അക്കാമ്മപോയി കഴിഞ്ഞതും അവിടെ വിഷ്ണുഎത്തിയിരുന്നു അവന്റെ കൂടെ തന്നെ രാഹുലും ഉണ്ടായിരുന്നു…
വിഷ്ണു അവിടെ ആണ് വരുന്നത് എന്ന് രാഹുലിന് അറിയില്ലയിരുന്നു..
“വിഷ്ണു ഇവിടെ”…….
“ആവശ്യം ഉണ്ട് നീ വാ”.
“സാർ അക്കാമ്മ ഇല്ല ഇവിടെ”
വിഷ്ണുനെ കണ്ട ഉടനെ അവിടെഉണ്ടായിരുന്ന ഗുണ്ട പറഞ്ഞു.
“എവിടെ പോയി”….
“ആ ഗിരി സാർ ഇന്ന് വന്നിരുന്നു അപ്പൊ സാറിന്റെ ഏതോ ഫ്രണ്ട് ഹോസ്പിറ്റലിൽ ആണ് അങ്ങനെ കാണാൻ കൂട്ടിക്കൊണ്ട് പോയി”….
“മ്മ്.. അക്കാമ്മ വരുമ്പോൾ ഈ നമ്പർ കൊടുക്കണം എന്നെ വിളിക്കാനും പറയണം”
പോക്കറ്റിൽ നിന്ന് ഒരു കാർഡ് അവന് നേരെ നീട്ടികൊണ്ട് വിഷ്ണു പറഞ്ഞു.
“ശരി സാർ”
“ഡാ അവരെ കൊണ്ട് പോയത് അപ്പോൾ ഗായത്രിയുടെ ഏട്ടൻ ആണോ”..
“ആണോ എന്ന് അല്ല ആണ്”.
“അപ്പൊ അവൻ അറിഞ്ഞു കൊണ്ട് ആണോ മറ്റവന്റെ മുന്നിൽ അനിയത്തിയെ കൊണ്ട് ഇട്ടത്”.
“അനിയത്തിയോ അങ്ങനെ ഒരു ബോധമുണ്ടെങ്കിൽ അവൻ ഇത്രയും നല്ല നിലയിൽ എത്തിയിട്ട് അവളെ ഒരു നോക്ക് പോയി കണ്ടോ..കാണണ്ട അവളെ കുറിച്ച് എന്തെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ഇല്ല. അപ്പൊ പിന്നെ അവന് ഗായത്രി അവന്റെ അനിയത്തി ആണെന്ന് പറയേണ്ട യോഗ്യതയില്ല”.
“രാഹുൽ എനിക്ക് ഒന്ന് തറവാട്ടിൽ പോണം”..
“എന്തിനാ വിഷ്ണു ഇപ്പോൾ അങ്ങോട്ട് ഒരു യാത്ര വെറുതെ അവിടെ ഇരിക്കുന്നവരുടെ കുത്തുവാക്ക് കേൾക്കാൻ ആണോ”…..
“അല്ല എന്റെ അച്ഛൻ കഷ്ടപെട്ട് ഉണ്ടാക്കിയ ആ വീട്ടിൽ നിന്ന് എല്ലാത്തിനെയും അടിച്ചു പുറത്ത് ആക്കാൻ”…
“പക്ഷെ അതിന് നിന്റെ കല്യാണം”….
“മ്മ് അതിന് ഉള്ള ഒരുക്കങ്ങൾ തുടങ്ങണം”…
“മ്മ് വാ പോകാം അവനെ ഹോസ്പിറ്റലിൽ പോയി ഒന്ന് കാണണം എനിക്ക്”.
“ഇപ്പോൾ വേണ്ട വിഷ്ണു കാരണം നീ ഇപ്പോൾ ഗായത്രിയുടെ അവസ്ഥ കൂടെ ഒന്ന് മനസിലാക്കണം”.
“അവൾക്ക് എന്താ”
“ഡാ അവൾക്ക് നമ്മുടെ വീടും മുത്തശ്ശിയും നീയും ആയിട്ട് ഒന്ന് ഇണങ്ങിവരണ്ടേ”
“അതും ഞാൻ അവനെ കാണുന്നതും തമ്മിൽ എന്താ ബന്ധം”
“നീ ഇപ്പോൾ അവനെ ചെന്ന് വല്ലതും പറഞ്ഞ അവൻ ചിലപ്പോൾ അവന്റെ ആൾക്കാരെയോ ആ അക്കമ്മ എന്ന സ്ത്രീയെ വച്ചോ എന്തെങ്കിലും തറ പരിപാടി കാണിച്ചാൽ കല്യാണം മാത്രം അല്ല നിന്റെ പ്ലാനും പദ്ധതിയും എല്ലാം പൊളിയും”
രാഹുൽ പറഞ്ഞത് ശരി ആണെന്ന് വിഷ്ണുനും തോന്നി..
ഗായത്രി താഴെ വരുമ്പോൾ ആരെയും കണ്ടില്ല പോരാത്തതിന് അവൾക്ക് വിശപ്പും ഉണ്ട്..
അവൾ ചുറ്റും ഒന്ന് നോക്കി കൊട്ടാരം പോലെ ഒരു വീട് ആണ് ഇതു ഇവിടെ ഇപ്പോൾ ആരൊക്കെ ആയിരിക്കും താമസം….
അങ്ങനെ ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആണ് മുത്തശ്ശി അങ്ങോട്ട് വന്നത്..
“മോള് കുളിച്ചോ”
“ആഹ്ഹ് കുളിച്ചു മുത്തശ്ശി”
“മോള് വാ കഴിക്കാൻ എന്തെങ്കിലും എടുത്തു തരാം ഒന്നും കഴിച്ചിട്ടുണ്ടാകില്ല”
അവളുടെ തലയിൽ തലോടികൊണ്ട് അവർ പറഞ്ഞു.
അവരോടൊപ്പം അവളും അടുക്കളയിലേക്ക് പോയി. അവിടെ ഉള്ള ജോലിക്കാരി ഗായത്രിയെ കണ്ടു ചിരിച്ചു അവൾ തിരിച്ചും ഒരു പുഞ്ചിരി നൽകി..
“കമലെ മോൾക്ക് കഴിക്കാൻ എടുത്തു വയ്ക്ക്”
“ശരി അമ്മേ “
“മോള് വാ കമല കൊണ്ട് വരും ഭക്ഷണം. മോള് ഇരിക്ക് മോള് വീട് ഒന്നും ഇതിന് മുമ്പ് കണ്ടിട്ടില്ലല്ലോ”
ഇല്ല.
“മുത്തശ്ശി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്”
‘എന്താ മോളെ’
അത് ഞാ….അവൾ പറഞ്ഞു പൂർത്തിയാക്കും മുന്നേ തന്നെ അവിടെ കമല ചേച്ചി അവൾക്ക് ഉള്ള ഭക്ഷണവും ആയി എത്തി….
“ദ കുഞ്ഞേ”
“മോള് കഴിക്ക് എന്നിട്ട് നമുക്ക് സംസാരിക്കാം “
മ്മ് അവൾ ഒരു പുഞ്ചിരിയോടെ ഭക്ഷണത്തിലേക്ക് നോക്കി.
ചോറ് മീൻകറി അച്ചാർ സാലസ്..അവൾ അത് ആസ്വദിച്ചു കഴിക്കാൻ തുടങ്ങി.. ഒപ്പം അവൾ പെട്ടന്ന് അക്കാമ്മയുടെ വീട്ടിൽ താൻ കഴിക്കുന്ന ഭക്ഷണത്തെ കുറിച്ചും ഒരു നിമിഷം ഓർത്ത് പോയി..
“മോളെ…..”
അഹ്…
“എന്താ ആലോചിച്ചു ഇരിക്കുന്നെ കഴിക്ക്..”
മ്മ് അവൾ ഒരു ചിരിയോടെ അവർ കൊടുത്ത ഭക്ഷണം മുഴുവൻ കഴിച്ചു ശേഷം കഴിച്ച പാത്രം അവൾ തന്നെ അടുക്കളയിൽ കൊണ്ട് പോയി കഴുകി വച്ചു.
തിരിച്ചു അവൾ മുത്തശ്ശിയുടെ അടുത്ത് വന്നിരുന്നു.
“എന്താ മോൾക്ക് പറയാൻ ഉള്ളത് എന്നോടു”
“മുത്തശ്ശി ഞാൻ പറയുന്നത് മുത്തശ്ശി വിശ്വാസിക്കോ ഇല്ലേ എന്ന് എനിക്ക് അറിയില്ല പക്ഷെ ഞാൻ പറയുന്നത് സത്യം ആണ് “
അവളുടെ സംസാരം കേട്ട് മുത്തശ്ശിക്ക് മനസിലായി എന്തോ ഗൗരവമുള്ള വിഷയം ആണ് പറയാൻ പോകുന്നത് എന്ന്….
“മോള് വാ നമുക്ക് മുകളിൽ പോയി സംസാരിക്കാം ” അവളുടെ തോളിൽ തലോടികൊണ്ട് പറഞ്ഞു.
“എന്താ മോളെ പറയാൻ ഉള്ളത് എന്തോ ഗൗരവം ഉള്ള കാര്യം ആണെന്ന് മോള് പറയാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ തന്നെ മനസിലായി “
“മുത്തശ്ശി വിഷ്ണു എന്തൊക്കെ പറഞ്ഞു പറഞ്ഞില്ല എന്ന് എനിക്ക് അറിയില്ല വിഷ്ണു എന്നെ സ്നേഹിച്ചിരുന്നു എന്ന് ഞാൻ അറിയുന്നത് ഇന്ന് ആണ്. വിഷ്ണുനെ എനിക്ക് കഴിഞ്ഞ ഒരാഴ്ച ആയിട്ടേ നേരിട്ട് അറിയൂ “
“അപ്പൊ മോളുടെ ഇഷ്ടം അറിയാതെ ആണോ ഇങ്ങോട്ട് കൊണ്ട് വന്നത് “
“അതെ. പക്ഷെ എനിക്ക് പറയാൻ ഉള്ളത് അത് അല്ല മുത്തശ്ശി. ഞാൻ വിഷ്ണുനെ കണ്ടതും സംസാരിച്ചതും അക്കാമ്മയുടെ വേശ്യലയത്തിൽ എത്തിയ ശേഷം. വേശ്യലയത്തിൽ എന്നെ തേടി വന്ന ആദ്യത്തെ ആള് ആണ് വിഷ്ണു”
അത്രയും പറഞ്ഞു കഴിഞ്ഞു മുത്തശ്ശിയെ അവൾ നോക്കി അവർ അവളെ ഇമചിമ്മാതെ നോക്കി നിന്നത് അല്ലാതെ ഒരു വാക്കും മിണ്ടിയില്ല അത് കണ്ടു അവൾ വീണ്ടും തുടർന്നു.
“രാത്രിയിൽ എന്നെ തേടി വരും വെളുപ്പിന് എന്റെ അടുത്ത് നിന്ന് പോകും അത്രയും സമയം എന്തെങ്കിലും ഒക്കെ സംസാരിക്കും അതിന് അപ്പുറം ഒന്നും ഞങ്ങൾക്ക് ഇടയിൽ സംഭവിച്ചിട്ടില്ല “
“മുത്തശ്ശിക്ക് എന്ത് വേണമെങ്കിലും തീരുമാനിക്കാം എനിക്ക് ഇനി ഞാൻ ഇവിടെ ഉള്ള കാലത്തോളം മുത്തശ്ശിയെ കാണേണ്ടത് ആണ് അപ്പൊ ഉള്ളിൽ ഒന്ന് മറച്ചു വച്ചു അഭിനയിച്ചു ജീവിക്കാൻ എനിക്ക് വയ്യ അതുകൊണ്ട് ആണ് സത്യം പറഞ്ഞത്”
“മോളെ.. നീ പറയാതെ തന്നെ നിന്നെ കുറിച്ച് എല്ലാം എനിക്ക് അറിയാം കാരണം എന്റെ കുഞ്ഞ് എന്നോട് ഒന്നും മറച്ചു വയ്ക്കില്ല ഒന്നും അതുകൊണ്ട് തന്നെ എനിക്ക് നിന്നോട് വെറുപ്പോ ദേഷ്യമോ ഒന്നും ഉണ്ടാകില്ല അത് ഓർത്ത് മോള് പേടിക്കണ്ട”
ഗായത്രിനിറഞ്ഞ കണ്ണോടെ അവരെ നോക്കി അപ്പോഴേക്കും അവർ അവളെ ചേർത്ത് പിടിച്ചു..
“വിഷമിക്കണ്ട ഒരു കാര്യം കൂടെ ഉണ്ട് മോള് ഇവിടെ ആയിരിക്കില്ല കല്യാണം കഴിഞ്ഞു താമസിക്കുന്നത്. അവന്റെ അച്ഛനും മുത്തശ്ശനും കഷ്ടപെട്ട് ആഗ്രഹിച്ചു വച്ചൊരു തറവാട് ഉണ്ട് അവിടെ ഇപ്പൊ ബാക്കി എല്ലാവരും കൈ അടക്കി വച്ചിട്ടുണ്ട് അവിടെ ആയിരിക്കും നിങ്ങൾ താമസം അവിടെ ഉള്ളവർ ഒരിക്കലും ഇത് ഒന്നും അറിയാൻ പാടില്ല അത് മാത്രം മോള് സൂക്ഷിച്ച മതി പിന്നെ അവർ ആരെങ്കിലും അറിഞ്ഞാലും അത് തടയാൻ നിന്റെ വിഷ്ണുന് അറിയാം “
അതിന് അവൾ ചിരിക്കുക മാത്രം ചെയ്തു തന്നെ ഇത്രക്ക് സ്നേഹിക്കുന്ന വിഷ്ണു ഒരിക്കൽ എങ്കിലും തന്നോട് ഇഷ്ടം പറയാമായിരുന്നു.അവൾ അങ്ങനെ ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആണ് താഴെ ആരുടെയൊക്കെയോ ബഹളം കേട്ടത്…
“മോള് ഇവിടെ നിൽക്ക് ഞാൻ പോയി നോക്കട്ടെ ആരാ എന്ന്. മിക്കവാറും ബന്ധുക്കൾ എല്ലാം അറിഞ്ഞു കൊണ്ട് ഉള്ള വരവ് ആകും “
അവരുടെ പ്രതീക്ഷ തെറ്റിയില്ല പറഞ്ഞത് പോലെ തന്നെ ആയിരുന്നു ബന്ധുക്കൾ എല്ലാം ഉണ്ട്…
“എന്താ എല്ലാവരും കൂടെ ഇങ്ങോട്ട് പെട്ടന്ന് ഒരു വരവ് “
അത് എന്താ അമ്മ അങ്ങനെ ഒരു ചോദ്യം ഞങ്ങൾക്ക് അമ്മയെ കാണാൻ ഇങ്ങോട്ട് വരാൻ പാടില്ലേ.
“മുത്തശ്ശിയെ കാണാൻ സാധാരണ ആരും വരാറില്ല അതുകൊണ്ട് തന്നെ ആണ് മുത്തശ്ശി അങ്ങനെ ചോദിച്ചത് പിന്നെ കാണാൻ വരുന്നവർ എന്തിനാ ഈ ബാഗ് ഒക്കെ തൂക്കി”
വാതിൽക്കൽനിന്ന് വിഷ്ണുന്റെ ചോദ്യം കേട്ട് അവന്റെ രണ്ടുഅമ്മാവൻമാരും ദേഷ്യത്തിൽ അവനെ നോക്കി.
പക്ഷെ അവനെ കണ്ടു അവന്റെ മുറപെണ്ണുങ്ങൾ രണ്ടുപേരും തിളങ്ങുന്ന കണ്ണുകളോടെ അവനെ നോക്കി. പക്ഷെ അവരുടെ നോട്ടം കണ്ടു അവന്റെ കണ്ണുകൾ ദേഷ്യംകൊണ്ട് ചുവന്നത് കണ്ടു അവൾ പെട്ടന്ന് തലകുനിച്ചു.
“ഞങ്ങൾ അമ്മയെ കാണാനും അമ്മയുടെ കൂടെ കുറച്ചു ദിവസം നിൽക്കാനും വന്നത് ആണ് അതിനു നിന്റെ വക്കാലത്തും വായ്താരി ഒന്നും കേൾക്കേണ്ട ആവശ്യം ഇല്ല “
“അത് എങ്ങനെ ശരി ആകും മൂത്തമ്മായി ഇതു എന്റെ പേരിൽ ഉള്ള ഞാൻ വച്ച വീട് ആണ് എന്റെ ഇഷ്ടത്തിന് അപ്പൊ പിന്നെ ഇവിടെ ആരൊക്കെ താമസിക്കണം ആരൊക്കെ താമസിക്കണ്ട എന്ന് തീരുമാനിക്കുന്നത് ഞാൻ ആണ് ” അവരുടെ വാ അടഞ്ഞു പെട്ടന്ന് ഇനി ഒന്നും പറയാൻ ഇല്ലാതെ അവർ ഭർത്താവിനെ നോക്കി.
“അമ്മ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത് “
“ഞാൻ ഇതിൽ ഒന്നും പറയാൻ ഇല്ല കാരണം ഇതു അവന്റെ വീട് ആണ് അവൻ ആണ് തീരുമാനം എടുക്കേണ്ടത്”
“എന്തായാലും അമ്മാവമ്മാരും അമ്മായിമാരും പെട്ടിയും കിടക്കയും കുട്ടിയും കോലുമൊക്കെ ആയി വന്ന സ്ഥിതിക്ക് എന്റെ കല്യാണം കൂടിയിട്ട് പോകാം എന്തായാലും “
“അത് എങ്ങനെ ശരി ആകും കുടുംബക്കാർ ഒന്നും അറിയാതെ ആണോ അമ്മ ചെറുമോന്റെ കല്യാണം ഉറപ്പിച്ചത് “ചെറിയമ്മാവൻ കുറച്ചു ദേഷ്യത്തിൽ തന്നെ ചോദിച്ചു.
“അവന്റെ കാര്യങ്ങൾ ഞാൻ തീരുമാനിച്ച കാലം കഴിഞ്ഞു ഇപ്പൊ അവൻ ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത് അതുകൊണ്ട് അവൻ അവന്റെ ജീവിതത്തിൽ എന്ത് തീരുമാനം എടുത്താലും ഞാൻ കൂടെ ഉണ്ടാകും “
“അങ്ങനെ ഇവന് പെട്ടന്ന് കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എങ്കിൽ ഞങ്ങടെ മക്കൾ ഉണ്ടല്ലോ മുറപ്പെണ്ണ് മൂന്നുപേര് അല്ലെ ഉള്ളത് പുറത്ത് നിന്ന് ഒന്നിനെ കൊണ്ട് വരേണ്ട ആവശ്യം ഉണ്ടായിരുന്നോ ” ചെറിയമ്മായി ചോദിച്ചു
“എനിക്ക് എന്റെ പണം നോക്കി സ്നേഹിക്കുന്ന പെണ്ണിനെ അല്ല വേണ്ടത് “
അതോടെ പിന്നെ ആർക്കും ഒന്നും പറയാൻ ഇല്ലാത്ത അവസ്ഥയായ് പരസ്പരം നോക്കി കുറച്ചു സമയം എല്ലാവരും നിന്നു.
“എല്ലാവരും ഓരോരുത്തരുടെ മുറിയിലേക്ക് പൊക്കോ എന്തായാലും വന്നത് അല്ലെ അമ്മയെ കണ്ടു കൊതി തീർന്നിട്ട് പോയ മതി “
വിഷ്ണു എല്ലാവരെയും നോക്കി പറഞ്ഞു.വന്ന കാര്യം എന്തോ നേടിയത് പോലെ അമ്മാവമ്മാരുടെ ചുണ്ടിൽ ഒരു ക്രൂരമായ പുഞ്ചിരി തെളിഞ്ഞു പക്ഷെ അത് കണ്ടു വിഷ്ണു ഒരു പുച്ഛചിരി ചിരിച്ചു..
“പിന്നെ ഒരു കാര്യം കൂടെ പറയാൻ ഉണ്ട് “
അവൻ എന്താണ് പറയാൻ പോകുന്നത് എന്ന് അറിയാൻ എല്ലാവരും അവനെ നോക്കി ഒരു നിമിഷം..
തുടരും….