താലി, ഭാഗം 13 – എഴുത്ത്: ലക്ഷ്മി ശ്രീനു

കാശി മുണ്ട്മുറുക്കി ഉടുത്തു പുറത്തേക്ക് ഇറങ്ങി വന്നതും മുറ്റത്തു തന്നെ നിൽക്കുന്ന അമ്മയും കുഞ്ഞമ്മയും ആണ് മുറ്റത്തു നിൽക്കുന്നത്അവരുടെ അടുത്ത് തന്നെ ഭദ്രയും ഉണ്ട്…

അമ്മ……കാശി വേഗം അമ്മയുടെ അടുത്തേക്ക് വന്നു.

കാശി…..നിനക്ക് സുഖമാണോ മോനെ…അവനെ കവിളിൽ തഴുകി കൊണ്ട് ചോദിച്ചു.

സുഗായിരിക്കുന്നു അമ്മക്ക് സുഖല്ലേ…..

മ്മ്മ്…. നിനക്ക് എന്നെ ഒന്ന് വിളിച്ചുടെ കാശി….. അല്ലെങ്കിൽ തന്നെ അധികദൂരമില്ല അങ്ങോട്ട്‌ ഒന്ന് വന്നൂടെ……അമ്മ പരാതി തുടങ്ങി.

അമ്മ കയറി വാ……അവൻ അമ്മയെയും കുഞ്ഞമ്മയെയും കൂട്ടി അകത്തേക്ക് കയറി.

രണ്ടുപേരും വീട് മുഴുവൻ നോക്കി നല്ല ഭംഗി ആയി അടുക്കി ഒതുക്കി എല്ലാം വൃത്തിയാക്കി വച്ചിട്ടുണ്ട്…….

അമ്മ ഇരിക്ക് കുഞ്ഞമ്മ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ…… കാശി ചിരിയോടെ ചോദിച്ചു.

ഏയ്യ് നിങ്ങൾ അമ്മയും മോനും കുറച്ചു നാളിന് ശേഷം അല്ലെ കാണുന്നെ നിങ്ങടെ സംസാരം നടക്കട്ടെ എന്ന് വച്ചു…..അവൻ ചിരിയോടെ ഭദ്രയെ നോക്കി.അവൾ അവരെ കണ്ടു മാറി നിൽക്കുവാണ്.

ഇങ്ങ് വാ……അവൻ വിളിച്ചതും അവന്റെ അടുത്തേക്ക് പോയി.

ഇത് ആണ് അല്ലെ എന്റെ മോന്റെ ഭാര്യ…..അമ്മ ചിരിയോടെ ചോദിച്ചു.അവൻ ചിരിച്ചു.

എന്താ മോൾടെ പേര്…..കുഞ്ഞമ്മ ചോദിച്ചു.

ശ്രീഭദ്രകാശിനാഥൻ……ഞാൻ നിങ്ങൾക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കാം….അവൾ വേഗം അടുക്കളയിലേക്ക് പോയി….

കാശി….മറ്റൊരാൾ പറഞ്ഞു വേണോ നിന്റെ വിവാഹം കഴിഞ്ഞ കാര്യം അമ്മയായ ഞാൻ അറിയേണ്ടത്……

അമ്മ അത് പെട്ടന്ന്…..

എനിക്ക് അതിൽ പരാതി ഒന്നുല്ല ഡാ എന്നാലും ഒരു വിഷമം തോന്നി ഇങ്ങനെ ഒന്നും ആയിരുന്നില്ല ഞാൻ എന്റെ മോന്റെ വിവാഹം ആഗ്രഹിച്ചത്…….. കാശി ഒന്നും മിണ്ടാതെ തലതാഴ്ത്തി…..

ചേട്ടത്തി….. കുഞ്ഞമ്മ എന്തോ ഒരു ബോക്സ്‌ അവരുടെ കൈയിൽ കൊടുത്തു.

അപ്പോഴേക്കും ഭദ്ര അവർക്ക് കുടിക്കാൻ ജ്യൂസ് ആയി വന്നു…..

മോള് അത് അവിടെ വച്ചിട്ട് വാ…..അവൾ കാശിയെ നോക്കി കാശി കണ്ണടച്ചു കാണിച്ചതും അവൾ അത് അവിടെ വച്ച് അവരുടെ അടുത്തേക്ക് വന്നു….

കാശി ഇത് കല്യാണത്തിന്റെ അന്ന് ചെയ്യേണ്ടത് ആണ്….. ഇന്നലെ നടന്നില്ല ഇപ്പൊ ഇവിടെ വച്ച് ഈ മിഞ്ചി മോളുടെ കാലിൽ ഇട്ട് കൊടുക്ക്…….കാശി ഭദ്രയെ നോക്കി അവൾ ചിരിച്ചു…

അമ്മ ഇതൊക്കെ വേണോ…. വെറുതെ….അവൻ ഒഴിയാൻ നോക്കി.

നീ ഞാൻ പറയുന്നത് കേൾക്കില്ല എന്ന് ആയോ ഇപ്പൊ…. ഇത് നമ്മുടെ കുടുംബത്തിലെ ആചാരം ആണെന്ന് നിനക്ക് അറിയാല്ലോ പിന്നെ എന്താ…ഇത് അണിയിച്ചു വേണം നിങ്ങൾ ഭാര്യ ഭർത്താക്കൻമാരായി ജീവിച്ചു തുടങ്ങാൻ…കാശി അമ്മ പറയുന്നത് ഒക്കെ അനുസരിക്കുന്ന അമ്മകുട്ടി ആയിരുന്നു എന്നാൽ എന്നാൽ മഹാദേവൻ എന്ന ദേവൻ അച്ഛൻമോൻ ആയിരുന്നു……അതുകൊണ്ട് തന്നെ അവൻ അമ്മ പറഞ്ഞത് അനുസരിച്ച് മിഞ്ചി വാങ്ങി……

ഭദ്ര ചിരിയോടെ അവനെ നോക്കി…..

മോളെ വലതു കാല് കാണിക്ക്……കുഞ്ഞ ആയിരുന്നു പറഞ്ഞത്.

കാശി അവളെ ഒന്ന് നോക്കിയിട്ട് അവൾ നീട്ടിയ കാലിലേക്ക് അണിയിച്ചു……

അമ്മയ്ക്കും കുഞ്ഞമ്മക്കും സന്തോഷം ആയി…..

അമ്മ ഇതാ കുടിക്ക്……അവൾ രണ്ടുപേർക്കും ജ്യൂസ് എടുത്തു കൊടുത്തു അവർ അത് ചിരിയോടെ വാങ്ങി കുടിച്ചു….

കാശി അമ്മ ഒരു ആഗ്രഹം കൂടെ പറഞ്ഞ നീ കേൾക്കോ……പോകാൻ ഇറങ്ങിയപ്പോൾ അവർ പ്രതീക്ഷയോടെ ചോദിച്ചു.

വീട്ടിലേക്ക് വരുന്ന കാര്യം ആണെങ്കിൽ വേണ്ട…… ഞാൻ വരില്ല എന്നെ ഇറക്കിവിട്ട ഒരാൾ ഉണ്ടല്ലോ വന്നു വിളിക്കട്ടെ എന്നെ അന്ന് ഞാൻ വരും…

അത് അല്ല…… നീ വ്യാഴാഴ്ച മോളെയും കൂട്ടി അമ്പലത്തിൽ വരണം…. അന്ന് അല്ലെ നിന്റെ പിറന്നാൾ അന്ന് അമ്പലത്തിൽ ഒരു പൂജ ഉണ്ട്…….

മ്മ് വരാം……അവൻ അവളെ ഒന്ന് നോക്കിയിട്ട് പറഞ്ഞു.

എന്ന ശരി ഞങ്ങൾ ഇറങ്ങുവാ….. നിന്റെ അച്ഛൻ തിരിച്ചു എത്തും മുന്നേ ഞങ്ങൾക്ക് അവിടെ എത്തണം…..അമ്മ ചിരിയോടെ പറഞ്ഞു അവന്റെയും അവളുടെയും തലയിൽ തലോടി അപ്പോഴാണ് അടഞ്ഞു കിടക്കുന്ന മുറി ശ്രദ്ധിച്ചത്……

ഈ മുറി ഇപ്പോഴും അടച്ചിട്ടേക്കുവാണോ….!

മ്മ്മ്…..അവൻ ഒന്ന് മൂളുക മാത്രം ചെയ്തു.

കുഞ്ഞമ്മേ…..മുറ്റത്തു ഇറങ്ങിയതും കാശി പുറകെ പോയി..

ശിവയോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ എല്ലാവരോടും പല പ്രാവശ്യം പറഞ്ഞു….. അവൾ ഇന്ന് ഇവിടെ വന്നു ഇവളെ വെല്ലുവിളി നടത്തിയിട്ട് ആണ് പോയത്…… അവൾ ബാക്കി ഉള്ളവരോട് കാണിച്ചപോലെ ആകില്ല ഈ നിൽക്കുന്നവളോട് കളിച്ചാൽ….. ഇവളുടെ ദേഹത്ത് അവൾ കാരണം ഒരു നുള്ള് മണ്ണ് വീണാൽ കാശിനാഥൻ ആരാ എന്ന് അവൾ അറിയും അത് കൊച്ചിച്ചനോട് ഒന്ന് പറഞ്ഞേക്ക്……….

മോന് എന്റെ അവസ്ഥ അറിയാവുന്നത് അല്ലെ……അവർ അത് പറഞ്ഞു കാറിന്റെ അടുത്തേക്ക് നടന്നു.

ഞങ്ങൾ ഇറങ്ങട്ടെ കാശി….അമ്മയും അവനോട് യാത്ര പറഞ്ഞു ഇറങ്ങി…….

അവർ പോയതും കാശി അകത്തേക്ക് കയറി അവനെ കണ്ടതും ഭദ്ര ചിരിക്കാൻ തുടങ്ങി….

എന്താ ഡി കോ- iപ്പേ കിടന്നു കിണിക്കുന്നേ…ഞാൻ എന്താ തുണി ഇല്ലാതെ നിൽക്കുന്നോ……

ഇതിലും ഭേദം എന്റെ കാലനാഥൻ അങ്ങനെ നിൽക്കുന്നത് ആയിരുന്നു….എന്നാലും എന്റെ കാലനാഥ…. നിങ്ങൾ എന്റെ കാല് പിടിച്ചല്ലോ…….

ഓഹ് അത് ആയിരുന്നോ….കാര്യം കാണാൻ കഴുതകാൽ വേണേലും ഞാൻ പിടിക്കും….. എന്റെ അമ്മ പറഞ്ഞ ഒന്നും ഞാൻ അനുസരിക്കാതെ ഇരുന്നിട്ടില്ല…..

കഴുത തന്റെ മറ്റവൾ…. പോടാ മ- രപ്പ- ട്ടി…..അവൾ പതിയെ ആണ് പറഞ്ഞത് പക്ഷെ കാശി അത് കേട്ടു….

ഡി കോ- iപ്പേ കൂടുതൽ കിടന്ന ഞെകളിക്കല്ലേ നിന്റെ കാലേവാ- രി ത- റയിൽ അ- ടിക്കും……അവളെ നോക്കി പറഞ്ഞു.

ബുദ്ധിയില്ലാത്ത കാ-ണ്ടമൃ- ഗം ആണ് ചിലപ്പോൾ പറഞ്ഞ പോലെ ചെയ്യും…മിണ്ടാതെ ഒരു പൊടിക്ക് ഒതുങ്ങാം…. അടങ്ങു ഭദ്രേ വെറുതെ കാലന്റെ കൈ കൊണ്ട് ചാ- കാതെ….സ്വയം പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയി……
കാശി അവളെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് പോയി……. കുറച്ചു കഴിഞ്ഞു അവൻ കഴിക്കാൻ വന്നപ്പോൾ അവൾ വിളമ്പി കൊടുത്തു അവന്റെ ഒപ്പം അവളും ഇരുന്നു……

കഴിച്ചു കഴിഞ്ഞു കാശി പുറത്തേക്ക് പോകാൻ തുടങ്ങിയതും ഭദ്ര അവനെ വിളിച്ചു….

കാലനാഥ…. ഒരു കാര്യം പറയാൻ ഉണ്ട്….

എന്താ ഡി…..

നിന്നേ തിരക്കി രാവിലെ ഒരാൾ വന്നിരുന്നു….

എന്നെ തിരക്കി ആര് വരാൻ…..അവൻ ഷർട്ടിന്റെ കൈ മടക്കി കൊണ്ട് സംശയത്തിൽ ചോദിച്ചു.

ഇവിടുത്തെ പുതിയ SI സൂരജ്……കാശി ഞെട്ടി അവളെ നോക്കി അത് അവൾ ശ്രദ്ധിക്കുകയും ചെയ്തു.

അവൻ എന്തെങ്കിലും പറഞ്ഞോ…..

ഒന്നും പറഞ്ഞില്ല പക്ഷെ അവന്റെ നോട്ടം എനിക്ക് അത്ര പിടിച്ചില്ല….

കാശി ഒന്നമർത്തി മൂളി…. അവൻ തിരിച്ചു അകത്തേക്ക് കയറി പോയി. അവന്റെ പോക്ക് കണ്ടു അവൾ ഒന്ന് സൂക്ഷിച്ചു നോക്കി…

കുറച്ചു കഴിഞ്ഞു അവളുടെ ഫോണും എടുത്തു അവൻ തിരിച്ചു വന്നു.

ഡോ താൻ എന്തിന എന്റെ ഫോണ് എടുത്തത്….. അവൾ അവനോട് ചോദിച്ചു.

ഫോണിന്റെ ലോക്ക് എടുക്കെടി…..

സൗകര്യം ഇല്ല താൻ പോയി കേസ് കൊടുക്ക്…..അവൾ കൂൾ ആയി പറഞ്ഞു.

ലോക്ക് എടുക്കെടി….കാശി ദേഷ്യത്തിൽ ഉറക്കെ പറഞ്ഞതും ഭദ്ര പേടിച്ചു ഫോണ് ലോക്ക് എടുത്തു അവന്റെ കൈയിൽ കൊടുത്തു.

അവൻ അവന്റെ നമ്പർ അതിൽ ഡയൽ ചെയ്തു അവന്റെ ഫോണിൽ ഒരു miss അടിച്ചു പിന്നെ ഫോണ് അവളുടെ കൈയിൽ കൊടുത്തു……

എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ എന്നെ വിളിച്ച മതി വാതിൽ അടച്ചു വേണം കിടന്നു പോ- ത്തു പോലെ ഉറങ്ങാൻ… അത്രയും പറഞ്ഞു അവൻ പുറത്തേക്ക് പോയി. ഭദ്ര അവന്റെ നമ്പർ കാലനാഥൻ എന്ന് സേവ് ചെയ്തു……

*****************

അപ്പൊ അവനെ ഒന്ന് പോയി കാണണ്ടേ നമുക്ക്..ശരത് ആലോചനയോടെ ചോദിച്ചു.

മ്മ് വേണം…. അവൻ എന്ത് ധൈര്യത്തിൽ ആണ് അവിടെ കാൽ കുത്തിയത് എന്ന് എനിക്ക് ഒന്ന് അറിയണം….. കാശി പറഞ്ഞു.

അപ്പൊ നമുക്ക് അങ്ങോട്ട്‌ പോയാലോ ഇപ്പൊ അവൻ കോട്ടേഴ്സിൽ എത്തി കാണും……ശരത് പറഞ്ഞു

മ്മ് പോകാം കയറിക്കൊ……..രണ്ടുപേരും കൂടെ അങ്ങോട്ട്‌ പോകാൻ ഇറങ്ങി……

ഒരുപാട് വൈകിയിട്ടും കാശിയെ കാണാതെ ആയപ്പോൾ ഭദ്രക്ക് എന്തോ ചെറിയ പേടി തോന്നി തുടങ്ങി….. അവൾ ഫോൺ എടുത്തു അവനെ വിളിക്കാൻ തുടങ്ങി…… അപ്പോഴേക്കും പുറത്ത് ഡോറിൽ മുട്ട് കേട്ടു…….

തുടരും…

Leave a Reply

Your email address will not be published. Required fields are marked *