നിനക്കായ് – ഭാഗം 16, എഴുത്ത്: ലക്ഷ്മി ശ്രീനു

വിഷ്ണു ഗായത്രിയോട് റെഡി ആകാൻ പറഞ്ഞു പോയി അവൻ കുളിച്ചു ഫ്രഷ് ആയി. ഒരു കസവുമുണ്ടും ഒരു വെള്ളഷർട്ടും ഇട്ട് തലയൊക്കെ ചീകി ഒതുക്കി റെഡി ആയി. അപ്പോഴാണ് ഗായത്രി അവനെ നോക്കി വന്നത് അവളെ കണ്ടു അവന്റെ കണ്ണുകൾ ഒന്ന് തിളങ്ങി…

സെറ്റുംമുണ്ടും ആണ് വേഷം ഉണ്ടകണ്ണുകൾ കറുപ്പിച്ചെഴുതി. പൊട്ട് വച്ച്. കഴുത്തിൽ ഒരു ചെറിയ നെക്ലെസ് ഉണ്ട് അതിന് ഇണങ്ങുന്ന ഒരു വല്യ ചിമ്മിക്കി കമ്മൽ. മുല്ലപ്പൂവ് ഒക്കെ ചൂടി സുന്ദരി ആയിട്ട് ആണ് വരവ്. അവൻ അവളെ മൊത്തത്തിൽ ഒന്ന് നോക്കിയിട്ട് അവളുടെ അടുത്തേക്ക് പോയി. അവന്റെ വരവ് കണ്ടു അവൾ കരുതി തന്റെ വേഷത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന്.

“എന്താ നോക്കുന്നെ എന്തെങ്കിലും പ്രശ്നം ഉണ്ടോ “അവളുടെ ചോദ്യം കേട്ട് ചെക്കന്റെ കിളികൾ ഒക്കെ തിരിച്ചു വന്നു.

“തന്നെ എനിക്ക് ഇപ്പൊ എന്തൊക്കെയോ ചെയ്യാൻ തോന്നുന്നുണ്ട്….”അവളുടെ കണ്ണിൽ നോക്കി പറയുന്നവനെ കണ്ടു അവൾ വേഗം മുഖം താഴ്ത്തി…

അവൻ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരു ചുംബനം നൽകി.

“തത്കാലം ഇത് മതി ഇല്ലെങ്കിൽ ചിലപ്പോൾ……”അവനെ ബാക്കി പറയാൻ അനുവദിക്കാതെ അവൾ അവന്റെ വാ പൊത്തിപിടിച്ചു.അവൻ ഒരു ചിരിയോടെ അവളുടെ കൈ എടുത്തു മാറ്റി.

“വാ താഴെ രാഹുൽ വന്നിട്ടുണ്ടാകും “അവൻ അത് പറഞ്ഞു അവളെ ചേർത്ത് പിടിച്ചു ഇറങ്ങി.

താഴെ എല്ലാവരും റെഡി ആയി നിൽപ്പുണ്ട് മുത്തശ്ശിയും രാഹുലും ഒഴികെ ആരുടെയും മുഖത്ത് സന്തോഷം ഇല്ല.

“ഞങ്ങൾക്ക് വരാൻ വല്യ താല്പര്യം ഒന്നുല്ല പിന്നെ നാട്ടുകാർ ഓരോന്ന് പറയും എന്ന് കരുതി വരുന്നു അത്രേ ഉള്ളു.”വല്യമ്മാവൻ പറഞ്ഞു.പെട്ടന്ന് ഗായത്രിയുടെ മുഖം മങ്ങി. അത് വിഷ്ണു ശ്രദ്ധിച്ചു.

“അങ്ങനെ ബുദ്ധിമുട്ട് അനുഭവിച്ചു ആരും വരണമെന്നില്ല.. മുത്തശ്ശി ഇറങ്ങാം “

“ഇറങ്ങാം മോനെ “

“മുത്തശ്ശി ഞങ്ങളെ അനുഗ്രഹിക്കണം “അത് പറഞ്ഞു രണ്ടുപേരും മുത്തശ്ശിയുടെ കാലിൽ വീണു അവർ അവരെ രണ്ടുപേരെയും തലയിൽ കൈ വച്ചു അനുഗ്രഹിച്ചു. ബാക്കി ഉള്ളവർ ഒക്കെ വല്യ താല്പര്യം ഇല്ലാത്തത് പോലെ പുറത്തേക്ക് ഇറങ്ങി എന്നാൽ പോകും മുന്നേ പെൺകുട്ടികൾ എല്ലാം ഗായത്രിയെ ഒന്ന് നോക്കി അവളുടെ സൗന്ദര്യം അത് എല്ലാവരിലും അസൂയ നിറച്ചു.

ഡ്രൈവിംഗ് സീറ്റിൽ രാഹുലും co ഡ്രൈവർ സീറ്റിൽ വിഷ്ണുവും കയറി പുറകിൽ മുത്തശ്ശിയും ഗായത്രിയും. യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ എന്തുകൊണ്ടോ ഗായത്രിയുടെ ഹൃദയം പതിവിൽ കൂടുതൽ വേഗത്തിൽ ഇടിക്കാൻ തുടങ്ങി….

ഇവരുടെ കാറിന്റെ പിന്നാലെ തന്നെ അമ്മാവൻമാരും ഉണ്ട്. കാറിൽ മൗനമാണ് ഇടക്ക് ഇടക്ക് വിഷ്ണു തിരിഞ്ഞു നോക്കും അപ്പോഴൊക്കെ ഗായത്രി എന്തോ കാര്യമായ ആലോചനയിൽ ആണ്.ഒടുവിൽ നീണ്ട ഒന്നരമണിക്കൂർ യാത്രക്ക് ഒടുവിൽ ഗായത്രിയുടെ നാട്ടിലെ അവൾ ചെറുപ്പത്തിൽ ഒരുപാട് തവണ ചേട്ടന്റെ കൈയുംപിടിച്ചു പോയ മഹാദേവന്റെ അമ്പലത്തിന് മുന്നിൽ കാർ നിന്നു.അവൾ വിഷ്ണുനെ ഒന്ന് നോക്കി അപ്പോൾ തന്നെ അവനും അവളെ നോക്കി കണ്ണ്ചിമ്മികാട്ടി. ഒരുചിരിയോടെ രണ്ടുപേരും ഇറങ്ങി അമ്പലത്തിലേക്ക് നടന്നു. ബാക്കി ഉള്ളവർ പുറകെയും. ശ്രീകോവിലിനു മുന്നിൽ രണ്ടുപേരും നല്ലത് പോലെ പ്രാർത്ഥിച്ചു.തിരുമേനി തീർത്ഥം കൊടുത്തു അത് വാങ്ങി കുറച്ചു കുടിക്കുകയും കുറച്ചു തലയിൽ കുടയുകയും ചെയ്തു..

“ചെക്കനും പെണ്ണും പോയി വലം വച്ചു വര്യ “. അവർ മുത്തശ്ശിയെ ഒന്ന് നോക്കി എന്നിട്ട് വലം വയ്ക്കാൻ തുടങ്ങി പെട്ടന്ന് അവളുടെ കൈയിൽ അവൻ പിടിച്ചു.അവൾ അവന്റെ മുഖത്തേക്ക് നോക്കി.

“സന്തോഷം ആയോ ” ഒരു പുഞ്ചിരി ആയിരുന്നു അവളുടെ മറുപടി. അവളുടെ കൈയിൽ കൈകോർത്തുപിടിച്ചു തന്നെ വലംവയ്ക്കാൻ പോയി.

ഈ സമയം കാറിൽ നിന്നിറങ്ങാതെ ഇരിക്കുന്ന പവിത്രയുടെ ഫോണിലേക്ക് ഒരു കാൾ വന്നു.അവളുടെ കണ്ണുകൾ സ്ക്രീൻ തെളിഞ്ഞ പേര് കണ്ടു തിളങ്ങി.

“അലക്സ് “അവളുടെ വിളിക്ക് ഒരു ഹലോ പോലും പറയാതെ അവൻ സംസാരിച്ചു തുടങ്ങി.

“ഞാൻ നാട്ടിൽ എത്തി പവി രണ്ടുദിവസമായി “

“എന്നിട്ട് ഇപ്പോഴാണോ പറയുന്നേ “

“ഒരു സർപ്രൈസ് ആകട്ടെ എന്ന് വിചാരിച്ചു  എനിക്ക് നിന്നെ ഒന്ന് കാണണം നല്ലത് പോലെ “അവന്റെ സ്വരത്തിലെ വഷളത്തരം അവൾക്ക് മനസിലായി അത് ഓർക്കവേ അവളുടെ കണ്ണ് തിളങ്ങി.

“അതിന് എന്താ കാണാല്ലോ “

“എനിക്ക് ഇന്ന് തന്നെ നിന്നെ കാണണം കണ്ടെ പറ്റു “

“ഇന്ന് നടക്കില്ല അലക്സ് ഞാൻ പറഞ്ഞില്ലേ എന്റെ മുറച്ചെറുക്കന്റെ കല്യാണം ആണ് “

“പറ്റില്ല എനിക്ക് ഇന്ന് തന്നെ കാണണം “

“പ്ലീസ് അലക്സ് ഇന്ന് ഇനി ഞാൻ എങ്ങനെ ചാടാൻ ആണ് നീ പറയുന്നേ “

“അത് ഞാൻ പറഞ്ഞു തരണോ പവി ഇതു നിന്റെ കല്യാണം ഒന്നും അല്ലല്ലോ  എനിക്ക് ഇന്ന് തന്നെ നിന്നെ കാണണം “അവൾ തിരിച്ചു എന്തെങ്കിലും പറയും മുന്നേ കാൾ കട്ട്‌ ആയി. കുറച്ചു നേരം കൂടെ അവൾ എന്തോ ആലോചിച്ചു വണ്ടിയിൽ ഇരുന്നു പിന്നെ നേരെ അമ്പലത്തിനുള്ളിലേക്ക് കയറി.

“ചെക്കനും പെണ്ണും ശ്രീക്കോവിലിന്റെ മുന്നിലേക്ക് കയറി നിന്നോളൂ “

തിരുമേനി പറഞ്ഞത് പോലെ കയറി നിന്നു. പൂജാരി താലത്തിൽ നിന്ന് മഞ്ഞചരടിൽ കോർത്ത അവന്റെ പേര് കൊത്തിയ ആലില താലി എടുത്തു ഒന്ന് പ്രാർത്ഥിച്ചു ശേഷം അവന്റെ കൈയിൽ കൊടുത്തു.

“കെട്ടിക്കോളൂ “

അവളുടെ കണ്ണുകളിലേക്ക് അവൻ ഒന്ന് നോക്കി അവൾ സമ്മതഭാവത്തിൽ ഒന്ന് കണ്ണ്ചിമ്മിയതും അവൻ അവളുടെ കഴുത്തിൽ താലി ചാർത്തി അവൾ കൈകൾ കൂപ്പി കണ്ണുകലടച്ചു നിന്നു. അവന്റെ കൈകൊണ്ട് ഒരു നുള്ള് സിന്ദൂരം ചാർത്തി അവളുടെ നെറ്റിയിൽ ഒന്ന് ചുണ്ട് ചേർത്തു. ശേഷം തിരുമേനി നൽകിയ തുളസിമാല രണ്ടുപേരും പരസ്പരം ഇട്ടു. അവസാനം തിരുമേനി രണ്ടുപേരുടെയും കൈകൾ തമ്മിൽ ചേർത്ത് വച്ചു തലയിൽ കൈ വച്ച് അനുഗ്രഹിച്ചു…. ഇതു എല്ലാം ഒരു അണുവിടെ പാഴാക്കാതെ രാഹുൽ ഷൂട്ട്‌ ചെയ്തു…. ഒടുവിൽ അവിടുത്തെ രജിസ്റ്ററിൽ എഴുതി ഒപ്പ് വച്ച് അവർ ഒന്നുകൂടെ തൊഴുത് ഇറങ്ങി. വിഷ്ണുന്റെ കൈയിൽ കൈകോർത്തു കാറിനടുത്തേക്ക് നടക്കുന്നതിനിടയിൽ അവരുടെ അടുത്തേക്ക് വരുന്ന ആളെ കണ്ടു ഗായത്രി വിഷ്ണുന്റെ കൈയിൽ മുറുകെ പിടിച്ചു.അവളുടെ കൈയിൽ വിഷ്ണു നോക്കിശേഷം അവളുടെ മുഖത്തേക്കും പക്ഷെ അവളുടെ നോട്ടം പോയത് തങ്ങളുടെ അടുത്തേക്ക് നടന്നു വരുന്ന ആളിലേക്ക് ആണ്. ആ വ്യക്തിയെ കണ്ടു വിഷ്ണുന്റെ മുഖത്ത് ദേഷ്യം തളംകെട്ടി…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *