അവൾ അവനെ മുറുകെകെട്ടിപിടിച്ചു അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു പെട്ടന്ന് ഉള്ള അവളുടെ നീക്കത്തിൽ ഒന്ന് പേടിച്ചു എങ്കിലും അവൾക്ക് എന്തോ കാര്യം ആയി പറ്റി എന്ന് മനസിലായി അവൻ അവളെ പുറത്ത് തട്ടി ആശ്വാസിപ്പിച്ചു. കുറച്ചു കഴിഞ്ഞു ok ആയപ്പോൾ അവൾ തന്നെ അടർന്നു മാറി. അവൻ അവളെ സൂക്ഷിച്ചു നോക്കി മുഖം ഒക്കെ ചുവന്നിട്ടുണ്ട് നല്ലത് പോലെ അവൾ കരഞ്ഞു എന്ന് മനസിലായി.
“എന്തിനാ കരഞ്ഞത് അവളുടെ കവിളിൽ കൈ ചേർത്ത് അവൻ ചോദിച്ചു ” അവൾ അവന്റെ മുഖത്ത് തന്നെ നോക്കി നിന്നു ദേഷ്യം കൊണ്ട് കണ്ണ് കാണാത്തവൻ ആണ് തന്റെ കണ്ണ് നിറഞ്ഞപ്പോൾ ആ കണ്ണും നിറഞ്ഞു.
“എന്താ ഡി നോക്കി ചോര ഊറ്റുന്നെ എന്തിനാ കരഞ്ഞത് “….
അവൾക്ക് പവിത്രയുടെ കാര്യം പറയാൻ എന്തോ മടി തോന്നി.
“പെട്ടന്ന് അച്ഛനെ ഓർത്ത് പോയി “അവന്റെ മുഖത്ത് നോക്കാതെ ആണ് പറഞ്ഞത്. അവൾ പറഞ്ഞത് കള്ളം ആണെന്ന് അവന് മനസിലായി കൂടുതൽ ചോദിച്ചു ബുദ്ധിമുട്ടിക്കാതെ അവളെ ചേർത്ത് പിടിച്ചു.
അവൾ അവന്റെ മുഖത്തേക്ക് നോക്കി. അവളുടെ ആ കണ്ണുകൾ അവനെ വല്ലാതെ ആകർഷിക്കുന്നുണ്ട്. അവന്റെ കണ്ണുകൾ അവളുടെ മുഖം മുഴുവൻ ഓടി നടന്നു ഒടുവിൽ അത് അവളുടെ തത്തമ്മ ചുണ്ടിൽ തന്നെ ചെന്ന് നിന്നു. അവൻ അവളെ അരയിലൂടെ ചുറ്റിപിടിച്ചു കൂടുതൽ അവനിലേക്ക് അടുപ്പിച്ചു. അവന്റെ കണ്ണുകളിൽ വിരിയുന്ന ഭാവം അവളെ വല്ലാതെ തളർത്തി.
അവന്റെ നോട്ടം താങ്ങാനാവാതെ അവൾ മുഖം താഴ്ത്തി. അവൻ അവളുടെ മുഖം പിടിച്ചുയർത്തി ആ ചുണ്ടിലേക്ക് തന്നെ നോക്കി. ഒരു സമ്മതത്തിന് എന്നോണം അവളുടെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കി. അവിടെ ഒരു വല്ലാത്ത തിളക്കം അവൻ കണ്ടു.അവന് അത് മതി ആയിരുന്നു.
അവൻ അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു അവൾ അത് കണ്ണുകൾ അടച്ചു തന്നെ സ്വീകരിച്ചു. അവന്റെ ചുണ്ടുകൾ അവളുടെ കണ്ണുകളിൽ പതിഞ്ഞു അവിടുന്ന് അവന്റെ ചുണ്ടുകൾ ഊർന്നിറങ്ങിയത് അവളുടെ മൂക്കിൻ തുമ്പിൽ ആയിരുന്നു അവൻ അവിടെ ഒരു ചെറിയ കടി കൊടുത്തു അവൾ എരിവ് വലിച്ചു അവനെ നോക്കി.
“എന്താ ഡി ഉണ്ടക്കണ്ണി നോക്കുന്നെ നിനക്ക് ദേഷ്യം ഈ മൂക്കിൻ തുമ്പിൽ അല്ലെ “അവളുടെ കാതോരം മുഖം ചേർത്ത് ചോദിച്ചു അവന്റെ താടി കവിളിൽ ഉരസിയപ്പോൾ അവൾക്ക് ഇക്കിളി ആകാൻ തുടങ്ങി.അവൾ അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു. അവന്റെ ചുണ്ടുകൾ അവളുടെ തത്തമ്മ ചുണ്ടിൽ ചേർക്കാൻ തുടങ്ങിയതും അവൾ കണ്ണുകൾ മുറുകെ അടച്ചു. അവൻ അവളുടെ ചുണ്ടിൽ ചുണ്ട് ചേർത്തതും പവിത്രയുടെ വിളി അവിടെ മുഴങ്ങി…
“ഡീ………….”പെട്ടന്ന് ആയത് കൊണ്ട് ഗായത്രി പേടിച്ചു അവനിൽ നിന്ന് അടർന്നു മാറാൻ നോക്കി അപ്പോഴേക്കും അവൻ അവളെ കൂടുതൽ മുറുകെ പിടിച്ചു.
പവിത്ര കൊണ്ട് വന്ന സാധനങ്ങൾ ബെഡിൽ ഇട്ടിട്ട് അവന്റെ അടുത്ത് നിന്ന് അവളെ പിടിച്ചു മാറ്റി അവളെ അടിക്കാൻ കൈ ഓങ്ങിയതും അവളുടെ കൈയിൽ വിഷ്ണുന്റെ പിടി വീണു…
“എന്താ ഡി നിന്റെ പ്രശ്നം … നീ ആരാ ഡി എന്റെ പെണ്ണിന് നേരെ കൈ ഉയർത്താൻ.”അവൻ അവളുടെ കൈ കുടഞ്ഞു എറിഞ്ഞു.
“ഇത് എന്റെ പെണ്ണ് ആണ് നാളെ ഞാൻ താലി ചാർത്താൻ പോകുന്ന എന്റെ പെണ്ണ്. അവളെ ഞാൻ ചിലപ്പോൾ കെട്ടിപിടിക്കും ഉമ്മ വയ്ക്കും ചിലപ്പോൾ കൂടെ കിടത്തി എന്നും വരും അതിന് നിനക്ക് എന്താ ഡി ” അവൻ ഓരോന്ന് ചോദിച്ചു അവളുടെ അടുത്തേക്ക് വരുന്നത് കണ്ടു പവിത്ര ഒന്ന് പേടിച്ചു പുറകിലേക്ക് നീങ്ങി.
“നിന്നോട് ആരാ ഡി ഇപ്പൊ ഇവിടെ കയറി വരാൻ പറഞ്ഞത്..” അതിന് അവൾ ഒന്നും മിണ്ടാതെ അവനെ നോക്കി നിന്നു.
“ചോദിച്ചത് കേട്ടില്ലേ ഡി “അവളുടെ കവിളിൽ കുത്തിപിടിച്ചു അവൻ ചോദിച്ചു. പെട്ടന്ന് ആയത് കൊണ്ട് അവൾ ഒന്ന് ഞെട്ടി ഒപ്പം അവന്റെ കൈയുടെ മുറുക്കം അവളുടെ കവിളൊക്കെ പൊടിഞ്ഞു പോകും തോന്നി.
“ഞാ… ഞാൻ ഈ സാധനങ്ങൾ കൊണ്ട് വയ്ക്കാൻ വന്നതാ “
“ഒരാളുടെ മുറിയിൽ കയറി വരുമ്പോൾ പ്രതേകിച്ചു ഭാര്യയും ഭർത്താവും ഉള്ള മുറിയിൽ കയറി വരുമ്പോൾ ഒന്ന് മുട്ടിയിട്ട് വേണം കയറി വരാൻ മനസ്സിലായോ ഡി….”അവളുടെ കവിളിൽ ഒന്ന് കൂടെ അമർത്തി പിടിച്ചു പുറകിലേക്ക് തള്ളി.
“ഇറങ്ങി പോടീ “… അത് ഒരു അലർച്ച ആയിരുന്നു.
അവൻ ഗായത്രിയെ ദേഷ്യത്തിൽ ഒന്ന് നോക്കിയിട്ട് ബെഡിൽ പോയിഇരുന്നു.
അവൾക്ക് അവന്റെ അടുത്തേക്ക് പോകാൻ എന്തോ ഒരു പേടി തോന്നി എങ്കിലും പോയി.
അവന്റെ ഷോൾഡറിൽ കൈ വച്ചതും അവൻ അവളെ കത്തിക്കാൻ പാകത്തിന് ഒരു നോട്ടം നോക്കി.അവന്റെ നോട്ടം കണ്ടു അവൾ ഒന്ന് പതറി.
“എന്തിനാ ഇത്ര റൂം ലോക്ക് അല്ലാത്തത് കൊണ്ട് അല്ലെ ആ ചേച്ചി കയറി വന്നത് “ഒരു വിധം എങ്ങനെയോ പറഞ്ഞു.
“ഓഹോ അങ്ങനെ ആണോ നാളെ ഞാൻ കുളിക്കാൻ കയറുമ്പോ ബാത്റൂമിന്റെ ഡോർ തുറന്നു ഇട്ട് കുളിക്കാം അപ്പൊ അവൾ അവിടെ വന്നു കയറിയാലും ഇത് തന്നെ പറയോ ഡി “
അവൾ പെട്ടന്ന് അവന്റെ ദേഷ്യത്തിൽ ഉള്ള ചോദ്യം കേട്ട് പുറകിലേക്ക് നീങ്ങി.
അവൻ എണീറ്റ് അവളുടെ കൈയിൽ പിടിച്ചു അവന്റെ മുന്നിൽ കൊണ്ട് നിർത്തി..
“പറയെടി മറുപടി നീ അല്ലെ അവൾക്ക് വക്കാലത്തു കൊണ്ടു വന്നത് “അവൻ ആണെങ്കിൽ നേരത്തെ പവിത്ര പിടിചകൈയിൽ ആണ് മുറുകെ പിടിച്ചിരിക്കുന്നത് അവൾക്ക് വേദന കൊണ്ട് അറിയാതെ കണ്ണ് നിറഞ്ഞു..
“അഹ് “അവളുടെ പെട്ടന്ന് ഉള്ള വിളിയും നിറഞ്ഞ കണ്ണും കണ്ടു അവൻ വേഗം കൈ വിട്ടു.
അപ്പോഴാണ് അവൻ അവളുടെ കൈയിലെ പാട് ശ്രദ്ധിച്ചത്.
ഗായത്രി………..അവന്റെ ഉറക്കെ ഉള്ള വിളി കേട്ട് അവൾ വേഗം കൈ പുറകിലേക്ക് മാറ്റി അവിടുന്ന് പോകാൻ തുടങ്ങി.
തുടരും…..