“എന്റെ ഏട്ടനെ അറിയോ അപ്പൊ “
“അവൻ ആണ് നിന്നെ അലക്സിന് വേണ്ടി പൊന്നുംവില കൊടുത്തു അവിടെ എത്തിച്ചത്. ആ പ, * *****മോനെ ഏട്ടൻ എന്ന് എങ്ങനെ വിളിക്കാൻ തോന്നുന്നു നിനക്ക് “വിഷ്ണു വല്ലാത്ത ദേഷ്യത്തിലായിരുന്നു.
“ഞാൻ ഒരു കാര്യം ചോദിച്ച പറയോ “
“ഇപ്പൊ എന്തായാലും ടൈം ഇല്ല താൻ വാ ഷോപ്പിൽ പോയിട്ട് വരാം നമ്മുടെ കല്യാണം ആണ് നാളെ രാവിലെ “
“നാളെയോ….”
“എന്തേ ഇന്ന് വേണോ “
“അത് അല്ല ഇത്ര പെട്ടന്ന് “
“പെട്ടന്ന് അല്ലല്ലോ ഗായത്രി എല്ലാം നേരത്തെ പ്ലാൻ ചെയ്തത് പോലെ തന്നെ ആണല്ലോ ഇനി അതിൽ എന്തെങ്കിലും മാറ്റം ഉണ്ടോ “
“ഇല്ല ആ എഗ്രിമെന്റ് എനിക്ക് വേണം ഒന്ന് വായിച്ചു നോക്കാൻ അത് കഴിഞ്ഞു മതി താലികെട്ട് “
“മ്മ് എഗ്രിമെന്റ് ഇന്ന് രാത്രി തന്നെ കിട്ടും “
“നമുക്ക് പോയാലോ “
“മ്മ് പോകാം “
അവൻ അവളെയും ചേർത്ത് പിടിച്ചു ആണ് നടന്നത് അവന്റെ ചേർത്ത് പിടിക്കലിൽ അവൾക്ക് ഇതുവരെ കിട്ടാത്ത ഒരു സുരക്ഷ അനുഭവപെട്ട് അത് അവളിൽ ഒരു പുഞ്ചിരി ചാലിച്ചു.
“ദ മോളെ ഈ ജ്യൂസ് കുടിച്ചിട്ട് പോ “
മുത്തശ്ശി അവൾക്ക് നേരെ ഒരു ഗ്ലാസ് നീട്ടി അവൾ അത് വാങ്ങി കുടിച്ചു.
“മോൾക്ക് വേറെ കുഴപ്പം ഒന്നുല്ലല്ലോ ഹോസ്പിറ്റലിൽ എങ്ങാനും പോണോ “
“വേണ്ട മുത്തശ്ശി ഇവൾക്ക് ബ്ലഡ് കണ്ടാൽ ബോധം പോകും അതാ അവസ്ഥ “അവൻ ഒരു ചിരിയോടെ പറഞ്ഞപ്പോൾ അവൾ അവനെ രൂക്ഷമായി ഒന്ന് നോക്കി.
അപ്പോഴേക്കും അഥിതികൾ ഒക്കെ മുറിയിൽ നിന്ന് പുറത്തേക്ക് വന്നു. പല്ലവി ഗായത്രിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു ഗായത്രിതിരിച്ചു ഒന്ന് പുഞ്ചിരിച്ചു..
“വാ ഇപ്പൊ തന്നെ സമയം ഒരുപാട് ആയി ഇറങ്ങാം “അത് പറഞ്ഞു അവളുടെ മറുപടി കാക്കാതെ കൈ പിടിച്ചു ഇറങ്ങി…അവരുടെ കാർ മുന്നിൽ നിന്ന് പോയതും എല്ലാവരും കൂടെ മുത്തശ്ശിയുടെ അടുത്തേക്ക് പോയി.
“അമ്മ ഇതൊക്കെ എന്തിനാണ് സമ്മതിച്ചു കൊടുക്കുന്നെ എവിടെ നിന്നോ വന്ന് കയറിയ അവളെയൊക്കെ മരുമകൾ ആക്കാൻ പോണു കെട്ട് കഴിയും മുന്നേ അവന്റെ വീട്ടിൽ വന്ന് താമസം ഇതൊക്കെ എവിടെ എങ്കിലും നടക്കോ “മൂത്തമ്മാവൻ കുറച്ചു ദേഷ്യത്തിൽ തന്നെ ചോദിച്ചു.
“എവിടെ എങ്കിലും നടക്കില്ല ഈ വീട്ടിൽ നടക്കും കാരണം ഇത് അവന്റെ വീട് ആണ് പിന്നെ അവന്റെ കൂടെ ഉള്ളത് അവൻ കുറെ വർഷങ്ങളായി പ്രണയിക്കുന്ന പെൺകുട്ടി”
“അമ്മയും ഇങ്ങനെ ഒരു മണ്ടി ആയി പോയല്ലോ അവൻ പറഞ്ഞത് ഒക്കെ വെള്ളം തൊടാതെ വിശ്വസിച്ചോ “ഇളയമ്മായി ചോദിച്ചു
“സുധേ…. കൂടുതൽ നീ സംസാരിക്കരുത് നീ എന്ന് അല്ല ആരും. പിന്നെ നാളെ കെട്ട് കഴിഞ്ഞു ഞങ്ങൾ മൂന്നു പേരും തറവാട്ടിൽ വരും ഇനി അവിടെ ആണ് ഞങ്ങളുടെ താമസം “മുത്തശ്ശി കടുപ്പിച്ചു തന്നെ പറഞ്ഞു. ഓരോരുത്തരും പരസ്പരം മുഖത്തോട് മുഖം നോക്കാൻ തുടങ്ങി.
“അത് എങ്ങനെ ശരി ആകും ആ വീടും ആയി ഒരു ബന്ധം ഇല്ല എന്ന് പറഞ്ഞു ഇറങ്ങി വന്നത് അല്ലെ അവൻ അങ്ങനെ ഉള്ളപ്പോൾ അവിടെ വന്ന് താമസം ഒന്നും നടക്കില്ല പിന്നെ ആ ഊരും പേരും അറിയാത്ത പെണ്ണിനെയും കൊണ്ട് കയറാൻ ഞങ്ങൾ ആരും സമ്മതിക്കില്ല “മൂത്തമ്മാവൻ കുറച്ചു ഗൗരവത്തിൽ തന്നെ പറഞ്ഞു.
“നിങ്ങൾ നാണം എന്ന് പറയുന്ന ഒന്ന് ഉണ്ടോ മക്കൾക്കും മരുമക്കൾക്കുമുള്ളത് എല്ലാം തന്നു ബാധ്യത ഒഴിപ്പിച്ചു ആണ് എന്റെ കൃഷ്ണെട്ടൻ പോയത്. പിന്നെ ആ തറവാട് വിഷ്ണുന് ജനിക്കാൻ പോകുന്ന കുഞ്ഞിന് ആണ്. അതുവരെ എല്ലാവർക്കും അവിടെ താമസിക്കാം. അതിന് സമ്മതം അല്ലാത്തവർ ഓരോരുത്തർക്കും തന്ന സ്ഥലങ്ങളിലേക്ക് മാറാം. പിന്നെ ഇനിയും കേസ് കോടതി എന്ന് പറഞ്ഞു പോയാൽ ഞാൻ തന്നെ ആകും നിങ്ങൾക്ക് എതിരാളി കാരണം എന്റെ ഭർത്താവിന്റെ പേരിൽ ആണ് ഇപ്പോഴും ആ തറവാട് വിഷ്ണുന് ഒരു കുഞ്ഞില്ലാത്തത് കൊണ്ട് അദ്ദേഹം കഴിഞ്ഞൽ അടുത്ത അവകാശി ഈ ഞാൻ തന്നെ ആണ് “
ഒരു തരം വല്ലാത്ത ഉറച്ച വാക്കുകൾ ആയിരുന്നു മുത്തശ്ശിയുടെ വായിൽ നിന്ന് അപ്പോൾ വന്നത്….മുത്തശ്ശി എല്ലാവരെയും ഒന്ന് നോക്കി മുറിയിലേക്ക് പോയി..
“നിന്റെ അമ്മക്ക് എവിടെ നിന്നോ ഇതുവരെ ഇല്ലാത്ത നാക്ക് പുറത്ത് വന്നല്ലോ ഇനി കെട്ടിന് മുന്നേ ആനന്തരവൻ വയറ്റിൽ കൊച്ചിനെ കൊടുത്തു കാണോ “മൂത്തമ്മാവൻ ഭാര്യയെ നോക്കി പറഞ്ഞു.
“വരട്ടെ അവൻ കെട്ടിക്കൊണ്ട് അങ്ങോട്ട് അല്ലെ വരുന്നത് നോക്കാം നമുക്ക് “
ഇളയമ്മാവൻ അത്രയും പറഞ്ഞു പോയി ബാക്കി ഉള്ളവരും പോയി.അപ്പോഴാണ് ഒരു മോഡേൺ പെൺകുട്ടി അകത്തേക്ക് വന്നത്. അവളെ കണ്ടു അനിയത്തിമാർ രണ്ടും ഓടി പോയി.
“പവി ചേച്ചി….”അവളെ പോയി കെട്ടിപിടിച്ചു
“എന്റെ പിള്ളേരെ മാറി നിൽക്ക് അങ്ങോട്ട് എന്നെ ഞെക്കി കൊല്ലാതെ “
“ഇന്നലെ വിളിച്ചപ്പോൾ അടുത്ത ആഴ്ച്ചേ വരുള്ളൂ എന്ന് പറഞ്ഞിട്ട് “പല്ലവി ചോദിച്ചു
“അങ്ങനെ തന്നെ ആണ് കരുതിയത് പക്ഷെ എന്റെ മുറചെക്കൻ പെട്ടന്ന് ഒന്ന് കെട്ടാൻ പോകുന്നു എന്ന് കേട്ടപ്പോൾ ഒരു മോഹം നേരത്തെ ഇങ്ങ് പോരാൻ “
അപ്പോഴേക്കും ബാക്കി രണ്ടുപേരും തലകുനിച്ചു.
“നിങ്ങൾ കണ്ടോ അവന്റെ അപ്സര സുന്ദരിയെ “
“മ്മ് കണ്ടു ദ ഇവൾക്ക് കണ്ടപ്പോൾ തന്നെ കൊള്ളേം ചെയ്തു “പാറു പല്ലവിയെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.
“എന്താ ഉണ്ടായേ.”
പാറു എല്ലാം വിസ്തരിച്ചു പറഞ്ഞു കൊടുത്തു.
“ഓഹോ അപ്പൊ അവൾ കാരണം ഇവിടെ ഇത്രയൊക്കെ നടന്നോ “
“മ്മ് പിന്നെ അവളെ കാണാൻ ഒരു ദേവതയെ പോലെ തന്നെ ഉണ്ട് അവളുടെ കണ്ണ് ആണ് മെയിൻ “
“നിനക്ക് നാണം ഇല്ലേ പാറു അവളെ കുറിച്ച് ഇങ്ങനെ വർണിക്കാൻ എന്റെ അനിയത്തി ആണ് പോലും മാറ് അങ്ങോട്ട് “
അത് പറഞ്ഞു അവരെ മാറ്റി മുകളിലേക്ക് കയറി പോകാൻ തുടങ്ങിയ പവിയെ താഴെ നിന്ന് പല്ലവി വിളിച്ചു.
“പവിചേച്ചി അങ്ങോട്ട് ഇനി പോണ്ട “
“അത് എന്താ ഇവിടെ വരുമ്പോൾ ഒക്കെ ഞാൻ യൂസ് ചെയ്യുന്നത് വിഷ്ണുന്റെ ഓപ്പോസിറ്റ് റൂം അല്ലെ “
“അത് തന്നെ ആണ് പറഞ്ഞത് അങ്ങോട്ട് പോണ്ട എന്ന് ഇനി മുതൽ മുകളിലേക്ക് നമ്മൾ ആരും കയറി പോകരുത് എന്ന് ആണ് പറഞ്ഞിരിക്കുന്നത്. ഏട്ടൻ “
“അത് നിങ്ങളോട് അല്ലെ എന്നോടു നേരിട്ട് വന്നു പറയട്ടെ അപ്പൊ നോക്കാം “അത് പറഞ്ഞു പല്ലവിയെ പുച്ഛിച്ചു അവൾ മുകളിലേക്ക് പോയി.
********************
“തനിക്ക് എന്നോട് എന്തോ ചോദിക്കാൻ ഉണ്ട് എന്ന് പറഞ്ഞില്ലേ എന്താ അത് “ഡ്രൈവിംങ്ങിനിടയിൽ വിഷ്ണു ചോദിച്ചു.
“അത് ആ അലക്സ് എന്ന് പറഞ്ഞ ആളില്ലേ അയാൾ എങ്ങനെ ഹോസ്പിറ്റലിൽ ആയത് “
“അത് ഞാൻ നിന്നെ കൂട്ടാൻ വന്നപ്പോൾ അവൻ ഒന്ന് തടഞ്ഞു അപ്പൊ ചെറുത് ആയി ഒന്ന് പെരുമാറി “
അവൻ ആ ഹോട്ടൽ മുറിയിൽ ഉണ്ടായ കാര്യങ്ങൾ ആലോചിക്കാൻ തുടങ്ങി.
തുടരും…..