പുനർവിവാഹം ~ ഭാഗം 73, എഴുത്ത്: ആതൂസ് മഹാദേവ്

മണിക്കൂറുകൾക്ക് ശേഷം തലയ്ക്ക് ഉള്ളിൽ തോന്നിയ ശക്തമായ മരവിപ്പ് ആണ് ദക്ഷിനെ കണ്ണുകൾ തുറക്കാൻ പ്രേരിപ്പിച്ചത്..!! കൈകലുകളുടെ വേദന കൂടെ ആയതും അവൻ കണ്ണുകൾ തുറന്ന് ചുറ്റും ഒന്ന് നോക്കി..!! ഒരു നിമിഷം പോലും വേണ്ടി വന്നില്ല അവന് സ്വബോധത്തിലേയ്ക്ക് വരാൻ..!!

വേഗം ഇരിക്കുന്ന ഇടത് നിന്ന് എഴുന്നേൽക്കാൻ ശ്രെമിച്ചു എങ്കിലും അവന് അതിന് കഴിഞ്ഞില്ല..!! കാരണം കൈ കാലുകൾ എല്ലാം മുറുകെ കെട്ടി ഇട്ടിരിക്കുക ആണ്..!! ദക്ഷിന്റെ കണ്ണുകൾ ആർക്കൊക്കെയോ വേണ്ടി പരക്കെ ഒന്ന് പാഞ്ഞു എങ്കിലും നിരാശ ആയിരുന്നു ഫലം..!!

” ആഹാ എഴുന്നേറ്റോ “

മുന്നിൽ നിന്നുള്ള ആ ശബ്ദത്തിൽ മുഖം ഉയർത്തി നോക്കിയ അവൻ കണ്ടു മുന്നിൽ നിൽക്കുന്ന കല്യാണിനേയും മാധവനെയും അവർക്ക് പുറകിൽ ആയ് വല്ലാത്തൊരു ഭാവത്തിൽ ബദ്രിയും..!!

” എന്റെ പെണ്ണ് എവിടെ ഡാ “

അതൊരു അലർച്ച ആയിരുന്നു..!! അതോടൊപ്പം തന്റെ സർവ്വ ശക്തിയും എടുത്ത് ദക്ഷ്‌ ഒന്ന് കുതറുമ്പോൾ വയ, റിലെ വാ. ൾ കൊണ്ടാ വേദനയിൽ പിടഞ്ഞു പോയി അവൻ..!!

” ആഹ്ഹ “

അവനിൽ നിന്ന് വേദനയിൽ കുതിർന്ന ഒരു സ്വരം ഉയർന്നു..!!

” കൂടുതൽ കിടന്ന് പി. ടയണ്ട നീ ആഴത്തിൽ ഉള്ള മുറിവ് ആണ്..!! നിന്നോട് ഞാൻ പറഞ്ഞത് അല്ലെ കൊച്ചിനെയും കൊണ്ട് ഇവിടുന്ന് പൊയ്ക്കോളാൻ..!! അപ്പൊ നിനക്ക് വാശി ചാവണം എന്ന്..!! എങ്കിൽ പിന്നെ അങ്ങനെ തന്നെ ആവട്ടെ..!! പക്ഷെ നിനക്ക് ഒന്ന് അറിയോ ദക്ഷ്‌ നിന്നെ കൊ. ല്ലുന്നത് ഞാൻ അല്ല ദേ ഇവന..!! എന്റെ ഏട്ടൻ ബദ്രിക്..!!

അവന്റെ ആ വെളിപ്പെടുത്തൽ ദക്ഷിൽ ഒരു ഞെട്ടൽ ഉണർത്തുമ്പോൾ വിശ്വാസം വരാത്തത് പോലെ ദക്ഷിന്റെ കണ്ണുകൾ പാഞ്ഞത് ബദ്രിക്ക് നേരെ ആണ്..!! എന്നാൽ അവന്റെ മുഖത്തേ അപ്പോഴത്തെ ഭാവം പ്രവചനതീതമായിരുന്നു..!!

” അവന് ഞാൻ രണ്ട് ഓപ്ക്ഷൻ കൊടുത്തിട്ടുണ്ട് ഒന്ന് നിന്നെ എന്നെന്നേക്കുമായ് അവസാനിപ്പിക്കുക..!! അല്ലെങ്കിൽ സ്വന്തം ചോ. രയേ തന്നെ അങ്ങ് മറക്കുക..!! പാവം സ്വന്തം കുഞ്ഞിനെ ഇവൻ എങ്ങനെ മറക്കാനാ..!! ഒന്നുമില്ലെങ്കിലും ജനിപ്പിച്ച തന്ത അല്ലെ 😏”

വല്ലാത്തൊരുതരം പുച്ഛത്തോടെ കല്യാൺ അത് പറയുമ്പോൾ ബദ്രി തന്റെ ദേഷ്യം കടിച്ചമർത്തി നിന്നു..!! അപ്പോഴേയ്ക്കും കല്യാൺ അവന് നേരെ തിരിഞ്ഞു..!!

” ചെല്ല് ഇവിടെ ഈ നിമിഷം പിട. ഞ്ഞു തീരണം ഇവൻ..!! ഇവന്റെ ആയുസ്സ് എടുക്കേണ്ടത് നീയാ..!! നിന്റെ മകളെ നിനക്ക് ജീവനോടെ വേണമെങ്കിൽ മാത്രം”

അത് പറയുന്നതിന്റെ ഒപ്പം കല്യാൺ തന്റെ കൈയിൽ ഇരുന്ന ദക്ഷിനെ മാധവൻ കുറച്ച് മുന്നേ വെട്ടിയ അതെ വാൾ ബദ്രിയുടെ കൈയിലേക്ക് വച്ചു കൊടുത്തു..!! ശേഷം അവന്റെ തോളിൽ പിടിച്ച് മുന്നോട്ട് തള്ളുമ്പോൾ ബദ്രി ഒന്ന് മുന്നോട്ട് ആഞ്ഞു കൊണ്ട് ദക്ഷിന് മുന്നിൽ ആയ് വന്ന് നിന്നു..!!

ദക്ഷിന്റെ കണ്ണുകൾ അപ്പോഴും ബദ്രിയിൽ മാത്രം ആണ്..!! എന്നാൽ ബദ്രിക്ക് എന്ത് കൊണ്ടോ അവനെ മുഖം ഉയർത്തി നോക്കാൻ കഴിഞ്ഞില്ല..!! എങ്കിലും തന്റെ കൈയിൽ ഇരുന്ന വാളിൽ ഒന്ന് അമർത്തി പിടിച്ചു കൊണ്ട് ബദ്രി കണ്ണുകൾ മാത്രം ഉയർത്തി ദക്ഷിന്റെ കണ്ണുകളിലേയ്ക്ക് നോക്കുമ്പോൾ ദക്ഷ്‌ അവനെ നോക്കി ഒന്ന് കണ്ണിറുക്കി  ചിരിച്ചു..!! നിമിഷ നേരം കൊണ്ട് അതെ ചിരി ബദ്രിയിലേയ്ക്കും പടർന്നു..!!

കുറച്ച് സെക്കന്റുകൾ കൊണ്ട് കാഴ്ച്ചക്കാർ ആയ് നിന്ന മാധവനെയും കല്യാണിനെയും ഞെട്ടിച്ചു കൊണ്ട് അവിടെ ഒരു വൻ കാഴ്ച്ച അരങ്ങേറി..!! ബദ്രി നിമിഷ നേരം കൊണ്ട് തന്റെ കൈയിൽ ഇരുന്ന വാളിനാൽ ദക്ഷിന്റെ കൈയിലെയും കാലിലെയും കേട്ട് മുറുക്കുമ്പോൾ ഒറ്റ സെക്കന്റ്‌ കൊണ്ട് ദക്ഷ്‌ ചാടി എഴുന്നേറ്റു..!! ശേഷം ഒരേ നിമിഷം ഒന്നിച്ച് കല്യാണിന്റെയും മാധവന്റെയും നേർക്ക് തിരിഞ്ഞു ദക്ഷും ബദ്രിയും..!!

( ഇതേ സീൻ ഒന്ന് മനസ്സിൽ കണ്ട് നോക്ക് പിള്ളേരെ ഉഫ് പൊളിച്ച് 😁)

” ഡാ…… “

കല്യാൺ അടങ്ങാത്ത കലിയോടെ മുന്നോട്ട് കുതിക്കാൻ ഒരുങ്ങിയതും ബദ്രി തന്റെ കൈയിൽ ഇരുന്ന ആ വാളും ദക്ഷിൻ തന്റെ പാന്റ്സിന്റെ പുറകിൽ ഇരുന്ന ഗ. ൺ ഉം എടുത്ത് അവന്റെ നേർക്ക് നീട്ടി..!! വല്ലാത്തൊരു പകപ്പോടെ നിന്ന് പോയി അവൻ..!!

” നീ പ്രതീക്ഷിച്ച് കാണില്ല അല്ലെ കല്യാൺ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ 😉 “

ചുണ്ടിൽ വിരിഞ്ഞ വല്ലാത്തൊരു ചിരിയോടെ ദക്ഷ് അവനെ നോക്കി‌ അത് പറയുന്നതിന്റെ ഒപ്പം തന്റെ ഷർട്ട്‌ ഊരി വയറിൽ അമർത്തി കെട്ടി..!! സഹിക്കാൻ കഴിയാത്ത വേദന തോന്നി എങ്കിലും അവൻ അത് പുറമേ കാണിച്ചില്ല..!! പക്ഷെ അപ്പോഴും ആ മുറിവിൽ നിന്ന് ര. ക്തം ഒഴുകുന്നുണ്ടായിരുന്നു..!!

” നീ എന്താടാ കരുതിയത് ഞങ്ങൾ വെറും ഉണ്ണാക്കന്മാർ ആണെന്നോ..!! എന്നാൽ നീ ഒന്ന് കേട്ടോ ഇന്ന് ഞങ്ങളുടെ അല്ല നിന്റെ ആയുസ്സ തീരാൻ പോകുന്നത്..!! ഇനി നീ ഈ ഭൂമിയിൽ ഉണ്ടാവില്ല കല്യാൺ “

ബദ്രി ദേഷ്യം കൊണ്ട് വിറച്ച മുഖത്തോടെ പല്ലുകൾ കടിച്ച് അമർത്തി കൊണ്ട് മുരളുമ്പോൾ കല്യാൺ ഒന്ന് ഉറക്കെ ചിരിച്ചു..!!

” നീയൊക്കെ ഒന്നിച്ച് ചേർന്നപ്പോൾ തന്നെ ഞാൻ എന്റെ മരണം മുന്നിൽ കണ്ട് കഴിഞ്ഞു..!! പക്ഷെ ഞാൻ മരിച്ചാലും നിനക്കൊക്കെ അവളെ കിട്ടില്ല ഡാ..!! അവളെ മാത്രം അല്ല നിന്റെ വിത്തിനെയും “

” ഡാ… “

ബദ്രി ആ വാൾ കൊണ്ട് കല്യാണിന്റെ കാലിൽ ആഞ്ഞു വെ. ട്ടു. മ്പോൾ ” ആഹ്ഹ ” എന്നൊരു അലർച്ചയോടെ അവൻ നിലത്തേയ്ക്ക് വീണു പോയി..!! അത് കണ്ട് മാധവൻ ഒന്ന് കിടുങ്ങി വിറച്ചു പോയി..!! കല്യാൺ വേദനയോടെ നിലത്ത് കിടന്ന് പിടഞ്ഞു എങ്കിലും ഉള്ളിലെ കനൽ എരിഞ്ഞു കൊണ്ട് ഇരുന്നു..!! അതിന്റെ ഫലമെന്നോണം അവൻ ദക്ഷിനെയും ബദ്രിയെയും മുഖം ഉയർത്തി അവരെ കൊ. ല്ലാൻ ഉള്ള പകയോടെ നോക്കി..!!

” ഞാൻ പറഞ്ഞതിൽ ഒരു മാറ്റവും ഇല്ല ഡാ..!! എന്നെ കൊ. ന്നാ. ലും നിനക്കൊക്കെ തരില്ല ഞാൻ അവളെ..!! കണ്ട മാത്രയിൽ തന്നെ ഞാൻ ആഗ്രഹിച്ചതാ അവളെ..!! എങ്ങനെയും വീട്ട്ക്കാർ വഴി അവളെ സ്വന്തമാക്കണം എന്ന് കരുതി ഇരിക്കുമ്പോൾ ആണ് നീ അവളുടെ ജീവിതത്തിലേയ്ക്ക് കെട്ടി എടുക്കുന്നത്..!! പിന്നെ എന്റെ ആലോചന മുഴുവൻ നിന്നെ എങ്ങനെ കൊ. ല്ലാം എന്ന് ആയിരുന്നു..!! പക്ഷെ അത് വേണ്ടി വന്നില്ല..!! അതിന് മുന്നേ നിന്റെ ആവശ്യം കഴിഞ്ഞ് നീ അവളെ തഴഞ്ഞു “

പൊട്ടി ചിരിച്ചു കൊണ്ട് അവൻ അത് പറയുമ്പോൾ ബദ്രിയുടെ മുഖം വേദനയോടെ ഒന്ന് താഴ്ന്ന് പോയി..!!

” പക്ഷെ അവൾ ഈ നാട് വിട്ട് പോകും എന്ന് ഞാൻ കരുതിയില്ല..!! പിന്നെ അങ്ങോട്ട് അവളെ കണ്ട് പിടിക്കാൻ ഉള്ള ഓട്ടത്തിൽ ആയിരുന്നു..!! അവളെ തിരക്കാത്ത ഒരു നാട് പോലും ഇല്ലായിരുന്നു..!! ഒടുവിൽ അവളെ ഞാൻ കണ്ടെത്തി..!! പക്ഷെ അപ്പോഴേയ്ക്ക് വീണ്ടും നിന്റെ വരവ് എന്നെ തകർത്ത് കളഞ്ഞു..!! നിന്നെ കൊന്ന് തള്ളാൻ പല വഴി നോക്കിയതാ ഞാൻ..!! നിനക്ക് അറിയോ ഒടുവിൽ നിന്റെ ടാബ്ലറ്റ് മാറ്റി പകരം ഭ്രാ. ന്ത് കൂടാൻ ഉള്ള ടാബ്ലറ്റ് വരെ നിന്നെ കൊണ്ട് കഴിപ്പിച്ചു ഞാൻ..!! അതിന് എന്നെ സഹായിച്ചത് അനുവും “

സത്യങ്ങൾ ഓരോന്ന് ആയ് അവന്റെ നാവിൽ നിന്ന് പുറത്തേയ്ക്ക് വരുമ്പോൾ ബദ്രിയിൽ വല്ലാത്തൊരു ഞെട്ടൽ ആയിരുന്നു..!!

” സ്നേഹം അഭിനയിച്ച് അവളെ കൊണ്ട് ഞാൻ ഓരോന്ന് ചെയ്യിപ്പിച്ചു എങ്കിലും ഒടുവിൽ അവൾക്ക് മനസിലായി എന്റെ തനി നിറം..!! പിന്നെ അവളെ വച്ചോണ്ട് ഇരിക്കാൻ തോന്നിയില്ല കൊ. ന്ന് തള്ളി ഈ ഞാൻ..!! എങ്കിലും നീ എന്നെ എന്റെ ലക്ഷ്യത്തിൽ നിന്ന് പിൻ മാറിയില്ല ഞാൻ..!! പക്ഷെ വീണ്ടും എന്റെ കരുക്കൾ പിഴച്ചത് നിന്റെ അന്നത്തെ ആ ഹോസ്പിറ്റൽ കേസ് ആയിരുന്നു..!! അതോടെ എല്ലാം തകിടം മറിഞ്ഞു..!! ഇവന്റെ വരവും..!! നേത്ര സത്യങ്ങൾ എല്ലാം തിരിച്ചറിഞ്ഞതും..!! അവളെയും കൊണ്ട് ഇവൻ പടി ഇറങ്ങിയതും എന്റെ എല്ലാ പ്ലാനും തകർത്ത് കളഞ്ഞു..!!

പിന്നെ ഞാൻ നോക്കിയത് ഇവനെ കൊ. ല്ലാ. നാ പക്ഷെ അവിടെയും എനിക്ക് പി. ഴച്ചു..!! എന്നാൽ ഇവിടെ പി. ഴ. യ്ക്കാൻ ഞാൻ സമ്മതിക്കില്ല..!! കിട്ടില്ല നിനക്ക് ഒക്കെ അവളെ..!! കിട്ടില്ല എന്ന് പറഞ്ഞാൽ കിട്ടില്ല “

വാശിയോടെ ഇരു കൈയാലും നിലത്ത് ഉച്ചത്തിൽ അടിച്ച് കൊണ്ട് അവൻ പറയുമ്പോൾ ഒരേ നിമിഷം ദക്ഷിന്റെയും ബദ്രിയുടെയും മുഖത് ഒരു പുഞ്ചിരി വിരിഞ്ഞു..!! അതിന്റെ അർഥം മനസിലാകാത്തത് പോലെ കല്യാൺ അവരെ ഒന്ന് സൂക്ഷിച്ചു നോക്കുമ്പോൾ അവരുടെ ശ്രെദ്ധ അവന് പുറകിൽ ആയിരുന്നു..!!

അത് കണ്ട് ആവണം അവനും മാധവനും വേഗം തിരിഞ്ഞു നോക്കിയത്..!! ഒരു വേള അവരുടെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു..!! അല്ലുവിന്റെയും അജുവിന്റെയും ഒപ്പം വരുന്ന നേത്രയും അല്ലി മോളും..!! എന്നാൽ അവരെ ഞെട്ടിച്ചത് മറ്റൊരു കാഴ്ച്ച ആയിരുന്നു..!! അല്ലുവിന്റെ കൈയിൽ കിടന്ന് പിടഞ്ഞു കൊണ്ട് വരുന്ന ആരതി..!!

( ആരതി ആരാന്ന് മനസ്സിലായോ പിള്ളേരെ?? നേത്രയുടെ ചേച്ചി )

” ഞെട്ടിയോ നീ “

തന്റെ കാതുകളിൽ തുളഞ്ഞു കയറിയ ആ ശബ്ദത്തിൽ ഞെട്ടി കൊണ്ട് കല്യാൺ തിരിഞ്ഞു നോക്കും മുന്നേ അവന്റെ അവന്റെ കവിളിൽ ആയ് ശക്തമായ എന്തോ ഒന്ന് പതിഞ്ഞിരുന്നു..!!

വല്ലാത്തൊരു തരിപ്പിന് ഒപ്പം വായിൽ അനുഭവപ്പെട്ട ര. ക്ത ചുവ കൂടെ ആയതും കല്യാൺ മുഖം ചരിച്ച് തനിക്ക് മുന്നിൽ ആയ് നിൽക്കുന്നവനെ ഒന്ന് നോക്കി..!!

തുടരും….