പുനർവിവാഹം ~ ഭാഗം 40, എഴുത്ത്: ആതൂസ് മഹാദേവ്

( ഇനി അങ്ങോട്ട് ബദ്രിയുടെ പാസ്റ്റ് ആണെ..!! മുഴുവൻ ആയ് പറയുന്നില്ല..!! കുറച്ച് ഭാഗങ്ങൾ മാത്രം..!! അതുപോലെ തന്നെ വലിച്ച് വാരി എഴുതുന്നില്ല..!! നിങ്ങൾക്ക് ഒക്കെ മനസിലാകുന്ന രീതിയിൽ പറഞ്ഞു പോകാം )

ദക്ഷ് അവന്റെ മനസിലെ ഇഷ്ടം തുറന്ന് പറയുന്നതിന്റെ ഒപ്പം അവന്റെ ഉള്ളിൽ പതിഞ്ഞ മുഖം കൂടെ വെളിപ്പെടുത്തിയതും ബദ്രി ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു..!! ആദ്യ കാഴ്ച്ചയിൽ തന്നെ നേത്രയേ അവനും ഇഷ്ട്ടമായി..!! ഒരു പക്ഷെ ദച്ചുനേക്കാൾ..!!

ചെയ്യുന്നത് തെറ്റ് ആണെന്നൊരു ബോധം അപ്പോൾ അവന് തോന്നിയില്ല എന്ന് മാത്രം അല്ല അവളെ എങ്ങനെയും സ്വന്തമാക്കണം എന്നാ വാശിയും ഉള്ളിൽ ഉടലെടുത്തു..!!

പിന്നീട് ഉള്ള ഓരോ രാവും ഉറക്കമില്ലാത്തത് ആയിരുന്നു..!! ദച്ചുനോട് കൂടുതൽ സംസാരിക്കാനോ അവളെ കാണാനോ അവൻ കൂട്ടാക്കിയില്ല..!!

അതുപോലെ തന്നെ ദക്ഷിൽ നിന്ന് നേത്രയേ കുറിച്ച് കേൾക്കുമ്പോൾ ഒക്കെ അവനോട് പോലും വല്ലാത്ത ദേഷ്യം ആയിരുന്നു ബദ്രിക്ക്..!! ആ ദേഷ്യവും വാശിയും കൊണ്ടെത്തിച്ചത് ഇഷാനിക്ക് മുന്നിലും..!!

“ഏട്ടൻ എന്താ പറയുന്നത് എന്റെ നെത്രയോട് ഏട്ടന് പ്രണയം ആണെന്നോ “

അവൾ വിശ്വാസം വരാത്തത് പോലെ ചോദിക്കുമ്പോൾ അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു..!!

“അതെ മോളെ പക്ഷെ എനിക്ക് ഇവിടെ മോളുടെ സഹായം വേണം..!! കാരണം മോൾ പറഞ്ഞത് വച്ച് അത്ര പെട്ടന്ന് ഒന്നും എനിക്ക് അവളെ കിട്ടില്ല..!! പക്ഷെ മോള് ഏട്ടൻ പറയുന്നത് പോലെ ചെയ്താൽ കാര്യങ്ങൾ ഒക്കെ നമ്മൾ വിചാരിക്കുന്നത് പോലെ നടക്കും “

വല്ലാത്ത ഒരു കുടിലതയോടെ അവൻ അത് പറയുമ്പോൾ അവളിൽ ഒരു തരം സംശയം ആയിരുന്നു..!!

” ഏട്ടൻ എന്താണെന്ന് വച്ചാൽ കാര്യം പറയ് “

പിന്നെ ബദ്രി പറഞ്ഞത് ഒരു തിരക്കഥ തന്നെ ആയിരുന്നു..!! ഇല്ലാത്ത അസുഖം ഉണ്ടെന്ന് പറഞ്ഞ് നേത്രയേ വിശ്വസിപ്പിക്കണമെന്നും..!! അവളെ എങ്ങനെയും അവന്റെ അടുത്ത് എത്തിക്കണമെന്നും..!! അതുപോലെ തന്നെ വീട്ടുകാരെ കൊണ്ട് ഇതിനൊക്കെ സമ്മതിപ്പിക്കണമെന്നും..!!

എല്ലാം കേൾക്കെ അവളിൽ ഒരു ഞെട്ടൽ തന്നെ ഉളവായി..!! പക്ഷെ അവളെയും പറഞ്ഞ് സമ്മതിപ്പിച്ചു ബദ്രി..!! ഒടുവിൽ അവന്റെ പ്ലാൻ പോലെ വീട്ടുകാരുടെ സമ്മതത്തോടെ ( പൂർണ സമ്മതമല്ല ) നേത്രയേ അവിടെ എത്തിച്ചു..!!

പിന്നെ നടന്നത് എല്ലാം ബദ്രിയുടെ പ്ലാൻ ആയിരുന്നു..!! അവളുടെ മനസ്സിൽ ഒരു ചായ് വ് ഉണ്ടാക്കി എടുക്കാൻ മനഃപൂർവം തന്നെ ആണ് ബദ്രി ദച്ചു എന്നാ പേര് അവളോട് പറഞ്ഞത്..!! ശേഷം നേത്ര അത് സംശയമായ് ഇഷാനിയോട് ചോദിക്കുമ്പോൾ ബദ്രി പറഞ്ഞു പഠിപ്പിച്ചത് പോലെ അവൾക്ക് പറയേണ്ടി വന്നു..!!

എന്നാൽ ഇതിന്റെ ഇടയ്ക്ക് രാഹുൽ അവനെ കാണാൻ തറവാട്ടിലേയ്ക്ക് വന്നു എങ്കിലും ഓരോരോ കരണങ്ങൾ പറഞ്ഞ് അവിടെ ഉള്ളവർ അവനെ മടക്കി അയക്കുമ്പോൾ ഒരു ചുവരിനപ്പുറം ബദ്രി ഉണ്ടായിരുന്നു കാഴ്ച്ചക്കാരൻ ആയ്..!!

പിന്നെ ഉള്ള ഓരോ ദിവസവും ബദ്രി വളരെ ശക്തമായ് തന്നെ അവളുമായി അടുത്തു..!! അവളുടെ മനസ്സിൽ കയറി കൂടാൻ ആയ് അവൻ തന്നാൽ കഴിയും വിധം ഒക്കെ ചെയ്തു..!! ഒടുവിലേ അവന്റെ അഭിനയമായിരുന്നു അസുഖം മാറി എന്നത്..!! അതിന് പണം കൊടുത്ത് സ്വദീനീച്ച ഡോക്ടറും..!!

അതിന് ശേഷം അവൾ തറവാട്ടിലേയ്ക്ക് വരാതെ ആയതും ബദ്രി തന്നെ അവളെ തിരക്കി ഇറങ്ങി..!! ഒടുവിൽ അവളെ കണ്ട് മുട്ടുകയും ചെയ്തു..!! പിന്നെ പിന്നെ ഓരോ കള്ളങ്ങൾ പറഞ്ഞ് അവളെ അവന്റെ വരുതിയിൽ ആക്കുമ്പോഴും വല്ലാത്തൊരു പ്രണയമായിരുന്നു ബദ്രിക്ക് അവളോട്..!! മറ്റാർക്കും വിട്ട് കൊടുക്കാൻ കഴിയാത്ത അത്രയും ഭ്രാന്ത്..!!

എന്നാൽ രാഹുലിൽ നിന്ന് അറിഞ്ഞ ദക്ഷിന്റെ മടങ്ങി വരവ് ബദ്രിയെ വല്ലാതെ ഭയപ്പെടുത്തി..!! ഒടുവിൽ അവൻ അതിനും പ്രതിവിധി കണ്ടെത്തി..!! അതായിരുന്നു നേത്രയേ പൂർണമായും സ്വന്തമാക്കുക എന്നത്..!! അതിലും വിജയം കണ്ടെത്തിയ ബദ്രി പിന്നെ നേത്രയേ കൈവിടാൻ ഒരുക്കാമായിരുന്നില്ല..!!

പക്ഷെ അപ്പോഴും അവൻ മനഃപൂർവം അവഗണിച്ചത് അവന്റെ മുഖമായിരുന്നു..!! തന്നെ അത്ര ഏറെ സ്നേഹിക്കുന്ന ദക്ഷിന്റെ മുഖം..!!

( പാസ്റ്റ് ഇവിടെ കഴിഞ്ഞേ..!! ബാക്കി വഴിയേ )

എല്ലാം ഒരു തരം മരവിപ്പോടെ ആണ് ദക്ഷ് കേട്ട് നിന്നത്..!! ഒരു വേള അവന്റെ കണ്ണുകൾ ഒന്ന് നിറഞ്ഞു..!! അത് ഒരിക്കലും നേത്രയേ ഓർത്ത് ആയിരുന്നില്ല പകരം ബദ്രിയെ ഓർത്ത് ആയിരുന്നു..!!

ഒരു കൂടപ്പിറപ്പിനേ പോലെ ഇത്രയും സ്നേഹിച്ച അവനിൽ നിന്ന് ഏറ്റ മുറിവ് ദക്ഷിനെ അത്രമേൽ തളർത്തി കളഞ്ഞു..!!

” ഒന്നും എനിക്ക് അറിയില്ലായിരുന്നു ടാ..!! അറിഞ്ഞിരുന്നു എങ്കിൽ ഉടനടി നിന്നെ ഞാൻ വിവരം അറിയിക്കുമായിരുന്നു..!! പക്ഷെ വൈകി പോയി ഞാൻ..!! ഒരു സൂചന പോലും അവന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടായില്ല എന്ന് മാത്രം അല്ല എന്നെയും അത് ചതിച്ചു അവൻ “

രാഹുൽ അവന്റെ തോളിൽ കൈ അമർത്തി കൊണ്ട് അത് പറയുമ്പോൾ അതെ ഇരുപ്പ് ആയിരുന്നു ദക്ഷ്..!!

” പോകുന്നതിന് മുന്നേ നീ എന്നോട് പറഞ്ഞില്ലേ അവനെ തനിച്ച് ആക്കരുത് എന്ന്..!! നീ ഇല്ലെങ്കിലും ഞാൻ അവന്റെ കൂടെ ഉണ്ടാവണം എന്ന്..!! നിന്റെ ആ ഒരു ഒറ്റ വാക്ക എന്നെ ഇങ്ങനെ പിടിച്ചു നിർത്തിയത് ഇല്ലെങ്കിൽ പലതും ഞാൻ അവസാനിപ്പിച്ചേനെ “

പൊട്ടി തെറിക്കുക ആയിരുന്നു രാഹുൽ..!!

“നീ പറയ് ഇനി ഞാൻ എന്താ ചെയ്യേണ്ടത്..!! വെറുത്തു പോയ്‌ ടാ സത്യം അത്രയും ഞാൻ അവനെ വെറുത്തു പോയി ഞാൻ..!! നിന്നോട് ചെയ്തതും ആ പാവം പെണ്ണിനോട് ചെയ്തതും ഒക്കെ വച്ച് നോക്കുമ്പോൾ ഇതൊന്നും അല്ല അവൻ അനുഭവിക്കേണ്ടത്..!! ഇതിലും വലുത്…….”

“രാഹുൽ😡”

നിമിഷ നേരം കൊണ്ട് ദക്ഷിന്റെ അലർച്ച അവിടെ മുഴങ്ങുമ്പോൾ രാഹുൽ ഒന്ന് ഞെട്ടി..!!

” വേണ്ട അവനെ ഒ..ന്നും പറയണ്ട “

വല്ലാതെ ഇടറി പോയി ആ വാക്കുകൾ..!! രാഹുലിന് അത്ഭുതം ആണ് തോന്നിയത്..!! തന്റെ ഉള്ളിൽ ബദ്രിയോട് ഉള്ള ദേഷ്യം പോലും ദക്ഷിന് ഇല്ല എന്ന് അവന് തോന്നി..!!

അല്ലെങ്കിലും ദക്ഷ് അങ്ങനെ ആണ് പുറമേ കാണുന്ന ദേഷ്യം മാത്രമേ ഒള്ളൂ ഉള്ളിൽ വെറും ശുദ്ധൻ..!!

” നമുക്ക് ഇനി ഇവിടെ നിൽക്ക……. “

പറഞ്ഞു വന്നത് പാതി നിർത്തി രാഹുൽ..!! അത് കേട്ട് ആവണം ദക്ഷ് മുഖം ഉയർത്തി അവനെ നോക്കുമ്പോൾ കാണുന്നത് വേറെ എങ്ങോ ഒരു തരം ഞെട്ടലോടെ നോക്കി നിൽക്കുന്ന അവനെ ആണ്..!!

അവന്റെ ആ നോട്ടത്തെ പിൻ തുടർന്ന് ദക്ഷും അവിടെക്ക് നോക്കുമ്പോൾ കണ്ടു വല്ലാത്തൊരുതരം ഞെട്ടലോടെ തങ്ങളെ തന്നെ നോക്കി നിൽക്കുന്ന നേത്രയേ..!! ആ കാഴ്ച്ച അവനിലും ഒരു ഞെട്ടൽ ഉളവാക്കി..!!

തുടരും…