നിനക്കായ് – ഭാഗം 13, എഴുത്ത്: ലക്ഷ്മി ശ്രീനു

വിഷ്ണു അന്ന് ആ ഹോട്ടലിൽ എത്തുമ്പോൾ കണ്ടു ഗിരി പോകുന്നത്.

അവിടെ പോയി അലക്സിന്റെ റൂം ചോദിച്ചപ്പോൾ തന്നെ പറഞ്ഞു തന്നു അവനെ കാണാൻ ആയി അങ്ങോട്ട് പോയി. അവിടെ എത്തി റൂമിൽ തട്ടി വെയ്റ്റ് ചെയ്തു നിൽക്കുമ്പോൾ ആണ് രാഹുൽ അങ്ങോട്ട് വന്നത്…

റൂം തുറന്നു മുന്നിൽ നിൽക്കുന്ന എന്നെ കണ്ടു ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നെ അത് ഒരു പുച്ഛചിരിയിലേക്ക് മാറി..

“നീ എന്താ ഡാ ഇവിടെ “

“നീ അകത്തു ഒരു പെണ്ണിനെ കൊണ്ട് കിടത്തിയിട്ടില്ലേ അവളെ അങ്ങ് കൊണ്ട് പോകാൻ വന്നത് ആണ് “

“ഹഹഹഹ…. ഈ കാര്യത്തിലും നിനക്ക് ഞാൻ എടുത്ത മുതൽ തന്നെ വേണോ വിഷ്ണു “

“പ്ഫാ പ, ന്ന ***മോനെ ആ കിടക്കുന്നത് നീ ഉദ്ദേശിച്ചത് പോലെ ഒരു പെണ്ണ് അല്ല ഈ വിഷ്ണുന്റെ പെണ്ണ് ആണ് അവൾ. അവളെ അവളുടെ ചേട്ടൻ ചെറ്റയും അക്കാമ്മ എന്ന് പറയുന്ന ക, ള്ള******* മോളും കൂടെ ഇവിടെ കൊണ്ട് വന്നത് ആണ് “

അത്രയും പറഞ്ഞു അലക്സിനെ പിടിച്ചു തള്ളിയിട്ടു വിഷ്ണു മുറിയിലേക്ക് കയറി തൊട്ട് പുറകെ രാഹുലും.

ബോധമില്ലാതെ ബെഡിൽ കിടക്കുന്നവളെ കണ്ടു വിഷ്ണു വേഗം അവളെ പോയി തട്ടി വിളിച്ചു.

“എന്താ ഡാ വിഷ്ണു ഈ പീ, സ് ആണോ നിന്റെ പെണ്ണ് ” അലക്സിന്റെ ചോദ്യം കേട്ട് വിഷ്ണുന് അടിമുടി വിറഞ്ഞു കയറി പിന്നെ ഒന്നും നോക്കിയില്ല കൊടുത്തു അവന്റെ കരണം നോക്കി.

“പ്ഫാ പ, ന്ന *****മോനെ നിന്റെ ഈ നാവ് കൊണ്ട് ഇനി എന്റെ പെണ്ണിന് നേരെ എന്തെങ്കിലും വാക്ക് മിണ്ടിയാൽ “അവന് നേരെ കൈ ചൂണ്ടി അത്രയും പറഞ്ഞു തിരിഞ്ഞപ്പോൾ അലക്സ് വിഷ്ണുന്റെ ഷോൾഡറിൽ കൈ വച്ചു.വിഷ്ണു അവനെ സൂക്ഷിച്ചു നോക്കി.

“അങ്ങനെ നീ അവളെ അങ്ങ് കൊണ്ട് പോയാലോ എന്തായാലും ഞാൻ നല്ല കാശ് കൊടുത്തു തന്നെ ആണ് ഇതിനെ ഇവിടെ വരെ കൊണ്ട് വന്നത് എന്തായാലും നിന്റെ പെണ്ണ് ആയത് കൊണ്ട് എനിക്ക് ഇത്തിരി ആവേശം കൂടും എന്റെ ആവശ്യം കഴിഞ്ഞു നീ കൊണ്ട് പോയാൽ മതി “പറഞ്ഞു കഴിഞ്ഞതും അലക്സ് തെറിച്ചു പോയി ടേബിലിന്റെ സൈഡിൽ ഇടിച്ചു നിന്നു.പിന്നെ വിഷ്ണുന്റെ കൈ അവന്റെ ഇരുകവിളിലും മാറി മാറി പതിഞ്ഞു കൂടെ അവന്റെ വലം കൈയും തല്ലി ഒടിച്ചു പിന്നെയും അടിക്കാൻ തുടങ്ങിയപ്പോൾ രാഹുൽ പിടിച്ചു മാറ്റി അവസാനം ഗായത്രിയെയും എടുത്തു ഇറങ്ങി…..

“വിച്ചേട്ടാ…..

“അഹ് പറയെടോ “

“എന്റെ ഏട്ടനെ നേരത്തെ അറിയോ “

“അറിയാം അവൻ അലക്സിന്റെ വലം കൈ ആണ് പോരാത്തതിന് അവന് നിന്നെ അക്കാമ്മയുടെ അടുത്ത് നിന്ന് ഏർപ്പാടാക്കി കൊടുത്തതും അവൻ ആണ് ” അത് പറയുമ്പോൾ വിഷ്ണുന്റെ മുഖഭാവം മാറുന്നത് അവൾ ശ്രദ്ധിച്ചു.

പിന്നെ ഒന്നും മിണ്ടിയില്ല യാത്രയിൽ ഉടനീളം രണ്ടുപേരും മൗനം ആയിരുന്നു.

നേരെ പോയത് അവന്റെ തന്നെ ടെക്സ്റ്റയിൽസിൽ ആയിരുന്നു. അവിടുന്ന് അവൾക്ക് വേണ്ട ഡ്രസ്സ്‌ എല്ലാം എടുത്തു കല്യാണത്തിന് വേണ്ട കുറച്ചു ആഭരണവും എടുത്തു   അവൻ ഓരോന്ന് അവന്റെ ഇഷ്ടത്തിന് ആണ് എടുത്തു വയ്ക്കുന്നത് അതൊക്കെ അവൾ കൗതുകത്തോടെ നോക്കി നിന്നു.

“തനിക്ക് ഇനി എന്തെങ്കിലും വാങ്ങാൻ ഉണ്ടോ ഡോ “

“ഇല്ല “അവനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു അവന്റെ ഒപ്പം തന്നെ നിന്നു.

അവൾക്ക് വേണ്ടതും വേണ്ടാത്തതും ഒക്കെ വാങ്ങി കൂട്ടി വരുന്ന വിഷ്ണുനെ കണ്ടു അവൾ പുഞ്ചിരിയോടെ നിൽക്കുന്നു.

“നമുക്ക് കഴിച്ചിട്ട് പോകാം വീട്ടിലേക്ക് “വിഷ്ണു അവളോട് പറഞ്ഞു അവൾ അതിന് മൂളുക മാത്രം ചെയ്തു.

രണ്ടുപേരും ഒരു ഹോട്ടലിൽ കയറി കഴിച്ചു വീട്ടിലേക്ക് തിരിച്ചു. തിരിച്ചു ഉള്ള യാത്രയിൽ രണ്ടുപേരുടെ ചുണ്ടിലും പുഞ്ചിരി ഉണ്ടായിരുന്നു.

വീട്ടിൽ എത്തിയപ്പോൾ നേരം നല്ലത് പോലെ വൈകിയിരുന്നു.

“വിച്ചേട്ടാ ഇവിടെ അനക്കം ഒന്നുല്ലല്ലോ എല്ലാവരും ഉറക്കം ആയോ “അവളുടെ പെട്ടന്ന് ഉള്ള വിളിയും സംസാരവും അവന് ചിരി വന്നു.

“ഏയ്യ് ഉറക്കം ഒന്നും ആകില്ല താൻ വാ “അവൻ അവളുടെ കൈയും പിടിച്ചു അകത്തേക്ക് കയറി. അകത്തേക്ക് കയറിയതും മുത്തശ്ശി ഇറങ്ങി വന്നു.

“നാളേക്ക് ഉള്ള ഒരുക്കങ്ങൾ ഒക്കെ ആയോ വിഷ്ണു “

“അതൊക്കെ നേരത്തെ റെഡി ആക്കി മുത്തശ്ശി പിന്നെ നാളേക്ക് ഉള്ള ഡ്രസ്സ്‌ സ്വർണം ഒക്കെ എടുത്തു അതാ വരാൻ താമസിച്ചത്.”

“നിങ്ങൾ കഴിച്ചോ അതോ “

“കഴിച്ചു മുത്തശ്ശി “

“മോള് എന്താ മിണ്ടാതെ നിൽക്കുന്നെ മോള് ഇന്ന് എന്റെ കൂടെ കിടന്നോ നാളെ മുതൽ അവന്റെ മുറിയിൽ കിടക്കാം “അവൾ അവനെ നോക്കി അവൻ കണ്ണടച്ച് കാണിച്ചപ്പോൾ അവൾക്ക് ആശ്വാസമായി.

“ഞാൻ ഇതൊക്കെ റൂമിൽ വച്ചിട്ട് വരാം മുത്തശ്ശി “ഗായത്രി പതിയെ പറഞ്ഞു.

അത് പറഞ്ഞു അവൾ മുകളിലേക്ക് പോയി അവളുടെ പുറകെ ഒരു ചിരിയോടെ ബാക്കി കവറുകളും എടുത്തു അവനും പോയി.

അവൾ മുറിയിലേക്ക് കയറാൻ തുടങ്ങിയതും അവൾക്ക് മുന്നിൽ ഒരുവൾ തടസ്സം ആയി വന്നു നിന്നു ആളെ മനസിലാവാത്തത് കൊണ്ട് അവൾ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് കയറി മുന്നോട്ട് നടക്കാൻ തുടങ്ങിയപ്പോൾ അവളുടെ കൈയിൽ കയറി പിടിച്ചു….

“എന്താ ഡി നിനക്ക് ഇത്ര ധൃതി “

“എനിക്ക് ഈ സാധനങ്ങൾ ഒന്ന് മുറിയിൽ കൊണ്ട് വയ്ക്കണം അത് കഴിഞ്ഞു ഞാൻ വരാം “

“ഓഹോ അപ്പൊ നീ വാ തുറക്കും അല്ലെ ” അതിന്ഗായത്രി മറുപടി ഒന്നും പറഞ്ഞില്ല പകരം അവളുടെ കൈയിൽ നിന്ന് കൈ പിൻവലിക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു.

“കിടന്നു പിടക്കാതെ ഡി അവിടെ നിനക്ക് വേണ്ടി ഒന്നും കൊണ്ട് വച്ചിട്ടില്ലല്ലോ ഈ വീടിന്റെ പടി ചവിട്ടാൻ പോലും യോഗ്യത ഇല്ലാത്ത നീ ആണ് ഇപ്പോ ആ മുറിയിൽ പോകാൻ പിടക്കുന്നത്. നിനക്ക് ഒരു കാര്യം അറിയോ വിഷ്ണുനെ ഞാൻ പണ്ടേ ഇഷ്ടപെട്ട് തുടങ്ങിയത് ആണ്. ഞാൻ എന്തെങ്കിലും നേടണം എന്ന് വിചാരിച്ചാൽ ഞാൻ നേടും അത് ഇനി നിന്നെ കൊന്നിട്ട് ആണെങ്കിൽ അങ്ങനെ ” ഗായത്രിയുടെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് പവിത്ര ഓരോന്ന് പറയുമ്പോൾ ഗായത്രി വേദന കൊണ്ട് അറിയാതെ അവളുടെ കണ്ണ് നിറഞ്ഞു.

“അഹ് ഇതിനപ്പുറം വേദനയും സങ്കടവും നീ അറിയും അവിടെ തറവാട്ടിൽ എത്തുമ്പോൾ ഇപ്പൊ മോള് പൊയ്ക്കോ “അത് പറഞ്ഞു അവളുടെ കൈ കുടഞ്ഞു എറിഞ്ഞു.

ഗായത്രി അവളെ ഒന്ന് നോക്കിയിട്ട് മുറിയിലേക്ക് പോയി.

ബെഡിൽ കൊണ്ട് സാധനങ്ങൾ വച്ച ശേഷം അവൾ അവളുടെ കൈയിൽ ഒന്ന് നോക്കി നന്നായി ചുവന്നു കിടപ്പുണ്ട് അത് കണ്ടു അവൾക്ക് വല്ലാത്ത വേദന തോന്നി.

അവൾ പറഞ്ഞത് സത്യം അല്ലെ ഈ വീടിന്റെ പടി ചവിട്ടാൻ യോഗ്യത ഇല്ല എന്നിട്ടും എന്തിനാണ് താൻ എല്ലാത്തിനും സമ്മതിച്ചത്. സാഹചര്യം അത് ഒന്നുകൊണ്ട് മാത്രം ആണോ. വിഷ്ണുവുമായി ഒരു ജീവിതം താൻ സ്വപ്നം കണ്ടില്ലേ ഈ ഒരാഴ്ചക്കുള്ളിൽ തന്നെ…… അവൾ അതും ആലോചിച്ചു അവിടെ തന്നെ നിന്നു.

ഇതേ സമയം ഒരു കാൾ വന്നത് സംസാരിച്ചു കഴിഞ്ഞു റൂമിലേക്ക് കയറാൻ തുടങ്ങിയതും ആരോ വന്നു തന്നെ മുറുകെ കെട്ടിപിടിച്ചു പ്രതീക്ഷിക്കാത്തത് ആയത് കൊണ്ട് തന്നെ അവന്റെ കൈയിൽ നിന്ന് സാധനങ്ങൾ എല്ലാം താഴെ വീണു. തന്നെ കെട്ടിപിടിച്ചവളെ കണ്ടു അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു കഴുത്തിലെ നീലഞരമ്പ് ഒക്കെ തെളിഞ്ഞു കാണാൻ തുടങ്ങി….

അവൻ ബാക്കി കവറും താഴെ ഇട്ടു. എന്നിട്ട് തന്നെ കെട്ടിപിടിചവളെ പിടിച്ചു മാറ്റി കരണം നോക്കി ഒന്ന് പൊട്ടിച്ചു

ഠ, പ്പേ…

“എന്താ ഡി* പ***മോളെ എന്റെ മെക്കട്ട് വന്നു ഒരു കയറ്റം “അടികിട്ടിയതും പോരാ കണ്ണ് പൊട്ടുന്ന ചീത്ത കൂടെ അവന്റെ വായിൽ നിന്ന് കേട്ട് അവൾ ഞെട്ടി അവനെ നോക്കി അവന്റെ അപ്പോഴത്തെ മുഖഭാവം കണ്ടു അവൾക്ക് പേടി തോന്നി.

“ഞാൻ പെട്ടന്ന് വിഷ്ണുയേട്ടനെ കണ്ടപ്പോൾ സന്തോഷം കൊണ്ട് അറിയാതെ “

“നിർത്തെടി….. നീ എന്താ എന്നെ മണ്ടൻ ആക്കാൻ ആണോ നോക്കുന്നെ അച്ഛൻ പറഞ്ഞു പഠിപ്പിച്ചു വിട്ടത് ആകും അല്ലെ…. ഈ തറ വേലയും കൊണ്ട് എന്റെ അടുത്ത് എങ്ങാനും വന്നാൽ ഇപ്പൊ കിട്ടിയത് ആകില്ല പിന്നെ കിട്ടുന്നത് “അവൻ അവളെ ദേഷ്യത്തിൽ നോക്കി.

“അഹ് പിന്നെ ഈ സാധനങ്ങൾ എല്ലാം പെട്ടന്ന് എടുത്തു എന്റെ മുറിയിൽ കൊണ്ട് വയ്ക്കണം “താഴെ കിടക്കുന്ന സാധനങ്ങൾ ഒക്കെ ഒന്ന് നോക്കി അവളോട് പറഞ്ഞിട്ട് അവൻഅകത്തേക്ക് പോയി.

പവിത്ര ആണെങ്കിൽ ആകെ നാണംകെട്ട പോലെ അവിടെ നിന്നു പെട്ടന്ന് അവൾക്ക് ഗായത്രിയെ കുറിച്ച് ഓർത്തപ്പോൾ വീണ്ടും അവളുടെ മുഖത്ത് ദേഷ്യം നിറഞ്ഞു.

“നീ അധികനാൾ അവന്റെ കൂടെ ജീവിക്കില്ല ഗായത്രി “

പുറത്ത് നടന്ന ബഹളം ഒന്നും കേൾക്കാതെ ജനാലയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുവാണ് ഗായത്രി അവൻ മുറിയിൽ വന്നത് ഒന്നും അറിഞ്ഞില്ല….

അവൻ അവളെ നോക്കി എന്തോ ആലോചനയോടെ നിൽക്കുന്നവളെ അവൻ ഒരു ചെറുചിരിയോടെ പുറകിലൂടെ പോയി ചേർത്ത് പിടിച്ചു. പക്ഷെ അവനെ പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു അവളുടെ അടുത്ത നീക്കം..

തുടരും….

Leave a Reply

Your email address will not be published. Required fields are marked *