അവൻ ക്ഷീണിച്ചി വരുന്നതല്ലെ ചായ കുടിച്ചിട്ട് മതി കുളിയെന്ന അമ്മ പറഞ്ഞപ്പോൾ തൊട്ട് അങ്ങിനെ ആയി….

എൻ്റെ പെണ്ണുങ്ങൾ…

Story written by Remya Satheesh

================

ഇപ്പൊ കുറച്ചു ദിവസമായി ഭാര്യയെ അടുത്ത് കിട്ടാറേ ഇല്ല…

അല്ലെങ്കിൽ

ഇന്ന് കറിക്കിത്തിരി ഉപ്പ് കൂടുതൽ ആണേ.. നോക്കി കഴിക്കണെ എന്നോ

ഞാനിന്ന് ഒരു പുതിയ കറി ഉണ്ടാക്കി ഫ്ലോപ്പ് ആയി പോയെന്നെ. എന്നോ

ഇന്ന് നിങ്ങൾക്ക് ഇഷ്ടപെട്ട പരിപ്പ് വട ഉണ്ടാക്കുന്നുണ്ട്. വേഗം വരണേ എന്നൊക്കെ പറഞ്ഞ് പിന്നാലെ വാലു പോലെ നടക്കുന്നവളാണ്..

ഇപ്പൊ ആളെ മഷി ഇട്ടു നോക്കണം ഒന്ന് കാണാൻ…

ആലോചിച്ച് വീടെത്തിയത് അറിഞ്ഞില്ല..

അടുക്കളയിൽ അമ്മായി അമ്മയും മരുമകളും നല്ല കത്തി വെപ്പിലാണ്..

പക്ഷേ ഉമ്മറത്ത് ഷൂ ഊരിയപ്പോഴേക്കും അമ്മ മണത്തറിഞ്ഞു ചായയും കൊണ്ട് വന്നിരുന്നു…

അച്ഛൻ മരിച്ചിട്ട് ഒരു മാസം കഴിഞ്ഞേ ഉള്ളൂ. അതിനു ശേഷം അമ്മ ഞങ്ങളുടെ കൂ പോന്നതാണ്.

അതുവരെ അവരു രണ്ടു പേരും തറവാട്ടിൽ ആയിരുന്നു.. ഇനി ഒറ്റക്ക് നിർത്താൻ തോന്നാത്തതിനാൽ കൂടെ കൊണ്ട് പോന്നു…

അമ്മ വന്നതിനു ശേഷമാണ് ഈ ചായ പരിപാടി തുടങ്ങിയത്..

അല്ലെങ്കിൽ വന്നു കുളിയും കഴിഞ്ഞ് അടുക്കളയിൽ ഇതിയലെ ചായ കിട്ടൂ. അതാണ് ശ്രീമതിയുടെ ഓർഡർ..

അവൻ ക്ഷീണിച്ചി വരുന്നതല്ലെ ചായ കുടിച്ചിട്ട് മതി കുളിയെന്ന അമ്മ പറഞ്ഞപ്പോൾ തൊട്ട് അങ്ങിനെ ആയി..

വൈകീട്ട് അമ്മയുടെ സ്പെഷ്യൽ ആയിരുന്നു. അതും എനിക്കിഷ്ടമുള്ള ചക്കയപ്പം…

ഭാര്യയും മോളും പഠനത്തിലാണ്…

എന്നാലും എന്തായിരിക്കും ഇവൾക്ക് പറ്റിയത്.

തൻ്റെ സംശയം ഒരു കൂട്ടുകാരനോട് പറഞ്ഞിരുന്നു. അവൻ്റെ കണ്ടുപിടുത്തം അമ്മ വന്നതിനു ശേഷമാണ് അവൽകീ മാറ്റം എന്നാണ്..

ആലോചിച്ച് നോക്കിയപ്പോൾ കുറച്ചൊക്കെ ശരിയാണ്..

രാവിലെ ഇഡലി ഉണടക്കുന്ന ദിവസം അമ്മ എനിക്ക് ഇഷ്ടമുള്ള ദോശ ഉണ്ടാക്കി തരും.

പക്ഷേ അവളുടെ ഇഡലിയും സാമ്പാറും എനിക്കിഷ്ടമാണ്.. അത് അമ്മക്കറിയില്ലല്ലോ.. ഇഡലി മതിയയിരുന്നല്ലോ അമ്മെന്ന് പറയുമ്പോൾ ഇതിനായി അത്ര മെനക്കെടോന്നും ഇല്ലല്ലോട എന്നു പറഞ്ഞ് നിസ്സാര വത്കരിക്കും. അങ്ങിനെ പലതും ഉണ്ട്. ഇപ്പൊൾ ആലോചിക്കുമ്പോൾ ആണ് മനസ്സിലാവുന്നത്…

ഇന്നെന്തയലും അവളോട് സംസാരിക്കണം. ഫോണും കുത്തി ഇരുന്നു.. സമയം പോകാൻ അതിലും നല്ല മാർഗം ഇനി സ്വപ്നങ്ങളിൽ മാത്രം..

മോളെ കിടത്തി അടുക്കള എല്ലാം ഒതുക്കി പ്രിയതമ മുറിയിലെത്തി..

ലൈറ്റ് ഓഫ് ചെയ്യുന്നതിന് മുന്നേ പിന്നിലൂടെ അവളെ ചേർത്ത് പിടിച്ചു.

അവളും വിധേയ ആയി നെഞ്ചിലേക്ക് ചാഞ്ഞു..

നീ ഇപ്പൊ എന്താ എന്നെ മൈൻഡ് ചെയ്യാത്തത്. ഞാനൊന്നും ശ്രദ്ധിക്കുന്നില്ല എന്ന് വിചാരിക്കണ്ട..

ഞാനവളുടെ കാതിൽ പറഞ്ഞു.

അമ്മ ഉള്ളപോഴെ അമ്മടെ സ്നേഹം അനുഭവിക്കാൻ പറ്റൂ..മര്യാദക്ക് ഇപ്പൊ ആ സ്നേഹം അനുഭവിക്കൂ.. അമ്മയുള്ളതൊണ്ട് എനിക്ക് നമ്മടെ മോൾടെ കാര്യവും ശ്രദ്ധിക്കാൻ പറ്റുന്നുണ്ട് . എൻ്റെ കെട്ടിയോൻ വേണ്ടതതൊന്നും വിജാരിച്ച് തല പുണ്ണാക്കണ്ട.. എല്ലാത്തിലും എൻ്റെ കണ്ണ് എത്തുന്നുണ്ട് എന്ന് മറക്കണ്ട …

അവളെ കേട്ടപ്പോൾ എൻ്റെ ഉള്ളൂ നിറഞ്ഞു പോയി. ഇങ്ങനെ ഒരു ഭാര്യയല്ലെ വേണ്ടത്.

എത്ര ചേർത്ത് പിടിച്ചിട്ടും മതിയാവുന്നില്ല…

ഈ രണ്ടു പെണ്ണുങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്.

ഒരാൾ എനിക്ക് വേണ്ടി വേദനിച്ചവളും…

ഒരാൾ ഞാൻ കാരണം വേദനിച്ചവളും….