പുനർവിവാഹം ~ ഭാഗം 43, എഴുത്ത്: ആതൂസ് മഹാദേവ്

മുഖത്ത് ശക്തമായ് പതിഞ്ഞ വെള്ള തുള്ളികളുടെ തണുപ്പ് ആണ് നേത്രയുടേ മിഴികൾ തുറക്കാൻ പ്രേരിപ്പിച്ചത്..!! കണ്ണുകൾ ചിമ്മി തുറക്കുമ്പോൾ ആദ്യം കണ്ടത് പരിഭ്രമത്തോടെ തന്നെ തന്നെ നോക്കി ഇരിക്കുന്ന ഒരു ജോഡി മിഴികൾ ആണ്..!!

” നേത്ര ഓക്കേ ആണൊ ഡോ “

അൽപ്പം ആദിയോടെ ഉള്ള അവന്റെ ആ വാക്കുകൾ കേൾക്കെ നേത്രയുടെ മിഴികൾ അവന്റെ മിഴികളുമായ് ഒന്ന് ഇടഞ്ഞു..!!

” തന്നെ പ്രണയിച്ചവൻ..!! തന്നെ സ്വന്തമാക്കാൻ ആഗ്രഹിച്ചവൻ..!! പക്ഷെ വിധിയുടെ വിളയാട്ടത്തിൽ പെട്ട് സ്വന്തം സുഹൃത്തിനാൽ ചതിക്കപ്പെട്ടവൻ “

ഓരോന്നും ഉള്ളിലേയ്ക്ക് പാഞ്ഞെത്തുമ്പോൾ ഒരു വേള അവളുടെ കണ്ണുകൾ ഒന്ന് നിറഞ്ഞു..!!

” എന്താ?? എന്താ ഡാ..!! എന്തെങ്കിലും വയ്യായ്ക തോന്നുന്നുണ്ടോ തനിക്ക് “

വീണ്ടും ആദിയോടുള്ള ശബ്ദം..!! ഇത്തവണ അവളിൽ വല്ലാത്ത ഒരു തരം അസ്വസ്ത്തതയാണ് അത് തോന്നിച്ചത്..!! എന്നാൽ പെട്ടന്ന് ആണ് താൻ ഇപ്പൊ ഇത് എവിടെ ആണെന്ന ബോധം അവൾക്ക് വരുന്നത്..!! വേഗത്തിൽ എഴുന്നേറ്റു കൊണ്ട് അവൾ ഒന്ന് ചുറ്റും നോക്കി..!!

ആളൊഴിഞ്ഞ റോഡ് സൈഡിൽ ആണ് കാർ ഒതുക്കി നിർത്തിയിരിക്കുന്നത്..!! അടുത്തായ് ഒരു ചെറിയ കടയും..!! വണ്ടികൾ ഒന്നും അധികം പോകുന്നില്ല അതുവഴി..!!

അവൾ തന്റെ മുഖം ഇരു കൈയാലും ഒന്ന് അമർത്തി തുടച്ചു കൊണ്ട് ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് ഇപ്പോഴും തന്നെ മാത്രം നോക്കി ഇരിക്കുന്ന ദക്ഷിനെ ഒന്ന് നോക്കി..!!

” നമുക്ക് പോകാം എന്റെ മോള് “

” മ്മ് പക്ഷെ താൻ ഇപ്പൊ ഓക്കേ ആണൊ?? എന്ത് പറ്റിയതാ തനിക്ക്..!! ഹോസ്പിറ്റലിൽ പോണോ തനിക്ക് “

തുടരെ തുടരെ ഉള്ള അവന്റെ ഓരോ ചോദ്യങ്ങൾ കേൾക്കെ നേത്രയിൽ ഒരു ചെറു പുഞ്ചിരി വിരിയുമ്പോൾ ദക്ഷ് ഒരു നിമിഷം ആ പുഞ്ചിരിയിൽ ഒന്ന് നോക്കി ഇരുന്നു..!! അത്രയും മനോഹരമായിരുന്നു അവളുടെ ആ പുഞ്ചിരി..!! ഒരു വേള തന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോലെ തോന്നി അവന്..!!

എന്നാൽ പിന്നെ എന്തോ ഓർത്ത പോലെ അവൻ വേഗം അവളിൽ നിന്ന് മിഴികൾ മാറ്റി കൊണ്ട് കാർ സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ട് എടുത്തു..!! നേത്രയുടെ മിഴികൾ വീണ്ടും പുറത്തേ കാഴ്ച്ച കളിലേയ്ക്ക് പാഞ്ഞു..!!

****************

പുകഞ്ഞ കൊള്ളി പുറത്ത് എനിക്ക് അത്രെ ഒള്ളൂ അവൻ 😏..!! സ്വന്തം അച്ഛനെ പോലും ധിക്കരിച്ച് കൊണ്ട് അവളുടെ പിന്നാലെ പോയവൻ അല്ലെ അവൻ..!! ഇത് അല്ല ഇതിന് അപ്പുറവും വരും അവന് “

മാധവൻ രോക്ഷം കൊണ്ട് മുരളുമ്പോൾ പാർവതി മാറി നിന്ന് കരയുക ആയിരുന്നു..!!

” അച്ഛന് എങ്ങനെ ഇങ്ങനെ ഒക്കെ പറയാൻ കഴിയുന്നു?? അച്ഛന്റെ മകൻ തന്നെ അല്ലെ അത്..!! സ്വന്തം മകൻ അവിടെ മരണത്തിന്റെയും ജീവിതത്തിന്റെ നൂൽ പാലത്തിലൂടെ സഞ്ചരിക്കുമ്പോൾ ഏട്ടന് വേണ്ടി പ്രാർത്ഥിക്കേണ്ടതിന് പകരം ശപിക്കുന്നു “

ഇഷാനി കണ്ണുനീരോടെ അതിൽ ഉപരി വേദനയോടേ അത് പറയുമ്പോൾ അയാളിൽ വിരിഞ്ഞത് തീർത്തും പുച്ഛം ആയിരുന്നു..!!

” ഞാൻ ശപിക്കുമെടി കാരണം ഞാൻ അവനോട് പറഞ്ഞതാ ആ നാശം പിടിച്ചവളെ വീണ്ടും ഇവിടെയ്ക്ക് കൊണ്ട് വരരുത് എന്ന്..!! ആ എന്റെ വാക്ക് അവൻ കേട്ടില്ല എന്ന് മാത്രം അല്ല അവളെ ഇവിടുത്തെ പട്ട മഹർഷി ആയ് വാഴിക്കുവാ അവൻ ഹും 😏..!!

ഒരിക്കൽ ആ നാശത്തിനെ ഒഴുവാക്കിയ പാട് ആർക്കും അറിയാത്തത് അല്ലാലോ..!! അന്ന് അവന് തന്നെ അല്ലായിരുന്നോ അവളെ ഒഴിവാക്കാൻ നിർബന്ധം..!! അതിന് വേണ്ടി കളിച്ച കളികൾ ഒക്കെ അവളുടെ തിരിച്ചു വരവോടെ നശിച്ചു..!!

അവന്റെ ആവശ്യം കഴിഞ്ഞ് വലിച്ചെറിഞ്ഞ അവളോട് അവന് പെട്ടന്ന് ഒരു ആന്മാർത്ഥ പ്രണയം 😏😏..!! വീണ്ടും അവൾ ഇവിടെ കയറി സ്ഥാനം…………. “

പറഞ്ഞു വന്നത് പകുതിയിൽ അവസാനിപ്പിക്കുമ്പോൾ എല്ലാവരും ഒരു തരം സംശയത്തോടെ മുഖം ഉയർത്തി നോക്കുമ്പോൾ അയാളുടെ കണ്ണുകൾ പോയത് മറ്റെവിടെയോ ആയിരുന്നു..!!

നിമിഷ നേരം കൊണ്ട് എല്ലാ കണ്ണുകളും ഒരു പോലെ അവിടെക്ക് ചലിക്കുമ്പോൾ കണ്ടു കോപം കൊണ്ട് വലിഞ്ഞു മുറുകിയ മുഖത്തോടെ നിൽക്കുന്ന ദക്ഷിനെയും അവന് അരുകിൽ ആയ് എല്ലാം കേട്ട് തറഞ്ഞു നിൽക്കുന്ന നേത്രയും..!!

അവരെ അവിടെ കണ്ട് എല്ലാവരും ഇരുന്ന ഇടത് നിന്ന് ചാടി എഴുന്നേൽക്കുമ്പോൾ മാധവ് അപ്പോഴും വിളറി നിൽക്കുക ആയിരുന്നു..!! തനിക്ക് അരുകിലേയ്ക്ക് പാഞ്ഞു വരുന്ന ദക്ഷിനെ കണ്ട് അയാൾ ആദ്യമായ് അടി മുടി വിറച്ചു പോയി..!!

ദക്ഷ് അയാളുടെ അരുകിലായ് പാഞ്ഞെത്തി ആ ഷർട്ടിൽ പിടിച്ചുലച്ചു കൊണ്ട് അലറി..!!

” എന്താ ഡോ നിർത്തി കളഞ്ഞത് 😡..!! പറയെടോ ചെയ്ത് കൂടിയ ചതി എല്ലാം താൻ എണ്ണി എണ്ണി പറയ്..!! താനും തന്റെ മകനും കൂടെ ഒരു പാവം പെണ്ണിന്റെ ജീവിതം തകർത്തെറിഞ്ഞിട്ടും തനിക്ക് ഒന്നും ഇവളോട് ഉള്ള പക അടങ്ങിയില്ല അല്ലെ..!!

ഇനി നിനക്കൊക്കെ എന്താ വേണ്ടത് ഏ 😡..!! ഇവളുടെ ശവം കൂടെ കാണണോ തനിക്ക് ഒക്കെ “

അയാളുടെ ഷർട്ടിൽ പിടിച്ച് വലിച്ചു കൊണ്ട് അവൻ അത് ചോദിക്കുമ്പോൾ എല്ലാവരും അപ്പോഴും ഷോക്കിൽ ആണ്..!!

” ദക്ഷേട്ടാ അച്ഛ..നെ വിട് പ്ലീസ് “

സ്വബോധം വീണ്ടെടുത്ത് കൊണ്ട് ഇഷാനി വേഗം അവന്റെ അടുത്തേയ്ക്ക് വന്ന് കൊണ്ട് പേടിയോടെയും ഇടർച്ചയോടേയും അത് പറയുമ്പോൾ കരണം പുകയുന്ന ഒരു അടി ആയിരുന്നു അവൾക്ക് ഉള്ള അവന്റെ മറുപടി..!!

” ആഹ്ഹ “

വേദനിയിൽ പുളഞ്ഞു കൊണ്ട് അവൾ നിലത്തേയ്ക്ക് വീണു പോയി..!!

” പന്ന മോളെ സ്വന്തം തന്തയേ തൊട്ടപ്പോൾ നിനക്ക് പൊള്ളി അല്ലെ..!! കൂടെ നിഴൽ പോലെ നടന്നവളെ ഒരു ചെറ്റയുടെ വാക്കും കേട്ട് കൂടെ നിന്ന് ചതിക്കുമ്പോൾ നിനക്ക് ഒന്നും ഒരു ഉളുപ്പും തോന്നിയില്ലേ ഡി “

അവന്റെ ആ അലർച്ച അവിടെ മുഴങ്ങുമ്പോൾ വിറയലോടെ അവളുടെ കണ്ണുകൾ പാഞ്ഞത് നേത്രയ്ക്ക് നേരെ ആണ്..!!

എന്നാൽ അവൾ ഇപ്പോഴും ചുവരിൽ ചാരി കണ്ണുകൾ അടച്ച് നിൽക്കുക ആണ്..!! ജീവൻ ഉണ്ടെന്നതിന് തെളിവ് ആയ് കണ്ണുകളിൽ നിന്ന് ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തുള്ളികൾ മാത്രം..!!

” വേണ്ട അവളെ ഒന്ന് നോക്കാൻ ഉള്ള യോഗ്യത പോലും നിനക്കൊന്നും ഇല്ല..!! പക്ഷെ എല്ലാം അറിയണം അവൾ ഇന്ന്..!! അതും നിന്റെ നാവിൽ നിന്ന് തന്നെ..!! പറയെടി എന്ത് കോപ്പിലെ കാരണം കൊണ്ട ഒരിക്കൽ പുറകെ നടന്ന് നേടി എടുത്ത അവളെ നിന്റെ ഏട്ടൻ പിന്നെ വേണ്ടാതേ ആയത്??

അതോ നിന്റെ തന്ത ദേ ഇയാൾ കുറച്ച് മുന്നേ പ്രസംഗിച്ചത് പോലെ കിട്ടേണ്ടത് കിട്ടിയപ്പോൾ വലിച്ചെറിഞ്ഞത് ആണൊ അവൻ അവളെ “

ചോദിക്കുക ആയിരുന്നില്ല അലറുക ആയിരുന്നു ദക്ഷ്‌..!! ഒരു വേള എല്ലാവരും അവന്റെ ആ പ്രവൃത്തിയിൽ കിടുങ്ങി വിറച്ചു നിൽക്കുക ആണ്..!!

” അതെ അവളോട് തോന്നിയ ഭ്രമം കേട്ടടങ്ങിട്ടയത് കൊണ്ടാണ് ഏട്ടൻ അവളെ ഉപേക്ഷിച്ചത് “

തീ ചൂളയിൽ അകപ്പെട്ടത് പോലെ പൊള്ളി പിടഞ്ഞു കൊണ്ട് കണ്ണുകൾ തുറന്നു നേത്ര ഇഷാനിയേ നോക്കുമ്പോൾ അവളുടെ മുഖം പതിയെ താഴ്ന്നു പോയി..!!

*****************

തനിക്ക് ചുറ്റും ചിതറി കിടക്കുക ആ പല തരം ചിത്രങ്ങളിലേയ്ക്ക് പക എരിയുന്ന കണ്ണുകളോടെ നോക്കി നിന്നു അവൻ..!! ഒരു വേള അവന്റെ കണ്ണുകളിൽ നിന്ന് വരുന്ന അഗ്നിയിൽ അകപ്പെട്ട് ആ ചിത്രങ്ങൾ പോലും കത്തി അമരാൻ കേൾപ്പുള്ളവ ആയിരുന്നു..!!

വീണ്ടും വീണ്ടും ഓരോ ഫോട്ടോ കളിലൂടെയും അവന്റെ കണ്ണുകൾ മാറി മാറി പതിയുമ്പോൾ അവ കൂടുതൽ രക്ത വർണ്ണമായ് കൊണ്ടിരുന്നു..!!

ദക്ഷ്‌ നേത്രയേ ചേർത്ത് പിടിച്ച് നിൽക്കുന്ന പലതരം പോർഷനിൽ നിന്ന് എടുത്ത pic ആണ് അതൊക്കെ..!! അത് മാത്രം അല്ല ആ നേരം ദക്ഷിന്റെ മുഖത്ത് പ്രകടമായ ആദിയിൽ ആയിരുന്നു അവന്റെ കണ്ണുകൾ പകയോടേ തറഞ്ഞു നിന്നത്..!!

“” ഇല്ല അങ്ങനെ മറ്റൊരുത്തനും വിട്ട് കൊടുക്കാൻ അല്ല ഞാൻ കാര്യങ്ങൾ ഇതുവരെ കൊണ്ടെത്തിച്ചത്..!! ഇവളെ എനിക്ക് നേടാന..!! അതിന് ഇനി തടസ്സം ഇവൻ ആണെങ്കിൽ മറ്റവന് വന്ന അതെ ഗതി ആകും ഇവനും..!!

എന്തൊക്കെ സംഭവിച്ചാലും നേത്രയേ എനിക്ക് വേണം..!! അത്രയും മോഹിച്ചതാ ഞാൻ അവളെ..!! ഇല്ല വിട്ട് കൊടുക്കാൻ കഴിയില്ല എനിക്ക് “

അത്രയും പറഞ്ഞ് അവൻ ഒന്ന് താഴ്ന്ന് വന്ന് അതിൽ നിന്നൊരു ഫോട്ടോ കൈയിൽ എടുത്ത് അതിലേക്ക് തന്നെ നോക്കി നിന്നു നിമിഷങ്ങളോളം..!!

“എല്ലാം ഞാൻ വിചാരിച്ചത് പോലെ വന്നതായിരുന്നു..!! അപ്പോഴാണ് നിന്റെ രംഗ പ്രവേശം..!! പക്ഷെ ഇനി എനിക്ക് അറിയാം എന്ത് വേണം എന്ന്..!! അതിൽ ആരൊക്കെ വെന്ത് വെണ്ണീർ ആകും എന്ന് നമ്മൾക്ക് കണ്ട് തന്നെ അറിയാം ദക്ഷിൻ “

ദക്ഷിന്റെ മുഖത്ത് തന്നെ മിഴികൾ ഉറപ്പിച്ച് കൊണ്ട് അവൻ അത് പറയുമ്പോൾ ആ ചുവപ്പ് രാശി തെളിഞ്ഞ കണ്ണുളിൽ നിറഞ്ഞത് ഒരു തരം വല്ലാത്ത ക്രൂരത ആയിരുന്നു..!!

എന്നാൽ നിമിഷ നേരം കൊണ്ട് ആയിരുന്നു ആ കണ്ണുകളിലെ ഭാവ മാറ്റം..!! നേത്രയിൽ മിഴികൾ തെന്നി നീങ്ങുമ്പോൾ അവ വശ്യമായ് തിളങ്ങി..!!

നേത്ര നീ ഓരോ ദിവസവും എന്നെ വല്ലാതെ മോഹിപ്പിക്കുന്നു പെണ്ണെ..!! ഇനി വിദൂരം അല്ല ആ നാൾ..!! ആർക്കും ഞാൻ വിട്ട് കൊടുക്കില്ല നിന്നെ..!! അത്രയും ഒരു ഭ്രാന്ത് നീ എന്നിൽ “

അവന്റെ ചുണ്ടുകൾ വശ്യതയോടെ പുലമ്പി..!!

തുടരും…