കൃഷ്ണയെ പൂക്കുല പോലെ വിറയ്ക്കുകയായിരിന്നു എന്റെ ഈശ്വര എന്തു വലിപ്പം ആയിരുന്നു അതിന്. അത് ഒന്ന് തൊട്ടാ താൻ ച- ത്തേനെ. അപ്പുവേട്ടൻ എങ്ങനെ ആണ് അതിനെ കൊ- ന്നത്? അതിനുള്ള ശക്തി ഉണ്ടോ ആൾക്ക്? “
അവൾക്ക് ദേഹത്തെ വിറയൽ അടങ്ങിയില്ല. പുറത്ത് ആൾക്കാർ ആരൊക്കെയോ നിൽക്കുന്നു. അവൾ ജനലിൽ കൂടി പുറത്തേക്ക് നോക്കി
പ- ന്നിയെ കഷ്ണം കഷ്ണം ആക്കുന്നത് കണ്ടു അവൾ ജനൽ വലിച്ചടച്ചു. അവൾക്ക് ശർദ്ദിക്കാൻ വന്നു
പിന്നെയും ഒരു മണിക്കൂർ എങ്കിലും കഴിഞ്ഞു അർജുൻ വന്നപ്പോൾ. അവൻ കുളിച്ചു വേഷം മാറി
“അതിനെ എന്ത് ചെയ്തു അർജുൻ?”
ജയറാം ചോദിച്ചു
“അതിന്റെ മീറ്റ് ഇഷ്ടം ഉള്ള നാട്ടുകാർ ഉണ്ട്. അവര് അതിനെ മുറിച്ചു വീതിച്ചെടുത്തു കൊണ്ട് പോയി. കുറച്ചു നമ്മുടെ കിച്ചണിലുമുണ്ട്. സൂപ്പർ ടേസ്റ്റ് ആണ്. നാളെ ഉണ്ടാക്കി തരാം. ഞാനല്ല കൃഷ്ണ. അവളുടെ കുക്കിംഗ് സൂപ്പറാ “
ജയറാമിന്റെ കണ്ണ് മിഴിഞ്ഞു
“ദൈവമേ പോലീസ് ഫോറെസ്റ്റ്..എടാ നിനക്ക് പേടിയില്ലേ?”
“എന്റെ അച്ഛാ ഇവിടെ ഇതൊക്ക പതിവാണ്. പ- ന്നിയൊക്കെ ഇത് പോലെ ഇടിച്ചു കേറി വരും. ഇത് പോലെ തീർക്കും. പിന്നെ എന്താ പത്തു വീട്ടുകാർ ചേർന്ന് കറി വെച്ചങ് കഴിക്കും
അത്ര തന്നെ. “
“എന്നാലും…?”
“”കൊ- ല്ലണ്ടേ പിന്നെ അതിനെ?കൊ- ല്ലാതെ പിന്നെ?”
അവന്റെ ശബ്ദം ഒന്ന് മാറി
“അച്ഛൻ പോയി കിടക്കു രാവിലെ പോകണ്ടേ “
ജയറാം ദുർഗയുടെ അരികിൽ ചെന്നിരുന്നു
“സമാധാനം പോയി. നീ അവന്റെ മുഖം കണ്ടായിരുന്നോ. വൈൽഡ് “
“അങ്ങനെ ഒന്നുല്ല. പിന്നെ ഒരു മൃ- ഗം കുത്തിക്കൊ- ല്ലാൻ വരുമ്പോൾ രാമ രാമ പറയാൻ പറ്റുമോ?
ദുർഗയ്ക്ക് ദേഷ്യം വന്നു
“അല്ല ദുർഗ അർജുൻ…. കൃഷ്ണയേ തൊട്ടാൽ അവൻ മാറി കഴിഞ്ഞു പിന്നെ വേറെ ആളാ. ആ പ- ന്നി ച- ത്തിട്ടും അതിന്റെ പുറത്ത് കേറിയിരുന്നു കുത്തിയത് കണ്ടോ? ചോരയിൽ മുങ്ങിയിട്ടും അറപ്പില്ല. പേടിയില്ല. ഈശ്വര. ഇവൻ എന്താ ഇങ്ങനെ?”
ദുർഗ വല്ലാതായി. അത് അവരും ശ്രദ്ധിച്ചു
മുഖത്തോട്ട് ബ്ലഡ് തെറിച്ചിട്ടും നിസാരമായി കൈ കൊണ്ട് അതിനെ തുടച്ചു മുന്നിൽവന്നിട്ട് നിങ്ങൾ അകത്തു പൊക്കോ എന്ന് ശാന്തമായി പറഞ്ഞു കളഞ്ഞു
“പേടിയില്ലേ അർജുന്? “
“എനിക്ക് അറിഞ്ഞൂടാ.”
ജയറാം മുഖം കൈകളിൽ താഴ്ത്തി
“പോട്ടെ ഇങ്ങനെ ഒരു സിറ്റുവേഷൻ വന്നിട്ട് റിയാക്ട് ചെയ്തു പോയതാവും.”
ജയറാം മുഖം തുടച്ചു
“നാട്ടിലോട്ട് വരുന്നതാ നല്ലത്. എനിക്ക് പേടിയാ ദുർഗ. ” ജയറാമിനെ സമാധാനിപ്പിച്ചു കിടത്തി ദുർഗ
അർജുൻ മുറിയിൽ വരുമ്പോൾ
കൃഷ്ണ കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു. അവനെ കണ്ട് എഴുന്നേറ്റു
“പേടിച്ചു പോയോട “
അവൾ അവനെ കെട്ടിപിടിച്ചു. നെഞ്ചിൽ മുഖം ചേർത്ത് അനങ്ങാതെ നിന്നു
“അർജുൻ ഉള്ളപ്പോ. എന്റെ കൊച്ചു പേടിക്കണ്ട “
അവൾ മുഖം ഉയർത്തി നോക്കി
“എന്നാലും അതിനെ എങ്ങനെ കൊ- ന്നു? അതിനെന്ന ശക്തിയാ? അത് വരുന്ന വരവ് കണ്ടപ്പോ ഞാൻ പാതി ചത്തു. ഉയ്യോ ദൈവമേ.. എന്നാലും അപ്പുവേട്ടന്റെ കയ്യിൽ എങ്ങനെ കത്തി? ആ കത്തി ഞാൻ കണ്ടിട്ടില്ലല്ലോ.”
അവൻ കഴുകി വൃത്തിയാക്കിയ കത്തി കയ്യിൽ എടുത്തു
അതിന്റെ പിടി സ്വർണം പോലെ. തിളങ്ങുന്നു. അറ്റം ലേശം വളഞ്ഞിട്ടാണ്. കൃഷ്ണ അത് കയ്യിൽ എടുത്തു നോക്കി
“നല്ല ഭാരം. ഇത് സ്വർണം ആണോ
നല്ല തിളക്കം “
അവൾ പിടിയിൽ നോക്കി. അവൻ ഒന്ന് മൂളി
“ശരിക്കും?”
“യെസ് ഗോൾഡ് ആണ് 24ക്യാരറ്റ്. ഇവിടെ നിന്നല്ല പുറത്തു നിന്ന് വന്നവനാണ്. ഫോറിൻ ആണ് ആള് ” അതിൽ അർജുൻ എന്ന് കൊത്തിയിട്ടുണ്ട്
അവൾ അതിൽ വിരലോടിച്ചു
“ഇതൊക്കെ കൊണ്ടാണോ. നടക്കുക?”
“രാത്രി അല്ലേടി? വെറുതെ എടുത്തതാ “
പിന്നെ അർജുൻ ബാഗിൽ നിന്ന് രണ്ട് ഗൺ എടുത്തു ടേബിളിൽ വെച്ച് നേർത്ത ചിരിയോടെ അവളെ നോക്കി
കൃഷ്ണയുടെ കണ്ണുകൾ മിഴിഞ്ഞു
“ഈശ്വര തോക്ക്.ഇതെന്തിനാ ഏട്ടാ?”
“തോക്ക് എന്തിനാ?”
അവൻ അത് എയിം ചെയ്തു
“പോ. അവിടുന്ന്. അതല്ല, ഏട്ടന് ഇത് എന്തിന്”
“Same. Purpose വെടി വെയ്ക്കാൻ “
“പിന്നേ വെടി വെയ്ക്കാൻ പോണു
ആരെ വെടി വെയ്ക്കാൻ?”
“ആരെങ്കിലും അറ്റാക് ചെയ്താൽ. ഇപ്പൊ പന്നി വന്നപ്പോ ആ കത്തി എന്റെ കയ്യിൽ ഇല്ലായിരുന്നു എങ്കിലോ. എന്നെ കുത്തി കൊ- ന്നേനെ അത്. എന്നെ കൊ- ന്നിട്ടെ നിന്നെ അതിനു തൊടാൻ പറ്റു “
കൃഷ്ണ ഒരു തേങ്ങലോടെ മുന്നോട്ട് ആഞ്ഞു. അവനെ കെട്ടിപ്പിടിച്ചു ഉമ്മകൾ കൊണ്ട് മൂടി. അർജുൻ കണ്ണുകൾ മെല്ലെ അടച്ച് ആ സ്നേഹം ഏറ്റു വാങ്ങി. കൃഷ്ണ അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. മതി വരാതെ എന്ന വണ്ണം വീണ്ടും വീണ്ടും. അർജുൻ അവളെയും കൊണ്ട് കിടക്കയിൽ വീണു
പുലർച്ചെ
ജയറാംമും ദുർഗയും പോകാൻ ഇറങ്ങി
“അർജുൻ മോനെ വേഗം അങ്ങ് പോരെ. അച്ഛന് സമാധാനം ഇല്ലടാ. ആനയും പുലിയും കടുവയും.. ടെൻഷൻ ആണ്. ഇങ്ങോട്ട് എങ്ങാനും വരുമോ ഇത് പോലെ?”
“അപ്പുവേട്ടന്റെ കയ്യിൽ തോക്ക് ഉണ്ട് “
പെട്ടെന്ന് കൃഷ്ണ പറഞ്ഞു
അർജുൻ ശാസനയോടെ അവളെ ഒന്ന് നോക്കി കൃഷ്ണ നാക്ക് കടിച്ചു
അച്ഛനോട് പറയരുത് എന്ന് പറഞ്ഞിരുന്നു. പെണ്ണ് നശിപ്പിച്ചു
“ഗൺ കൊണ്ട് വന്നോ അർജുൻ”
ജയറാമിന്റെ മുഖത്ത് ഗൗരവം നിറഞ്ഞു
“അച്ഛാ ഒരു സെൽഫ് പ്രൊട്ടക്ഷൻ അത്രേ ഉള്ളു. ഒരു ധൈര്യം.”
“ആ കത്തി ഏതാ?”
“ഇവള് മീൻ കട്ട് ചെയ്യുന്ന കത്തി, അല്ലാതെ എനിക്ക് എവിടെ നിന്ന കത്തി”
കൃഷ്ണ കണ്ണ് തള്ളി അവനെയും ജയറാമിനെയും നോക്കി
ഈശ്വര പച്ചക്കള്ളം വിളിച്ചു പറയുന്നത് നോക്ക്
ജയറാം കൃഷ്ണയെ ഒന്ന് നോക്കി
“ആണോ മോളെ?”
കൃഷ്ണ പരവേശത്തോടെ അർജുനെയും. അർജുന്റെ മുഖം ചുവന്നു
കണ്ണുകൾ അവളുട കണ്ണുകളിൽ ഒന്ന് തടഞ്ഞു നിന്നു
ഒരു താക്കീത്, ഒരു ശാസന, ഒരു നോ
അവന്റെ മുഖം അപ്പൊ പ്രണയം മാത്രം നിറഞ്ഞ അവളുട അപ്പുവേട്ടന്റെതായിരുന്നില്ല
അർജുൻ
ആ കണ്ണുകളിൽ വന്യമായ ഒരു ആജ്ഞാശക്തി നിറഞ്ഞു നിന്നു. കൃഷ്ണ അറിയാതെ തലയാട്ടി പോയി. അർജുൻ കണ്ണുകൾ പിൻവലിച്ചു
ജയറാം നോക്കുമ്പോ അവന്റെ മുഖം സാധാരണ പോലെ
“സൂക്ഷിച്ചു വേണേ അർജുൻ ഓരോന്നും. മോളുണ്ട് ഒപ്പമെന്ന് എപ്പോഴും ഓർമ്മ വേണം.. കൊച്ചിനെ പേടിപ്പിക്കരുത് “
“ഹേയ് ഞാൻ പാവമല്ലെ “
അവൻ കൃഷ്ണയെ ചേർത്ത് പിടിച്ചു നോക്കി ചിരിച്ചു. കൃഷ്ണയും മുഖത്ത് ഒരു ചിരി വരുത്തി. ദുർഗ മുന്നോട്ട് ആഞ്ഞു കൃഷ്ണയെ കെട്ടിപിടിച്ചു
“ദേ പ്രെഗ്നന്റ് ആകുകയാണെങ്കിൽ അങ്ങ് വേഗം പോരണം. ഇവിടെ ഒറ്റയ്ക്ക് വേണ്ട ട്ടോ “
കൃഷ്ണ തലയാട്ടി. അവരുടെ കാർ അകന്ന് പോകുമ്പോൾ കൃഷ്ണ അർജുന്ന് ഒരിടി വെച്ച് കൊടുത്തു
“എടാ കള്ളാ.. നുണയാ”
അർജുൻ ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു ഒരുമ്മ കൊടുത്തു
രാവിലെ പ- ന്നിയിറച്ചി അവര് പാചകം ചെയ്തു ചപ്പാത്തി ഉണ്ടാക്കി. അത് കഴിച്ചിട്ടാണവർ പോയത്
“നമുക്കും പോയാലോ കാട് കാണാൻ “
കൃഷ്ണയുടെ മുഖം വിടർന്നു
“ശരിക്കും?”
“യെസ് “
“ഇപ്പൊ പോയ വൈകുന്നേരമേ വരു.. “
“ശോ.. ഫോറെസ്റ്റ് സഫാരി ആണോ ഗവണ്മെന്റ്ന്റെ..?”
“അല്ലാടി. അർജുൻ സഫാരി. നീ വാ. വേഷം പാവാട വേണ്ട. ബുള്ളറ്റ്ന്റെ പുറകിൽ ഇരിക്കാൻ ഉള്ളതാ. ഷോർട്സ് മതി “
“അയ്യേ. ഷോർട്സ് ഒന്നും വയ്യ. എന്റെ കാലൊക്കെ കാണും “
അവനു ചിരി വന്നു
“ജീൻസ് മതിയോ?”
“വെള്ളത്തിൽ ഇറങ്ങണം. നനഞ്ഞാൽ വെയിറ്റ് ആണ്. Tights ഉണ്ടെങ്കിൽ അത് ഇട്. അല്ലെങ്കിൽ. ത്രീ ഫോർത് ഇട് എന്റെ ബാഗിൽ ഉണ്ട്. എന്റെ ഒരെണ്ണം ഇട്ടോ. ഒരു ടി ഷർട്ടും. മതി “
കൃഷ്ണ ഉത്സാഹത്തിൽ തിരിഞ്ഞു
“ബുള്ളറ്റ് എന്ന് പറഞ്ഞത് വെടിയുണ്ടയല്ലല്ലോ അല്ലെ?”
അർജുൻ ചിരിച്ചു പോയി
“അല്ല സാക്ഷാൽ ബുള്ളറ്റ്. മോളു കേറിയിട്ടില്ലല്ലോ “
“ഊഹും “
“എങ്കിൽ പോയി വേഷം മാറി വാ “
അർജുൻ ഫോൺ എടുത്തു തിരിഞ്ഞു
കോൺടാക്ട്സിൽ സേതുവിനെ തിരഞ്ഞു ഡയൽ ചെയ്തു. ആദ്യ റിങ്ങിൽ കാൾ എടുത്തു സേതു
“ഹലോ അർജുൻ ആണ് “
“അർജുൻ സാർ.. നാൻ താൻ…സേതു താൻ..ബുള്ളറ്റ് ഈസ് ഓൺ ദി വേ.”
“താങ്ക്യൂ സേതു. റൊമ്പ നാളൊന്നും വേണാ. ഒരു ത്രീ months പോതും “
“ടൈം നിങ്കളെ ശൊന്നാ പോതും സാർ..എപ്പോ വരെ വേണെന്നാലും ഒരു പ്രോബ്ലവും ഇല്ലേ ..ഉങ്കളുക്ക് പിടിച്ചാ എടുത്തുക്കോ “
“ഹേയ് അപ്പടി ഒന്നും വേണാ.. കൊഞ്ചം നാളേക്ക് പോതും “
ബുള്ളറ്റ്ന്റെ ശബ്ദം കേട്ടപ്പോൾ അവൻ ഫോൺ കട്ട് ചെയ്തു
എൻഫീൽഡ് ബുള്ളറ്റ്
രാജാവ്
കൊണ്ട് വന്നവൻ കീ കൊണ്ട് കൊടുത്തു വാങ്ങിയിട്ട് പോയി
സേതുവിനെ ചെന്നൈയിൽ വെച്ച് ഒരു ബിസിനസ് ആവശ്യത്തിനിടെ പരിചയപ്പെട്ടതാണ്. തമിഴൻ ആണെങ്കിലും ഭാര്യ മലയാളിയാണ്. കേരളത്തിൽ അയാൾക്ക് കണക്ഷൻസ് ഉണ്ട്. അയാൾ പക്കാ ബിസിനസ്കാരൻ തന്നെ ആണ്. ചെന്നൈയിൽ രണ്ടു ഫൈവ് സ്റ്റാർ ഹോട്ടലുകൾ മൂന്ന് സിനിമ തിയേറ്റർകൾ..വയനാട്ടിലും മൂന്നാറിലും റിസോർട്കൾ.
ഇപ്പൊ സേതു വയനാട്ടിൽ ഉണ്ടെന്ന് മെസ്സേജ് വന്നിരുന്നു. തനിക്ക് ആവശ്യമുള്ളവരെ നിലനിർത്താൻ തന്നിലേക്ക് ആകർഷിച്ച് അടുപ്പിക്കാൻ അർജുന് പണ്ടേ ഒരു കഴിവുണ്ട്
വയനാട്ടിൽ സേതുവിനെ കൊണ്ട് അർജുന് ആവശ്യം ഉണ്ട്. അത് കൊണ്ട് തന്നെ അർജുൻ ആ കോൺടാക്ട് ഇപ്പൊ ഒന്നും പുതുക്കി
ബ്ലാക് ത്രീ ഫോർത്തും കടും നീല ബനിയൻ ടോപ്പും ധരിച്ചു കൃഷ്ണ വരുന്നത് നോക്കി നിന്നു. അവൻ
ഏത് വേഷം ധരിച്ചാലും കൃഷ്ണയ്ക്ക് ഭംഗിയാണ്. ഇപ്പൊ കുറച്ചു നന്നായിട്ടുണ്ട്. അപ്പോ ഭംഗി ഇരട്ടിച്ചു.
“എന്താ ഒരു നോട്ടം “
‘നല്ല ഭംഗി “
“അയ്യടാ “കൃഷ്ണ ആ വയറിൽ ഒന്നു കുത്തി
“നീ ഒന്നു മിനുങ്ങി “
അവന്റെ കണ്ണുകൾ വഴി തെറ്റുന്നത് കണ്ട് അവൾ. ഒരിടി കൊടുത്തു
അർജുൻ ചിരിച്ചു
പിന്നെ ബുള്ളറ്റ് സ്റ്റാർട്ട് ആക്കി. അവളോട് പിന്നിൽ ഇരിക്കാൻ പറഞ്ഞു. കൃഷ്ണ പിന്നിൽ ഇരുന്ന് അവനെ ചേർത്ത് പിടിച്ചു
അവളുട വയറിൽ എന്തോ തട്ടിയ പോലെ തോന്നിട്ടവൾ ഷർട്ട് ഉയർത്തി
“ഗൺ എടുത്തിട്ടുണ്ട് അല്ലെ”
“അവിടെ ഇരുന്നോട്ടെ എന്റെ മോളു അത് കണ്ടിട്ടുമില്ല അറിഞ്ഞിട്ടുമില്ല “
ഇതെങ്ങാനും ഞാൻ ചേർന്നിരുന്നാൽ പൊട്ടുമോ?”
“പോടീ “
കൃഷ്ണയുടെ കൈകൾ അവൻ എടുത്തു അവന്റെ വയറിലൂടെ ചുറ്റി
“അമർത്തി പിടിച്ചിരിക്ക്. എന്നെ കെട്ടിപിടിച്ചു ചേർന്ന്…”
അവൻ ഗ്ലാസ്സിലൂടെ പിന്നിലോട്ട് നോക്കി
കൃഷ്ണ ആ കഴുത്തിൽ ഒരുമ്മ കൊടുത്തു. പിന്നെ ചേർന്ന് ഇരുന്നു. ഇരു കൈകളും കൊണ്ട് അവനെ കെട്ടിപ്പിടിച്ചു കൊണ്ട്
“ആദ്യം എങ്ങോട്ടാ?”
“നിന്നെ ഞാൻ ഒരു വീട് കാണിക്കാം. മുന്നൂറ്റി അമ്പത് വർഷം പഴക്കമുള്ള വീട്”
“മുന്നൂറ്റി അമ്പത് വർഷം പഴക്കമുള്ള വീടോ?”
അവൾ അതിശയിച്ചു പോയി
“അത്രയും പഴക്കമോ.?
“ഉം.”
അവൻ ബുള്ളറ്റ് കൊണ്ട് നിർത്തി. കൃഷ്ണ ഇറങ്ങി. പുല്ല് മേഞ്ഞ ഒരു വീട്
“വയനാട്ടിൽ ഈ വീടുണ്ടാക്കിയത് കർണാടകയിൽ നിന്നും വന്നവരാണ്. ഉമിയും മണ്ണും ചേർത്താണ് ഇത് ഉണ്ടാക്കിയിരിക്കുന്നത് മുളകൾ അടുക്കിയ മേൽക്കൂര. വയ്ക്കോൽ ആണ് മുകളിൽ പാകിയിരിക്കുന്നത് ചൂട് കാലത്തു ഈ വീട്ടിൽ തണുപ്പാണ്. തണുപ്പ് കാലത്ത് ചൂടും ആണ്. പ്രകൃതിയുടെ എയർ കണ്ടിഷൻ..ഏഴാമത്തെ തലമുറ ആണ് ഇവിടെ താമസിക്കുന്നത്.”
കൃഷ്ണ അതിശയത്തോടെ അത് കണ്ടു നിന്നു. വീടിന്റ ഉടമസ്ഥൻ പുറത്തേക്ക് വന്നു
“അർജുൻ?”
“അതെ “
“സേതു സാർ വിളിച്ചു പറഞ്ഞിരുന്നു. വീട് ഒന്നു കാണാൻ വന്നതാണെന്ന് “
അവൻ തലയാട്ടി
“വരു”
ചാണകം മെഴുകിയ തറ. വീടിനുള്ളിൽ പക്ഷെ വൈദ്യതിയൊക്കെ ഉണ്ട്
“പിന്നെ മൈന്റെൻസ് ഒന്നും വേണ്ടി വന്നിട്ടില്ലേ?”
“വർഷം തോറും പുല്ല് മാറ്റും. വീടിനു ഒരു കെടുപാടും സംഭവിച്ചില്ല. പ്രളയം വന്നിട് പോലും “
അർജുൻ അതിന്റെ അകത്തളങ്ങൾ ആണ് നോക്കിയത്. കല്ലും സിമന്റും കെട്ടുന്ന കെട്ടിടങ്ങൾക്ക്. പകരം പുല്ലുകൾ കൊണ്ട് ഉണ്ടാക്കിയ കൊച്ചു വീടുകൾ അടങ്ങിയ ഒരു റിസോർട് എങ്ങനെ ഉണ്ടാവുമെന്നവൻ സങ്കല്പിച്ചു നോക്കി
വിദേശികൾക്ക് വളരെയധികം ആകർഷണം തോന്നുന്ന വിധം കുറച്ചു modification കൂടി ചെയ്താൽ ഇത് നന്നായിരിക്കുമെന്ന് അവനു തോന്നി
അധികം കണ്ടിട്ടില്ല ഇത്
“നമ്മുട നാട്ടിൽ ഇതൊക്ക പണിയാൻ അണിയുന്നവർ ഇപ്പൊ കാണുമോ?”
അവൻ ചോദിച്ചു
“ഇല്ല. കർണാടകത്തിൽ ഉണ്ട്
അവിടെ ഇപ്പോഴും പറമ്പരാഗതമായ രീതിയിൽ കെട്ടിടങ്ങൾ ചെയ്യുന്നവർ ഉണ്ട് “
“ഓക്കേ താങ്ക്സ്. നമ്പർ ഒന്നു തരാമോ?”
“അതിനെന്താ?”
വീട്ടുടമസ്ഥൻ നമ്പർ കൊടുത്തു
“നോക്കിക്കേ അപ്പുവേട്ടാ നെൽപാടങ്ങൾ. ഇപ്പോഴും കൃഷി കാണുന്ന തന്നെ സന്തോഷം “
“ഗന്ധകശാല അരിയാ ഇവിടെ. നമ്മൾ നിറപറ പവിഴം ഒക്കെ അല്ലെ ഇവിടെ വേറെ ടൈപ്പ് അരിയാ അതാണിത്രയും ടേസ്റ്റ് “
“ഇതൊക്ക എങ്ങനെ അറിയാ?”
“ഗൂഗിൾ ചേട്ടൻ ഗുരു “
കൃഷ്ണ പൊട്ടിച്ചിരിച്ചു
തുടരും…