നിനക്കായ് – ഭാഗം 18, എഴുത്ത്: ലക്ഷ്മി ശ്രീനു

വിഷ്ണു സാർ…

അക്കാമ്മ ചെറിയ പേടിയോടെ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.

ഓഹോ അപ്പൊ അറിയാം.. അപ്പൊ ഞാൻ പറഞ്ഞ കാര്യങ്ങളും അറിയാം ആയിരിക്കും അല്ലെ..

അവൾ അവനെ ഒന്ന് നോക്കി പിന്നെ തല താഴ്ത്തി…

ഞാൻ എന്താ അക്കാമ്മേ നിങ്ങളോട് പറഞ്ഞത്….

അ… അത് ഗായത്രിയെ ഇനി ആർക്കു മുന്നിലും പറഞ്ഞു അയക്കരുത്…

അഹ് അപ്പൊ ഓർമ്മ ഉണ്ട്… അത് മാത്രം ആണോ ഞാൻ പറഞ്ഞത്.

അവ…. അവളെ എങ്ങോട്ടും കൊണ്ട് പോകരുത്… ആർക്ക് മുന്നിലും കൊണ്ട് നിർത്തരുത് എന്ന്.

എന്നിട്ട് അത് അനുസരിച്ചോ….

അവൾ പേടിച്ചു അവനെ നോക്കി..

ഞാൻ ചോദിച്ചതിന് ഉത്തരം പറയ്.

അത് അവൾ എങ്ങോട്ടോ പോയി എവിടെ ആണെന്ന്….

പറഞ്ഞു പൂർത്തിയാക്കും മുന്നേ അവരുടെ ചെക്കിടു പൊട്ടും പോലെ ഒരടി അവരുടെ കവിളിൽ പതിഞ്ഞു…. കുറച്ചു സമയം അവർക്ക് ചുറ്റും കറങ്ങും പോലെ തോന്നി.

പറയ്…. അവൾ എവിടെ.. അവരുടെ കവിളിൽ കുത്തിപിടിച്ചു കൊണ്ട് വിഷ്ണു ചോദിച്ചു.

എ…. എനിക്ക് അറിയില്ല സാറേ ഞാൻ ഗിരി വന്നു പുതിയ ഒരു കുട്ടി വേണം എന്ന് പറഞ്ഞപ്പോൾ അവളെ അവൻ പറഞ്ഞ ഹോട്ടലിൽ കൊണ്ട് ആക്കി പിന്നെ എനിക്ക് ഒന്നും അറിയില്ല..

വിഷ്ണു അവരുടെ തലമുടിയിൽ ചുറ്റി പിടിച്ചു കൊണ്ട് അലറി..

ഞാൻ നിങ്ങൾ ചോദിച്ച കാശും തന്നു പറഞ്ഞത് അല്ലെ എന്റെ പെണ്ണിനെ നോക്കാൻ എന്നിട്ട് നിങ്ങൾ അവളെ പണത്തിനു വേണ്ടി..

അവരുടെ കവിളിൽ മാറി മാറി അടിച്ചു ചുണ്ട് പൊ, ട്ടി ചോ, ര ഒലിച്ചു എന്നിട്ടും അവന്റെ ദേഷ്യം തീരാതെ അവരെ തല്ലി ഇനിയും ത, ല്ലിയാൽ അവർക്ക് എന്തെങ്കിലും പറ്റും എന്ന് പറഞ്ഞു. രാഹുൽ വിഷ്ണുനെ പിടിച്ചു മാറ്റി…..

നിങ്ങൾ എന്തിനാ ഇങ്ങനെ ഒക്കെ ചെയ്യുന്നേ നിങ്ങടെ പണത്തിനോട് ഉള്ള കൊതികൊണ്ട് അല്ലെ നിങ്ങൾ ഇതൊക്കെ ചെയ്തു കൂട്ടുന്നെ.

രാഹുൽ അവരുടെ മുന്നിലേക്ക് വന്നു ചോദിച്ചു. അവർ ഒന്നും മിണ്ടാതെ അവശതയോടെ ഇരുന്നു….

പെട്ടന്ന് അവരുടെ നെറ്റിയിലൂടെ ഒരു ബുള്ളറ്റ് തുളഞ്ഞു കയറി.

അഹ്…………

വിഷ്ണു……….

ഇതിൽ കുറഞ്ഞ ശിക്ഷ ഒന്നും ഇവർ അർഹിക്കുന്നില്ല കാരണം അറിയോ..

ഇവർ അവിടെ കൊണ്ട് ഇട്ടേക്കുന്ന ഓരോ പിള്ളേരും സ്വന്തം ഇഷ്ടത്തിനു ശരീരം മറ്റുള്ളവന് കാഴ്ചവച്ചത് അല്ല. ഇവരുടെ പണത്തിനോട്‌ ഉള്ള ആർത്തി കൊണ്ട് പെട്ട് പോയത് ആണ്..

പക്ഷെ വിഷ്ണു ഇനി അവരുടെ കാര്യം നീ ആലോചിച്ചു നോക്കിയിട്ടുണ്ടോ സമൂഹത്തിൽ അവർക്ക് ഇറങ്ങി നടക്കാൻ ആകില്ല ഒരു ജീവിതം ഇല്ല…

ഉണ്ട് നിനക്ക് അത് അറിയില്ലേ അവർക്ക്ജോലി ചെയ്തു ജീവിക്കാൻ ആഗ്രഹം ഉണ്ട് എങ്കിൽ ഞാൻ അവരെ ജീവിതത്തിലേക്ക് കൊണ്ട് വരും….

വിഷ്ണു എന്താ ഉദ്ദേശിച്ചത് എന്ന് അവന് മനസിലായില്ല.കൂടെ നിന്നവരോട് അക്കാമ്മയുടെ ബോഡി കത്തിച്ചു കളയാൻ നിർദേശം കൊടുത്തു രണ്ടുപേരും ഇറങ്ങി….. ഡ്രൈവിംഗ് വിഷ്ണു ആയിരുന്നു തിരിച്ചു അവൻ എങ്ങോട്ട് ആണ് പോകുന്നത് എന്ന് രാഹുലിന് മനസിലായില്ല…

കുറച്ചു സമയം കഴിഞ്ഞു ഒരു വൃദ്ധസദന ത്തിനു മുന്നിൽ എത്തി.. രാഹുൽ അപ്പോഴും കാര്യം മനസിലാകാതെ അവനെ നോക്കി..

അവൻ അവിടെ ഉള്ള മാനേജറോട് എന്തോ സംസാരിച്ചു കഴിഞ്ഞു തിരിച്ചു രാഹുലിനെ കൂട്ടി അക്കാമ്മയുടെ വീട്ടിലേക്ക് പോയി…

സാർ അക്കാമ്മ വന്നിട്ടില്ല. മുന്നിൽ നിന്ന ഒരു ഗുണ്ട അവരോട് പറഞ്ഞു.

അത് എനിക്ക് അറിയാം ഇനി അവർ വരില്ല ഒരിക്കലും. അതുകൊണ്ട് ഇവിടെ ഉള്ളവരെ കൊണ്ട് പോകാൻ ആണ് ഞാൻ വന്നത്.

അത് എങ്ങനെ ശരി ആകും അതൊക്കെ സാർ അല്ലല്ലോ തീരുമാനിക്കുന്നത്.

തത്കാലം ഞാൻ തീരുമാനിച്ചാൽ മതി വെറുതെ കൈക്ക് പണി ഉണ്ടാക്കാതെ മാറി നിൽക്കെടാ…

അത് പറഞ്ഞു അവനെ തള്ളി മാറ്റി അകത്തേക്ക് കയറാൻ തുടങ്ങിയതും. ഒരുത്തൻ വന്നു വിഷ്ണുന്റെ തോളിൽ കൈ വച്ചു…. അവന്റെ നോട്ടവും വിഷ്ണുന്റെ മേലെ ഉള്ള കൈയുടെ മുറുക്കവും കണ്ടപ്പോൾ തന്നെ വിഷ്ണുന് മനസിലായി ഇത് ഒരു നടക്ക് പോകുല എന്ന്.

പിന്നെ നടന്നത് ഒരു പൊരിഞ്ഞ യുദ്ധം ആയിരുന്നു. നാലഞ്ച് ഗുണ്ടകൾ വിഷ്‌ണുന് നേരെ വന്നപ്പോൾ അതിനെ വിഷ്ണുവും രാഹുലും കൂടെ നിഷ്പ്രയാസം നേരിട്ട് വീടിനുള്ളിലേക്ക് കയറി. (എനിക്ക് ഫൈറ്റ് സീൻ എഴുതാൻ അറിയില്ല ഗൂയ്‌സ്.) പുറത്തെ ബഹളം കേട്ടപ്പോൾ തന്നെ അകത്തു നിന്നു പത്തുപെൺകുട്ടികൾ പുറത്തേക്ക് വന്നു ഏകദേശം എല്ലാവരും 25മുതൽ 28വയസ്സിനു അകത്തു പ്രായം ഉള്ളവർ ആണ് എല്ലാവരും.

എല്ലാവരും ആരെയോ കാത്തു നിൽക്കുമ്പോലെ അണിഞ്ഞൊരുങ്ങി ആണ് നിൽക്കുന്നത്.

വിഷ്ണു അവിടെ കിടന്ന ഒരു ചെയറിൽ ഇരുന്നു.അവൻ എന്താ ചെയ്യാൻ പോകുന്നത് എന്ന് രാഹുൽ ഉൾപ്പെടെ ആ പെൺകുട്ടികളും നോക്കി നിന്നു.

എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാൻ ഉണ്ട്.

എല്ലാവരും എന്താ എന്ന് അറിയാൻ അവന്റെ മുഖത്തേക്ക് നോക്കി.

ഇനി നിങ്ങളെ ഇവിടെ നിയന്ദ്രിക്കാനോ നിങ്ങടെ കാര്യം നോക്കാനോ അക്കാമ്മ ഇല്ല. അക്കാമ്മ എന്ന് അല്ല ആരും ഇല്ല നിങ്ങൾക്ക് എന്താ ഇവിടുന്ന് എടുക്കേണ്ടത് എന്ന് വച്ചാൽ എടുത്തു ഇറങ്ങാം. ശരീരം വിറ്റ് അല്ലാതെ ജോലി ചെയ്തു ജീവിക്കാൻ താല്പര്യം ഉള്ളവർക്ക്  ഞാൻ ഒരു ജോലി തരാം താല്പര്യം ഉള്ളവർക്ക് ഇവിടെ നിൽക്കാം അല്ലാത്തവർക്ക് പോകാം എന്തായാലും പെട്ടന്ന് വേണം….

അവൻ അത്രയും പറഞ്ഞപ്പോൾ എല്ലാവരും പരസ്പരം നോക്കി പിന്നെ ഓരോരുത്തർ ആയി ഓരോ മുറിയിലേക്ക് പോയി. കുറച്ചു സമയം കഴിഞ്ഞു എല്ലാവരും അവരുടെ സാധനങ്ങൾ എടുത്തു പുറത്തേക്ക് ഇറങ്ങി… കുറച്ചു പേർ അവനെ ഒന്ന് നോക്കി പുറത്തേക്ക് പോയി…. ബാക്കി നാലുപേർ അവനെ നോക്കി പ്രതീക്ഷയോടെ നിന്നു.

എന്താ നിങ്ങടെ തീരുമാനം എന്റെ കൂടെ വരാനാണോ അതോ അവരുടെ പുറകെ പോകുന്നോ…

ഞങ്ങൾക്ക് സ്വന്തം എന്ന് പറയാൻ ആരുമില്ല കയറിചെന്നാൽ സ്വീകരിക്കാനും കാത്തിരിക്കാനും ആരുമില്ല… അവർക്ക് ഒക്കെ സ്വന്തം ആയി ഓരോ കുടുംബം ഉണ്ട് സാർ പലരും അക്കാമ്മയുടെ വലയിൽ വീണു പോയത് ആണ്…

അതിൽ നിന്ന് വെളുത്തു സുന്ദരിയായ ഒരു പെൺകുട്ടി പറഞ്ഞു.

ഗായത്രിയുടെ കൂടെ എപ്പോഴും ഉണ്ടായിരുന്നത് ആരാ….

ഞാനാ സാർ…. ആ സംസാരിച്ച കുട്ടി പറഞ്ഞു.

നിങ്ങൾക്ക് മൂന്നുപേർക്കും കിടക്കാൻ ഒരിടവും കഴിക്കാൻ ഭക്ഷണവും പിന്നെ നിങ്ങടെ വസ്ത്രങ്ങളും ഒപ്പം മാസം ഒരു ചെറിയ തുക ശമ്പളം ആയി തരുന്ന ഒരു ജോലി തന്നാൽ ചെയ്യാൻ താല്പര്യം ഉണ്ടോ.

അവരെ നോക്കി ഗൗരവത്തിൽ വിഷ്ണു ചോദിച്ചു. അവർ പരസ്പരം നോക്കി പിന്നെ തലയാട്ടി…

തലയാട്ടിയാൽ പോരാ മറുപടി വേണം..

സ.. സമ്മതം ആണ് സാർ ഞങ്ങൾക്ക്..

മ്മ് എന്നാൽ ആദ്യം പോയി ഈ മുഖത്ത് തേച്ച ചായം ഒക്കെ കളഞ്ഞു മനുഷ്യകോലത്തിൽ വാ..

അവർ മൂന്നുപേരും വേഗം അകത്തേക്ക് പോയി.

സാർ… എനിക്ക് കൂടെ അവരുടെ കൂടെ ജോലി ശരിയാക്കി തരുമോ.. ശമ്പളം ഇല്ലെങ്കിലും കുഴപ്പമില്ല കഴിക്കാൻ ഭക്ഷണവും ആരെയും പേടിക്കാതെ കിടന്നു ഉറങ്ങാൻ ഒരു സ്ഥലവും മതി..

അവൻ അവളെ ഒന്ന് നോക്കി രാഹുലും അവളെ നോക്കി അവളുടെ സംസാരം കേട്ട് രാഹുലിന് പാവം തോന്നി.

എന്താ നിന്റെ പേര്…

മീനാക്ഷി…..

മീനാക്ഷിക്ക് തത്കാലം ജോലി എന്റെ വീട്ടിൽ ആണ്. അവിടെ എന്താ ജോലി എന്ന് അവിടെ എത്തിയിട്ട് പറയാം.

അവൾ സന്തോഷത്തോടെ അവനെ നോക്കി.അപ്പോഴേക്കും ബാക്കി ഉള്ളവർ വന്നു.

ഇറങ്ങാം….അത് പറഞ്ഞു എല്ലാവരും പുറത്തേക്ക് ഇറങ്ങി. വിഷ്ണു വീട് പൂട്ടി താക്കോൽ എടുത്തു അവന്റെ പോക്കറ്റിൽ ഇട്ടു.

തിരിച്ചു ഡ്രൈവിംഗ് വിഷ്ണു തന്നെ ആയിരുന്നു. ആരും പരസ്പരം ഒന്നും സംസാരിച്ചില്ല. പരസ്പരം നോക്കിയത് അല്ലാതെ…. കുറച്ചു നേരത്തെ യാത്രക്ക്  ഒടുവിൽ വൃദ്ധസദനത്തിന് മുന്നിൽ അവരുടെ കാർ എത്തി….അപ്പൊ തന്നെ രാഹുലിന് ഏകദേശം കാര്യം മനസിലായി.

ഇറങ്ങിക്കോളൂ….

അവർ പുറത്ത് ഇറങ്ങി…

എനിക്ക് നിങ്ങടെ പേര് അറിയില്ല…

കാവേരി, മൈഥിലി, സ്വപ്ന…. മൂന്നുപേരും പേര് പറഞ്ഞു.

മ്മ് അകത്തേക്ക് പോകാം അതിന് മുന്നേ ഒരു കാര്യം നിങ്ങളെ കുറിച്ച് ഞാൻ ഇവിടെ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് അവർ നിങ്ങളെ കുറിച്ച് കൂടുതൽ ഒന്നും ചോദിക്കില്ല. ഇവിടെ ഉള്ളവരെ നോക്കിയും പരിചരിച്ചും കഴിയുക. ബാക്കി ഒക്കെ സമയം ആകുമ്പോൾ നടക്കും.

മൂന്നുപേരും നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി. അവൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

മീനാക്ഷി ഇവിടെ ഇരുന്നോ നീയും ഇവിടെ നിന്നോ ഡാ ഞാൻ ഇവരെ അവിടെ ആക്കി വരാം.

അപ്പോഴേക്കും ബാക്കി മൂന്നുപേരും ഓടി വന്നു മീനാക്ഷിയെ ചുറ്റി പിടിച്ചു.പിന്നെ അവന്റെ പിന്നാലെ പോയി.

അവർ പോയി കഴിഞ്ഞു രാഹുലും മീനാക്ഷിയും മാത്രം ആയി. രാഹുൽ ഇടക്ക് ഇടക്ക് മീനാക്ഷിയെ നോക്കും പിന്നെ അവൾ നോക്കുന്നത് കാണുമ്പോൾ തിരിയും കുറച്ചു സമയം കഴിഞ്ഞു അവൻ ഫോണും നോക്കി മാറി നിന്നു..

അകത്തേക്ക് പോയ വിഷ്ണു കുറച്ചു കഴിഞ്ഞു പുറത്തേക്ക് വന്നു അപ്പോൾ രണ്ടുപേരും രണ്ടുസൈഡിൽ ആയി നിൽപ്പുണ്ട്..

അവൻ വരുന്നത് കണ്ടു അവൾ അവനെ നോക്കി..

നമുക്ക് ഇടക്ക് അവരെ കാണാൻ വരാം ഇവിടെ അപ്പോൾ ഗായത്രിയെ കൂടെ കൂട്ടാം.

അവളുടെ നോട്ടം കണ്ടു അവൻ പറഞ്ഞു..

സാ…സാർ…. ഞാൻ ഒരു കാര്യം ചോദിച്ചൽ ഒന്നും വിചാരിക്കരുത്…

ഇല്ല താൻ ചോദിക്ക്.

ഗായത്രി ഇപ്പൊ എവിടെ ആണ്. അതിന് അവൻ ഒന്ന് ചിരിച്ചു. എന്നിട്ട് കാറിലേക്ക് കയറി. അവന്റെ പുറകെ അവരും കയറി.

നേരെ പോയത് വിഷ്ണുന്റെ വീട്ടിലേക്ക് ആണ്. വീടിന്റെ മുറ്റത്തു കാർ വന്നപ്പോൾ തന്നെ ഗായത്രി പുറത്തേക്ക് വന്നു… കാറിൽ നിന്ന് ഇറങ്ങിയ മീനാക്ഷി ആ വീടു കണ്ടു ആദ്യം ഞെട്ടി. പിന്നെ അവളുടെ കണ്ണ് പോയത് താലിയും സിന്ദൂരവും അണിഞ്ഞു നിൽക്കുന്ന ഗായത്രിയിലേക്ക് ആണ്..

താൻ തിരക്കിയ ഗായത്രി ആണ് ആ നിൽക്കുന്നത്.. എന്റെ ഭാര്യ.

അവൻ അത് പറയുമ്പോൾ ആദ്യം അവൾ ഒന്ന് ഞെട്ടി പിന്നെ ഒരു പുഞ്ചിരിയായ് മാറി…

മീനാക്ഷിയെ അവിടെ കണ്ടു ആകെ ഷോക്ക് ആയി നിൽക്കുവാണ് ഗായത്രി.മീനാക്ഷി അവളുടെ അടുത്തേക്ക് പോയി അവളെ കെട്ടിപിടിച്ചു. ഗായത്രിതിരിച്ചും.അവൾ എന്തോ ചോദിക്കാൻ വന്നതും വിഷ്ണു പറഞ്ഞു.

ചോദ്യം ഉത്തരം ഒക്കെ പിന്നെ ഇപ്പൊ അകത്തേക്ക് പൊക്കോ.

അവനെ ഒന്ന് നോക്കിയിട്ട് അവർ അകത്തേക്ക് പോയി.

വിഷ്ണു നിന്നെ എനിക്ക് മനസിലാക്കാനെ പറ്റുന്നില്ല ഡാ. നീ എന്തായാലും ഇപ്പൊ ചെയ്തത് വളരെ നല്ല കാര്യങ്ങൾ ആണ്. അത് പറഞ്ഞു രാഹുൽ അവനെ കെട്ടിപിടിച്ചു..

പിന്നെ രണ്ടുപേരും കൂടെ ചിരിയോടെ അകത്തേക്ക് കയറി.

ആരാ വിഷ്ണു ഈ കുട്ടി..

മുത്തശ്ശി ഇത് മീനാക്ഷി കമല ചേച്ചിക്ക് കൂട്ട് ആയി നിൽക്കട്ടെ ഇവിടെ. അടുക്കളയിൽ ഒരു സഹായത്തിനു കൂടെ കൂട്ടിയത് ആണ്.

ആഹ് അത് എന്തായാലും നന്നായി ഇവിടെ കമലക്ക് ആണെങ്കിൽ ഇവിടെ എല്ലാം അടിച്ചു തുടച്ചു വയ്യാതെ ആയി…

കുട്ടി അകത്തേക്ക് പൊക്കൊളു….. മീനാക്ഷി ഗായത്രിയെ ഒന്ന് നോക്കി കമലയുടെ കൂടെ അകത്തേക്ക് പോയി..

അഹ് ഇപ്പൊ വന്നു വന്നു ഇത് ഒരു സത്രം ആയി മാറി വരുന്നവർക്കും പോകുന്നവർക്കുമൊക്കെ കയറി താമസിക്കാമല്ലോ……

എന്റെ വീട്ടിൽ ആര് താമസിച്ചാലും അത് ചോദ്യം ചെയ്യാൻ അമ്മായിമാരും അമ്മാവമ്മാരും വരണ്ട…..

അത്രയും പറഞ്ഞു ഗായത്രിയെ ഒന്ന് നോക്കി അവൻ മുകളിലേക്ക് പോയി.. തൊട്ട് പുറകെ അവളും പോയി..

മോൻ ഇരിക്ക് കഴിച്ചിട്ട് പോകാം….. രാഹുലിനെ നോക്കി മുത്തശ്ശി പറഞ്ഞു.

വേണ്ട മുത്തശ്ശി….

അത് നീ അല്ല തീരുമാനിക്കുന്നത് അവിടെ ഇരിക്ക് ചെക്ക……

അല്ല പവി പോയ ശേഷം വിളിച്ചോ…..

ഇല്ല അമ്മേ അവളെ വിളിക്കാൻ പോകുവാ…

മ്മ്…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *