നിനക്കായ് – ഭാഗം 10, എഴുത്ത്: ലക്ഷ്മി ശ്രീനു

“നിങ്ങൾ ആരും ഇനി മുകളിൽ ഉള്ള മുറികൾ ഉപയോഗിക്കണ്ട എല്ലാവർക്കും ഉള്ള മുറികൾ താഴെ ഉണ്ട് അത് മതി”

അവർ പരസ്പരം ഒന്ന് നോക്കി

“അത് എന്താ മരുമോനെ ഇപ്പൊ അങ്ങനെ ഒരു നിയമം നമ്മൾ അറിയാൻ പാടില്ലാത്ത രഹസ്യം വല്ലതും അവിടെ ഉണ്ടോ “ഇളയമ്മാവാൻ കുറച്ചു തമാശകലർത്തി ചോദിച്ചു.

“ഉണ്ട് അമ്മാവാ അവിടെ ഒരു നിധി തന്നെ ഉണ്ട് “

എല്ലാവരും പരസ്പരം ഒന്ന് നോക്കിയിട്ട് താഴെ ഉള്ള മുറികളിലേക്ക് പോയി.

“വിഷ്ണു മോള് മുറിയിൽ ഉണ്ട് അവൾക്ക് ഉള്ള ഡ്രസ്സ്‌ ഒക്കെ എടുക്കണ്ടേ.”

“വേണം മുത്തശ്ശി ഞാൻ അവളെയും കൂട്ടി പുറത്ത് പോകുവാ “

“അത് എന്തായാലും നന്നായി പിന്നെ നിന്റെ ആരാധികമാരാണ് മൂന്നും അവർക്ക് അവസരം കിട്ടിയാൽ ഗായത്രിയെ പിച്ചിചീന്തും “

“എനിക്ക് അറിയാം മുത്തശ്ശി അതുകൊണ്ട് തന്നെ ആണ് എല്ലാവരെയും താഴെ ആക്കിയത് “

“മോൻ അവളെയും കൂട്ടി പോയി ഡ്രസ്സ്‌ എടുത്തിട്ട് വാ “

“ശരി മുത്തശ്ശി “

വിഷ്ണു മുറിയിൽ എത്തുമ്പോൾ ഗായത്രിയില്ലായിരുന്നു അവിടെ അവൻ അവളെ ചുറ്റും നോക്കി. ഒടുവിൽ ബാൽക്കണിയിൽ ചെടികൾക്ക് വെള്ളം കൊടുക്കുന്ന തിരക്കിൽ ആണ് ഗായത്രി…

“ഡോ “പെട്ടന്ന് തൊട്ട് പുറകിൽ അവന്റെ വിളി കേട്ട് അവൾ ഒന്ന് ഞെട്ടി.പിന്നെ അത് ഒരു പുഞ്ചിരി ആയി മാറി…. അവളുടെ പുഞ്ചിരി അവന്റെ മനസ്സിൽ തണുപ്പ് ഏകി എങ്കിലും അതിൽ ഒരു ദുരൂഹത അവന് തോന്നി.

“എന്താ വിഷ്ണു “

“അഹ് ബെസ്റ്റ് ഇവിടെ എന്റെ ബന്ധുക്കൾ ഒക്കെ വന്നിട്ടുണ്ട് അവരുടെ മുന്നിൽ നമ്മൾ മാതൃക ആണ് അപ്പോൾ ഈ വിഷ്ണു വിളി പാടില്ല “

“ഓഹ് എന്തൊക്കെ ചെയ്യണം ചെയ്യണ്ട എന്ന ഒരു ഉള്ളടക്കരേഖ കൂടെ ആ എഗ്രിമെന്റ് തയ്യാർ ആക്കുമ്പോൾ വയ്ക്കണം ” അവൾ ഒരു ചിരിയോടെ തന്നെ പറഞ്ഞു. അപ്പോഴേക്കും അവന്റെ ചുണ്ടിലെ ചിരി മാഞ്ഞു.

“സംസാരിക്കാൻ സമയം ഇല്ല നമുക്ക് ഒന്ന് പുറത്ത് പോണം നിനക്ക് ഉള്ള ഡ്രസ്സ്‌ എടുക്കാൻ. ഞാൻ പോയി എടുത്ത മതി എന്ന് ആണെങ്കിൽ എനിക്ക് നിന്റെ അളവുകളും ഇഷ്ടങ്ങളും അറിയില്ല “

അവൻ തന്നെയും കൊണ്ടേ പോകു എന്ന് ഉറച്ച് ആണ് എന്ന് അവൾക്ക് മനസിലായി.

അങ്ങനെ സംസാരിച്ചു അവൾ ഒന്ന് തലയൊക്കെ ഒതുക്കി കെട്ടി ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് വിഷ്ണുന്റെ കൈയിലെ ചോര കണ്ടത്. എന്നാൽ തൊട്ട് അടുത്ത നിമിഷം എന്തോ വീഴുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് ബോധം ഇല്ലാതെ നിലത്ത് കിടക്കുന്ന ഗായത്രിയെ ആയിരുന്നു.
അവൻ വേഗം അവളുടെ അടുത്ത് എത്തി അവളുടെ തല എടുത്തു മടിയിൽ വച്ച് തട്ടി വിളിക്കാൻ തുടങ്ങി..

“ഗായത്രി…..ഗായത്രി…. ഡോ കണ്ണ് തുറക്ക്.”

അവൻ കുറെ വിളിച്ചിട്ടും വിളി കേൾക്കാതെ കിടക്കുന്നവളെ കണ്ടു അവൻ ഒന്ന് പേടിച്ചു..

“മുത്തശ്ശി………..”അവൻ ആ വീട് മുഴങ്ങും പോലെ ആണ് വിളിച്ചത്. അവന്റെ വിളികേട്ട് ആ വീട്ടിൽ ഉള്ള എല്ലാവരും അവന്റെ മുറിയിൽ എത്തി. എന്നാൽ റൂമിൽ അവന്റെ മടിയിൽ ബോധമില്ലാതെ കിടക്കുന്നവളെ കണ്ടു എല്ലാവരും ഞെട്ടി.

“എന്താ മോനെ മോൾക്ക് പറ്റിയെ…മോളെ…. മുത്തശ്ശിയുടെ ശബ്ദവും വിറച്ചു പോയിരുന്നു.”

തുടരും…..