി.. എല്ലാത്തിനും. ഞാൻ വല്ലാതെ ഭയന്ന് പോയി “
അദ്ദേഹം ആ ചുമലിൽ പിടിച്ചു
“നമ്മളൊക്കെ സാധാരണ മനുഷ്യരല്ലേ. ഇങ്ങനെ ഉള്ള അവസരങ്ങളിൽ അല്ലേ പരസ്പരം സഹായിക്കേണ്ടത്.. നന്ദി ഒന്നും വേണ്ട. ആക്സിഡന്റ് നടക്കുമ്പോ റിയ സ്പോട്ടിൽ ഉണ്ട്. അത് കൊണ്ടാണ് മോള് ഇതിൽ പെട്ടെന്ന് അവൾക്ക് മനസിലായത്. പിന്നെ ഞങ്ങളെ വിവരമറിയിച്ചു
ഡോക്ടർ മാരിൽ ചിലരൊക്കെ എന്റെ ഫ്രണ്ട്സ് ആണ്. മോൾക്ക് സ്ക്ൻ ചെയ്തപ്പോ കുഴപ്പമില്ല. പിന്നെ അറിയാല്ലോ പിഞ്ചു ശരീരം ആണ് എവിടെയെങ്കിലും ചെന്നു ഇടിച്ചു കാണും. നെറ്റി പൊട്ടി സ്റ്റിച് ഉണ്ട്. ഇപ്പോളാണ് കുറച്ചു കരച്ചിൽ നിർത്തിയത്. ഇത്രയും നേരം വലിയ കരച്ചിൽ ആയിരുന്നു. പാവം നല്ല പോലെ പേടിച്ചു “
അദ്ദേഹം കുഞ്ഞിനെ തലോടി
സിദ്ധു സത്യത്തിൽ തളർന്നു പോയി..ഗായത്രിയുടെ അരികിൽ പോയി നിന്നു അവൻ. അവർ വാ വിട്ട് കരഞ്ഞു കൊണ്ടു മുഖം പൊത്തി
തുടരും…..
