ചുറ്റും നിറഞ്ഞ് നിൽക്കുന്ന ആ പരിചിതമായ ഗന്ധം അവൾക്ക് അത് ആരാണെന്ന് മനസിലാക്കി കൊടുത്തു..!! അവൾ ഒരു ഞെട്ടലോടെ തന്റെ മിഴികൾ വലിച്ച് തുറന്നു..!! തനിക്ക് മുന്നിൽ ആയ് നിൽക്കുന്ന അവനെ കണ്ട് അവൾ വേഗത്തിൽ ചാടി എഴുന്നേറ്റു..!!
“എന്താ എന്ത് വേണം നിങ്ങൾക്ക്..!! നിങ്ങളും ഈ കിടക്കുന്ന എന്റെ മോളുടെ അവകാശം ചോദിച്ചു വന്നത് ആണൊ..!! ആണെങ്കിൽ തരില്ല നേത്ര അത്..!! എന്റെ കുഞ്ഞാ എന്റെ മാത്രം മോള് “
അവന് മുന്നിൽ നിന്ന് അവൻ എന്തെങ്കിലും പറഞ്ഞു തുടങ്ങും മുന്നേ വാശിയോടെ അതിൽ ഉപരി ദേഷ്യത്തോടെ അവൾ പറഞ്ഞു..!! എന്നാൽ അത് കേട്ടിട്ടും ഏതൊരു ഭാവ വ്യത്യാസവും ഇല്ലാതെ അവൾക്ക് മുന്നിൽ ആയ് കൈ കെട്ടി നിന്ന് കൊണ്ട് അവളെ തന്നെ നോക്കി..!!
” കഴിഞ്ഞോ തമ്പുരാട്ടിയുടെ പ്രസംഗം “
അവൾ അവനെ ഒന്ന് തുറിച്ചു നോക്കി..!!
” നീ ഒരുപാട് മാറി പോയി നേത്ര..!! പണ്ടത്തെ ആ പൊട്ടി പെണ്ണിൽ നിന്ന് ഒരുപാട് ഒരുപാട് മാറി പോയി “
“മാറിയത് അല്ലാലോ മാറ്റിയത് അല്ലെ നിങ്ങൾ..!! എനിക്ക് നിങ്ങളോട് സംസാരിക്കാൻ താല്പര്യം ഇല്ല..!! അതുകൊണ്ട് ദയവ് ചെയ്ത് നിങ്ങൾ ഇവിടെ നിന്ന് പോണം..!! നിങ്ങളെ കാണണം എന്ന് പോലും ആഗ്രഹിച്ചത് അല്ല ഞാൻ..!! അത്രയും അത്രയും വെറുപ്പ് ആണ് എനിക്ക് നിങ്ങളോട്..!! എന്റെ കണ്ണ് മുന്നിൽ പോലും വരരുത് പൊയ്ക്കോ “
പുറത്തേയ്ക്ക് കൈ ചൂണ്ടി ദേഷ്യം കൊണ്ട് അവൾ വിറയ്ക്കുമ്പോൾ അല്ലി മോളെ ഒന്ന് നോക്കി കൊണ്ട് അവൻ വേഗത്തിൽ പുറത്തേയ്ക്ക് ഇറങ്ങി പോയി..!!
അത് കണ്ട് നേത്ര വേഗം പോയ് ഡോർ അടച്ച് ലോക്ക് ചെയ്തു..!! ശേഷം പതിയെ നടന്ന് ബെഡിൽ ആയ് വന്ന് ഇരുന്നു..!! പുറത്തേയ്ക്ക് ഒഴുകാൻ തുടി കൊള്ളുന്ന കണ്ണുനീരിനെ അവൾ വാശിയോടെ തടഞ്ഞു നിർത്തി കൊണ്ട് അവൾ മെല്ലെ ബെഡിലേയ്ക്ക് കിടന്നു..!!
*******************
ആ റൂമിൽ നിന്ന് ഇറങ്ങിയ ബദ്രി മറ്റൊരു റൂമിലേയ്ക്ക് ആണ് പോയത്..!! അകത്തേയ്ക്ക് കയറി അവൻ വാതിൽ കാൽ കൊണ്ട് ചവിട്ടി അടച്ചു..!! ശക്തിയിൽ ആയത് കൊണ്ട് ആ ശബ്ദം അവിടെ എങ്ങും ഉയർന്നു..!!
“എന്തോന്ന് ആട ഇത് ചവിട്ടി പൊളിക്കുവോ നീ “
രാഹുലിന്റെ ക്യാബിൻ ആയിരുന്നു അത്..!! അവൻ തലയിൽ കൈ വച്ച് കൊണ്ട് ചോദിച്ചു..!! എന്നാൽ ബദ്രി അത് കേട്ട ഭാവം പോലും നടിക്കാതെ ആ റൂമിന് അകത്ത് തന്നെ ഉള്ള മറ്റൊരു റൂമിന് അകത്തേയ്ക്ക് പോയി..!!
ഇത്തിരി നിമിഷങ്ങൾ കഴിഞ്ഞ് അവൻ ഇറങ്ങി വരുമ്പോൾ കൈയിൽ വില കൂടിയ ഒരു മദ്യ കുപ്പിയും ഉണ്ടായിരുന്നു..!!
ബദ്രി അത് പൊട്ടിച്ച് വായിലേയ്ക്ക് കമഴ്ത്തി..!! എന്നാൽ ഇത് കണ്ട് രാഹുൽ വേഗം എഴുന്നേറ്റ് അവന്റെ അടുത്തേയ്ക്ക് വന്ന് ആ കുപ്പി പിടിച്ചു വാങ്ങാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു..!!
“ബദ്രി നീ ഇത് എന്ത് ഭാവിച്ച..!! ഡോക്ടർ നിന്നോട് പറഞ്ഞത് അല്ലെ ഡാ പുല്ലേ ഇനി കഴിക്കരുത് എന്ന് “
” വിടാടാ എന്നെ “
ബദ്രി ദേഷ്യത്തിൽ ആ കൈ തട്ടി എറിഞ്ഞു..!!
“എന്നെ ചോദ്യം ചെയ്യാൻ ആരും വരണ്ട..!! എനിക്ക് ഇഷ്ടം ഉള്ളത് പോലെ ഞാൻ ജീവിക്കും..!! അത് വേണ്ടെന്ന് പറയാൻ നീ ആരാ ഡാ കോപ്പേ “
അതും പറഞ്ഞ് അവൻ വീണ്ടും മദ്യം വായിലേയ്ക്ക് കമഴ്ത്തി..!! രാഹുൽ വല്ലാത്തൊരു അവസ്ഥയിൽ അത് നോക്കി നിന്നു..!!
” ബദ്രി ഞാൻ പറയുന്നത് ഒന്ന് കേൾക്ക്..!! നീ ആദ്യം അതിങ്ങ് താ..!! എന്നിട്ട് ഇവിടെ ഇരിക്ക് ഞാൻ പറയട്ടെ “
അവൻ ഏങ്ങനെ ഒക്കെയോ ആ കുപ്പി ബദ്രിയിൽ നിന്നും പിടിച്ച് വാങ്ങി ടേബിളിന്റെ പുറത്തേയ്ക്ക് വച്ചു..!! ശേഷം ആടി ഉലയുന്ന അവനെ പിടിച്ച് ചെയറിൽ ആയ് ഇരുത്തി..!!
” പറയ് എന്താ നിന്റെ ഇപ്പോഴത്തെ പ്രശ്നം..!! നിന്റെ വാശി പോലെ നിന്റെ മോള് നിനക്ക് മുന്നിൽ വന്നില്ലേ..!! ഇനി നിനക്ക് എന്താ വേണ്ടത്..!! പറയെട “
രാഹുൽ ദേഷ്യത്തോടെ അവന്റെ കുത്തിന് പിടിച്ച് കുലുക്കി കൊണ്ട് ചോദിച്ചു..!!
“എനി..ക്ക് അവളെ വേ..ണം എന്റെ നേത്രയേ “
അവന്റെ വാക്കുകൾ പല ഇടതും ഇടറി പോകുന്നുണ്ടായിരുന്നു..!! അതോടൊപ്പം തന്നെ കണ്ണുകളും അടഞ്ഞു തുടങ്ങി..!! എങ്കിലും വാശിയോടെ അവൻ വലിച്ചു തുറന്നു കൊണ്ട് പറഞ്ഞു..!!
എന്നാൽ അത് കേൾക്കെ രാഹുലിന് എവിടെ നിന്നൊക്കെയോ കലി വന്ന് കയറി..!!
“നാണം ഉണ്ടോ ഡാ പുല്ലേ നിനക്ക് എന്നോട് ഇത് പറയാൻ..!! ഒരു പാവം പെണ്ണിന് സ്നേഹം കൊടുത്ത് വഞ്ചിച്ച് അവളുടെ വ, യറ്റിൽ ഒരു കൊച്ചിനെയും കൊടുത്ത് നിഷ് കരുണം അതിനെ ത, ള്ളി കളഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇപ്പോൾ അവന് മാനസാന്തരം ചെ..!!
ഇത്രയും നാൾ ഇല്ലാതിരുന്ന സ്നേഹം നിനക്ക് ഇപ്പൊ പെട്ടന്ന് എവിടെ നിന്ന് പൊട്ടി മുളച്ചു..!! കരഞ്ഞു കാല് പിടിച്ചത് അല്ലെ അത് നിന്റെ..!! ഉപേക്ഷിക്കരുത് എന്ന് പറഞ്ഞ് കെഞ്ചിയത് അല്ലെ എന്നിട്ട് അന്നൊന്നും ഇല്ലാതിരുന്ന സ്നേഹം നിനക്ക് ഇപ്പോൾ എവിടെ നിന്ന് വന്നു..!! എന്തൊക്കെ പറഞ്ഞാലും അവളെ നിനക്ക് ഇനി കിട്ടില്ല ബദ്രി..!! അഭിമാനം ഉള്ള പെണ്ണാ അവൾ..!! നിന്ന് തരില്ല അവൾ അതിന് “
എന്നാൽ അതിനൊക്കെ മറുപടി ആയ് ഒരു പുച്ഛ ചിരി വിരിഞ്ഞു അവന്റെ ചുണ്ടിൽ..!! രാഹുൽ ഒരു വേള അവനെ തന്നെ നോക്കി നിന്നു..!!
” ഞാൻ ഇവിടേയ്ക്ക് വന്നിട്ടുണ്ട് എങ്കിൽ അതിന് ഒരു ലക്ഷ്യമേ ഒള്ളൂ..!! അത് അവൾ ആണ് ത്രിനേത്ര..!! ശെരിയാ ബദ്രി അവളെ ഉപേക്ഷിച്ചതാ..!! എന്റെ ആവശ്യം കഴിഞ്ഞ് തള്ളി കളഞ്ഞു..!! പക്ഷെ എനിക്ക് അവളെ വേണം രാഹുൽ..!! അവളെ നേടാൻ ഏത് അറ്റം വരെയും പോകും ഞാൻ..!! അതിന് ഒരു ക്രൂ, രനാകാനും മടിക്കില്ല ഞാൻ ..!! എനിക്ക് വേണം അവളെ “
“നീ എന്ത് ഭ്രാന്ത് ആണ് ബദ്രി ഈ പറയുന്നത്..!! നിന്റെ താളത്തിന് ഒത്തു തുള്ളാൻ അവൾ ഒരു മര പാവ അല്ല..!! ചോരയും നീരും ഉള്ള ഒരു പെണ്ണാ..!! അതുകൊണ്ട് നിർത്തിക്കോ നിന്റെ ഈ ഭ്രാന്ത്..!! ഇനിയും അതിനെ ദ്രോഹിക്കാൻ ഞാൻ സമ്മതിക്കില്ല “
രാഹുൽ കലിയോടെ അടുത്ത് ഇരുന്ന ഫ്ലവർ വെയ്സ് തട്ടി എറിഞ്ഞു കൊണ്ട് പറഞ്ഞു..!! എന്നാൽ ബദ്രിയുടെ മുഖത്ത് ഇപ്പോഴും പുച്ഛം ആണ്..!!
” ഇതിലൊന്നും ഭയക്കുന്നവൻ അല്ല ഈ ബദ്രിക് നാഥ്..!! എന്റെ ലക്ഷ്യം ഞാൻ നേടുക തന്നെ ചെയ്യും രാഹുൽ..!! അവൾ എന്നിൽ തന്നെ അഭയം പ്രാപിക്കും..!! അവളെ എന്നിലേയ്ക്ക് കൊണ്ട് വരാൻ ഉള്ള വജ്രായുധം എന്റെ കൈയിൽ സുരക്ഷിതമാണ് “
വല്ലാത്തൊരു ഭാവത്തിൽ അതും പറഞ്ഞു കൊണ്ട് അവൻ വേച്ചു വേച്ചു മറ്റൊരു റൂമിലേയ്ക്ക് കയറി പോയി..!!
തുടരും….