“വിളിച്ചിട്ട് കിട്ടുന്നില്ല നിവിൻ “
ഷെല്ലി പറഞ്ഞു
“എടാ നീ ഫോൺ ലൊക്കേഷൻ ഒന്ന് ചോദിക്ക് “
ഷെല്ലി സൈബർ സെല്ലിലെ സുഹൃത്തിനെ വിളിച്ചു
“ഒരു മിനിറ്റ് ഡാ “
അടുത്ത നിമിഷം ലൊക്കേഷൻ കിട്ടി
“ഇത് രണ്ടും വിഴിഞ്ഞം ഹാർബർ പരിസരത്ത് ഉണ്ട്..നീ പറഞ്ഞ മൂന്നാമത്തെ നമ്പർ സിദ്ധാർഥ് മേനോൻ. അതും അവിടെ തന്നെ “
ഷെല്ലി ഫോൺ വെച്ചു. അവനെ വിയർത്തു കുളിച്ചു
“എടാ പണി കിട്ടി..”
നിവിന്റെ മുഖത്ത് ഭീതി നിറഞ്ഞു
അത് ഒരു ഗോഡൌൺ ആയിരുന്നു. മീൻ സൂക്ഷിക്കുന്ന സ്ഥലം. സിദ്ധാർഥ് ഒരു കസേരയിൽ ഇരുന്നു. അർജുനും ദീപുവും കസേരകളിൽ ബന്ധിക്കപ്പെട്ടു
“വലിയ മിടുക്കന്മാർ… ഫൂ “സിദ്ധാർഥ് നിലത്തേക്ക്തുപ്പി
അർജുൻ കണ്ണ് തുറന്നു ചുറ്റും നോക്കി. അസഹ്യമായ ദുർഗന്ധം
“നീയൊക്കെ എന്താടാ വിചാരിച്ചത്? എല്ലായിടത്തും നിനക്കൊക്കെ മാത്രേ ആള് കാണുകയുള്ളെന്നോ…ഞങ്ങൾക്കും ഉണ്ട് ആൾക്കാർ. പോലീസിലും ഉണ്ട് ദേ ഇത് പോലെ ക്രിമിനലുകളുടെ ഇടയിലും ഉണ്ട്. നിന്റെ ഹോസ്പിറ്റലിലും ഉണ്ട്. ലോക് ചെയ്ത കാറും തുറക്കും വേണ്ടി വന്നാൽ നിന്റെ വീടും തുറക്കും. നീ മാത്രം ജയിച്ചാൽ പോരല്ലോ. അല്ല ഒരർത്ഥത്തിൽ നീ ചെയ്തത് നന്നായി. എല്ലാരേം നീ അങ്ങ് കൊ- ന്നു കളഞ്ഞു എനിക്ക് ജോലി എളുപ്പമായി. ഇനി ഞാൻ മാത്രം ആണ് മാക്സ് ഗ്രൂപ്പിൽ ഉള്ളത്. ത് മാത്രം ആയി അത്. നിന്നേം ദേ ഇവനേം കൂടി തീർത്തിട്ട് ഫ്ലൈ ചെയ്യാൻ പോവാ സിദ്ധാർഥ്. ഇവിടെ നിന്ന് പുറം കടലിൽ ബോട്ടിൽ അവിടെ നിന്ന് ഷിപ്പ്. അവിടെ നിന്ന് ഫ്ലൈറ്റ്. എവിടേക്കാണെന്ന് ഇപ്പൊ പറയുന്നില്ല. അറിഞ്ഞിട്ടും പ്രയോജനം ഒന്നുമില്ല,”
അർജുൻ ദീപുവിനെ ഒന്ന് നോക്കി. ദീപു അർജുനെയും. പൊടുന്നനെ അർജുൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി. സിദ്ധാർഥ് പെട്ടെന്ന് ഒന്ന് പരിഭ്രമിച്ചു. അവൻ ചുറ്റും നോക്കി. എന്താ കാര്യം എന്ന് അവന് മനസിലായില്ല
സത്യത്തിൽ അർജുൻ എന്തിനാ ചിരിക്കുന്നതെന്ന് ദീപുവിന് പോലും മനസിലായില്ല. അവൻ അന്തം വിട്ടു നോക്കിയിരിക്കുകയാണ്
“എന്താഡാ ഒരു ചിരി?”
സിദ്ധാർഥ് അവന്റെ മുന്നിൽ ചെന്നു തോക്ക് നെറ്റിയിൽ മുട്ടിച്ചു
“പൊന്നെടാ ഉവ്വേ ആവേശം കള. വെളിയിൽ ഇപ്പൊ പോലീസ് വരും..ആരെങ്കിലും പോയി നോക്ക്. മഫ്റ്റിയിൽ പോലീസ് ഉണ്ട്. നീ എന്നേം ഇവനേം കൊ- ന്നിട്ട് എങ്ങോട്ട് ഒണ്ടാക്കും? നിന്നെ അടുത്ത നിമിഷം അറസ്റ്റ് ചെയ്യും”
സിദ്ധാർഥ് വിളറി
“വെളിയിൽ പോയി നോക്കെടാ “
അയാൾ സഹായികളോഡ് പറഞ്ഞു
“നീ പറയുന്നത് സത്യമാണെങ്കിലും ഇല്ലെങ്കിലും നീ മരിക്കും “
അയാൾ മുരണ്ടു. പിന്നെ തോക്ക് ദീപുവിന്റെ നേരേ ചൂണ്ടി
“ഇവനാണോ നിന്റെ ബെസ്റ്റ് ഫ്രണ്ട്?”
അർജുൻ തോക്കിലേക്കും അവന്റെ മുഖത്തേക്കും നോക്കി കൊണ്ട് ഇരുന്നു
“ഞാൻ കേട്ടിട്ടുണ്ട് നിങ്ങൾ തമ്മിൽ ആണ് ഏറ്റവും അടുപ്പമെന്ന്. ഇവൻ നിനക്ക് വേണ്ടി മരിക്കുമെന്ന് “
ദീപു അർജുനെയാണ് നോക്കി കൊണ്ട് ഇരുന്നത്. അവന്റെ മുഖം പതിയെ മാറുന്നുണ്ട്
“നീ കാണെടാ ഇവൻ ചാകുന്നത്. നിന്റെ ഭാര്യ വെടിയേറ്റ് വീണപ്പോൾ നിനക്ക് ഭ്രാന്ത് വന്നില്ലേ? ഇവൻ വെടിയേറ്റ് ചത്താൽ വരുമൊന്നു നോക്കട്ടെ “
സിദ്ധാർഥ് ട്രിഗ്റിൽ വിരൽ അമർന്നതും അർജുന്റെ കസേര വായുവിൽ ഒന്നുയർന്നു കറങ്ങി. സിദ്ധാർഥ് ദൂരെ തെറിച്ചു വീണു
അവന്റെ തോക്ക് എവിടേയ്ക്കോ തെന്നി മാറി
കൂട്ടാളികൾ ആരവത്തോടെ അർജുന്റെ നേർക്ക് പാഞ്ഞടുത്തു. സിദ്ധാർഥ് ഒരു കൈ കൊണ്ട് നോ എന്ന് കാണിച്ചു
പിന്നെ മുഖം തുടച്ചു. ചുണ്ടിൽ നിന്ന് ഒഴുകിയിറങ്ങുന്ന ചോര
“കൊള്ളാല്ലോ നീ..മാർഷൽ ആർട്സ് പഠിച്ചിട്ടുണ്ടോ?”
“കെട്ടിയിട്ടോണ്ട് വീരൻ ആകാൻ ഏത് പ- ട്ടിക്കും പറ്റുമെടാ ചെ- റ്റേ… ധൈര്യം ഉണ്ടെങ്കിൽ അഴിച്ചു വിടടാ..ആണാണെങ്കിൽ അഴിച്ചു വിട്. ഒരു ആയുധോം വേണ്ട നിന്നെയും ഇവന്മാരെയും തീർക്കാൻ ഞാൻ മാത്രം മതി. ദീപുവിനെ തൊട്ടാലുണ്ടല്ലോ… “
സിദ്ധാർഥ് ആ തീയിലേക്ക് നോക്കി
“ഫയർ ആണ് അർജുൻ എന്ന് ക്ലബ്ബിൽ ഒരു ടോക് കേട്ടിട്ടുണ്ട്. ഇത് പോലെ ആണെന്ന് അറിഞ്ഞിരുന്നില്ല. നിന്നെ അഴിച്ചു വിട്ടാ നീ എന്നേ തീർക്കുമെന്ന് നീ പറയാതെ എനിക്ക് അറിയാം അർജുൻ. അത് കൊണ്ട് ആ വെല്ലുവിളി ഞാൻ എടുക്കുന്നില്ല. പകരം ഇവനെ അഴിച്ചു വിടാം. എന്റെ പിള്ളാർക്ക് ഒരു വ്യായാമം ആകട്ടെ. നിന്നെ മുന്നിലിട്ട് ഇവനെ ഇവര് തല്ലാൻ പോവാ…”
സിദ്ധാർഥ് ദീപുവിന്റെ കെട്ടഴിച്ചു
“എല്ലാരോടും കൂടി ഞാൻ ഒരു കാര്യം പറഞ്ഞേക്കാം. ദീപുവിനെ തൊടുന്നവന്റെ കുടുംബമടക്കം ഞാൻ കത്തിക്കും. ഞങ്ങൾ മാത്രം ആണ് ഇവിടെ. പുറത്ത് ആളുണ്ട്. അവർ വരും…വെറുതെ പറയില്ല അർജുൻ അല്ലെങ്കിൽ തൊട്ട് നോക്ക്. കിഴക്കേക്കോട്ടയിൽ നടന്ന രണ്ടു കൊ- ലപാ- തകവും ഞാനാണ് ചെയ്തത്
അത് കണ്ടവർ ഈ. കൂട്ടത്തിൽ ഉണ്ടെങ്കിൽ അവനെ തൊട്ട് നോക്ക് “
അവർ പിന്നോട്ട് മാറി
“അടിക്കെടാ “
സിദ്ധാർഥ് അലറി. ആരും മുന്നോട്ട് വന്നില്ല
“എനിക്ക് പേടിയില്ലടാ.”സിദ്ധാർഥ് ദീപുവിന്റെ മുഖത്ത് ആഞ്ഞടിച്ചു
അവന്റെ ആദ്യത്തെ അടി ദീപു തടുത്തു. അവൻ പെട്ടെന്ന് തിരിഞ്ഞു അർജുന്റെ നെറ്റിയിൽ തോക്ക് ചേർത്ത് വെച്ചു
“വെടി വെച്ചു ചിതറിച്ചു കളയും ഞാൻ ഇവനെ. മിണ്ടാതെ നിന്ന് കൊണ്ടോണം ഞാൻ തരുന്ന ഓരോ അടിയും “
ദീപു വേദനയോടെ അർജുനെ നോക്കി. ഒറ്റ അടി. അവനനങ്ങിയില്ല
അവന്റെ മുഖം പൊട്ടി ചോര ഒഴുകി
അർജുൻ ഒന്ന് തിരിഞ്ഞു. കസേരയിൽ നിന്ന് തന്നെ ഒന്ന് കറങ്ങി സ്വയം ഭിത്തിയിൽ ഇടിച്ചു. ഒരു തവണ അല്ല പലതവണ
അവന്റെ തല പൊട്ടി ചോര ഒഴുകി
ദീപു വേണ്ടാ അർജുൻ എന്ന് ഉറക്കെ നിലവിളിച്ചു കൊണ്ട് ഇരുന്നു . കണ്ട് നിന്നവർ നടുങ്ങി പോയി. അവന്റെ കസേര പൊട്ടി തകർന്നു
അവന്റെ കെട്ടുകൾ അഴിഞ്ഞു വീണു
ചാടി ഒരൊറ്റ ചവിട്ട്. സിദ്ധാർഥ് തെറിച്ചു ഭിത്തിയിൽ ഇടിച്ചു നിലത്ത് വീണു
അർജുന്റെ ഭ്രാന്തമായ ആക്രമണം ആയിരുന്നു പിന്നെ. സിദ്ധാർഥ്ന്റെ കൂടെ ഉള്ളവർക്ക് പോലും അർജുനെ പിടിച്ചു നിർത്താൻ ആദ്യം സാധിച്ചില്ല. സിദ്ധാർഥ് കുഴഞ്ഞു. അവനെ പിടിച്ചു കെട്ടട എന്നവൻ അലറി
അർജുൻ ദീപുവിനോഡ് രക്ഷപെട്ടു പോ എന്ന് കണ്ണ് കാണിച്ചു. സിദ്ധാർഥ് എഴുന്നേറ്റു വന്നു
“ഇനി സമയം ഇല്ല. നീ മതി ഇനി “
അടുത്ത നിമിഷം വെടി പൊട്ടി
സിദ്ധാർഥ് നിലത്ത് വീണു. അർജുൻ പെട്ടെന്ന് തിരിഞ്ഞു നോക്കി
നിവിൻ, ഷെല്ലി. കൂടെ അജി അവന്റെ പിള്ളേർ..അവിടെ ഒരു യുദ്ധം തന്നെ നടന്നു. കൂടെ വന്നവരൊക്ക എങ്ങോട്ടോ ഓടി പോയി. ഒടുവിൽ അവർ മാത്രം ശേഷിച്ചു
ദീപു ടവൽ എടുത്തു അർജുന്റെ നെറ്റിയിൽ കെട്ടി. രക്തം നിൽക്കുന്നില്ല
“എന്തോന്നാടാ കോ- പ്പേ ലേറ്റ് ആയത്? ഇപ്പൊ തീർന്നേനെ ഞങ്ങൾ രണ്ടു പേരും.” അർജുൻ ഷെല്ലിക്ക് ഒന്ന് കൊടുത്തു
“സോറി സോറി..വഴി തെറ്റി. ഗൂഗിൾ മാപ്പ് ചതിച്ചു. കടലിൽ പോകേണ്ടതായിരുന്നു. ഒന്നും പറ്റിയില്ലല്ലോ അല്ലെ?”ഷെല്ലി തൊഴുതു
“തേങ്ങാക്കൊല..ചെല്ലുമ്പോൾ അറിയാം എത്ര സ്റ്റിച് ഉണ്ടെന്ന്. ദീപു അവനെ എടുത്തു കസേരയിൽ ഇരുതെടാ “
ദീപുവും നിവിനും കൂടി സിദ്ധാർഥനെ കസേരയിൽ ഇരുത്തി
“കൈയോ കാലോ കെട്ടണോ? “
“വേണ്ട “
സിദ്ധാർഥ്ന്റെ കയ്യിൽ ആണ് ബുള്ളറ്റ് തറച്ചത്
അവിടെ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു
“സത്യത്തിൽ സിദ്ധാർഥ് സാറിനെ കാണാൻ ഞങ്ങൾ ആഗ്രഹിച്ചിരിക്കുകയായിരുന്നു. ഇങ്ങോട്ട് വന്നു മുഖം കാണിച്ചതിന്
റൊമ്പ നൻട്രി “
അർജുൻ കാല് കൊണ്ട് കസേര വലിച്ചിട്ടു അവന്റെ മുന്നിൽ ഇരുന്നു
“അജി ഇവിടെ അറിയുന്ന ആരെങ്കിലും ഉണ്ടോ?”
“ഇഷ്ടം പോലെ.”
“ബോട്ടിൽ പോകുന്നവർ?”
“ഉണ്ട് സാറെ “
“ബോട്ട് സ്വന്തം ആയിട്ട് ഉള്ളവർ?”
“ആളുണ്ട് സാറെ “
“ഇവനെ പുറം കടലിൽ പോകണമെന്ന് പറഞ്ഞിരുന്നു. ഒന്ന് എത്തിച്ചേക്കൻ വേണ്ട ആളെ ഏർപ്പാട് ചെയ്തേക്ക് “
അജിക്ക് ചിരി വന്നു
“ഞാൻ പോയിട്ട് വരാം “
“അജി?”
പോകാൻ ഒരുങ്ങിയ അജി നിന്നു
“വലിയ മീൻ കട്ട് ചെയ്യുന്ന കത്തി ഒരെണ്ണം വേണം..ഒന്ന് മതിയോടാ?” അർജുൻ നിവിനെ നോക്കി ചോദിച്ചു
നിവിൻ ചിരിച്ചു
“മതി “
“അപ്പൊ വാതിൽ ഒന്ന് അടച്ചേക്ക് “
അജി വാതിൽ അടച്ചു. വാതിൽക്കൽ അവന്റെ ഗാങ് കാവൽ നിന്നു
“നിന്നെ അങ്ങ് വിട്ടു കളയാൻ ദേ ഈ ദീപു പറഞ്ഞു. എവിടെ എങ്കിലും ജീവിച്ചോട്ടെ എന്ന് പറഞ്ഞു നാക്ക് വായിലിട്ടില്ല. ഇവന്റെ പിടലിക്ക് തോക്ക്..അല്ല ഞാൻ അറിയാഞ്ഞിട്ടു ചോദിക്കുവാ. ഈ പത്തിരുപതു വർഷം മുന്നേയുള്ള മലയാളം സിനിമയിലുള്ള സ്ഥിരം ഏർപ്പാട് ആണല്ലോ നീ ചെയ്തത്? എടാ മണ്ട കാലം മാറി.. ദേ ഇവന്മാർ പൊക്കും നിന്നെ ഏത് പാതാളത്തിൽ പോയി ഒളിച്ചാലും ഒളിപ്പിച്ചാലും. അത് കൊണ്ട് ഇതൊന്നും വേണ്ടാരുന്നു. നീ ഈ രാജ്യം വിട്ടു പോയിരുന്നെങ്കിൽ ഒരു പക്ഷെ ഇവൻ പറഞ്ഞത് പോലെ ഞാൻ അങ്ങ് വിട്ടു കളഞ്ഞേനെ “
സിദ്ധാർഥ് വിറയ്ക്കുകയായിരുന്നു. അവന് ഇനി എന്താ എന്ന് മനസിലായി. ഇനി അധികം ഇല്ല
“അപ്പൊ ദീപു ഇങ്ങോട്ട് വാടാ “
ദീപു മുന്നിലേക്ക് വന്നു
“നിനക്ക് കിട്ടിയത് പത്തു മടങ്ങായിട്ട് തിരിച്ചു കൊടുക്കണം. അവന്റെ ചെവിക്കല്ല് പൊട്ടി ചോര വരണം “
ദീപു അർജുന്റെ തലയിലെ കെട്ടിലേക്ക് നോക്കി. തന്നെ തല്ലിയപ്പോ അവൻ കാണിച്ച സ്നേഹം ആണത്. സ്വന്തം ശരീരം നോക്കാതെ അവൻ
എന്റെ ചെറുക്കൻ. അവന്റെ രക്തം
ദീപുവിന്റെ രക്തം തിളച്ചു. അവൻ സിദ്ധാർഥ്നെ അടിച്ച് ചതച്ചു കളഞ്ഞു. അവൻ മാത്രം അല്ല. ഷെല്ലിയും നിവിനും കൈത്തരിപ്പ് തീർത്തു
അജി കത്തി കൊണ്ട് വന്നു
“ബോട്ട് റെഡി ആയി “
“ഒരു പത്തു മിനിറ്റ് അജി “
അർജുൻ കൈ കാണിച്ചു
പിന്നെ രക്തത്തിൽ മുങ്ങിയ സിദ്ധാർഥ്നു നേരേ തിരിഞ്ഞു
“നിയൊക്കെ എന്തിനാടാ എന്റെ പെണ്ണിനെ…”
ഒറ്റ വെട്ടിനു കൈകൾ അ- റ്റു
സിദ്ധാർഥ് അലറി കരഞ്ഞു കൊണ്ട് വിശ്വസിക്കാനാവാതെ ദൂരെ കിടക്കുന്ന തന്റെ കയ്യിലേക്ക് നോക്കി
“ഒന്നല്ല രണ്ടു ബുള്ളറ്റ്…അവളെത്ര വേദനിച്ചുന്നറിയാമോടാ നിനക്ക് “
കാലുകളും കൈകളും ഇല്ലാതെ കബന്ധമായി മുന്നിൽ കിടന്നു പിടയുമ്പോൾ സിദ്ധാർഥ് ജീവന് വേണ്ടി കെഞ്ചി
“എന്നേ തൊട്ടിരുന്നെങ്കിൽ അർജുൻ അങ്ങ് ക്ഷമിച്ചേനെ ചിലപ്പോൾ നിന്നെയൊക്കെ വെറുതെ വിട്ടു പോയേനെ…”
അർജുന്റെ കൈകൾ പലതവണ ഉയർന്നു താണു
“മതി “
ദീപു അവനെ വട്ടം പിടിച്ചു
“അവൻ ച- ത്തു “
അർജുൻ കിതച്ചു കൊണ്ട് നിലത്ത് വീണു കിടക്കുന്ന മാംസകഷണങ്ങൾ നോക്കി കൊണ്ട് നിന്നു. നിവിൻ ദീപുവിനെ കണ്ണ് കാണിച്ചു
അർജുൻ ക്ഷീണിതനാണ്. അവന്റെ തലയിൽ നിന്ന് നന്നായി രക്തം വരുന്നുണ്ട്
“വാ പോകാം “
“ഇത്?”
“ഇത് അവർ നോക്കിക്കൊള്ളും “
അർജുൻ ഒന്ന് വേച്ചു. അവന് അന്നേരമാണ് ക്ഷീണം അറിയുന്നത്. ദീപു അവനെ ചേർത്ത് പിടിച്ചു നടന്നു കാറിൽ കയറി
ഹോസ്പിറ്റലിൽ
നെറ്റിയിൽ മൂന്ന് സ്റ്റിച്
തലയുടെ പിന്നിൽ ആറെണ്ണം. ദീപു കരഞ്ഞു പോയി. തനിക്ക് വേണ്ടിയാണ്. തന്നെ ഒരടി പോലും അടിക്കാതിരിക്കാൻ
“തല ഒന്ന് സ്കാൻ ചെയ്യണം. വല്ലാതെ ഇടിച്ചു എന്നല്ലേ പറഞ്ഞത്? ഒരു എം ആർ ഐ എടുക്കണം “
ഡോക്ടർ വാസുദേവൻ പറഞ്ഞു
ജയറാം വന്നു. ദീപു കാര്യം പറഞ്ഞു
സ്കാനിംഗ് നടന്നു
“ഒന്ന് രണ്ടിടത്തു മൈൽഡ് ആയി ബ്ലീഡിങ് ഉണ്ട്. മെഡിസിൻ സ്റ്റാർട്ട് ചെയ്യാം. വലിയ പ്രോബ്ലം ഇല്ല. ബ്ലഡ് നല്ലോണം പോയി. അതാണ് അർജുൻ ഡൌൺ ആയിപോയത് .”
ജയറാം അവന്റെയരികിൽ ഇരുന്നു. ദുരിതങ്ങൾ തീരുന്നില്ല. ഒന്നിന് പുറകെ ഒന്നായിട്ട് പിന്തുടർന്ന് കൊണ്ട് ഇരിക്കുന്നു. വെറുതെ വിട്ടാലും പിന്നാലെ വന്നു കൂടുന്ന ദുരന്തം
“കൃഷ്ണ…”
അർജുൻ ഒന്ന് ഞരങ്ങി. ദീപു ജയറാമിനെനോക്കി
“കൃഷ്ണ…വാ…കൃഷ്ണ..ടി എവിടെയാ നീ,
മയക്കത്തിലാണ്
“അർജുൻ “
ദീപു ആ ശിരസ്സിൽ തലോടികൊണ്ടിരുന്നു. നല്ല പനിയുണ്ട് അവന്. അർജുൻ പൂർണമായി ഒരു മയക്കത്തിലേക്ക് വീണു
“കൃഷ്ണയ്ക്ക് ഇപ്പൊ എങ്ങനെ ഉണ്ട്?”
ദീപു ചോദിച്ചു
“ഇന്ന് ഡിസ്ചാർജ് ചെയ്യാമെന്ന് കരുതുന്നു. ഇപ്പൊ ഭേദം ആയി. വെറുതെ ഹോസ്പിറ്റലിൽ കിടന്നാൽ ഡിപ്രെഷൻ വരും. വീട്ടിൽ ഇപ്പൊ എല്ലാവരും ഉണ്ടല്ലോ. കൃഷ്ണയുടെ വീട്ടിൽ കൊണ്ട് പോകാൻ ആണ് അവർ നിർബന്ധം പിടിക്കുന്നത്. അർജുനോട് ഒന്ന് ചോദിചിട്ട് ചെയ്യാമെന്ന് വിചാരിച്ചു വന്നപ്പോ ഈ അവസ്ഥ. എന്താ ചെയ്ക?”
“കൃഷ്ണ എന്താ പറയുന്നത്?”
“ഇങ്ങോട്ട് വരാമെന്ന്. ഇത് അറിഞ്ഞിട്ടില്ല. ഇനി അത് അറിഞ്ഞ അത് മതി “
ജയറാം നെറ്റി തടവി
“അങ്കിൾ ഇപ്പൊ ഇത് പറയണ്ട. അർജുന് നല്ല പനി ആണെന്ന് പറ. ഇൻഫെക്ഷൻ ആവാതെനോക്കേണ്ടത് കൊണ്ട് കൃഷ്ണ ഇങ്ങോട്ട് വരണ്ടാന്നു പറ “
ജയറാമിന് അത് നല്ല ഐഡിയ ആണെന്ന് തോന്നി
അർജുൻ ഉണർന്നു. അച്ഛനെ കണ്ട് മെല്ലെ ചിരിച്ചു
“എപ്പോ വന്നു?”
“കുറച്ചു നേരായി? അയാൾ വാത്സല്യത്തോടെ തലോടി
“വേദന ഉണ്ടൊ?”
“ഇല്ല. പനിയുടെ ഒരു വല്ലായ്മ “
“കൃഷ്ണയേ ഡിസ്ചാർജ് ചെയ്താലോന്ന് ആലോചിച്ചു. ഹോസ്പിറ്റലിൽ മടുപ്പ് ആയി എന്ന് പറഞ്ഞു തുടങ്ങി. ഇങ്ങോട്ട് വരാൻ വാശി പിടിക്കുന്നുണ്ട്. രമേശനും ലതക്കും അങ്ങോട്ട് കൊണ്ട് പോകണം ന്നാണ്. നീ എന്താ പറയുന്നത് “
“ഞാൻ…അവളെന്താ പറയുന്നത്?”
“നീ പറയും പോലെ ചെയ്യാന്നു പറഞ്ഞു “
“ഞാൻ വിളിച്ചു കൊള്ളാം. എനിക്ക് പുതിയ ഒരു നമ്പർ വേണം. പുതിയ ഫോണും. മേടിക്കുമ്പോൾ രണ്ടെണ്ണം വേണം. അവൾക്കും. നിവിൻ സെറ്റ് ആക്കി തരും. അച്ഛൻ അതൊന്ന് എത്തിച്ച മതി “
“വൈകുന്നേരം എത്തിക്കാം “
അവൻ ഒന്ന് മൂളി
തുടരും…..