പുനർവിവാഹം ~ ഭാഗം 14, എഴുത്ത്: ആതൂസ് മഹാദേവ്

ചുറ്റും നിറഞ്ഞ് നിൽക്കുന്ന നിശബ്ദത..!! നേത്ര അല്ലി മോളെയും മാറോട് ചേർത്ത് ബെഡിൽ നിറ കണ്ണുകളോടെ ചാരി ഇരിപ്പുണ്ട്..!! രാധമ്മയും അജയച്ഛനും അവളുടെ അരികിൽ അവളിൽ തന്നെ മിഴികൾ ഉറപ്പിച്ച് ഇരിപ്പുണ്ട്..!!

രാധമ്മ ആണ് അജനയെ വിളിച്ചു വരുത്തിയത്..!! കാരണം കുറച്ച് മുന്നേ നടന്ന സംഭവം അവരെ അത്ര മേൽ ഭയപ്പെടുത്തി ഇരുന്നു..!!

“മോളെ നീ ഞങ്ങളുടെ അരുകിൽ വന്ന് എത്തി ചേർന്നത് മുതൽ ഈ നിമിഷം വരെ നിന്റെ ജീവിതത്തിൽ എന്താ നടന്നത് എന്ന് ചോദിച്ച് ഞങ്ങൾ മോളെ സങ്കടപ്പെടുത്തിയിട്ട് ഇല്ല..!! അറിയാൻ ഉള്ള ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും നീ വിഷമിപ്പിക്കണ്ട എന്ന് കരുതി ആണ് ഒന്നും ചോദിക്കാതെ ഇരുന്നത്..!! പക്ഷെ ഇനിയും മോള് ഞങ്ങളിൽ നിന്ന് അത് മറച്ചു വയ്ക്കരുത്..!! ഞങ്ങൾക്ക് അറിയണം എല്ലാം “

അയാളുടെ വാക്കുകളിൽ വല്ലാത്തൊരു ഉറപ്പ് ഉണ്ടായിരുന്നു..!! നേത്രയ്ക്ക് അത് മനസ്സിലാവുകയും ചെയ്തു..!!

“പറയ് മോളെ നിന്റെ ഉള്ളിൽ കിടന്ന് പുകയുന്നത് “

രാധമ്മ അവളുടെ നെറുകയിൽ വാത്സല്യത്തോടെ ഒന്ന് തലോടി കൊണ്ട് അത് ചോദിക്കുമ്പോൾ അവളുടെ മനസ്സും ഊളി ഇടുക ആയിരുന്നു തന്റെ ഭൂത കാലത്തിലേയ്ക്ക്..!!

( ഇനി അങ്ങോട്ട് പാസ്റ്റ് ആണെ പിള്ളേരെ )

രണ്ട് സൈഡിലും നീണ്ടു വിളഞ്ഞു കിടക്കുന്ന നെൽ പാടം..!! വിളഞ്ഞു നിൽക്കുന്ന കതിർ കുലകൾ കാറ്റിൽ നൃത്തം ചെയ്യുന്നുണ്ട്..!! കണ്ണിന് കുളിർമ എകുന്ന കാഴ്ച്ച..!!

അവൾ തന്റെ ദാവണി പാവാട മെല്ലെ ഉയർത്തി വയലിന് നടുവിലൂടെ ഉള്ള വഴിയിലൂടെ മുന്നോട്ട് നടന്നു..!!

“ഡി നേത്ര “

പെട്ടന്ന് പുറകിൽ നിന്നൊരു ശബ്ദം കേട്ടതും നേത്ര ചുണ്ടും കണ്ണും കൂർപ്പിച്ച് അവിടെക്ക് നോക്കി..!! തന്റെ അടുത്തേയ്ക്ക് ഓടി വന്ന പെൺ കുട്ടിയെ കണ്ട് അവൾ മുഖം വീർപ്പിച്ചു..!!

“എന്താ ഡി പെണ്ണെ മുഖം ഒരു കൊട്ട ഉണ്ടല്ലോ “

അവൾ കളിയോടെ നേത്രയുടെ കവിളിൽ ഒന്ന് കുത്തി കൊണ്ട് പറഞ്ഞതും നേത്ര അവളുടെ കൈ തട്ടി മാറ്റി കൊണ്ട് അൽപ്പം നീരസത്തോടെ പറഞ്ഞു..!!

” നീ എന്നോട് മിണ്ടണ്ട..!! ഇത്രയും നേരം ഞാൻ നിന്നെയും കാത്ത് ആ വളവിൽ ഉണ്ടായിരുന്നു..!! നിന്ന് കാല് കടഞ്ഞപ്പോഴാ ഞാൻ ഇങ്ങോട്ട് നടന്നത് “

“Sry ഡി പെണ്ണെ ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ് അച്ഛനും ഏട്ടന്മാരും വന്നത്..!! പിന്നെ അതിന്റെ പുറകെ ആയിരുന്നു അതാട്ടോ “

അത് കേട്ടിട്ടും ആ മുഖം തെളിയാത്തത് കൊണ്ട് ഇഷാനി ഒരു കുറുമ്പോടെ ചോദിച്ചു..!!

“എന്തിനാ ഇങ്ങനെ ഓടണെ എന്ന് എനിക്ക് അറിയാട്ടോ അമ്പലത്തിലെ പുതിയ പൂജാരിയെ കാണാൻ അല്ലെ മോളെ “

അത് കേട്ട് നേത്ര അവളുടെ തലയ്ക്കിട്ട് ഒരു കിഴുക്ക് കൊടുത്ത് കൊണ്ട് പറഞ്ഞു..!!

” വേണ്ടതീനം പറഞ്ഞാൽ ഉണ്ടല്ലോ നല്ലത് തരും ഞാൻ..!! നീ വന്നേ വേഗം വീട്ടിൽ എത്തണം എന്ന് അമ്മ പ്രേത്യേകം പറഞ്ഞു വിട്ടതാ “

അതും പറഞ്ഞ് നേത്ര മുന്നേ നടന്നു..!! അവൾക്ക് പുറകെ ഒരു പുഞ്ചിരിയോടെ ഇഷാനിയും..!! രണ്ട് പേരും എന്തൊക്കെയോ പറഞ്ഞും ചിരിച്ചും ആണ് മുന്നോട്ട് നടക്കുന്നത്..!!

ആ നാട്ടിൽ തന്നെ പേര് കേട്ട തറവാട് ആണ് ശ്രീ മംഗലം തറവാട്..!! പണം കൊണ്ട് എന്തും പിടിച്ചടക്കാൻ കേൽപ്പുള്ളവർ..!! അതിന്റെ അഹങ്കാരം ആവോളം ആണ് എല്ലാവരിലും..!!

മാധവ് മേനോൻ ഭാര്യ പാർവതി..!! രണ്ട് മക്കൾ ബദ്രിക് നാഥ്‌..!! ഇഷാനി മാധവ്..!!

മഹിമ ഭർത്താവ് ശ്രീ നാഥ്‌..!! ഒരു മകൻ കാശി നാഥ്‌..!!

മനോജ്‌ ഭാര്യ മഞ്ജരി..!! രണ്ട് മക്കൾ കല്യാൺ, ശിവജിത്ത്..!!

കുടുംബ പരമായ ബിസ്സ്നസ്സ് ആണ് അവർക്ക്..!! മക്കളും നേരിയ തരത്തിൽ ബിസ്സ്നസ്സിലേയ്ക്ക് ഇറങ്ങുക ആണ്..!!

ഇനി മറ്റൊരു കുടുംബം ആണ് നമ്മുടെ നായികയുടേത്..!! വിശ്വനാഥൻ ഭാര്യ സിന്ധു..!! രണ്ട് മക്കൾ..!! മൂത്തത് ആരതി..!! ഇളയവൾ ത്രിനേത്ര..!!

വിശ്വനാഥനും ഒരു ബിസ്സ്നസ്സ് മാൻ ആയിരുന്നു..!! എന്നിട്ട് ഇപ്പോൾ വലിയ കഷ്ട്ടത്തിൽ ആണ്..!! കൂടെ ഉണ്ടായിരുന്നവർ ഒക്കെ പറ്റിച്ച് കോടി കണക്കിന് പണം കൈക്കലാക്കി കടന്നു കളഞ്ഞു..!!

അതോടെ ആ കുടുംബത്തിന്റെ തകർച്ചയും തുടങ്ങി..!! കമ്പിനികൾ എല്ലാം അടച്ച് പൂട്ടേണ്ടി വന്നു..!! ചുരുക്കി പറഞ്ഞാൽ പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആണ് അവർക്ക് ഇപ്പോൾ..!!

ആകെ വരുമാനം സിന്ധുവിന്റെ തയ്യൽ ആണ്..!! ആരതിയും നേത്രയും പഠിപ്പിൽ മിടുക്കികൾ ആണ്..!! ആരൂ ഇപ്പോൾ പിജി ചെയ്യുന്നു..!! നേത്ര ഡിഗ്രിക്ക് പോകാൻ ഉള്ള തയ്യാറെടുപ്പും..!! നേത്രയും ഇഷാനിയും വല്യ കൂട്ട് ആണ്..!! അവർ ഒന്നിച്ച് ഒരേ കോളേജിൽ ആണ് പോകാൻ പോകുന്നത്..!!

ഇനി കഥയിലേയ്ക്ക്

” അല്ല ഡാ എന്തായി വീട്ടിലെ കാര്യങ്ങൾ ഒക്കെ “

നടക്കുന്നതിന്റെ ഇടയിൽ ആയ് ഇഷാനി നെത്രയോട് ചോദിച്ചു..!! അത് കേട്ട് അത്രയും നേരം വിടർന്നു നിന്ന മുഖം പതിയെ ഇരുണ്ടു..!! അവൾ അത് കാണുകയും ചെയ്തു..!!

” ഒരു മാറ്റവും ഇല്ല..!! അച്ഛൻ ആകെ തളർന്ന് ഇരിക്കുവാ..!! അമ്മയുടെ അവസ്ഥയും അതെ..!! ഇതിൽ നിന്ന് എങ്ങനെ കരകയറും എന്ന് എനിക്ക് അറിയില്ല ഡി “

അവളുടെ തൊണ്ട ഇടറി കണ്ണുകൾ നിറഞ്ഞ് വന്നു..!!

“ഏയ് ഇനി കണ്ണ് നിറയ്ക്കണ്ട..!! എല്ലാം മാറി വരുമെടാ “

അത് കേട്ട് അവൾ വെറുതെ ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു..!!

“അല്ല നിന്റെ ഏട്ടന് എങ്ങനെ ഉണ്ട് ഇപ്പോൾ “

നേത്ര അത് ചോദിക്കുമ്പോൾ ഇത്തവണ ഇഷാനിയുടെ മുഖത്താണ് സങ്കടം നിറഞ്ഞത്..!! അവൾ ഒരു വരണ്ട പുഞ്ചിരിയോടെ പറഞ്ഞു..!!

” പഴയത് പോലെ തന്നെ ആരോടും ഒന്നും മിണ്ടാതെ ആ റൂമിൽ തന്നെ..!! ഇടയ്ക്ക് ഇടയ്ക്ക് റൂമിൽ നിന്ന് എന്തൊക്കെയോ വാരി എറിഞ്ഞുടയ്ക്കുന്ന ശബ്ദം കേൾക്കാം..!! ചിലപ്പോൾ ഒക്കെ അലറി വിളിക്കുന്ന ശബ്ദവും..!! അറിയില്ല നേത്ര എന്റെ ഏട്ടന് എന്തിനാ ഈ ഗതി കൊടുത്തത് എന്ന്..!! ആരോട് ഒരു ദ്രോഹവും ചെയ്തിട്ടില്ല എന്റെ ഏട്ടൻ “

അത് പറയുമ്പോൾ അവൾ കരഞ്ഞു പോയി..!! നേത്ര നിറ കണ്ണുകളോടെ അവളുടെ കൈകളിൽ മുറുകെ പിടിച്ച് ആശ്വാസിപ്പിച്ചു..!!

“ഡോക്ടർ എന്താ പറഞ്ഞത് “

“എപ്പോഴത്തെയും പോലെ മാറും എന്ന് തന്നെയാ അവരും പറയണേ..!! പക്ഷെ അത് എപ്പോൾ എന്ന് മാത്രം അവർക്കും അറിയില്ല..!! പിന്നെ ഏട്ടനെ പുറത്തോട്ട് ഒക്കെ ഇറക്കണം എന്നാ അവർ പറഞ്ഞത്..!! പക്ഷെ വീട്ടിൽ എല്ലാവർക്കും ഏട്ടന്റെ അടുത്തേയ്ക്ക് പോകാൻ തന്നെ പേടി ആണ്..!! പിന്നെ എങ്ങനെ ആണ്..!! പുറത്ത് നിന്ന് ഏട്ടന്റെ കാര്യം മാത്രം നോക്കാൻ ആരെയെങ്കിലും വയ്ക്കാം എന്നാ അച്ഛൻ പറയണേ..!! പക്ഷെ വരും എന്ന് ഒരു പ്രതീക്ഷയും ഇല്ല ഞങ്ങൾക്ക്..!! ജീവൻ പേടിച്ച് ആരും വരില്ല ഡാ..!! എങ്കിലും ഒരു ശ്രെമം മാത്രം..!! നല്ല ശബളം കണ്ടാൽ ചിലപ്പോൾ ആരെങ്കിലും വന്നാലോ “

ഒരു പ്രതീക്ഷ പോലെ അവൾ അത് പറയുമ്പോൾ നേത്ര അവളെ തന്നെ ഒന്ന് നോക്കി..!! അവളുടെ മനസിലൂടെ പല ചിന്തകളും കടന്ന് പോയി എങ്കിലും അവൾ അത് തന്റെ ഉള്ളിൽ തന്നെ ഒതുക്കി..!!

തുടരും…